ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ അകപ്പെട്ടാൽ
മലബാർ പ്രദേശത്തിലെ പല ജനസമൂഹങ്ങളെക്കുറിച്ചും പ്രതിപാദിച്ചുകഴിഞ്ഞു. നായർമാർക്ക് തൊട്ടുകീഴിലായി വരുന്ന ഒരു ജനസമൂഹമോ, മതസ്ഥരോ ആണ് വടക്കെ മലബാറിലെ മരുമക്കത്തായ തീയർ.
ഈ ജനക്കൂട്ടം ഖസാക്സ്ഥാനിൽനിന്നും (Kazakhstanൽനിന്നും) കുറേ നൂറ്റാണ്ടുകൾക്ക് മുന്നെ മലബാർ പ്രദേശത്ത് വന്ന ഒരു ജനക്കൂട്ടമാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതല്ല, ഇവർ പുരാതന ഗ്രീസിൽനിന്നുമാണ് വന്നത് എന്നും ഒരു വാദഗതിയും കേട്ടതായി ഓർമ്മവരുന്നു.
ഉയർന്ന ജനസമൂഹങ്ങളിൽ പെട്ടവർ ആണ് ഇവർ എങ്കിൽ എങ്ങിനെയാണ് ഈ കൂട്ടർ നായന്മാർ അഥവാ ശൂദ്രരുടെ അടിയിൽ പെട്ടുപോയത് എന്ന ഒരു ചിന്താഗതി സ്വാഭാവികം മാത്രം.
വാസ്തവം കുറച്ച് കൂടി സങ്കീർമാണ്. പാരമ്പര്യമായി സ്ഥിരമായി ഒരു ഗുണം കുറഞ്ഞ ജനക്കൂട്ടം ഇല്ലാ എന്നാണ് തോന്നുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജനം നടത്തിയിരുന്ന കാട്ടാളക്കൂട്ടങ്ങളിലെ പിന്മുറക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കുടിയേറി ജീവിച്ചു തുടങ്ങിപ്പോൾ, അവരും മറ്റ് മനുഷ്യരുടെ എല്ലാവിധ മാനസികവും ശാരീരികവുമായ സാമൂഹിക കഴിവുകളോടുകൂടിത്തന്നെയാണ് ജീവിച്ചത്.
നേരത്തെ സൂചിപ്പിച്ചത് പോലെ, ഏണിപോലുള്ള വാക്ക് കോഡുകൾ ഉള്ള ഭാഷയിൽ, തരംതാഴ്ത്തപ്പെട്ടാൽ, ഒരു സങ്കീർണ്ണമായ ചുഴിയിൽ പെട്ടത് മാതിരി ആളും ആൾക്കൂട്ടവും അതിവേഗത്തിൽ ചുറ്റിചുറ്റി പലതട്ടുകളായി തരം തിരിഞ്ഞ് മുകളിലോട്ട് ഒട്ടിപ്പിടിക്കുന്നതും, താഴോട്ട് ചവിട്ടുന്നതും ആയ ഒരു ജനക്കൂട്ടമായി രൂപാന്തരപ്പെടും.
ഇവിടെ ഒരു പ്രത്യേക പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
കുറേ ആളുകൾ മുകളിലെ ഒരു കൂട്ടം ആളുകൾക്ക് കീഴിൽ വരുന്നു.
ഈ മുകളിൽ വരുന്ന ആളുകൾക്ക് അവരുടെ കീഴിൽ വരുന്ന ആളുകളെ മൊത്തമായി കാണാനും അവരെ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും തരംതിരിക്കണമെന്നും പദ്ധതിയിടാനു ആവും. ഇത് ശരിക്കും പറഞ്ഞാൽ ഒരു രാക്ഷസീയമായ അന്തരീക്ഷമാണ്, കീഴിൽ പെട്ടവരെ സംബന്ധിച്ചെടുത്തോളം.
എന്നാൽ, മുകളിൽ ഉള്ള ആളുകൾ പ്രാദേശികമായി നിരപ്പുള്ള ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ മറ്റൊരു പ്രത്യേക അനുഭവമാണ് സംഭാവ്യമാവുക.
അതേ സമയം, മുകളിൽ ഉള്ള ആളുകൾ ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ, ഇതിന് നേരെ വിപരീതമായ മുകളിൽ സൂചിപ്പിച്ച രാക്ഷസീയമായ അനുഭവമാണ് സംഭാവ്യമാകുക.
മുകളിൽ ഉള്ള മുതലാളന്മാർ ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ, അവർ അവരുടെ കീഴിൽ ഉള്ളവരെ ഒരു വന്യമൃഗം കൈയിൽ അകപ്പെട്ടുപോയ ഇരയെ നോക്കുന്നത് പോലെയാണ് കാണുക.
കൈയിൽ അകപ്പെട്ടു പോയ ആളെ മുറിവേൽപ്പിക്കാൻ ഉതകുന്ന വാക്ക് കോഡുകൾ എന്ന ആയുധങ്ങളിൽ ഏത് വച്ചും അമർത്തുകയും, വെട്ടിച്ചെറുതാക്കുകയും ചെയ്യാം എന്ന മനസ്സിലാക്കൽ മുതലാളന് സ്വമേധയാ മനസ്സിൽ ജനിക്കും.
കീഴിൽ പെട്ട ജനക്കൂട്ടത്തിൽ ചിലരെ ചെറുതായി ബഹുമാനിച്ചും, ചിലരെ ചെറുതായി തരംതാഴ്ത്തിയും, മറ്റുചിലരെ വാക്ക് കോഡുകളാൽ വെട്ടിനുറുക്കിയും ചിട്ടപ്പെടുത്താം.
മുതലാളന്റെ കണ്ണിലും, വാക്കുകളിലും, ശരീര ഭാഷയിലും ഇത് പ്രതിഫലിച്ചു കാണും. ഇങ്ങിനെയല്ലാതെ മറ്റ് യാതോരു രീതിയിലും കാര്യങ്ങൾ നടക്കില്ല. മുതലാളൻ നല്ലമനുഷ്യനാണ് എന്ന് പറയുന്നതിൽ യാതോരു അർത്ഥവും ഉണ്ടാവില്ല. വന്യ മൃഗം നല്ല വ്യക്തിയാണ്. കളവ് പറയില്ല. ഭാര്യയേയും കുട്ടികളേയും നല്ലത് പോലെ നോക്കും, മഹാ താത്വിക കാര്യങ്ങൾ ചിന്തിക്കും എന്നെല്ലാം പറയുന്നത് പോലയേ ഉള്ളു നല്ലമനുഷ്യന്റെ കാര്യവും. കാരണം, നല്ല ആളായ വന്യ മൃഗം വിശക്കുമ്പോൾ മറ്റ് മൃഗവർഗ്ഗത്തിൽ പെട്ട ആളുകളെ പിടിച്ച് തിന്നും.
ഫ്യൂഡൽ ഭാഷകളും ഇതേ പോലെതന്നെ. നല്ല വ്യക്തിയുടേയും ചീത്ത വ്യക്തിയുടേയും മനസിക ഭാവങ്ങളും മാനസിക പ്രതിപ്രവർത്തനങ്ങളും മറ്റും ഫ്യൂഡൽ ഭാഷാ കോഡുകൾ ഒരേ പോലെ തന്നെയാണ് രൂപകൽപ്പന ചെയ്യുന്നതും, പ്രകോപിപ്പിക്കുന്നതും.
അതേ സമയം മുതലാളന്മാർ ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ആണെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമാണ്. അവർ കീഴിൽ പെട്ടുപോയവരെ വീക്ഷിക്കുമ്പോൾ, മനസ്സിലാക്കുന്നത്, അവരുടെ ഓരോ വാക്ക് പ്രയോഗവും കീഴിൽപെട്ടുപോയവരിൽ കാര്യശേഷിയും, ആശയവിനിമയ കഴിവും, വ്യക്തിത്വവും വളർത്തും എന്നുള്ളതാണ്. കീഴിൽ പെട്ട് അലങ്കോലപ്പെട്ടവർക്ക് വെറും വാക്ക് കോഡുകളിലൂടെ അവരുടെ ചങ്ങലകൾ അഴിക്കാം എന്ന് തോന്നൽ നൽകും. ഇതും, ഇങ്ഗ്ളിഷുകാരൻ നല്ല ആളായത് കൊണ്ടോ ചീത്ത വ്യക്തി ആയത് കൊണ്ടോ അല്ല. മറിച്ച്, അങ്ങിനെയാണ് പരന്ന (planar) കോഡുകൾ ഉള്ള ഇങ്ഗ്ളിഷ് ഭാഷ.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ മരുമക്കത്തായ തീയരുടെ ചരിത്രപരമായ അനുഭവത്തെ, തിരുവിതാംകൂറിൽ ഇതേ പോലെ കുടിയേറിയ സുറിയാനി ക്രിസ്ത്യാനികളുടേയും യഹൂദരുടേയും മറ്റുമായി താരതമ്യം ചെയ്യാൻ ഉപയോഗിക്കാം.
അടുത്ത എഴുത്തിൽ
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള