top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ പിന്നാംപുറം

തിരുവിതാംകൂറിൽ ഈ വിധം വന്നുകയറിയ സിറിയൻ ക്രിസ്ത്യാനികൾ ഇങ്ഗ്ളിഷുകാരല്ല. മറിച്ച്, ഏഷ്യൻ വംശജർ തന്നെയാണ്. ഇവർക്ക്, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കയറിവരുന്നതിന്റെ ബഹുമാന - അടിയാളത്ത കോഡുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും.


ഭാരതീയ സംസ്ക്കാരം പുറത്ത് നിന്നും വന്നവരോട് വൻ സഹിഷ്ണുതയും സഹകരണവും ആണ് നൽകിയത് എന്ന് പാഠപുസ്തകങ്ങളിൽ ഘോഷിച്ച് എഴുതിക്കാണുന്നതിന്റെ കാണാപുറം ആണ് പറയാൻപോകുന്നത്. തങ്ങളുടെ കീഴിൽ അകപ്പെട്ടു പോയ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് വറും കന്നുകാലികളെപ്പോലെ ആക്കപ്പെട്ടവരെ, സാമൂഹിക മഹിമ പ്രദർശ്ശിപ്പിച്ച് കൊണ്ട് കയറിവന്ന ആൾക്കൂട്ടങ്ങൾക്ക് പങ്കിട്ടു കൊടുക്കലാണ് ഭാരതീയ സഹിഷ്ണുതയുടെ പാരമ്പര്യം എന്ന് പറയാം.


സിറിയൻ ക്രിസ്ത്യാനികൾ വന്ന പാടെ, തിരുവിതാംകൂറിലെ ഒരു രാജ്യത്തിലെ കുട്ടിരാജാവുമായി ഇടപഴകുകയും, ആ നാട്ടിലെ അടിമ ജനങ്ങൾക്ക് മീതെയുള്ള സാമൂഹിക പദവി ഒരു ലിഖിത രൂപത്തിലുള്ള ഉടമ്പടിയായി എഴുതിവാങ്ങിക്കുകയും ചെയ്തു. ഈ ഉടമ്പടിപ്രകാരം 72 സാമൂഹിക അധികാരങ്ങളാണ് ഈ സിറിയൻ കൊളോണിയൽ ജനക്കൂട്ടം എഴുതിവാങ്ങിയത്.


തിരുവിതാംകൂറിലെ പാരമ്പര്യ ജനങ്ങളിൽ 17 ജാതിക്കാരെ ഈ കൊളോണിയൽ വംശജർക്ക്, അടിയാളികളും, അടിമകളും ആയി ഈ ഉടമ്പടി നൽകി. ചെമ്പ് തകിടിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി സിറിയൻ മെത്രാന്റെ കൈവശം ആണ് എന്നും അത് കോട്ടയത്തുള്ള സെമിനാറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നും 1800കളുടെ അന്ത്യത്തിൽ എഴുതപ്പെട്ട Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നു. (COLLECTION OF DEEDS) എന്ന അദ്ധ്യായം നോക്കുക).


എന്നാൽ സിറിയൻ കച്ചവടസംഘം ഈ വിധം സൌകര്യങ്ങൾ തിരുവിതാംകൂറിലെ കുട്ടിരാജാക്കളിൽ നിന്നും വസൂലാക്കുന്നതിന് മുന്നെ തന്നെ യഹൂദർവന്ന് ഇതേ പോലുള്ള അവകാശങ്ങൾ കരസ്ഥമാക്കിയിരുന്നു. ഉയർന്ന ജാതിക്കാർ തെരുവിലൂടെ പോകുന്ന അവസരത്തിൽ, കീഴ് ജാതിക്കാർ തെരുവിൽ നിന്നും അകന്ന് നിൽക്കാൻ ഉള്ള വിളിച്ചുപറയൽ അവകാശംപോലും ഇവർക്ക് ലഭിച്ചിരുന്നു. ഈ വിളിച്ച് പറയൽ തികച്ചും പരുക്കൻ വാക്കുകളും സ്വരങ്ങളും ആവാനാണ് സാധ്യത.


ആനയും അമ്പാരിയും, പകൽവിളക്കുകളും, പഞ്ചവട്ടവും, പഞ്ചവർണ്ണക്കുടയും, പഞ്ചവാദ്യങ്ങളും, പന്തൽവിതാനങ്ങളും, പരവതാനിയും, പല്ലക്കും ഇവർക്ക് അവകാശപ്പെടുത്തിക്കൊടുത്തിരുന്നു. William Loganന്റെ വാക്കുകളിൽ, ഈ വിധ അവകാശങ്ങൾ സാധാരണ ഗതിയിൽ ഈ ഉപഭൂഖണ്ടത്തിലെ ഒരു ജനക്കൂട്ടത്തിനും ചോദിച്ച് വാങ്ങിക്കാൻ പറ്റുന്നവയല്ല. പിന്നെ എങ്ങിനെയാണ് പുറം നാട്ടിൽ നിന്നും വന്നവർ ഇവ കരസ്ഥമാക്കിയത്?


ചെമ്പ് തകിടിൽ എഴുതപ്പെട്ട ഈ ഉടമ്പടികൾക്ക് ഭൂമിയും ചന്ദ്രനും നിലനിൽക്കുന്ന കാലത്തോളം പ്രാബല്യം ഉണ്ട് എന്നും രേഖപ്പെടുത്തിക്കാണുന്നു.


ഇതാണ് ഈ ഉപഭൂഖണ്ടത്തിൽ പലയിടത്തും കച്ചവടസംഘങ്ങളും, പല വിധ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടേയും (ജൈനമതം, ബുദ്ധമതം ഉൾപ്പെടെ) സന്യാസി സംഘങ്ങളും മറ്റും പിടിച്ച് വാങ്ങിച്ചിരുന്ന സാമൂഹിക സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റെയും പിന്നാംപുറം.


ഇവർഎല്ലാവരും നല്ലവരും, ബഹുമാനിക്കപ്പുടന്നവരും മറ്റുമാണ് ചരിത്രത്തിൽ.


ഇങ്ഗ്ളിഷ് കച്ചവടക്കാരും മറ്റ് പ്രസ്ഥാനക്കാരും ഈ ദൃഷ്ടിയിൽനിന്നും നോക്കിയാൽ തികച്ചും വ്യത്യസ്തരായിരുന്നു. ഇങ്ങിനെ ഒരു കാര്യത്തെക്കുറിച്ച് ഔപചാരിക ചരിത്രക്കാർ ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല. പരന്ന ഭാഷാകോഡുകൾ ഉള്ള ഭാഷക്കാർക്ക് ഫ്യൂഡൽ ഭാഷാ സാമൂഹിക മനോഗതിയെക്കുറിച്ച് യാതൊന്നും അറിയില്ലതന്നെ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page