ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
CPSന്റെ കാര്യം പറയുമ്പോൾ, ഇതുംകൂടി പറയേണ്ടിയിരിക്കുന്നു. ഈ വ്യക്തി ഒരു തീയ്യ ജനക്കൂട്ടത്തിൽ പെട്ട ആളാണ് എന്ന് പലർക്കും അറിയില്ലായിരുന്നു എന്ന് തോന്നുന്നു. ഈ ആൾ ഒരു ബ്രാഹ്മൺ സ്ത്രീയാണ്, നായരാണ്, നമ്പ്യാരാണ് എന്നെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. Quilonൽ (കൊല്ലത്ത്) (1978ൽ) ആയിരുന്നപ്പോൾ, ഒരിക്കൽ തിരുവന്തപുരത്ത് മറ്റൊരു സർക്കാർവകുപ്പിലെ ഒരു ഓഫിസിൽ പോയി സംസാരിച്ച് കഴിഞ്ഞ് വന്നതിന് ശേഷം, ആ ഓഫിസിലെ ഉദ്യോഗസ്ഥൻ മറ്റൊരാളോട് 'നിങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ആ Anglo-Indian ഓഫിസർ' എന്ന വാക്കുകളാൽ പരാമർശിച്ചതായി ഓർമ്മവരുന്നു.
CPS റിട്ടൈയേട് ജീവിതം നയിക്കുന്ന ദേവർകോവിൽലിന് (Deverkovilലിന്) ചുറ്റുപാടിലും, ഈ ആൾ ഒരു തീയ്യ വ്യക്തിയാണ് എന്ന് ചെറുതായെങ്കിലും അറിഞ്ഞ് തുടങ്ങിയത് ഈ എഴുത്തുകാരന്റെ പരാമർശ്ശങ്ങളിൽനിന്നും മറ്റുമാണ് എന്ന് തോന്നുന്നു.
എന്നാൽ കൂടുതലായി പറയാനുള്ളത്, ബ്രഹ്മണ സ്ത്രീകളുടേയോ, നായർ സ്ത്രീകളുടേയോ, നമ്പ്യാർ സ്ത്രീകളുടേയോ, Anglo-Indian സ്ത്രീകളുടേയോ വ്യക്തിത്വമല്ല ഈ ആൾക്ക് ഉള്ളത്.
Tellicherryയിലും, Cannanoreരും, വടക്കേ മലബാറിലെ മറ്റിടങ്ങളിലും തീയ്യരിൽ പലതരത്തിലുള്ള വ്യക്തിത്വങ്ങൾ കാണാമെങ്കിലും, വ്യക്തമായി തിരിച്ചറിയാനാവുന്ന രണ്ട് വ്യക്തിത്വങ്ങൾ കഴിഞ്ഞ, ഒന്ന് രണ്ട് നൂറ്റാണ്ടുകളിൽ വളർന്ന് വന്നിരുന്നു എന്നാണ് തോന്നുന്നത്.
യഥാർത്ഥത്തിൽ രണ്ട് തികച്ചും എതിർദിശകളിൽ / ധ്രുവങ്ങളിൽ ഉള്ള മനുഷ്യവ്യക്തിത്വങ്ങൾ ഉളവാക്കാനാവുന്ന ഭാഷാകോഡുകളാണ് ഈ ഉപഭൂഖണ്ടത്തിൽ ഉള്ളത്.
കുടുംബപരമായി ഭാഷാകോഡുകളിൽ ഉന്നതസ്ഥാനത്ത് ജനിച്ച് വളർന്നുവരുന്നവരും, നേരെ തിരിച്ച് ഏറ്റവും കീഴ് സ്ഥാനത്ത് ജനിച്ച് വളർന്നവരും തമ്മിൽ ഈ ഒരു വ്യത്യാസം വളർച്ചയിൽ കാണാനാകും ഈ ഉപഭൂഖണ്ടത്തിൽ. എന്നാൽ ജീവതത്തിൽ പിന്നീട് സാമ്പത്തികമായും, തൊഴിൽ സ്ഥാനപരമായും മറ്റും ശക്തമായുള്ള ഏറ്റക്കുറച്ചിലുകൾ ഭാഷാപരമായി വീണ്ടും വ്യതിചലനങ്ങൾ വരുത്തിയേക്കാം. ഈ പറഞ്ഞതിനും പലവിധ സങ്കീർണ്ണതകൾ ഉണ്ട്. അവയിലേക്ക് ഇപ്പോൾ നീങ്ങുന്നില്ല.
മരുമക്കത്തായ തീയർ എന്ന ജനവിഭാഗം ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് വടക്കേ മലബാറിന്റെ തീരത്ത് വന്നത് എന്ന് വ്യക്തമാക്കുന്ന യാതോരു ചരിത്രരേഖയേയും കുറിച്ച് ഈ എഴുത്തുകാരന് അറിവില്ല. കേരളോൽപ്പത്തി എന്ന് പരക്കേ പരാമർശിക്കപ്പെടുന്ന ഗ്രന്ഥം ഏതാണ്ട് 1700 - 1800 കളിൽ വ്യക്തമായ ചില ദുരുദ്ദേശങ്ങളോടുകൂടി എഴുതപ്പെട്ട ഒന്നാവാം എന്ന് William Logan എഴുതിയ MALABAR MANUAL എന്ന ഗ്രന്ഥത്തിന് ഈ എുത്തുകാരൻ ഒരു കമന്ററി എഴുതിയതിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേരളോൽപ്പത്തിയിൽ തീയരെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല.
വടക്കെ മലബാറിലെ തീയർക്ക് ത്വക്കിന് വളരെ വെളുപ്പ് നിറമാണ് ഉള്ളത് എന്ന് Edgar Thurston എഴുതിയ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിലും മറ്റും സൂചിപ്പിച്ചതായി കാണുന്നുണ്ട്. അതേ ഗ്രന്ഥത്തിൽ തന്നെ മറ്റൊരു വിചിത്രമായ അവകാശം ഉദ്ദരിച്ച് കാണുന്നുണ്ട്. ദീക്ഷിതർ ബ്രാഹ്മണർക്ക് നായന്മാരുടെ അല്ലെങ്കിൽ തീയ്യരുടെ ശാരീരിക പ്രകൃതമാണ് ഉള്ളത് എന്ന്.
QUOTE: Concerning the Dikshitars, Mr. W. Francis writes as follows :— "...............a class of Brahmans peculiar to the town, who are held in far more respect than the generality of the temple-priest Brahmans, are called Dikshitars (those who make oblations), marry only among themselves, and in appearance somewhat resemble the Nayars or Tiyans of Malabar, bringing their topknot round to the front of their foreheads. END OF QUOTE.
എന്നാൽ ഈ വിധ അവകാശവാദങ്ങൾ എല്ലാംതന്നെ വെറും ചെറിയ വീക്ഷണകോണുകളിലൂടെ ലഭിച്ച അറിവിന്റെ വിഭാവനങ്ങൾ മാത്രമാണ്. പാരമ്പര്യമായി ഭാഷാകോഡുകളുടെ ഒരു പ്രത്യേക സ്ഥാനത്ത് നിലയുറപ്പിക്കുന്നവർക്ക്, തലമുറകളിലൂടെ ശാരീരിക പ്രകൃതത്തിൽ ഒരു സാമ്യത അനുഭവപ്പെടും. ചില തീയ്യർക്ക് നായന്മാരുടെ സാമൂഹിക നിലവാരം പിടിച്ച് നിർത്താനായിട്ടുണ്ടാവാം.
മറ്റ് പല തീയ്യരും, തീയ്യർ അല്ല, മറിച്ച് തീയ്യൻ, തീയത്തി എന്ന സാമൂഹിക കുഴിയിലേക്ക് ഭാഷാ കോഡുകൾ പിടിച്ച് നിർത്തിയിട്ടുള്ളവരാണ്. അവർക്കൊന്നും, അവരുടെ മേൽനോട്ട ആൾക്കൂട്ടങ്ങളുടെ ശരീരപ്രകൃതം ലഭിക്കില്ല. ഇതിലും പല സങ്കീർണ്ണതകൾ ഉണ്ട്. അവിടേക്ക് ഇപ്പോൾ പോകുന്നില്ല.
ത്വക്കിന് വെളുത്ത നിറമുള്ള തീയ്യ സ്ത്രീകൾ സാമ്പത്തികമായും സാമൂഹിക അന്തസ് ഉള്ളവരും മറ്റും ആണെങ്കിൽ ഭാഷാകോഡുകൾ അവരിൽ ഒരു ഔന്നിത്യ ലക്ഷണം വളരെ പെട്ടെന്ന് പകർത്തും. ഇങ്ങിനെയുള്ളവർക്ക് പഴയകാല നായർമാരിൽ ഉയർന്നസ്ഥാനത്തുള്ളവരുടെ ശാരീരിക പ്രകൃതം ലഭിക്കാം. കാരണം രണ്ട് കൂട്ടർക്കും ഭാഷാ കോഡുകൾ നൽകുന്ന വ്യക്തിത്വം ഒന്ന് തന്നെ.
എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ നായന്മാർ എല്ലാവരും ഉയർന്ന നിലവാരം പുലർത്തിയവരാണ് എന്ന് തോന്നുന്നില്ല. മാത്രവുമല്ല അവരിലെ സ്ത്രീകളിൽ ചിലർമാത്രമേ തറവാട്ടമ്മസ്ഥാനം വഹിച്ചിരുന്നുള്ളു എന്നും തോന്നുന്നു.
എന്നാൽ വടക്കേ മലബാറിൽതന്നെ തീയ്യരിൽ നല്ല ഒരു വിഭാഗം ആളുകളും കൂലിപ്പണിക്കാരും തെങ്ങേറ്റക്കാരും മറ്റും ആയിരുന്നു. ഇക്കൂട്ടരിൽ ഭാഷാകോഡുകൾ പ്രഹരമാണ് നൽകിയിട്ടുണ്ടാവുക.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ പണ്ടുള്ള കാര്യങ്ങളാണ്. ഇന്ന് ഈ വക കാര്യങ്ങൾ ചിന്തിക്കുമ്പോൾ മറ്റ് പലകാര്യങ്ങളും എടുക്കേണ്ടിവരും. അവയിലേക്ക് കടക്കുന്നില്ല.
Tellicherryയിലും (തലശ്ശേരിയിലും) ഒരു പരിധിവരെ Cannanoreരിലും (കണ്ണൂരും) ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രഭാവം ഉർന്ന സാമ്പത്തിക ശേഷിയുള്ള തീയ്യർ കുടുംബങ്ങളിൽ തിളക്കം നൽകിയിട്ടുണ്ടാവാം. എന്നാൽ തലശ്ശേരിയിലും മറ്റും മറ്റൊരു സാമൂഹിക അനുഭവം പടർന്നുപിടിച്ചിരുന്നു.
ചില ഇങ്ഗളിഷ് ഉദ്യോഗസ്ഥരും മറ്റും തീയ്യരിലെ സാമൂഹികമായി വളരെ അടിത്തട്ടിൽ ഉണ്ടായിരുന്ന സ്ത്രീകളെ അവരുടെ വീട്ടിൽ നിർത്തുകയും അവരിൽ കുട്ടികൾ ജനിക്കുകയും ചെയ്തു.
ഈ സ്ത്രീകളെക്കുറിച്ച് തീയ്യരിലെ സാമ്പത്തികമായി ഉയർന്ന കുടുംബക്കാർ പുച്ഛത്തോടുകൂടിയാണ് സംസാരിക്കാറ്. ഈ വക ബന്ധത്തിൽ ജനിച്ച കുട്ടികളെ കോപ്പക്കൂട് (Copper) എന്ന ഒരു ഹീന വാക്ക് പ്രയോഗത്താൽ സൂചിപ്പിക്കുമായിരുന്നു. ത്വക്കിന് ഒരു ചെമ്പിന്റെ നിറം ഉള്ളത് കൊണ്ടാണ് ഈ ഒരു പ്രയോഗം ഉപയോഗിച്ചുവന്നിരുന്നത്. William Logan ഇവരെക്കുറിച്ച് ഇങ്ങിനെ എഴതിക്കാണുന്നു: In appearance some of the women are almost as fair as Europeans. (ഈ സ്ത്രീകളിൽ ചിലരെ കണ്ടാൽ 'യൂറോപ്യൻ' സ്ത്രീകളോട് താരതമ്യംചെയ്യാനാവുന്ന വെളുപ്പ് നിറം ഉണ്ട്).
Edgar Thurston ഈ വക തീയ്യരെക്കുറിച്ച് ഒരു സാമൂഹികമായി ഉന്നതസ്ഥാനത് ഉള്ള ഒരു തീയ്യ വ്യക്തിയോട് ചോദിച്ചപ്പോൾ, ഈ ഉപഭൂഖണ്ടത്തിൽ പൊതുവായി ഉള്ള സ്വഭാവത്തോടുകൂടിത്തന്നെയാണ് വിസ്തരിച്ചുകൊടുത്തത്. 'യാതോരു വിലയും ഞങ്ങളുടെ ഇടയിൽ ഇല്ല ഇവറ്റകൾക്ക് എന്ന രീതിയിൽ' .
Edgar Thurstonന് കാര്യങ്ങളുടെ പൊരുൾ മനസ്സിലായില്ലാ എന്നുവേണം മനസ്സിലാക്കാൻ. ഓളെക്കുറിച്ച് ചോദിച്ചാൽ 'ഓക്ക് എന്ത് വില?' എന്നതാണ് സ്വാഭാവികമായുള്ള ഉത്തരം. ഓരെ ക്കുറിച്ചോ, ഓലെ ക്കുറിച്ചോ ആണ് ചോദിച്ചതെങ്കിൽ, ഈ വിധ ഉത്തരം നൽകാൻ പ്രയാസം നേരിടും.
താഴെ നൽകിയിട്ടുള്ള ചിത്രം 1914ൽ എടുത്ത നായർ സ്ത്രീകളുടെ ചിത്രമാണ്. ഈ സ്ത്രീകൾ ഇഞ്ഞി, ഓള്, ഓൻ, ഓള്, എന്താനെ, എന്താളെ, ഐറ്റിങ്ങൾ, തീയൻ, തീയത്തി തുടങ്ങിയ പദപ്രയോഗങ്ങളിൽ അമർത്തിവച്ചിരിക്കുന്നവരായിരുന്ന തീയ്യരിൽ ഒരു വൻ ഭൂരിപക്ഷം പേരും. എന്നാൽ ഈ തീയ്യരിൽ തന്നെ ഉയർന്ന നിലവാരത്തിൽ ഉള്ളവരും, ഈ കൂട്ടരെ ഈ വിധം തന്നെയാണ് നിർവ്വചിച്ചിരുന്നത്. ഭാഷാ കോഡുകൾക്ക് ദിശാ ഘടകാംശം ഉണ്ട്. തരം താഴ്ത്തുന്ന ആളെ ബഹുമാനിക്കും എന്ന് ഉറപ്പ് വരുത്തിയാണ് ഈ അമർത്തൽ നടത്തുക.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള