ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
മലബാർ എന്ന പ്രദേശത്തെക്കുറിച്ച് പ്രാചീനകാലത്ത് ഉൾക്കടലിലൂടെ നീങ്ങിയിരുന്ന കച്ചവടക്കാർക്ക് കേട്ടും കണ്ടും അറിവുണ്ടായിരുന്നു. അങ്ങ് അകലെ ഇരുണ്ട കിഴക്കൻ പ്രദേശങ്ങളിൽ ഉള്ള ഒരു സ്ഥലം. കുരുമുളക്ക് ഈ വന്യമായ ഇടത്ത് നിന്നും വന്ന് വാങ്ങിച്ച് കൊണ്ട് പോകാം. ഇങ്ങിനെയല്ലാതെ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകേണ്ടതുണ്ട്.
പുറം നാടുകളിൽ മലബാറിന് എത്ര വിസ്ത്തീർണം ഉണ്ട് എന്ന് വ്യക്തമായി ഒരു ധാരണയില്ലായിരുന്നു എന്ന് കാണപ്പെടുന്നു. വാസ്തവത്തിൽ Travancoreറും Cochinനും, Canaraയും മലബാർ പ്രദേശങ്ങൾ അല്ലതന്നെ.
ഡച്ചുകാർ കൊച്ചിനിൽ (Cochinനിൽ) വന്നപ്പോൾ, 1634-35ൽ സ്ഥാപിക്കപ്പെട്ട ഒരു ഇങ്ഗിളിഷ് വ്യാപാരകേന്ദ്രം അവിടെ കാണുകയുണ്ടായി. ഈ കച്ചവടക്കാരോട് ഉടൻ സ്ഥലം വിടാൻ ഡച്ചുകാർ കൽപ്പിച്ചു. അതോടെ, കൊച്ചിനിലെ ഇങ്ഗ്ളിഷ് കച്ചവടം അവസാനിച്ചു.
ഇതോടെ ഇങ്ഗ്ളിഷ് കച്ചവടക്കാർ Calicutലേക്ക് വരികയും, ആ രാജ്യത്ത് കച്ചവടകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ആ രാജ്യത്തിന്റെ നീളം ഏതാണ്ട് 66 മൈലായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ കച്ചവട സംരംഭത്തിന് എന്ത് സംഭവിച്ചു എന്ന് അറിയില്ല.
തിരുവിതാംകൂറിൽ Anjengo (അഞ്ചുതെങ്ങ്) എന്ന പ്രദേശത്ത് ഇങ്ഗ്ളിഷ് കച്ചവടം തുടങ്ങിയിരുന്നു. അത് വ്യക്തമായും പല പരാധീനതകൾ ഉള്ള പ്രദേശമായിരുന്നു. ഈ പ്രദേശത്ത് ഇങ്ഗ്ളിഷ് കച്ചവട സംരംഭം ആരംഭിച്ചത് സമൂഹത്തിൽ വിപ്ളവാത്മകമായ മാറ്റങ്ങൾക്ക് സാധ്യത വരുത്തി. നായർമാരിൽ വൻ വെപ്രാളം തന്നെ വന്നു. കാരണം, ജാതീയമായ യാതോരു തിരിച്ചറിവും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം കച്ചവടക്കാർ ആദ്യമായാണ് തിരുവിതാംകൂറിൽ വന്ന് തമ്പടിക്കുന്നത്.
യഹൂദരും, സുറിയാനി ക്രിസ്ത്യാനികളും മറ്റും വന്നപ്പോൾ, ഉയർന്ന ജാതിക്കാരോട് ഒത്തുനിൽക്കുകയാണ് ചെയ്തത്. എന്നാൽ ഇങ്ഗ്ളിഷ് കച്ചവട പക്ഷം ആരോടും ഒത്തുനിന്നുമില്ല, മറിച്ച്, സമൂഹത്തിൽ ഇന്ന് ഇന്ത്യൻ പട്ടാളത്തിലും മറ്റും ഉള്ളത് പോലുള്ള ഒരു ഉച്ചനീച്ത്വ വ്യവസ്ഥയുണ്ട് എന്ന കാര്യം ഗൌനിച്ചുപോലും ഇല്ല. ഇതിന്റെ ഫലമായി Anjengoയിലെ കച്ചവടകേന്ദ്രത്തിലെ ഇങ്ഗ്ളിഷ് ജീവനക്കാരെ മൃഗീയമായി 1697ൽ അടുത്ത പ്രദേശങ്ങളിലുള്ള നായർമാർ കൊലപ്പെടുത്തി. ഈ സംഭവത്തെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം എന്ന് ഈ അടുത്ത കാലത്ത് ഒരു ആവശ്യം പുറത്ത് വന്നതായി കാണുന്നു.
1694ലിനോട് ചുറ്റുപാടിൽ വടക്കേ മലബാറിലെ Tellicherryയിൽ (തലശ്ശേരിയിൽ) ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു കച്ചവട കേന്ദ്രം (Factory) സ്ഥാപിക്കപ്പെട്ടു.
ഔപചാരിക ചരിത്രം എഴുതുമ്പോൾ, അന്ന് ഈ Factoryക്ക് ചുറ്റുപാടിൽ ഉള്ള പ്രദേശങ്ങളെ ഈ രീതിയിൽ കാണേണ്ടതായി വരും: Badagaraയിലെ (വടകരയിലെ) രാജാവിന്റെ കടത്തനാട് രാജ്യം. ഈ രാജ്യം Cannanoreലെ (കണ്ണൂരിലെ) കോലത്തിരി കുടുംബവുമായി ബന്ധമുണ്ട്. പയ്യന്നുരിന് അടുത്തുള്ള കാവിൽ പട്ടണ പ്രദേശത്തുള്ള കവൈയ് പുഴയുടെ (River Kavvayiയുടെ) തീരം വരെയുള്ള പ്രദേശങ്ങൾ പല കൊച്ചുകൊച്ചു കോലത്തിരി കുടുംബക്കാരുടേയോ, മറ്റോ രാജ്യങ്ങളായിരുന്നു.
Tellicherry(തലശ്ശേരി)ക്ക് ചുറ്റുപാടിൽ നാല് നമ്പ്യാർ കുടുംബക്കാർ വാഴുന്ന Randattara (രണ്ടാത്തറ / പോയനാട്) എന്ന നാട്ടുവാഴി പ്രദേശവും, പുറനാട്ട് രാജാക്കൾ വാഴുന്ന കോട്ടയവും, ആറ് നമ്പ്യാർ കുടുംബക്കാരും, ഒരു നായർ കുടുംബവും വാഴുന്ന Kurangothട്ടും. പോരാത്തതിന്, ഇന്നുള്ള Cannanore (കണ്ണൂർ) പട്ടണപ്രദേശത്തിന് ഉള്ളിൽ ഉള്ള അതിസൂക്ഷ്മ വലുപ്പം ഉള്ള ആഴി രാജാക്കൾ (ഇവരെ ഇങ്ഗ്ളിഷിൽ Ali Raja എന്നാണ് എഴുതിക്കാണുന്നത്. എന്നാൽ ഉച്ചാരണം ആഴി രാജാക്കൾ എന്നാവാനാണ് സാധ്യത).
തലശ്ശേരിയിലെ English Factoryക്ക് തൊട്ടു ചുറ്റുപാടിൽ ഉള്ള രാജ്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. ഈ രാജ്യങ്ങളിലെ IAS/IPS/ നിലവാരത്തിൽ ഉള്ളത് ബ്രാഹ്മണരാണ്. Army Commissed Officer നിലവാരത്തിൽ ഉള്ളത് രാജകുടുംബക്കാരാണ്. കോൺസ്റ്റബ്ൾ നിലവാരത്തിലും പട്ടാളക്കാരൻ നിലവാരത്തിലും ഉള്ളത് നായർമാരാണ്.
നായർമാരുടെ മുഖ്യമായ നേരംപോക്ക് തൊട്ടുതൊട്ടുകിടക്കുന്ന രാജ്യക്കാരുമായി നിത്യേനെ ഏറ്റുമുട്ടൽതന്നെ. ആർക്കും ആരെയും വിശ്വാസം ഇല്ല. സ്വന്തം പ്രദേശം വിട്ട് യാത്രതന്നെ അതീവ അപകടകരം.
നിരത്ത് സൌകര്യം ഇല്ലാത്തതിനാൽ ഏറ്റവും സുഖകരമായി യാത്ര ആവുന്നത് കടലിലൂടെയാണ്. എന്നാൽ, തീരദേശങ്ങളിലെ പല രാജാക്കളും കപ്പൽ കൊള്ളക്കാരെ (Sea Piratesനെ) പരിപോഷിച്ചിരുന്നു. കടത്തനാട് രാജാവ് Lord of the sea എന്ന സ്ഥാനനാമം സ്വയം ചമഞ്ഞിരുന്നു. ഈ രാജാവിന്റെ Pass ഇല്ലാതെ കടലിലൂടെ നീങ്ങുന്നവരെ Badagaraയക്ക് അടുത്തുള്ള കോട്ട പുഴയ്ക്ക് അടുത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കപ്പൽ കൊള്ളക്കാർ കൈവെക്കുമായിരുന്നു.
ബ്രാഹ്മണർക്ക് കടലിൽ പോകാൻ തന്നെ പേടിയായിരുന്നു. കാരണം, കടലിലെ അധിപന്മാർ മുക്കുവരാണ്. അവർ ബഹുമാനം നൽകില്ല. IPSകാരൻ ഒരു പ്രദേശത്ത് ചെന്നാൽ അവിടുള്ള കോൺസ്റ്റബ്ൾമാർ പരിചയക്കാരെപ്പോലെ പെരുമാറും. ഇതിനെക്കാൾ ഭയാനകമായി മറ്റെന്താണ് ഉള്ളത്? IPSകാർ ആ പ്രദേശത്ത് പോകില്ലതന്നെ. അതുപോലെതന്നെയാണ് ബ്രാഹ്മണരും. കടലിൽ പോകില്ല. വിശുദ്ധ ഗ്രന്ഥങ്ങളിൽ അത് പറഞ്ഞിട്ടുണ്ട് ഇത് പറഞ്ഞിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് തടിതപ്പും.
എന്നാൽ ഇങ്ഗ്ളിഷ് പതാകയായ UNION JACK ഏഴ് കടലിനും മുകളിൽ പാറിപ്പറന്നപ്പോൾ, ഈ വേദവാക്യങ്ങൾ എല്ലാം അവർ മറന്നു. പലരും നേരെ വിട്ടത് ഇങ്ഗ്ളണ്ടിലേക്കാണ്.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള