top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

27. ക്വീൻ വിക്റ്റോറിഅ:യോടുളള സ്നേഹാദരങ്ങൾ

CPSകാര്യത്തിലേക്ക് തിരിച്ച് വരികയാണ്. ഈ ആൾ കേരള സംസ്ഥാന റജിസ്ട്രേഷൻ വികുപ്പിന്റെ Inspector General എന്ന പദവിയിൽ നിന്നും വിരമിച്ച ആളാണ്. ഇവിടെ സൂചിപ്പിച്ച റജിസ്ട്രേഷൻ വുകപ്പിനെക്കുറിച്ചും Inspector General എന്നതസ്തികയെക്കുറിച്ചും ഏതാനും കാര്യങ്ങൾ പറയാനുണ്ട്. അവ ഉചിതമായ ഒരു ദിക്കിൽ വച്ച് പറയുന്നതാണ്.


തലശ്ശേരിയിലെ മരുമക്കത്തായ തീയ്യരിൽ ഗുണാത്മകമായ വ്യക്തിത്വ വളർച്ച ഈ വിധമുള്ള ഒരു സർക്കാർ ജോലി ലഭിച്ചത് കൊണ്ടല്ല, യഥാർത്ഥത്തിൽ. CPSന്റെ കാര്യം ഏതാനും പേരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു അനുഭവമായിരിക്കും.


William Logan എഴുതിയ Malabar Manualലിൽ മരുമക്കത്തായ തീയ്യരെക്കുറിച്ച് വളരെ ചെറിയതോതിലുള്ള പരാമർശങ്ങളേയുള്ളു. ഇവരിൽ ചിലർ Tellicherryയിലെ English East India Companyയുടെ Factoryയുടെ ശിപായി പട്ടാളക്കാരായി ചേർന്നതായി കാണുന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ പട്ടാളക്കാരിൽ കൂടുതൽപേരും നായർമാരായിരുന്നു. ഈ ഒരു അനുഭവം നായർമാർ എങ്ങിനെയാണ് സഹിച്ചത് എന്ന് അറിയില്ല. കാരണം, ഇങ്ഗ്ളിഷ് കമ്പനി വരുന്നതിന് മുൻപ് അവർ അവരുടെ കീഴിലുള്ളവരായി സാമൂഹികമായി വീക്ഷിച്ചവരോട് ഒരേ നിലവാരത്തിൽ നിലകൊള്ളുന്നത് എല്ലാരീയിയിലും മനപ്രയാസം നൽകുന്നകാര്യമാണ്.


കാരണം, വ്യക്തികൾതമ്മിൽ സമന്മാരും ഒന്നിച്ചിരുന്നു പ്രവർത്തിക്കുന്നവരും മറ്റും ആയാൽപ്പോലും, അവർ ഓരോരുത്തരുടേയും ബന്ധകണ്ണികളിലൂടെ ബന്ധപ്പെടുന്ന മറ്റ് വ്യക്തികൾ ഒരു വിഭാഗത്തിൽ കീഴിൽ വരുന്നവരും, മറ്റേ വിഭാഗത്തിൽ മുകളിൽ വരുന്നവരും ആയിരിക്കും. ഇത് സങ്കീർണ്ണമായിയുള്ള സാമൂഹിക നിലവാരങ്ങളിൽ പല പ്രശ്നങ്ങളും ഉയർത്തും. പ്രത്യേകിച്ചും, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന അവസരത്തിൽ.


വെറും വാക്കുകളിലൂടെ വ്യക്തികളെ വ്യത്യസ്തനിലവാരങ്ങളിലേക്ക് വലിച്ചിഴക്കാനും കുടുക്കിയിടായും സ്വതന്ത്രരാക്കാനും ആവുന്നതാണ്. ഉദാഹരണത്തിന്, പാരമ്പര്യമായി മലബാറിലെ നായർമാർക്ക് കീഴിൽ വരുന്ന ഒരു ജനക്കൂട്ടങ്ങളോട് CPSനെ ബന്ധിപ്പിക്കുമ്പോൾ ഉളവാക്കുന്ന കാഴ്ചപ്പാടിലേയും മൂല്യനിർണ്ണയത്തിലേയും നിഷേധാത്മകത മാനസികമായി ഈ എഴുത്തുകാരൻ അറിയുന്നുണ്ട്. കാരണം, കുടുംബത്തിൽ ഈ വിധമുള്ള കീഴ്ജാതിയെന്നോ, കീഴ്ജനക്കൂട്ടമെന്നോ ഉളള ഒരു മാനസികാവസ്ഥ ഒരിക്കലും ഈ വ്യക്തിയിൽ കണ്ടിട്ടില്ലതന്നെ. മിക്കപ്പോഴും ഒരു ഉയർന്ന മാനസികാവസ്ഥയാണ് കണ്ടിരുന്നത്.


എന്നാൽ, ഈ ഉയർന്ന മനസികാവസ്ഥ തലശ്ശേരിയിലെ മറ്റ് ചില, ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ഏതാനും തീയ്യരിലും കണ്ടിട്ടുണ്ട്. എന്നാൽ അവർ സർക്കർ തൊഴിലുകാരായിരുന്നില്ല.


CPSന്റെ പിതവിന്റെ പിതാവ് (Grandfather) ഒരു പോലീസ് ഹഡ് കോസ്റ്റബ്ൾ ആയി വിരമിച്ച വ്യക്തിയായിരുന്നു. ഈ വ്യക്തിയെ CPS ചെറുപ്രായത്തിൽ നേരിൽ കണ്ടിട്ടുണ്ട്. ആളുകൾ ഇദ്ദേഹത്തെ കണ്ണൻഏഡ് (കണ്ണൻ ഹെഡ് കോൺസ്റ്റബ്ൾ) എന്നാണ് വിളിച്ചിരുന്നത് എന്ന് CPS ഓർക്കുന്നു. ഇദ്ദേഹം വൈകുന്നേരങ്ങളിൽ വീട്ടിലിരുന്ന് Victoria 'മഹാറാണി'യെ സ്തുതിച്ചുള്ള ഗാനങ്ങൾ പാടുമായിരുന്നു. അമ്മ മഹാറാണി എന്നാണ് ഇദ്ദേഹം റാണിയെ പരാമർശ്ശിച്ച് പറയാറ്. ഇങ്ഗ്ളിഷ് റാണിയോട് (Queen Victoriaയോട്) ഇദ്ദേഹത്തിന് വൻ പ്രതിപത്തിയുണ്ടായിരുന്നതിന് ഉള്ള കാരണം മറ്റൊന്നും അല്ല.


നൂറ്റാണ്ടുകൾക്ക് മുൻപ് ഏതോ മദ്ധ്യ ഏഷ്യൻ നാട്ടിൽ നിന്നും വടക്കൻ മലബാറിലെ തീരപ്രദേശത്ത് വന്നടിഞ്ഞ മരുമക്കത്തായ തീയ്യർ അവരുടെ കായിക കഴിവുകൾ പ്രദർശിച്ചപ്പോൾ, ഹിന്ദുക്കളുടെ (ബ്രാഹ്മണരുടെ) കായിക ജോലികൾ ചെയ്യുന്ന കീഴ്ജാതിക്കാരായി ഭാഷാകോഡുകളിലും, അതിനാൽത്തന്നെ സാമൂഹിക നിലവാരത്തലും വീണുപോയി.


നൂറ്റാണ്ടുകൾക്ക് ശേഷം, ഇങ്ഗ്ളിഷ് കമ്പനി Tellicherryയിൽ പതാക ഉയർത്തിയതിന് ശേഷം ആണ് അവരിൽ ചിലർക്ക് കടുവയുടെ നഖങ്ങളിൽ പെട്ടത് പോലുള്ള സാമൂഹിക ചങ്ങലകളിൽനിന്നും മോചനം ലഭിച്ചത്. എന്നാൽ അപ്പോഴേക്കും ഇവർ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിന്റെ കോഡുകൾ ആവാഹിച്ച്, തമ്മിൽ മത്സരിക്കുന്നവരും, തമ്മിൽ പിന്നിൽ നിന്നും കുത്തുന്നവരും, അന്യോന്യം പകയോടും, അസൂയയോടും നോക്കുന്നവരും, മറ്റും ആയിക്കഴിഞ്ഞിരിക്കാം. ഫ്യൂഡൽ ഭാഷകൾ ഉപയോഗിച്ചു തുടങ്ങിയാൽ ഇതാണ് മാനസികാവസ്ഥ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page