ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത പാരമ്പര്യങ്ങൾ
ദക്ഷിണ മലബാറിലെ പ്രധാനപ്പെട്ട കുട്ടിരാജ്യം Calicut ആയിരുന്നു. പിന്നെ വള്ളുവനാട്, Palghat തുടങ്ങിയ രാജ്യങ്ങളും പല നാടുവാഴിപ്രദേശങ്ങളും. വള്ളുവനാട് രാജ്യം ഭരിച്ചിരുന്നത് വെള്ളത്തിരി കുടുംബം ആണ് എന്ന് കാണുന്നു.
വടക്കേ മലബാറിലെ നായർമാർക്കിടയിലും മരുമക്കത്തായ തീയ്യരിലും, തെക്കേ മലബാറിൽ അവരുടെ അതേ ജാതിപ്പേരോട് കൂടിയുള്ള ജനങ്ങളോട് പുച്ഛവും അറപ്പും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു.
തിരുനാവായായിലെ നാവാ മുകുന്ദ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ മാമാങ്കം ഉത്സവം നടക്കും. അവിടെ അന്ന് തനി വിഢ്ഢിത്തം കലർന്ന പോരാട്ടം നടക്കും. അനവധി ചെറുപ്പക്കാർ തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ട് മരിക്കും.
ഈ വിഡ്ഢിത്തത്തിന് ആദ്യമായി ഒരു നിർത്തൽ വന്നത് മൈസൂർ ഭരിച്ചുകൊണ്ടിരുന്ന ഹൈദർഅലി ദക്ഷിണ മലബാറിൽ ആക്രമണം നടത്തിയതോടുകൂടിയാണ്. അതിന് ശേഷം, ഹൈദരലി ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയോട് പരാജയപ്പെടുകയും ഈ പ്രദേശം കമ്പനിയുടെ ഭരണത്തിൻ കീഴിൽ വരികയും ചെയ്തതോടുകൂടി, ഈ വിഡ്ഢിത്തം നിറഞ്ഞ കൂട്ടക്കൊല അവസാനിച്ചു.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ജീവനക്കാർക്ക് അവരുടെ ഭാവനയിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത പലതും അന്ന് രണ്ട് മലബാറുകളിലും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ദക്ഷിണ മലബാറിലെ കൊടുങ്ങല്ലൂരിൽ ഉള്ള ശ്രീ കുറുംബ ക്ഷേത്രത്തിൽ കൊല്ലം തോറും നടക്കാറുള്ള ഭരണി ഉത്സവം. ഭരണിപ്പാട്ട് അന്ന് എന്തായിരുന്നു എന്ന് അറിയില്ല. എവിടെയെങ്കിലും അവ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല. ഉയർന്ന ജാതിക്കാരായ സ്ത്രീകളുടെ ശരീരത്തിന്റെ മറഞ്ഞിരിക്കുന്ന പ്രദേശങ്ങളെ മനസ്സും വാക്കുകളും കൊണ്ട് തനി ആഭാസം നിറഞ്ഞ ആസക്തിയോടുകൂടി കൈവെക്കാൻ പറ്റുന്ന ഒരു സംഗതിതന്നെയായിരുന്നു ഇത് എന്ന് തോന്നുന്നു. കീഴ് ജാതിക്കാരായി പെട്ടുപോയവരുടെ ഉള്ളിലിരിപ്പ് പുറത്ത് വരുന്ന ഒരു സംഭവം ആണ് ഇത്. (ലൈംഗിക പ്രവർത്തനത്തിനും വിഭാവനയ്ക്കും യാഥാർത്ഥ്യത്തിന്റെ പിന്നിൽപ്രവർത്തിക്കുന്ന അമാനുഷിക സോഫ്ട്വേർ കോഡുകളുമായി പ്രതിപ്രവർത്തിക്കാനാവുമോ എന്നുള്ളതും ചിന്തിക്കേണ്ടുന്ന കാര്യമാണ്.)
ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മലബാറിയും മലയാളവും മനസ്സിലാക്കിയെടുക്കൻ തെല്ല് വിഷമം തന്നെയായിരുന്നു എന്ന് കാണുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി സൃഷ്ടിച്ചപാതയിലൂടെ വന്ന ജർമ്മൻകാർക്കും ഐറിഷുകാർക്കും, സ്ക്കോട്ടിഷുകാർക്കും മറ്റും ഭാഷാപരമായുള്ള ഈ പ്രശ്നം അമിതമായി ഇല്ലായിരുന്നു എന്ന് ഒരു തോന്നൽ. ഇതുമായി ബന്ധപ്പെട്ട് പല ചരിത്രപരമായ പ്രശ്നങ്ങളും ഇങ്ഗ്ളിഷ് കമ്പനിയിലെ ഉദ്യോഗസ്ഥർ നേരിട്ടിരുന്നു. കാരണം, കളവിന്മേൽകളവ് പറയാൻ യാതോരു പ്രയാസവും ഇല്ലാത്ത ജനക്കൂട്ടങ്ങളുമായാണ് അവർക്ക് സമ്പർക്കം വെക്കേണ്ടിവന്നത്. തർജ്ജമക്കാരിലൂടെ വേണം കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ. നിങ്ങളോട് പറഞ്ഞു എന്ന വാക്ക്, നിന്നോട് പറഞ്ഞു എന്ന് നാട്ടുരാജാവിനോട് തർജ്ജമചെയ്ത് കൊടുക്കാൻ അവർക്ക് പറ്റും.
തെക്കെ മലബാറിനേയും വടക്കേ മലബാറിനേയും ഒറ്റ ഒരു പ്രദേശമായി മാറ്റി, Madras Presidencyയിലെ ഒരു district ആയി English East India Company രൂപീകരിച്ചു. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട പ്രദേശത്തിന് ചരിത്രപരമായി യാതോരു പുരാതനത്വവും ഇല്ലായിരുന്നു എന്നു വേണം കാണാൻ. കാരണം, എല്ലാ രീതിയിലും കാര്യങ്ങൾ പുതിയത്.
ഈ പ്രദേശത്ത് ലിഖിത രൂപത്തിലുള്ള നിയമങ്ങളും, കോടതിയും, പോലീസ് പ്രസ്ഥാനവും, ഇങ്ഗ്ളിഷിലെ സമാത്വാധിഷ്ടിതമായ ഭരണയന്ത്രവും സ്ക്കൂളുകളും, തുറമുഖങ്ങളും അവിടേക്ക് വരുന്ന കപ്പലുകളും തോണിക്കാരും പരിപാലിക്കേണ്ടുന്ന നിയമങ്ങളും മറ്റും മറ്റും.
ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഒരു പ്രത്യേകത താഴെക്കിടയിൽ പെട്ടുപോയ ജനക്കൂട്ടങ്ങളെക്കുറിച്ച് അവർക്ക് ഉണ്ടായിരുന്ന അവബോധമാണ്. സാമൂഹികമായി യാതോരു സംരക്ഷണവും ഇല്ലാത്ത ഈ ജനങ്ങളെ മുകൾപ്പരപ്പിൽ നിൽക്കുന്നവരുടെ ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്ന ചിന്താഗതി ഈ ഭരണത്തിന്റെ ഒരു മുഖമുദ്രയായിരുന്നു. William Logan എഴുതിയ Malabar Manualലിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ലഭിച്ച തുറമുഖ നിയമങ്ങളിൽ ഈ വിധം ഒരു വാചകം എഴുതിക്കാണുന്നു : Commanders and officers are particularly requested to abstain from ill-using boatmen or other natives. All complaints will be promptly inquired into.
ഒച്ചപ്പാടും അമിത ശബ്ദവും, തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗവും അട്ടഹാസവും മറ്റും ഗംഭീരമായ മാനേജ്മെന്റ്റ് - മേൽനോട്ട - നേതൃത്വ കഴിവാണ് എന്ന് കാലാകാലങ്ങളായി ധരിച്ചിരുന്ന ഒരു പ്രദേശത്ത്, ഇവയൊന്നും തന്നെയില്ലാതെ, വെറും മാന്യമായ പെരുമാറ്റത്തോടുകൂടിയുള്ള ലിഖിതപ്പെടുത്തിയിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുമാത്രം അതിമിനുസത്തോടുകൂടി കാര്യനിർവ്വഹണം നടത്തുക എന്നുള്ളത് ഈ ഉപഭൂഖണ്ടത്തിന്റെ സർവ്വപ്രദേശങ്ങളിലും ഉള്ള യാതോരു പുരാണങ്ങളിലും, ചരിത്ര സംഭവങ്ങളിലും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. കാരണം, പണ്ട് കാലങ്ങളിൽ സ്ത്രൈണ സ്വഭാവം എന്ന് പറയപ്പെടുന്ന കാര്യമാണ് ഇത്. ഇന്ന് ഈ സ്വഭാവം സ്ത്രീകളിൽ പോലും കാണാൻ പ്രയാസമായി വരികയാണ് എന്നുള്ളത് മറ്റൊരു വിഷയമാണ്. അതിലേക്ക് പിന്നീട് ഒരിക്കൽ കടക്കാം.
തെക്കേ മലബാറും വടക്കേ മലബാറും ഒരുമിപ്പിച്ച്, ഇങ്ഗ്ളണ്ടിൽ നിന്നും ചെറുപ്പക്കാരായ ഉദ്യോഗസ്ഥരും ന്യായാധിപന്മാരും മലബാറിൽ വന്ന് പ്രവർത്തനം തുടങ്ങിയപ്പോൾ പലതരം പ്രശ്നങ്ങൾ. ഒരിടത്ത് ശരിയായ നാട്ടാചാരം അല്ലെങ്കിൽ നാട്ടുനടപ്പ് അതുമല്ലെങ്കിൽ സാമൂഹിക ചട്ടം, മറ്റൊരു ദിക്കിൽ യാതോരു രീതിയിലും അംഗീകരിക്കപ്പെടാൻ പറ്റാത്ത കാര്യം.
ഈ വിധമുള്ള അങ്കലാപ്പുകളിൽ അവർക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒന്ന് തീയ്യ സമുദായം എന്ന് പറയപ്പെടുന്ന ജനക്കൂട്ടങ്ങൾ യഥാർത്ഥത്തിൽ രണ്ട് ആണ് എന്ന തിരിച്ചറിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കുഴപ്പിക്കുന്ന പ്രശ്നങ്ങൾ തന്നെ വന്നു പെട്ടു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള