top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

29. ദക്ഷിണ മലബാറും ഉത്തര മലബാറും ചേർത്ത് മലബാർ ജില്ല സ്ഥാപിച്ചപ്പോൾ

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിലെ അനവധി രാജാക്കളുമായി യുദ്ധം ചെയ്ത് അവരെ കീഴ്പ്പെടുത്തിയാണ് മലബാർ ജില്ല എന്ന പ്രദേശം സൃഷ്ടിച്ചത് എന്ന് തോന്നാമെങ്കിലും സംഭവിച്ചത് അതല്ല. ഇന്ത്യൻ ഔപചാരിക ചരിത്ര പഠനം ഈ വിധമുള്ള ഒരു തോന്നൽ വളർത്താൻ ശ്രമിക്കുന്നുണ്ട് എന്നത് ശരിയാവാം. വാസ്തവ സംഭവ വികാസത്തിലേക്ക് പിന്നീട് കടക്കാം.


ദക്ഷിണ മലബാറും ഉത്തര മലബാറും ഒന്നാക്കിയപ്പോൾ ഈ പ്രദേശങ്ങളിൽ ഉള്ള പ്രാദേശിക ജനക്കൂട്ടങ്ങളിലെ ഉന്നത കുടുംബക്കാർക്ക് പുതുതായുള്ള പല മാനസികവും സാമൂഹികവും ആയുള്ള അനുഭവങ്ങൾ വന്നുപെട്ടിട്ടുണ്ടാവാം. എന്നാൽ സാമൂഹികമായും സാമ്പത്തികമായും കീഴിൽ പെട്ടവർക്ക് ഈ ഒരു മാറ്റം കാര്യമായ ഒരു മാനസിക മാറ്റം പെട്ടെന്ന് വരുത്തിക്കാണില്ല.


ദക്ഷിണ മലബാറിലെ Tirur, Ponnani, Walluvanad, Palghat തുടങ്ങിയ പ്രദേശങ്ങൾ ഉത്തര മലബാറിലെ Tellicherry, Nittoor, Cannanore, Neeleshwar തുടങ്ങിയ പ്രദേശങ്ങളുമായി സാമൂഹിക സംസാരത്തിൽ കലർന്നുതുടങ്ങി. ഇതിന് മുൻപ് കടലോരങ്ങളിൽ മാത്രമേ വിദൂര പ്രദേശങ്ങൾ, നിത്യസംഭാഷണത്തിൽ പ്രത്യക്ഷപ്പെടുള്ളു.


ഉത്തര മലബാറില മരുമക്കത്തായ തീയ്യരോട് ബന്ധം സ്ഥാപിക്കാൻ തെക്കേ മലബറിലെ തീയ്യർക്കും, പിന്നീട് കാലങ്ങളിൽ തിരുവിതാംകൂറിലെ ഈഴവർക്കും ഒന്ന് രണ്ട് കാരണങ്ങളാൽ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് കാണുന്നു. ഇതിന് മുഖ്യമായുള്ള കാരണം വടക്കേ മലബാറിലെ ജനങ്ങൾ, പ്രത്യേകിച്ചും, Tellicherry, Cannanore, Neesherwar, Kanhangad തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാം തന്നെ അന്ന് മൊത്തത്തിൽ നോക്കുമ്പോൾ കാഴ്ചയിൽ നല്ല വെളുപ്പിനോട് അടുത്തുള്ള നിറം ഉള്ളവരായിയിരുന്നു എന്നാണ് തോന്നുന്നത്. ഇന്ന് ഈ ചിത്രം വളരെ വ്യത്യസ്തപ്പെട്ടിട്ടുണ്ട്. ഇതിന് ഒരു കാരണം തിരുവിതാംകൂർ സംസ്ക്കാരവും മാനസിക നിലവാരത്തകർച്ച വളർത്തുന്ന ഈ ഉപഭൂഖണ്ടത്തിലെ പൊതുവായുള്ള സംസ്ക്കാരവും പടർത്തുന്ന ഔപചാരികവ വിദ്യാഭ്യാസം അടിച്ചേൽപ്പിച്ചതിനാലാണ്. മറ്റൊരു കാരണം തിരുവിതാംകൂർ ജനങ്ങളുമായി രക്തബന്ധം കലർന്നത് കൊണ്ടുമാവാം.


ത്വക്കിന് വെളുപ്പ് നറം ഉള്ളത് ഒരു വൻ മൂല്യമായി കാണുന്ന ഒരു പ്രവണത ഈ ഉപഭൂഖണ്ടത്തിൽ ഉണ്ട് എന്നത് ശരിതന്നെയാണ്. എന്നാൽ ഇതിനേക്കാൾ വൻ മൂല്യം ഉയർന്ന ജനക്കൂട്ടമായി കാണപ്പെടുന്നവരോടുള്ള അടുപ്പം പ്രത്യക്ഷമായി ലഭിക്കലാണ്.


ദക്ഷിണ മലബാറിൽ എവിടെനിന്നോ വന്നെത്തിയ ഒര ജനക്കൂട്ടം അവരുടെ സാമുദായിക പേര് തീയ്യർ എന്ന് ഇട്ടത് വടക്കെ മലബാറിലെ തീയ്യരോട് അടുപ്പം സ്ഥാപിക്കാനാണ് എന്ന് തോന്നുന്നു. ഇതിന് സമാന്തരമായ ഒരു പ്രവണത ഈ ഉപഭൂഖണ്ഡത്തിൽ പലദിക്കിലും ഉണ്ടായിരുന്നതായി Rev. Samuel Mateer, Edgar Thurston തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഓർക്കുന്നത്.


പല ആൾക്കൂട്ടങ്ങളും കുടുംബക്കാരും സ്വന്തം പ്രദേശം വിട്ട് വിദൂരങ്ങളിലേക്ക് നീങ്ങുമ്പോൾ, തൊട്ട് മുകളിലെ ജാതിയിലേക്ക് ചാടും (https://t.me/MalabarM/1078). വളരെ കീഴ്ജാതിക്കാരായ ചിലർ London Missionary Societyയിലെ മിഷിനറിമാരുടെ പരിശീലനം ലഭിച്ച്, തിരുവിതാംകൂറിൽ നിന്നും പുറത്ത് യാത്ര ചെയ്തപ്പോൾ, അവർ നായർമാരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയത് എന്ന് Rev. Samuel Mateer തന്റെ Native Life in Travancore എന്ന് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


കുറച്ച് കാലം മുൻപ് വരെ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് മാറിതാമസിക്കുന്ന ഈഴവർ അവരുടെ ജാതിപ്പേര് തീയ്യർ എന്നാണ് എന്ന് പറഞ്ഞ് കേട്ട അനുഭവം ഉണ്ട്.


ദക്ഷിണ മലബാറിലെ തീയ്യർക്ക് ത്വക്കിന് കാര്യമായ കറുപ്പ് നിറം പൊതുവേ നോക്കുമ്പോൾ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. ഈ എഴുത്തുകാരന്റെ പിതാവ് ആ നാട്ടിൽ നിന്നുമുള്ള വ്യക്തിയാണ്. ആ കുടുംബത്തിൽ പാരമ്പര്യമായി അമിതമായി കറുത്ത നിറം ഉള്ളവർ ഇല്ലായിരുന്നു എന്നാണ് ഓർമ്മ. പിന്നെ എന്തിനാണ് ആ ജനക്കൂട്ടം തീയ്യർ എന്ന പേരിൽ അറിയപ്പെട്ടത് എന്ന് അറിയില്ല. എന്നാൽ ഉത്തര മലബാറിലെ തീയ്യരിലെ ഉന്നത കുടുംബക്കാർക്ക് ഈ ഒരു തെറ്റിധരിപ്പിക്കാൻ ഉതകുന്ന സമാനമായ ജാതിപ്പേര് പ്രശ്നമായി വന്നത് ഇങ്ഗ്ളിഷ് കമ്പനി മലബാർ ജില്ല സ്ഥാപിച്ചതോടുകൂടിയാണ്.


എന്നാൽ അവർക്ക് അന്ന് രണ്ട് വ്യത്യസ്തമായ ഈ വിധ പ്രശ്നങ്ങൾ പെട്ടെന്ന് അനുഭവപ്പെട്ടു. അതിലേക്ക് കുറച്ച് കഴിഞ്ഞ് കടക്കാം.


ദക്ഷിണ മലബാറിലെ മക്കത്തായ തീയ്യർക്ക് ഉത്തര മലബാറിലെ മരുമക്കത്തായ തീയ്യരുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹികമായി എന്തോ കഠിന പ്രശ്നം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ വിവരത്തിന് കാര്യമായ ഒരു ഹേതു, അവിടുള്ള കീഴ് ജാതിക്കാരോടൊപ്പം ഇസ്ളാമിലേക്ക് പരിവർത്തനം ചെയ്തവരിൽ ഒരു വൻ ജനക്കൂട്ടം ഈ മക്കത്തായ തീയ്യരുമായിരുന്നു. അതേ സമയം വടക്കേ മലബാറിൽ ഈ വിധം മരുമക്കത്തായ തീയ്യർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരുന്നോ എന്ന് അറിയില്ല. അങ്ങിനെ എവിടേയും വായിച്ചതായി ഓർക്കുന്നില്ല.


ഈ മതപരിവർത്തനത്തിന്ന് പിന്നിൽനിന്നും പ്രചോദനം നൽകിയ വ്യക്തമായ കാരണം സാമൂഹികമായി ഉള്ള അടിച്ചമർത്തപ്പെട്ട അവസ്ഥതന്നെയാകാം. ഈ സംഭവമാണ് എതാണ്ട് 1836 മുതൽ വള്ളുവനാട് പ്രദേശത്ത് ഹിന്ദുക്കളേയും (ബ്രാഹ്മണരേയും) അവരുടെ കൈയാളുകളായ നായർമാരേയും മാപ്പിളമാരിൽ പുതുതായി മതപരിവർത്തനം ചെയ്തവർ പലവട്ടം ആക്രമിച്ച ചരിത്രത്തിന് തുടക്കം കുറിച്ചത്.


ഇന്നത്തെ ഔപചാരിക വിഡ്ഢി ചരിത്രത്തിൽ ഈ സംഭവ വികാസത്തെ ഒരു ബൃട്ടിഷ് വിരുദ്ധ വിപ്ളവമായാണ് രേഖപ്പടുത്തി പഠിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഈ സംഭവ വികാസം ഒരു മതപരമായുള്ള വർഗ്ഗീയ കലാപത്തിനും അപ്പുറത്താണ് നിലകൊള്ളുന്നത്. ഈ ഉപഭൂഖണ്ടത്തിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന സാമൂഹിക അടിമത്തവും ഫ്യൂഡൽ ഭാഷകളും ഒരു കാരണമായി നിലനിൽക്കുന്നു. എന്നാൽ മറ്റ് രണ്ട് വളരെ ശക്തമായ ചരിത്ര സംഭവങ്ങളും ഈ ആക്രമ പരമ്പരയ്ക്ക് പടിപ്പുര തുറന്നു കൊടുത്തിരുന്നു.


മലബാറിലെ മാപ്പിളമാരെക്കുറിച്ച് പലതും പറയാനുണ്ട്. അത് പിന്നീടേ പറ്റുള്ളു. അവരും ഒരു കൂട്ടരല്ല. മറിച്ച് പലവ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉൾപ്പെടുന്നുണ്ട്. മാത്രവുമല്ല, ഉത്തര മലബാറിലെ മാപ്പിളമാർ, പ്രത്യേകിച്ചും, Tellicherry, Cannanore തുടങ്ങി വടക്കോട്ടുള്ള സ്ഥലത്തുള്ളവർ പൊതുവേ കാഴ്ചയിൽത്തന്നെവ്യത്യസത്ഥരാണ്. എന്നാൽ ഈ ഒരു വ്യത്യസ്തമായ അവസ്ഥ എല്ലാ ദിക്കിലും ചെറുതായെങ്കിലും മാപ്പിളമാരിൽ ഉണ്ട് താനും.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page