top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ മനുഷ്യൻ മൃഗീയനാവും

ഇങ്ഗ്ളിഷ് ആളുകൾ ഈ ഉപദ്വീപിലെ ഭാഷകളെ എങ്ങിനെയാണ് നേരിട്ടത് എന്നതിനെക്കുറിച്ച് പലവിധ വിവരങ്ങളും മനസ്സിൽ വരുന്നുണ്ട്. എന്നാൽ അവയെല്ലാം ഇവിടെ കുറിച്ചിട്ടാൽ, എഴുത്തിന്റെ പാത ഉപകഥകളിൽ പെട്ട് പോകും. എന്നാൽ ഈ ഒരു കഥ പറയാമെന്ന് തോന്നുന്നു. കാരണം, ഈ കഥ പറയാനുള്ള ഒരു അനുയോജ്യമായ ദിക്ക് ഇനി എപ്പോഴാണ് ലഭിക്കുക എന്ന് അറിയില്ല.


മെഡ്രാസ് പ്രസിഡൻസിയിൽ ഇങ്ഗ്ളിഷ് ഭരണം നടക്കുന്നകാലം. ചരിത്രപരമായി ചോളന്മാരുടേയും, പാണ്ഡ്യൻമാരുടേയും പ്രദേശമായിരുന്ന സ്ഥലമാണ്. അവിടങ്ങളിൽ പലദിക്കിലും ഇങ്ഗ്ളിഷ് ഭരണകാലത്ത് പലവിധ പ്ളാന്റേഷനുകളും (plantations) മറ്റും പടുത്തുയർത്തിയിരുന്നു, ചിലത് ബൃട്ടിഷുകാരുടെ ഉടമസ്ഥതയിലും, ചിലത് ഭൂഖണ്ഡ യൂറോപ്യന്മാരുടെ ഉടമസ്ഥതയിലും, ചിലത് പ്രാദേശിക ജന്മികുടുംബങ്ങളുടെ ഉടമസ്ഥതയിലും.


നൂറ്റാണ്ടുകളായി പല ജന്മികുടുംബങ്ങളുടെ കീഴിൽ അടിമകളായി ജീവിച്ചിരുന്ന പല കീഴ്ജാതിക്കാരും കൂട്ടത്തോടെ, രക്ഷപ്പെട്ട് ഇങ്ഗ്ളിഷുകാരുടെ തോട്ടങ്ങളിൽ ജോലിക്ക് കയറി. വേതനം തന്നെ തരതമ്യേനെ ഉയർന്നത്. സാമൂഹികാന്തരീക്ഷവും താരതമ്യേനെ മയമുള്ളത്.


ഇങ്ഗ്ളിഷ് ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ (തേയില, ഏലം, കാപ്പി തുടങ്ങിയവയുടെ) മാനേജർമാരായി ഇങ്ഗ്ളണ്ടിൽ നിന്നും ചെറുപ്പക്കാരെ നിയമിച്ചിരുന്നു. ഈ വിധ മാനേജർമാർക്ക് തമിഴ് അറിഞ്ഞിരിക്കേണം എന്ന ഒരു നിബന്ധന ചില കമ്പനികളിൽ ചട്ടമുണ്ടായിരുന്നു.


അതിനാൽ, ഈ ഇങ്ഗ്ളിഷ് ചെറുപ്പക്കാർ തമിഴ് പഠിച്ച്, ഒരു തമിഴ് പരീക്ഷ ജയിക്കേണ്ടിയിരുന്നു. ഇത് ഇവരെ സംബന്ധിച്ചെടുത്തോളം ഒരു വൻ പൊല്ലാപ്പ് തന്നെയായിരുന്നു. തമിഴിലെ വാക്കുകളുടെ, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഉള്ള, വിചിത്രമായ കൊഴുപ്പും, വളവും, വീര്യവും, നിന്ദയും വണക്കങ്ങളും, ഭാവങ്ങളും, അഹംഭാവങ്ങളും മറ്റും, ഉൾക്കൊള്ളുക എന്നുള്ളത് തികച്ചും അരോചകവും അസഹ്യവുമായിത്തന്നെ ഈ ഇങ്ഗ്ളിഷ് ചെറുപ്പക്കാർക്ക് അനുഭവപ്പെട്ടു. കാരണം ഇങ്ഗ്ളിഷ് എന്ന പരന്ന കോഡുകൾ ഉള്ള ഭാഷയിൽ, കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു.


എന്നാൽ തമിഴ് വശമില്ലെങ്കിൽ എങ്ങിനെയാണ് തൊഴിലാളികളുമായി ആശയവിനിമയം ചെയ്യുക? ഇതിന് അവർ ആലോചിച്ച് ഒരു വൻ പോംവഴി കണ്ടെത്തി. ഇവർ തമിഴ് പഠിക്കുന്നതിനേക്കാൾ എളുപ്പം തോട്ടം തൊഴിലാളികളെ ഇങ്ഗ്ളിഷ് പഠിപ്പിക്കുക എന്നതാണ്. ഇങ്ഗ്ളിഷ് ആണെങ്കിൽ വളരെ പെട്ടെന്ന് പഠിക്കാനാവും എന്ന് പല പ്രാദേശികരും തെളിച്ചിട്ടുമുണ്ടായിരുന്നു.


ഈ ഒരു ആശയം ഇവർ കമ്പനിയുടെ മുകൾസ്ഥാനത്ത് അറിയിച്ചു. ഈ ഒരു ആശയം കമ്പനിയുടെ മുകൾസ്ഥാനത്ത് സ്വീകാര്യമായിരുന്നെങ്കിലും, തൊട്ടംതൊഴിലാളികളുടെ നേരെ മുകളിൽ മേൽനോട്ടക്കാരായി പ്രവർത്തിച്ചിരുന്ന പ്രാദേശിക വ്യക്തികൾ ഈ ആശയത്തെ നിർദ്ദയം എതിർത്തു. കാരണം, സാമൂഹിക ഘടനയെത്തന്നെ മലക്കം മറിക്കുന്ന വൻ സ്ഫോടനാത്മകമായ ഒരു ആശയമാണ് ഇങ്ഗ്ളിഷ് ചെറുപ്പക്കാർ, അവരുടെ വിഡ്ഢിത്തത്താൽ, മുന്നോട്ട് വച്ചിരിക്കുന്നത്.


തമിഴിലെ, നീ, ഉനക്ക്, നീങ്കെ, എന്നെടാ തമ്പി, അവൻ, അവൾ, ആളെ പാത്ത് പേശ്ങ്കെ, തേവർ, അണ്ണാ, പെരിയണ്ണാ, തുടങ്ങിയ അനവധി വാക്കുകളാലും, ക്രീയാവാക്കുകളിൽ ഉള്ള ബഹുമാന-നിന്ദിക്കൽ സ്വരരൂപങ്ങളാലും രൂപകൽപ്പനചെയ്യപ്പെടുന്ന അതീവ കീഴ്വണക്കത്തിന്റെയും, അധീനസ്ഥിതിയുടെയും, വിനയത്തിന്റെയും, അടക്കത്തിന്റെയും, സേവനഭാവത്തിന്റെയും, പാദസേവയുടേയും, ആത്മാഭിമാനത്തിന് അവകാശമില്ലായ്മയുടേയും, അളവറ്റ മേൽക്കോയ്മയുടേയും മറ്റും സാമൂഹിക കോഡുകൾ ഉരുക്ക് ലിപികളിൽ സാമൂഹിക ഘടനയിൽ കാലാകലങ്ങളായി ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നത്, ഇങ്ഗ്ളിഷ് പടരുന്നതോടുകൂടി തേഞ്ഞ്മാഞ്ഞ് പോകും.


ഓരോ ജീവി ഉപയോഗിക്കുന്ന ഭാഷകളുടെ കോഡുകൾ ആ ജീവിയുടെ സ്വഭാവ വിശേഷങ്ങളിലും പ്രതിഫലിക്കപ്പെടും. മൃഗീയ ഭാഷകൾ പഠിച്ചാൽ, മനുഷ്യരും മൃഗീയമാകും.


ഉദാഹരണത്തിന്, മനുഷ്യൻ നായകളുടെ ഭാഷ പഠിച്ചാൽ, നിരത്തിൽ നിന്ന് കുരക്കും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. കുറുക്കന്റെയും ചെന്നായയുടേയും ഭാഷ പഠിച്ചാൽ, വെള്ളിനിലാവിൽ പൊന്നിൽ കുളിച്ച് നിൽക്കുന്ന രാത്രികളിൽ മനുഷ്യർ വിണ്ണിലെ ചന്ദ്രലേഖയെ നോക്കിക്കൊണ്ട് ഓലിയിട്ട് നൃത്തം ചെയ്യും, കൂട്ടത്തോടെ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page