ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ ഭാവങ്ങൾ
വടക്കേ മലബാറിലെ മരുമക്കത്തായ തീയരെ മലബാർ ജില്ലയുടെ രൂപീകരണം ഏത് രീതിയിൽ ബാധിച്ചുവെന്ന് പറയുമ്പോൾ, ഈ ജനക്കൂട്ടത്തിന് നൂറ്റാണ്ടുകളായി ഭാഷാകോഡുകളിലൂടെ അനുഭവപ്പെട്ട ഒരു പ്രത്യേക കാര്യം എടുത്ത് പറയേണ്ടിവരും. നമ്പൂതിരിമാർ, രാജകുടുംബാംഗങ്ങൾ, അമ്പലവാസികൾ, നായന്മാർ എന്നിവർ മുകളിലും, നായർമാർക്ക് തൊട്ട് താഴെയായി തീയരും അവർക്ക് കീഴിലായി അനവധി കീഴ് ജനക്കൂട്ടങ്ങളും.
അമ്പലവാസികളിൽ പലരും കായിക തൊഴിലുകൾ തന്നെ അവരുടെ മുകളിൽ ഉള്ളവർക്ക് ചെയ്യുന്നവരാണെങ്കിലും, അവർ ബ്രാഹ്മാണരോട് അടുത്ത് നിൽക്കുന്നവരാണ്. അതിനാൽത്തന്നെ സാമൂഹികമായി അധമഭാവം ഭാഷകോഡുകളിലൂടെ അനുഭവപ്പെടില്ല. ഇത് അവരുടെ മാനസിക നിലവാരത്തെ ഉയർത്തിനിർത്തും.
ഇതേ പോലെ തന്നെയാവാം നായർമാരിലെ വിവിധ വിഭാഗങ്ങളുടേയും അനുഭവം.
എന്നാൽ തീയർ കുടുംബങ്ങൾക്ക് മറ്റൊരു പൊതുവായുള്ള അനുഭവമായിരിക്കും. അവരിൽ ചില കുടുംബക്കാർ സാമൂഹികമായും കുടുംബപരമായും ഉയർന്നവരായിരുന്നിരിക്കാം. ഉദാഹരണത്തിന് അവരിൽ ചില കുടുംബക്കാർ വൈദ്യത്തിൽ പാരമ്പര്യ നൈപുണ്യമുള്ളവരായിരിക്കും. അവരെപ്പോലെ ഭൂസ്വത്തുള്ളവരും കണ്ടേക്കാം. ഇവരെല്ലാം തന്നെ ഭാഷാകോഡുകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയിരിക്കും. അവർക്ക് കീഴിൽ തീയർമാർ അടക്കം പല കൂട്ടം പണിക്കാരന്മാർ ഉണ്ടായിരിക്കും. ഇക്കൂട്ടർ ഈ ഉന്നത സ്ഥാനം കൈയിലുള്ള തീയരെ ഭാഷാ കോഡുകളിൽ ഉയർത്തിപ്പിടിക്കും.
എന്നാൽ തീയരിൽ തെങ്ങേറ്റം, വയലിൽ പണി, വീട്ടുവേലക്കാർ തുടങ്ങി പലകൂട്ടം പാരമ്പര്യ തൊഴിലുകാർ ഉണ്ടാവും. ഇവർ ഭാഷാകോഡുകളിൽ അമർത്തപ്പെട്ടവരായിരിക്കും. ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് യാതോരു രീതിയിലും മനസ്സിലാക്കൻ പറ്റാത്ത ഒരു പ്രതിഭാസമാണ് ഇത്.
തീയരിൽ കുറച്ച് കുടുംബക്കാർ ഭാഷാകോഡുകളിൽ പൊന്തി നിൽക്കുന്ന അവസ്ഥ. പ്രത്യേകിച്ചും അവരുടെ കീഴിലുള്ള പണിക്കാരുടെ വാക്കുകളിൽ. ഈ തീയരിൽ വ്യക്തിത്വത്തിൽ ബ്രാഹ്മണത്വം തുടിച്ചു നിൽക്കും.
അതേ സമയം തരംതാണ് നിൽക്കുന്ന തീയർക്ക് രണ്ടാണ് പ്രശ്നം. മുകളിൽ ഉള്ള ജനക്കൂട്ടങ്ങളുടെ തരംതാഴ്ത്തലും, അതോടൊപ്പം തന്നെ അവരേക്കാൾ താണ് നിൽക്കുന്ന ജാതിക്കാരുടെ സമത്വഭാവവും. ഈ തീയരിൽ വ്യക്തിത്വത്തിൽ ഹീനജാതിക്കാരിൽ അനുഭവപ്പെടുന്ന വക്രീകൃതമായതും, വികൃതമാക്കപ്പെട്ടതുമായ മുഖഭാവവും, ശാരീരിക പ്രകൃതവും മറ്റും ദൃശ്യമാകാം. രണ്ട് വ്യത്യസ്ത നിലവാരത്തിൽ ഉള്ള തീയർമാർ 180 ഡിഗ്രി എതിർകോണിൽ, ഒന്ന് കുത്തനെ മുകളിലും മറ്റേത് കുത്തനെ കീഴെയും.
എന്നാൽ ഇത് ഒരു പൊതുവായ നിരീക്ഷണമാണ്. കാരണം തരംതാഴ്ത്തപ്പെടുന്ന വ്യക്തികൾ പലപ്പോഴും ആ അവസ്ഥയുടെ കൈയ്യൂക്കിൽ നിന്നും പുറത്ത് കടക്കാനായി പലവിധ കോപ്രാട്ടിത്തരങ്ങളും കാട്ടിക്കൂട്ടിയേക്കാം. ഒച്ചവച്ചും, അർത്തുല്ലസിച്ചും, അട്ടഹസിച്ചും, അമിതമായ ഉത്സാഹപ്രകൃതംകാട്ടിയും, ബുദ്ധിവൈഭവങ്ങൾ കാട്ടിയും മറ്റും.
ഇവിടെ പൊതുവായി എടുത്ത് പറയേണ്ടുന്ന കാര്യം മുകളിൽ സൂചിപ്പിച്ച ഭാഷാകോഡുകളുടെ ഇരട്ടത്താപ്പ് നയം കാരണം, മരുമക്കത്തായ തീയരിൽ വ്യക്തമായും രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉണ്ട് എന്ന രീതിയിൽത്തന്നെ തോന്നിപ്പിക്കുന്ന ചരിത്രപരമായ രേഖപ്പെടുത്തലുകൾ കണ്ടിട്ടുണ്ട്.
ഒരു ഭാഗത്ത് നായന്മാരെപ്പോലെതോന്നാവുന്ന തീയരും, ചിലപ്പോൾ അവരേക്കാൾ മേന്മകൂടിയവരും. അതേ സമയം തികച്ചും വൈകൃതപ്പെട്ടുകിടക്കപ്പെട്ട് യാതോരു പൊതു വിവരവും ഇല്ലാ എന്ന് തോന്നിപ്പിക്കുന്ന, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഹീനജോലികൾ എന്ന് നിർവ്വചിക്കപ്പെട്ടവ ചെയ്യുന്നവർ.
തീയ ജനക്കൂട്ടത്തെ തിരശ്ചീനമായി (horizontally) വിഘടിപ്പിച്ചത് യഥാർത്ഥത്തിൽ ഭാഷാ കോഡുകളാണ്. മുകൾതട്ടിൽ ഉള്ള തീയർ മുകളിലോട്ട് ഒട്ടിനിൽക്കും, ഭാവത്തിലും, വാക്കുകളിലും, ബന്ധങ്ങളുടെ പരാമർശങ്ങളിലും. അവർ കീഴിൽ പെട്ട തീയർ സ്വന്തം ജനക്കൂട്ടമാണ് എന്ന് പരിചയപ്പെടുത്താൻ പ്രയാസം തന്നെ വരും. ഈ ഒരു കാര്യത്തെ സംസാരവാക്കുകളിൽ പ്രകടിപ്പിക്കാൻ, ഞാൻ തീയർ ആണ്. മറ്റോൻ തീയൻ ആണ് എന്നത് ഒരു രീതി. മറ്റൊരു രീതി ശ്രദ്ധയിയിൽ പെട്ടത്, ഉൾനാടൻ തീയന്മാരുടെ നടുക്ക് ജീവിക്കുന്ന സാമൂഹികമായും സാമ്പത്തികമായും ഉയർന്ന തീയർ, തങ്ങൾ വൈശ്യരാണ് എന്ന് അവകാശപ്പെടുന്നതാണ്. തീയൻ അല്ല, എന്ന് സൂചിപ്പിക്കുന്നു.
Tellicherryയിൽ ഇങ്ഗ്ളിഷ് ഭരണം നൽകിയ സാമൂഹിക സ്വാതന്ത്യം കീഴിൽ പെട്ടിരുന്ന തീയന്മാരിൽ കുറച്ച് കുടുംബക്കാരിൽ മാനസിക ഉന്നമനം വരുത്തി എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ ഈ ഒരു സംഭവവികാസത്തിൽ വെപ്രാളപ്പെട്ടത് തീയരിൽ തന്നെയുള്ള സാമൂഹിക മഹിമയുള്ളവർ ആണ് എന്നാണ് തോന്നുന്നത്. പാരമ്പര്യമായി കടിഞ്ഞാണിലും മൂക്ക് കയറിലും ബന്ധിക്കപ്പെട്ടു കിടക്കുന്ന അവരുടെ തന്നെ സമൂദായത്തിൽ പെട്ടവരെ ഇങ്ഗ്ളിഷ് ഭാഷ വന്ന് കയറൂരിവിടുന്നത് അപത്താണ് എന്ന ബോധോദയമാണ് നൽകിയത്.
സമൂഹത്തിൽ കാര്യമായ വെടിപ്പും വൃത്തിയും വരുത്താൻ കഠിന പ്രയത്നം തന്നെ നടത്തിയിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് സത്യം പറയുകയാണെങ്കിൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായില്ല എന്നതാണ് വാസ്തവം.
കാരണം ഫ്യൂഡൽ ഭാഷാ കോഡുകൾ മെനയുന്ന വൈകാരിക വെപ്രാളങ്ങളും, അസൂയയും കുരുട്ടുബുദ്ധികളും തന്ത്രപരമായ നീക്കങ്ങളും, കാര്യങ്ങളുടെ പോക്ക് മുൻകൂട്ടി കണ്ട് സൌഹൃദം നടിച്ച് ചതിയിൽ പെടുത്താനുള്ള ബുദ്ധിയും, വെറും വാക്കുകൾകൊണ്ട് മറ്റൊരു ആളെ തമർത്താനുള്ള കഴിവും മറ്റും അവർക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു.
അന്നുള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ വിശാല ഹൃദയത്തോടുകൂടിയ എഴുത്തുകൾ വായിച്ചാൽ അറിയാം ഈ ഉപദ്വീപിലെ കുരുട്ടു ബുദ്ധിയെക്കുറിച്ച് അവർക്ക് യാതോരു വിവരവും കിട്ടിയിരുന്നില്ലാ എന്ന്. ശത്രുവാര് മിത്രമാര് എന്ന് പോലും അവർക്ക് വാസ്തവത്തിൽ അറിവ് ലഭിച്ചിരുന്നില്ല.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള