ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
32. രണ്ട് വ്യത്യസ്ത മലബാറുകൾ ഒന്നാക്കിയപ്പോൾ
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വടക്കേ മലബാറിലേയും തെക്കേ മലബാറിലേയും പല കൊച്ചുകൊച്ചു പ്രദേശങ്ങളെ ഏകോപിപ്പിച്ച് മലബാർ ജില്ല രൂപീകരിച്ചത് വടക്കേ മലബാറിലെ മരുമക്കത്തായ തീയരെ എങ്ങിനെയാണ് മാനസികമായി ബാധിച്ചത് എന്ന് പറയുമ്പോൾ, ഈ വിഷയം മരുമക്കത്തായ തീയരിലെ ഉയർന്ന കുടുംബക്കാരെ ബാധിച്ചകാര്യമാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്. കാരണം, 180 ഡിഗ്രി നേരെ കുത്തനെ കീഴിൽ നിൽക്കുന്ന ഭാഷാ കോഡുകളിൽ തരംതാഴ്ത്തപ്പെട്ട, കൂലിവേലക്കാരായ തീയർക്ക് ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് വേവലാതിപ്പെടാൻ മാനസിക സൌകര്യം ഉണ്ടാവില്ലതന്നെ.
ഇതുമായി ബന്ധപ്പെടുത്താവുന്ന ഒരു കാര്യം ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഗ്രാമത്തിലെ വ്യക്തി ഈ എഴുത്തുകാരനോട് പറഞ്ഞകാര്യം ഓർമ്മവരുന്നു.
ആ ആൾ പറഞ്ഞത് ഈ പ്രകാരം ആണ് : "താഴെക്കിടയിലെ കൂലപ്പണി ചെയ്യുന്ന ആൾക്ക് യാതോരു കാര്യവും പ്രസക്തമല്ല. മറിച്ച്, നാളെത്തെ കൂലിയും പൊരെയിലെ പ്രശ്നങ്ങളും അല്ലാത മറ്റൊന്നും അയാളെ സംബന്ധിച്ചെടുത്തോളം ചിന്തിക്കാൻ പോലുമുള്ള അവസ്ഥയല്ല ഉള്ളത്. ഇത് തന്നെയാണ് നിത്യേനെയുള്ള അവസ്ഥ."
ഫ്യൂഡൽ ഭാഷകളിൽ എല്ലാവരും കൂടി ചിന്തിക്കുന്നത് തന്നെ സാമൂഹികമായി കോലാഹലങ്ങളാണ് സംഭവിപ്പിക്കുക എന്നുള്ളത് മറ്റൊരു വിഷയമാണ്. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ പറ്റുന്ന ഭാഷകൾ അല്ല ഫ്യൂഡൽ ഭാഷകൾ. ആ വിഷയത്തിലേക്ക് കടക്കുന്നില്ല ഇപ്പോൾ.
കോരപ്പുഴക്ക് അപ്പുറമുള്ള Calicutഉം വള്ളുവനാടും, Palghatഉം മറ്റും വടക്കേ മലബാറിനോട് ഒട്ടിച്ചേർന്നപ്പോൾ, കാലാകാലങ്ങളായി അടുപ്പമില്ലാത്ത ജനക്കൂട്ടങ്ങളുമായി വടക്കേ മലബാറിലെ ജനങ്ങൾ ബന്ധിപ്പിക്കപ്പെട്ടു. ചെറിയ തോതിൽ മരുമക്കത്തായ തീയരും മക്കത്തായ തീയരും സമ്പർകം പുലർത്തിത്തുടങ്ങി. സാമ്പത്തികമായി ഉയർന്ന കുടുംബക്കാർതമ്മിൽ വൈവാഹിക ബന്ധം വരെ വന്നു തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ഇത് പിന്തുടർച്ചാവകാശ നിമയത്തിൽ കാര്യമായ സങ്കീർണ്ണതകൾ ഉളവാക്കി. ഇങ്ഗ്ളിഷ് കമ്പനി ഭരണം എല്ലാദിക്കിലും കോടതികൾ സ്ഥാപിക്കുകയും അവയ്ക്ക് ഉപയോഗിക്കാനായി ലിഖിത രൂപത്തിലുള്ള നിയമങ്ങൾ എഴുതിയുണ്ടാക്കുകയും ചെയ്യുന്ന അവസരമായിരുന്നു.
ഈ വിധ കാര്യങ്ങൾ യാതൊന്നും ചരിത്രത്തിൽ ഇല്ലാതിരുന്ന ഒരു പ്രദേശത്തിൽ ലിഖിത രൂപത്തിൽ നിയമം വരുമ്പോൾ സങ്കീർണ്ണതകൾ കുറയുന്നതിന് പകരം അവ പലപ്പോഴും അധികരിച്ചു. ഇതിന് കാര്യമായി ശക്തിനൽകിയത് ചരിത്രത്തിൽ ആദ്യമായി ഈ പ്രദേശങ്ങളിൽ നിത്യേനെയുള്ള യുദ്ധങ്ങളും കൊല്ലും കൊലയും അതിക്രമങ്ങളും, കടന്നാക്രമണങ്ങളും, ആളെപിടിച്ച് കൊണ്ട് പോക്കും രാത്രികാലങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന കൂരകളിലെ ഓലപൊക്കി അകത്ത് കിടന്നുറങ്ങുന്ന സ്ത്രീകളുടെ കാൽ കയറിപ്പിടിച്ച് വലിച്ച് അവരെ പുറത്ത് വലിച്ച് കൊണ്ടുപോകുന്നതും മറ്റുമായ കാര്യങ്ങൾ നിലച്ചു തുടങ്ങി. ആളുകൾക്ക് സമാധാനമായി സാമൂഹിക ജീവിതം നയിക്കാം എന്നായിത്തുടങ്ങി. അപ്പോഴാണ് സാമൂഹിക നിയമങ്ങൾക്ക് കായികമായ ബലത്തിന് മുകളിൽ ശക്തിപ്രാപിച്ചുവന്നുതുടങ്ങിയത്.
വടക്കേ മലബറിലെ മരുമക്കത്തായ തീയരും തെക്കേ മലബാറിലെ മക്കത്തായ തീയരും തമ്മിൽ വൈവാഹിക ബന്ധം സംഭവിക്കുമ്പോൾ, ഇവയിൽ ജനിക്കുന്ന കുട്ടികൾക്ക് ഏത് വിധത്തിലുള്ള അനന്തരാവകാശം ആണ് ഉണ്ടാവുക?
വടക്കേ മലബാറിൽ സ്വത്ത് പെൺകുട്ടികളുടെ മക്കൾക്കാണ് അവകാശം. തെക്കേ മലബറിൽ കുടുംബ സ്വത്തിന് അവകാശം ആൺകുട്ടികളുടെ മക്കൾക്കാണ്.
ഇങ്ങിനെ വരുമ്പോൾ വടക്കേ മലബാറിലെ മരുമക്കത്തായ തീയ പുരുഷൻ തെക്കേ മലബാറിലെ തീയ സ്ത്രീയെ വിവാഹം കഴിച്ചാൽ, അവരുടെ കുട്ടികൾക്ക് രണ്ട് പക്ഷത്ത് നിന്നും സ്വത്ത് ലഭിക്കില്ല. നേരെ തിരിച്ചാണ് വൈവാഹിക ബന്ധം എങ്കിൽ, കുട്ടികൾക്ക് രണ്ട് പക്ഷത്ത് നിന്നും കുടുംബ സ്വത്ത് ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട് ഇങ്ഗ്ളിഷ് കോടതികൾക്ക് വ്യക്തമായി എങ്ങിനെ നീതി നടപ്പാക്കണം എന്ന് അറിയാതെ വന്നു എന്നാണ് തോന്നുന്നത്.
Indian Civil Serviceലെ LEWIS MOORE എഴുതിയ MALABAR LAW AND CUSTOM എന്ന ഗ്രന്ഥത്തിൽ ഈ വിധമുള്ള അങ്കലാപ്പുകളുടെ ഒരു ചെറിയ ഹേതു കാണപ്പെടുന്നുണ്ട്.
In Chathunni v. Sankaran, the parties to which were Tiyans from North Malabar, it was held by the High Court (Turner, C. J., and Hutchins, J.) that, where a woman belonging to a Malabar tarwad (തറവാട്) governed by the Marumakkathayam Law has issue by a man who is governed by the Makkathayam Law, such issue are prima-facie entitled to their father’s property in accordance with the Makkathayam Law and to the property of their mother’s tarwad in accordance with the Marumakkathayam Law.
മരുക്കത്തായ തീയരായ ചാത്തുണ്ണിയും ശങ്കരനും തമ്മിൽ ഉണ്ടായ നിയമ വ്യവഹാരം Madras High Courtൽ Chief Justice Turnerറും Justice Hutchinsസും കൈകാര്യം ചെയ്തപ്പോൾ, വിധി ന്യായത്തിൽ വന്ന കാര്യമാണ് മുകളിൽ നൽകിയത്.
ഈ വിധമുള്ള ഒരു പ്രശ്നം രണ്ട് കൂട്ടം തീയരിലേയും ഭൂസ്വത്ത് ഉടമകളായ കുടുംബക്കാരിൽ മാത്രമേ സംഭവിക്കുള്ളു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. താഴെക്കിടയിൽ ഉള്ള കൂലിവേലക്കാരായ തീയർക്ക് ഈ വിധമുള്ള കാര്യങ്ങൾ ബാധകമല്ലതന്നെ.
മുകളിൽ പരാമർശിച്ച വിഷയം ഒരു നിയമപരമായ കാര്യമാണ്. എന്നാൽ ഈ വിധമല്ലാത്ത സാമൂഹികമായ മറ്റൊരു നിർവ്വചന പ്രശ്നമാണ് മരുമക്കത്തായ തീയരിലെ ഉയർന്ന കുടുംബക്കാരെ കുഴക്കിയ കൂടുതൽ മനോവേദന നൽകിയ മറ്റൊരു വിഷയം. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം.
മുകളിൽ ഉദ്ദരിച്ച വിധി ന്യായത്തിൽ തീയ തറവാടുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരുകാര്യത്തിലേക്കും തെളിവായി എടുക്കാം. തീയരിലും സാമൂഹികമായി ഉയർന്ന ഭൂഉടമകളായ കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നത്. ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. കാരണം, കടന്നാൽ, അവിടെനിന്നും മറ്റ് വല്ല വഴിത്താരയിലേക്ക് കടന്നുപോയാൽ, വളരെ മുൻപ് വിട്ട് പോയ എഴുത്തിന്റെ യഥാർത്ഥ പാതയിലേക്ക് അടുത്തെന്നും തിരിച്ച് എത്താനാവില്ലതന്നെ.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള