top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

34. സാമൂഹിക സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന കീഴ് ജനക്കൂട്ടങ്ങൾ വീണ്ടും സാമൂഹികാധിപന്മാരുടെ കീഴിലേക്ക്

CPSന്റെ grandfather (പിതാവിന്റെ പിതാവ്) Mr. Kannan (കണ്ണനേഡ്) വൈത്തിരി പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബ്ൾ ആയിരുന്നതായി CPSന് ഓർമ്മയുണ്ട്. ഒഴിവ് ദിവസങ്ങളിൽ വീട്ടിൽ വരുന്ന അവസരങ്ങളിൽ വൈകുന്നേരങ്ങളിൽ വീട്ടിൽ കഥകളിയും മറ്റും സ്വന്തമായി ചമച്ച് അവതരിപ്പിക്കും. സമയം പോക്കെന്ന രീതിയിൽ. Victoria റാണിയെ അമ്മ മഹാറാണി എന്ന് വിശേഷിപ്പിച്ച്, അവരെ പുകഴ്ത്തിയുള്ള പാട്ടുകളാണ് ഈ വക കാര്യങ്ങളിൽ പാടുക.


ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് അമിതമായ സ്നേഹവും വാത്സല്യവും ഉള്ള ഒരു വൻകൂട്ടം ആളുകളും എണ്ണസംഖ്യയിൽ വളരെ കുറച്ച് മാത്രമുള്ള സർക്കാർ തൊഴിലുകാരും Tellicherryയിൽ ഉണ്ടായിരുന്നു. സമൂഹത്തിൽ ആകെക്കൂടി ഒരു ദിവ്യമായ വെളിച്ചവും ആശ്വാസവും സമാധാനവും വരുന്നതായി ഏവരും അറിഞ്ഞ് തുടങ്ങി.


Mr. Kannan വളരെ സത്യസന്ധനായിരുന്നു എന്ന് പൊതുവെ അറിഞ്ഞിരുന്നതായി CPSന് ഓർമ്മയുണ്ട്. എന്നാൽ ഇദ്ദേഹത്തിന് Queen Victoriaയോട് ഉണ്ടായിരുന്ന സ്നേഹാദരങ്ങളിൽ ഒരു വൻ വിവരക്കേട് ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.


English East India Company ഈ ഉപഭൂഖണ്ടത്തിൽ ഏതാണ്ട് പകുതി പ്രദേശം ഭരിച്ചിരുന്നത് ഒരു വൻ തട്ടിപ്പ് സംഭവവികാസം ഉപയോഗിച്ച് തകിടം മറിച്ച് ഈ ഭരണം ഏറ്റെടുത്തതാണ് Queen Victoriaയുടെ രാജകുടുംബം. ആ വൻ തട്ടിപ്പ് സംഭവം ഇന്ന് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നും ശിപായി ലഹളയെന്നും Shipai mutiny എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്ന, ഉപഭൂഖണ്ടത്തിന്റെ വടക്ക് കിഴക്കായി സംഭവിച്ച ഒരു ചെറുകിട സംഭവമായിരുന്നു. ചെറുകിടമെങ്കിലും, പ്രാദേശിക കുട്ടിരാജാക്കളും ഫ്യൂഡൽ പ്രഭുക്കളും അതീവ മൃഗീയത പ്രകടിപ്പിച്ച ഒരു സംഭവവികാസം ആയിരുന്നു അത്. ആ സംഭവത്തെക്കുറിച്ച് പിന്നീട് വിശദമായി വിവരിക്കേണ്ടിയിരിക്കുന്നു.


ഈ ഉപഭൂഖണ്ടത്തിൽ കാലാകാലങ്ങളായി പലവിധ കുട്ടിരാജാക്കളുടേയും ഭൂജന്മികളുടേയും അടിച്ചമർത്തലുകളിൽ അകപ്പെട്ട് നൂറ്റാണ്ടുകളോളും ദുരിതം അനുഭവിച്ചിരുന്ന പല ജനക്കൂട്ടങ്ങളേയും സ്വതന്ത്രരാക്കിയതും, അവർക്ക് വൻകിട വിവരവിജ്ഞാനങ്ങളും ഇങ്ഗ്ളിഷ് ഭാഷയും നൽകിയത് English East India Company ആയിരുന്നു. ഇവരുടെ ഭരണം നീണ്ടുനിന്നാൽ ഈ ഉപഭൂഖണ്ടത്തിൽ കീഴിൽ പെട്ടുകിടക്കുന്ന ജനക്കൂട്ടങ്ങൾ സാമൂഹികമായുള്ള യാതോരു അമർത്തലുകളും ഇല്ലാത്ത രീതിൽ മാനസികമായും ശാരീരികമായും പൊന്തിവരും.


Queen Victoriaയുടെ ബൃട്ടിഷ് രാജ കുടുംബം English East India Companyയിൽ നിന്നും ഭരണം തട്ടിയെടുത്തത്, യഥാർത്ഥത്തിൽ ഈ ഉപഭൂഖണ്ടത്തിലെ അടിമപ്പെട്ടുകിടന്നിരുന്ന ജനക്കൂട്ടങ്ങളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായാണ് ബാധിച്ചത്. ഇങ്ങിനെ നോക്കുമ്പോൾ Mr. Kannanനെപ്പോലുള്ളവരുടെ സ്നേഹാദരങ്ങൾ വഴിതെറ്റിയാണ് കിടക്കുന്നത്.


ബൃട്ടിഷ് രാജകുടുംബം ഭരണം ഏറ്റെടുത്ത്, കാര്യങ്ങളെ വിശകലനം ചെയ്ത് മനസ്സിലാക്കിയത്, ശിപായി ലഹളയുടെ കാരണം പ്രാദേശിക കുട്ടിരാജാക്കളെ English East India Company മാനിച്ചില്ലാ എന്നതിനാലാണ് എന്നാണ്. ഇത് ചെറുതായി സങ്കീർണ്ണമായ ഒരു കാര്യമാണ്. കാരണം, English East India Company അനവധി രാജകുടുംബക്കാർക്കും ഫ്യൂഡൽ ജന്മിമാർക്കും പെൻഷൻ നൽകിയിരുന്നു. കാരണം, ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന സമൂഹത്തിൽ സാമൂഹികമായി ഉയർന്നവർക്ക് സാമ്പത്തിക ശക്തി ക്ഷയിച്ചാൽ, തെരുവിൽ ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരും. കാരണം, സാമ്പത്തിക കഴിവില്ല എന്ന് മറ്റുള്ളവർ അറിഞ്ഞാൽ ആ നിമിഷം, രാജകുടുംബാംഗം നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടീ തുടുങ്ങിയ പദപ്രയോഗങ്ങൾ ഏറ്റ് വാങ്ങേണ്ടിവരും.


പെൻഷൻ എന്ന മഹാമനസ്കത നിർത്തലാക്കി പല രാജകുടുംബങ്ങളേയും കുത്തുപാള എടുപ്പിച്ചത്, ഏതാണ്ട് 1960കളുടെ അന്ത്യത്തിൽ അന്നുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അത് ചെയ്തത് ഒരു ഇലക്ഷൻ പാരജയം മുന്നിൽ കണ്ടുകൊണ്ട് അതിന് പ്രതിവിധിയായുള്ള ഒരു തട്ടിപ്പായാണ്. പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചു എന്ന് അറിയില്ല.


ബൃട്ടിഷ് രാജ കുടുംബം ഭരണം ഏറ്റെടുത്തതോടുകൂടി, ഈ ഉപദ്വീപിലെ എല്ലാ കുട്ടിരാജാക്കളുടേയും പദവികളും മറ്റ് സൌകര്യങ്ങളും തിരിച്ച് നൽകി എന്ന് വേണമെങ്കിൽ പറയാമെന്ന് തോന്നുന്നു. ഭരണം മാത്രം അവർക്ക് തിരിച്ച് നൽകിയില്ല.


ഈ മാറ്റം കീഴ് ജനക്കൂട്ടങ്ങളുടെ വളർച്ചയെ വീണ്ടും പ്രതികൂലമായി ബാധിച്ചു. English East India Companyയുടെ ഭരണകാലത്ത്, കീഴ് ജനക്കൂട്ടങ്ങളുടെ മുകളിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരാണ് നിയമ ചട്ടപരമായി ഉണ്ടായിരുന്നുള്ളു. ഇക്കൂട്ടരുടെ കീഴിൽ നിലകൊള്ളുക എന്നുള്ളത്, ലോകത്തിൽ വച്ച് ഏറ്റവും വൻ വ്യക്തിത്വവികസനത്തിന് സാധ്യതകൾ നൽകുന്ന അവസ്ഥയാണ്. കാരണം, You, Your, Yours, He, His, Him, She, Her, Hers, They, Their, Them പദങ്ങളുടേയും, മറ്റ് പലനിലവാരത്തിലുള്ള ക്രീയാപദങ്ങളുടേയും തരംതാഴ്ത്തുന്ന പദങ്ങൾ ഇവർക്ക് അറിയില്ല തന്നെ. വെറും ഒരു ഇഞ്ഞി (നീ) എന്ന പദം കൊണ്ട് ആളെയും ആൾക്കൂട്ടങ്ങളെയും തമർത്താൻ ശക്തിയുള്ള ഭാഷാ സൌകര്യം ഉള്ളവരാണ് ഈ ഉപഭൂഖണ്ടത്തിലെ ഏവരും.


Queen Victoriaയുടെ ഭരണവും ഇങ്ഗ്ളിഷ് ഭരണം തന്നെയായിരുന്നു എന്നതിനാൽ കാര്യങ്ങൾ പൂർണ്ണമായും പ്രതികൂലമായിരുന്നില്ല. എന്നാൽ, കുട്ടിരാജാക്കളും മറ്റ് സാമ്പത്തികമായി ഉയർന്നവരും അവരുടെ സന്തതികളെ എല്ലാം തന്നെ ഇങ്ഗ്ളണ്ടിലേക്ക് അയച്ചുതുടങ്ങി. പോരാത്തതിന്, ബൃട്ടിഷ് ഇന്ത്യക്ക് പുറത്തായുള്ള സ്വതന്ത്ര കുട്ടിരാജ്യങ്ങളിലും ഇത് തന്നെ സംഭവിച്ചു. പോർബന്ധർ രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്ന ആളുടെ മകനായ എം. കെ ഗാന്ധിയും ഈ രീതിയിലാണ് ഇങ്ഗ്ളണ്ടിൽ എത്തിയത്.


എം. കെ. ഗാന്ധി, ബൃട്ടിഷ്-ഇന്ത്യൻ പൌരൻ ആയിരുന്നില്ല എന്നുള്ള വിവരം പോലും ഔപചാരിക ചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നുള്ളത് നല്ല തമാശയായി തോന്നുന്നു. ഗാന്ധി വിദേശ രാജ്യത്ത് സ്വാതന്ത്ര്യ സമരം നടത്തിയെന്നുവേണം വ്യാജ ഔപചാരിക ചരിത്രത്തിൽ നിന്നും മനസ്സിലാക്കേണ്ടുന്ന വിവരം.


ഈ വക ആൾക്കാരെക്കുറിച്ച് Adolf Hitler എഴുതിയ Mein Kampfൽ ഒരു പരാമർശവും നിർവ്വചനവും കാണുകയുണ്ടായി. അതിനെക്കുറിച്ച് പിന്നീട് പറയാം.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page