top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ

1900ന് ശേഷമുള്ള ബൃട്ടിഷ് മലബാറിലെ കാര്യങ്ങൾ പറയുമ്പോൾ, ഒന്ന് രണ്ട് കാര്യങ്ങൾ മനസ്സിൽ വെക്കേണ്ടതുണ്ട്. 1858ഓടുകൂടി, ബൃട്ടിഷ് ഇന്ത്യയെ Queen Victoriaയുടെ ഭരണം നേരിട്ട് ഏറ്റെടുത്ത് ഭരണപരമായുള്ള പലവിധമാറ്റങ്ങളും വരുത്തി. ഈ ഭരണം പലപ്പോഴും, ഇങ്ഗ്ളണ്ടിൽ ഇരുന്നുകൊണ്ടാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. ഇങ്ഗ്ളണ്ടിലെ പരന്ന കോഡുകളുള്ള ഭാഷാ വീക്ഷണകോണിൽ നിന്നുമാണ് കാര്യങ്ങൾ അവിടെ മനസ്സിലാക്കിയിരുന്നത്. ഇതിനാൽ തന്നെ English East India Company ഉദ്യോഗസ്ഥർക്ക് ഈ ഉപഭൂഖണ്ടത്തെക്കുറിച്ച് ഉണ്ടായിരുന്ന ആഴമേറിയ അറിവ് ഈ വിധ തീരുമാനങ്ങളിൽ പൂർണ്ണമായും ലഭിച്ചില്ലതന്നെ.


ഇങ്ഗ്ളണ്ടിലെ academic വിവരമുള്ള വിവരദോഷികൾക്ക് മനസ്സിലാകാതിരുന്ന കാര്യം, ഇങ്ഗ്ളണ്ടിലേക്ക് കുതിച്ച് എത്തുന്ന ഈ ഉപഭൂഖണ്ടത്തിലെ കുട്ടിരാജാക്കളും, കുട്ടി ചക്രവർത്തിമാരും, കുടുംബക്കാരും, പലവിധ വൻ ധനികരും മറ്റും ഈ ഉപഭൂഖണ്ടത്തിലെ കോടാനുകോടി ജനങ്ങളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ മനോഭാവമുള്ളവരല്ല എന്ന വിവരം ആണ്. അവരുടെയെല്ലാം ഉള്ളിലിരിപ്പ് ജനക്കുട്ടങ്ങളെ ഫ്യൂഡൽ ഭാഷാ കോഡുകളിൽ അമർത്തിപ്പിടിച്ച്, അവരിൽ തങ്ങളോട് വൻകിട ബഹുമാനങ്ങൾ നിലനിർത്തണം എന്നതാണ്.


ഇങ്ഗ്ളണ്ടിലിരുന്നുള്ള വിവരദോഷികളായ ബുദ്ധിജീവികൾ ഈ ഉപഭൂഖണ്ടത്തിൽ ഇതോടുകൂടി ജനാധിപത്യം എന്ന ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഇത് യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കെടുത്തുന്നകാര്യമായിരുന്നു. എന്നിരുന്നാലും, 1909മുതൽ ബൃട്ടിഷ് -ഇന്ത്യയിലെ മൂന്ന് പ്രസിഡൻസികളിലും പ്രാദേശികരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകൾ വന്നു ചേർന്നു.


ഇതോടുകൂടി ഈ ഉപഭൂഖണ്ടത്തിലെ ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളിൽ കുട്ടിരാജാക്കകളും, ഫ്യൂഡൽ ജന്മികളും, ഉന്നത ജാതിക്കാരും മറ്റും വൻ ജനനേതാക്കളും വിപ്ളവ നേതാക്കളും മറ്റുമായിമാറി. എവിടേയും വൻ ആശയ വാദപ്രതിവാദങ്ങൾ. എല്ലാവർക്കും ജനങ്ങളെ നന്നാക്കണം. മന്ത്രിയാവണം. ഇങ്ഗ്ളണ്ടിൽ പോകണം. ഇങ്ഗ്ളണ്ടിൽ പോയ വിവരം ജനങ്ങളെ അറിയിക്കേണം. ജനം ഈ വിവരം അറിഞ്ഞ് അന്താളിച്ച്, ബഹുമാനം വാനോളം ഉയർത്തണം.


തൂ, ഇഞ്ഞി, നീ എന്നെലാമായി ഈ മഹാന്മാരുടെ കീഴിൽ നിന്നിരുന്ന വ്യക്തിയെ വന്യമൃഗ നഖം പോലുള്ള ഈ വാക്കുകളുടെ അള്ളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കണം എന്ന ഭാവം പക്ഷേ ആർക്കും ഉളളതായി ചരിത്രത്തിൽ കാണുന്നില്ല. എല്ലാവളർച്ചയും ഈ നഖങ്ങളുടെ മുറിവേൽപ്പിക്കുന്ന പിടുത്തത്തിന് ഉള്ളിൽനിന്നും മാത്രം മതിയെന്ന് തന്നെയായിരുന്നു ഈ ബഹുമാന്യരായ ജനനേതാക്കളുടെ കുരുട്ടു ബദ്ധി.


ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും, 1909 മുതൽ ബൃട്ടിഷ് ഇന്ത്യയിൽ 1947 വരെയുണ്ടായിരുന്ന പ്രാദേശിക മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഉള്ള മന്ത്രസഭകൾ മിക്കവാറും ഉയർന്ന നിലവരം പുലർത്തിയിരുന്നു. അഴിമതി എന്ന കാര്യം ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായി നിലനിന്നു.


ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും, പ്രാദേശിക രാഷ്ട്രീയക്കാർ, ജനശ്രദ്ധ പിടിച്ചു പറ്റാനായി നിത്യവും പലവിധ കോലാഹലങ്ങൾ നടത്തിക്കൊണ്ടിരുന്നു. കാരണം ഭാഷ ഫ്യൂഡൽ ആണ്. ജനമധ്യത്തിൽ നിൽക്കുന്ന വ്യക്തി നേതാവാണ്. ഭാഷാ കോഡുകളിൽ ഉയർന്ന വാക്കുകൾ അവകാശപ്പെട്ട ആളാണ്. ഈ ജനമധ്യസ്ഥാനം വിട്ട് ചെറുതായി ഒന്ന് മാറിനിൽക്കുന്ന ചിത്രം ജനങ്ങളുടെ മനസ്സിൽ വന്നാൽ, ആൾ 'ആപ്പിൽ' നിന്നും തുമ്മിലേക്കും, ചിലപ്പോൾ 'തൂ' വിലേക്കും കുഴഞ്ഞ് വീഴും.


ഈ വിവരം അന്നും ഇന്നും ഇങ്ഗ്ളണ്ടിലുള്ള academic ബുദ്ധിജീവികൾക്ക് അറിവ് ലഭിച്ചിട്ടില്ല. ഇന്നും നടുറോട്ടിലൂടെ, പ്രവഹിക്കുന്ന ഒരു ജാഥയിൽ മുൻനിരയിൽ ഒത്ത നടുവിൽ വിരിമാറ് വിടർത്തിനിന്ന് മുന്നോട്ട് നീങ്ങുന്ന ഒരു ഫോട്ടോ കരസ്ഥമാക്കാൻ ആയാൽ, അതിന് പൊന്നിന്റെ വിലയാണ്. ഈ ഫോട്ടോകാണുന്ന വ്യക്തികളുടെ മനസ്സിൽ ഭാഷാകോഡുകളിൽ മുകളിലോട്ടുള്ള മൂല്യവർദ്ധനവ് ഈ വിരിമാറ് വിടർത്തിനിൽക്കുന്ന ആൾക്ക് സംഭവിപ്പിക്കാം.


ഈ തട്ടിപ്പ് വളരെ മുന്നെ കണ്ടറിഞ്ഞ് ഈ ഉപഭൂഖണ്ടത്തിൽ നിന്നും മാത്രമല്ല, മറിച്ച് ഇങ്ഗ്ളണ്ടിൽനിന്നു പോലും, കരുതിക്കൂട്ടി ഫോട്ടോ എടുപ്പിച്ച്, നാട്ടിൽ പ്രചരിപ്പിച്ച പലവ്യക്തികളും, പിന്നീട് കാലങ്ങളിൽ ഇന്ത്യാ രാജ്യചരിത്രത്തിൽ വൻ മഹാന്മാരും, രാജ്യസ്നേഹികളും, മഹാത്മാക്കളും മറ്റുമായി പാഠപുസ്തകങ്ങളിലും പത്രമാധ്യമങ്ങളിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.


ബൃട്ടിഷ്-ഇന്ത്യയിൽ കാര്യങ്ങൾ ഈ വിധം. അതേ സമയം ബൃട്ടിഷ്-ഇന്ത്യയോട് തൊട്ട് നിൽക്കുന്ന കുട്ടിരാജ്യങ്ങളിൽ കാര്യങ്ങൾ പലതും വ്യത്യസ്തമാണ്. ഓരോ രാജ്യത്തിലും മിക്കവാറും പൂർണ്ണമായ അഴിമതിയോടുകുടിയുള്ള ഉദ്യോഗസ്ഥ വർഗ്ഗം.


ഈ രാജ്യങ്ങളിലെ രാജാക്കൾക്കും ഉദ്യോഗസ്ഥ ഉന്നതർക്കും അവരും ബൃട്ടിഷ്-ഇന്ത്യയോട് വളരെ അടുപ്പമുള്ള പ്രസ്ഥാനങ്ങൾ ആണ് എന്ന അവകാശം. എന്നാലെ, ഇങ്ഗ്ളണ്ടുമായി ബന്ധം പുലർത്താൻ ആവുള്ളു. മാത്രവുമല്ല, ഉപഭൂഖണ്ടത്തിലെ ഇങ്ഗ്ളിഷ് ക്ളബ്ബുകളിലും മറ്റും ഇവർക്ക് പ്രവേശനം ലഭിക്കുള്ളു.


തനി ഫ്യൂഡൽ ഭാഷാ കോഡുകളിൽ ചിന്തിക്കുന്ന ഈ ഉപഭൂഖണ്ടത്തിലെ ഈ വിധ ജന്മിവർഗ്ഗങ്ങൾ ഇങ്ഗ്ളിഷുകാരുടെ സ്വകാര്യ ഇടങ്ങളിൽ കയറി അവരുടെ പ്രാദേശിക ഭാവങ്ങൾ പടർത്താൻ ശ്രമിച്ചത്, പലപ്പോഴും, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ ഇവരോട് ഒരു വിരോധം വരുത്തിക്കാണാം. ഈ വിരോധം, ഈ കുരുട്ട് ബുദ്ധിക്കാർ വിദഗ്ദ്ധമായി ദുർവ്യാഖ്യാനിച്ച് പാഠപുസ്തകങ്ങളിൽ, ഇങ്ഗ്ളിഷുകാരുടെ വർണ്ണവിവേചനമായി പഠിപ്പിക്കുന്നു. എന്നാൽ, തങ്ങളുടെ ഭാഷാകോഡുകളിൽ മനുഷ്യനേയും മൃഗങ്ങളേയും തരംതാഴ്ത്താനും, കുഴിയിൽ അടിച്ചിടാനും പറ്റുന്ന കോഡുകൾ ഉണ്ട് എന്ന കാര്യത്തെക്കുറിച്ച്, യാതോരു സൂചനയും ഈ നല്ലമനുഷ്യർ അറിയിക്കില്ല. കാരണം, അവർ മഹാത്മാക്കളാണ്. വാക്ക് കോഡുകളിൽ ദിവ്യസ്ഥാനത്ത് നിൽക്കുന്നവരാണ്.


എന്നാൽ ആരേയും കുറ്റം പറയാനും പറ്റില്ല. കാരണം, ജന്മിവർഗ്ഗങ്ങൾ മാത്രമല്ല, മറിച്ച്, അവർ വന്യമൃഗ നഗത്തിൽ പിടിച്ചിട്ടിരിക്കുന്ന കീഴ്ജനക്കൂട്ടങ്ങളും, ഭാഷാ പരമായി അതേ ഭാവമുള്ളവരാണ്. അവരുടെ കൈകളിൽ മനുഷ്യനും മൃഗങ്ങളും അകപ്പെട്ടാൽ, വെറും നഖമല്ല, മറിച്ച്, ആണി അടിച്ചിട്ടമാതിരിയാകും വ്യക്തിത്വം.


ഈ ഒരു അതിഭയാനകമായ സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച്, ഈ ഉപഭൂഖണ്ടത്തിന്റെ ഏതാണ്ട് പകുതിയോളം സ്ഥലം ഭരിച്ചിരുന്ന ഇങ്ഗ്ളിഷുകാർക്ക് അഗാധമായ വിവരം ഇല്ലായിരുന്നു എന്നത് തന്നെ വൻ പ്രശ്നം. എന്നാൽ, ചില ഇങ്ഗളിഷ് ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തിയത്, മറ്റ് ചില ഇങ്ഗ്ളിഷുകാർ ഇത് അവരുടെ മിഥ്യാബോധത്താലുള്ള ഉപരിഭാവഭ്രമത്താലുള്ള (superiority complex) തോന്നലുകളാണ് എന്ന് ചൂണ്ടിക്കാട്ടി.


എന്നാൽ വാസ്തവം ഇതാണ്: ഈ പ്രദേശത്തിലെ സമൂഹങ്ങളിൽ അദൃശ്യമായി പരന്നുകിടക്കുന്ന ഏറ്റവും ശക്തിയുള്ള സ്വാധീനം ഭാഷാ കോഡുകളിലൂടെയുള്ള ബഹുമാനവും, തരംതാഴ്ത്തലും, അടിയാളത്തം അവകാശപ്പെടലും അത് നൽകലും ആണ്. ഒറ്റ വാക്ക് കൊണ്ട് ആളെ വാനോളം ഉയർത്താനും, സാമൂഹിക ആഴങ്ങളിലെ ഇരുട്ടിൽ പൊന്തിനിൽക്കുന്ന കൂർത്ത ശൂലങ്ങളുടെ മേൽ ഉരുട്ടി ഇടാനും ആവും എന്നത്, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, മായാവികൾക്ക് മാത്രം സാധ്യമായുള്ള ഇന്ദ്രജാല കഴിവ് തന്നെയാണ്. ഈ കൂടോത്രകഴിവിനെ കാലാകാലങ്ങളായി ഈ പ്രദേശത്തുള്ള എല്ലാരും സ്വന്തം നിലയിൽ ഉപയോഗിച്ചിരുന്നു. അതേ സമയം അന്യർ പ്രയോഗിക്കുന്നത് കഠിനമായി ഭയപ്പെട്ടിരുന്നു.


ഈ ഭീതി പ്രവർത്തിപ്പിക്കുന്ന ഭാവങ്ങളാണ് ഈ ഉപഭൂഖണ്ടത്തിലെ എല്ലാ വിധ ചരിത്രസംഭവങ്ങളെയും രചിച്ചിട്ടുള്ളതും, തിരുത്തിയെഴുതിയിട്ടുള്ളതും. Sultan Tipuനെ (ടിപ്പു സുൾത്താൻ Tipu Sulthaan) സ്വന്തം നാട്ടിലെ സുരക്ഷമായ അന്തരീക്ഷം വിട്ട് ഉപഭൂഖണ്ടത്തിന്റെ ദക്ഷിണ പ്രദേശങ്ങളിൽ അങ്ങും ഇങ്ങും പടയോട്ടങ്ങൾ നടത്താൻ പ്രകോപിപ്പിച്ച മനോഭാവത്തിന് പ്രേരണയും പ്രകോപനവും നൽകിയത്, ഇത് തന്നെയാവാം എന്ന് അന്വേഷിച്ചാൽ അറിഞ്ഞേക്കാം എന്നും തോന്നുന്നു. മറ്റുള്ള രാജാക്കളുടേയും കാര്യം ഇത് തന്നെ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page