ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
36. ഹൈന്ദവ നാമമല്ലാത്ത പേര്
കണ്ണൻ എന്ന പേര് ഇന്ന് ബ്രാഹ്മണ മതത്തിലെ ദേവാതവതാരം ആയ ശ്രീകൃഷ്നന്റെ അപരനാമമാണ് എന്ന് ഇന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ കണ്ണൻ എന്ന പേര് ബ്രാഹ്മണമതത്തിലെ പേര് തന്നെയാണോ എന്ന് ഒരു സംശയം. തിരുവിതാംകൂറിലെകാര്യം Rev. Samuel Mateer തന്റെ Native Life in Travancoreൽ ഈ വിധം രേഖപ്പെടുത്തിക്കാണുന്നു:
QUOTE: As a rule, the names of individuals among this hill tribe are not Hindu; they severally signify some peculiarity, as Kannan — “the eyed one; “Pottan — “the deaf one; “Thadian — “the fat one,” for men : and for females, Madura — “the sweet one; “Shangam, and also Ponna, “the golden one; “Chakra — “the sugar one.”
ഇന്നലെ ഈ വിഷയം ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ, ഉദിച്ചുവന്ന വിവരം, കണ്ണൻ എന്ന പേര് ബ്രാഹ്മണരിൽ കണ്ടിട്ടില്ലാ എന്നാണ്.
ഇങ്ങിനെ നോക്കുമ്പോൾ കണ്ണൻ എന്ന പേര് Rev. Samuel Mateer സൂചിപ്പിച്ചത് പോലെ, ഒരു ഹൈന്ദവ നാമമല്ല എന്ന് കരുതാം.
ഈ കാര്യം ഇവിടെ സൂചിപ്പിച്ചത് CPSന്റെ grandfatherറുടെ സാമൂഹിക നിലവാരം വ്യക്തമാക്കാനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ചീരു. ഈ പേര് വ്യക്തമായും മരുമക്കത്തായ തീയർ നൂറ്റാണ്ടുകളോളം കൈമാറിവന്ന പേരുകളിൽ ഒന്നാണ്. ഈ വിധ പേരുകൾ ഏത് നാട്ടിൽ നിന്നുമാണ് വടക്കേ മലബാറിലേക്ക് ദേശാടനം ചെയ്തത് എന്ന് trace ചെയ്യാൻ പറ്റിയാൽ, മരുമക്കത്തായ തീയരുടെ ജന്മനാട് കണ്ടെത്താൻ പറ്റിയേക്കാം.
Tellicherryയിൽ ഇവരുടെ പാരമ്പര്യ ആരാധാന മൂർത്തി മുത്തപ്പൻ തന്നെയാണ് എന്ന് തോന്നുന്നു. ഹൈന്ദവ (ബ്രാഹ്മണ) അമ്പലങ്ങളിലും മറ്റും പ്രവേശനം ഇല്ല. എന്നിരുന്നാലും, കീഴിൽപെട്ടുപോയ ജനക്കൂട്ടം എന്ന മനോഭാവം ഉള്ളതിനാൽ, ബ്രാഹ്മണ ആരാധനാലയങ്ങളോടു ഒരു ആകർഷകത്വം മനസ്സിൽ ഉണ്ടാവും എന്നത് സ്വാഭാവികം മാത്രം. Tellicherryയിലെ വാടിക്കലിന് ഏതാണ്ട് 1 കിലോമീറ്റർ കിഴക്കായി ഉള്ള തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ഇളനീരാട്ടത്തിന് തീയർ ഇളർനീർ നൽകാനായി ക്ഷേത്രത്തിന് പുറത്ത് നിൽക്കാറുണ്ടായിരുന്നു പോലും. അകത്തേക്ക് പ്രവേശനം ഇല്ല.
Mr. Kannanന്റെ മകന്റെ പേര് ഗോവിന്ദൻ എന്നാണ്. ഈ ഗോവിന്ദൻ ആണ് CPSന്റെ പിതാവ്. ഈ ആളുടെ പേര് പാരമ്പര്യമായി മരുമക്കത്തായ തീയർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണോ എന്ന് നിശ്ചയമില്ല. എന്നാൽ ഇത് പ്രാചീന ബ്രാഹ്മണ മതത്തിൽ ഉള്ള പേര് തന്നെയാണോ എന്നും നിശ്ചയമില്ല.
Tellicherryയിൽ ഇങ്ഗ്ളിഷ് പതാക ഉയർന്നതോടുകൂടി സാമൂഹിക വരമ്പുകൾ പലതും കുഴഞ്ഞുമറിഞ്ഞു തുടങ്ങി. സാമൂഹികമായി പുതുതായി വളർന്നുവന്ന പല തീയരിലും അവരുടെ പാരമ്പര്യ കാര്യങ്ങളോട് ചെറുതായെങ്കിലും പുച്ഛവും അറപ്പും വന്നിട്ടുണ്ടാവാം. വ്യക്തികളുടെ പേരുകൾ ബ്രാഹ്മണമതത്തിലേയും വേദകാലങ്ങളിലേയും ഹൈന്ദവ മതത്തിലേയും മറ്റുമായി മാറിത്തുടങ്ങി. ബ്രാഹ്മണർക്ക് ഇത് തടയാൻ ആവാത്ത അവസ്ഥയും.
ഗോവിന്ദൻ ജനിച്ച് വളർന്നത് തികച്ചും വ്യത്യത്ഥമായ ഒരു സാമൂഹിക ചുറ്റുപാടിലാണ്. മരുമക്കത്തായ തീയരിൽ ചിലർ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നേടിയിരിക്കുന്നു. ചിലർ സർക്കാർ സേവനത്തിൽ ഏറ്റവും കീഴിലുള്ള പദവിമുതൽ അങ്ങ് ഉയരങ്ങളിൽ മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടറും, ബൃട്ടിഷ് ഇന്ത്യൻ റെയ്ൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും, Imperial Civil Service (ICS)ലെ ഓഫിസർമാരും മറ്റും ആയിക്കഴിഞ്ഞിരിക്കുന്നു. ഉയർന്നു പൊന്തിയവരുടെ കുടുംബങ്ങൾക്ക് ഈ വിധ ഉയർച്ചയുടെ ഗുണം ലഭിച്ചിട്ടുണ്ടാവാം.
എന്നാൽ സാമൂഹികമായി കാര്യമായ മറ്റങ്ങൾ എല്ലാ തീയരിലും വരില്ലതന്നെ. കാരണം, ഭാഷ അതിഗംഭീര ഫ്യൂഡൽ സ്വഭാവമുളള മലബാറിയും, അധിനിവേശ ഭാഷയായ മലയാളവും ആണ്. മറ്റൊരാൾ ഉയരുന്നത് വൻ മനോവ്യാദി ഉളവാക്കുന്ന ഭാഷകളാണ് ഇവ. കീഴിലുള്ളവൻ തന്നോളം വളരും എന്നത് അസഹ്യമായ വേവലാതിയായി കോഡുചെയ്യുന്ന പദങ്ങളാണ് ഫ്യൂഡൽ ഭാഷകളിൽ ഉള്ളത്.
Mr. Kannan പ്രതിപത്തിയും സ്നേഹവും ആരാധനാഭാവവും നൽകിയ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് 100 ശതമാനം എതിരായിട്ടാണ് ഈ ഗോവിന്ദൻ വളർന്നത്. ഈ വ്യക്തിയും ജീവിതത്തിൽ വൻ സത്യവാനായിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഈ സത്യസന്ധതയുടെ കാതൽ ഈ ആൾ വ്യക്തമായും ഒരു വിഡ്ഢി വിവരത്തിലാണ് കേന്ദ്രീകരിച്ചത്.
ഗോവിന്ദന് മുത്തപ്പനോടും വ്യക്തമായ പുച്ഛമായിരുന്നു എന്നും കാണുന്നു. മുത്തപ്പ ക്ഷേത്രങ്ങളിൽ വ്യക്തമായും അടിയാളപ്പെട്ട ജനക്കൂട്ടങ്ങളാണ് കാണപ്പെടുക. അതേ സമയം ബ്രാഹ്മണ പ്രസ്ഥാനങ്ങളിൽ പ്രാദേശിക ദൃഷ്ടിയിൽ വൻ വ്യക്തിത്വം നിഴലിക്കുന്ന ആളുകളും.
ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഭരണം മുത്തപ്പൻ ആരാധനാ പരാമ്പര്യത്തിന് ശക്തമായ പിന്തുണ നൽകിയതായി കാണപ്പെടുന്നു. ഇതിനെക്കുറിച്ച് പിന്നീട് സൂചിപ്പിക്കാം.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള