ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
CPSന്റെ ചെറുപ്പകാലത്ത്, മരുമക്കത്തായ തീയർ ഹിന്ദുക്കളാണ് എന്ന ഒരു ധാരണ ഇങ്ഗ്ളിഷ് ഭരണകർത്താക്കളുടേയും ഉയർന്ന ജാതിക്കാരുടേയും പ്രവർത്തനത്താൽ വളർന്ന് വന്നിരുന്നു. യൂറോപ്യൻ എഴുത്തുകാരിൽ പലരും, ഈ ഉപഭൂഖണ്ടത്തിൽ മുസൽമാനും കൃസ്ത്യാനും അല്ലാത്ത ജനക്കൂട്ടങ്ങൾ എല്ലാംതന്നെ, ബ്രാഹ്മണരുടെ കീഴിൽ പലനിവാരത്തിൽ അടിയാളപ്പെട്ടവരായ ഹിന്ദുക്കളാണ് എന്ന രീതിയിൽ മനസ്സിലാക്കിയിരുന്നു.
എന്നാൽ, ഹൈന്ദവ ക്ഷേത്രങ്ങളിൽ മരുമക്കത്തായ തീയർക്ക് പ്രവേശനം ഇല്ലതന്നെ. ഈ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് അനവധി ഗൂഡാലോചനകളും, മറ്റ് ഗൂഡ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. കാരണം, മലബാർ എന്ന ഒരു ജില്ല രൂപീകൃതമാവുകയും, ഉത്തരമലബാറിലേയും, ദക്ഷിണമലബാറിലേയും അനവധി കുട്ടിരാജ്യങ്ങൾ ഒന്നിപ്പിക്കപ്പെടുകയും ചെയ്തതോടുകൂടി പലവിധ സാമൂഹിക സാധ്യതകൾ ഉയർന്നുവരുന്നതായി സാമൂഹികമായും സർക്കാർ തൊഴിൽപരമായും മുകളിൽ നിൽക്കുന്നവർക്ക് മനസ്സിലിൽ ഉദിച്ചിട്ടുണ്ടാവും.
സാമൂഹികമായും ഭരണപരമായും കാര്യങ്ങൾ പുതുതായി രൂപകൽപ്പനകൾ ചെയ്തുകൊണ്ടിരുന്ന ഇങ്ഗ്ളിഷുകാർക്ക് യഥാർത്ഥത്തിൽ, പ്രദേശിക സമൂഹങ്ങളിലെ പലവിധ കുരുട്ടുബുദ്ധികളെക്കുറിച്ചും മറ്റും യാതോരു വിവരവും കിട്ടിയില്ലാ എന്നാണ് തോന്നുന്നത്. അവരുടെ നേരേവാ, നേരേപോ, എന്ന നയത്തിന് യാതോരു രീതിയിലും തൊടാൻ പോലും പറ്റാത്തകാര്യങ്ങളാണ് തമ്മിൽതമ്മിൽ മത്സരിച്ചുകൊണ്ടിരുന്ന, തട്ടുതട്ടായുള്ള ജനക്കൂട്ടങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്നത്.
ഈ വിധ സങ്കീർണ്ണതകൾക്ക് ഇടയിലേക്കാണ് തിരുവിതാംകൂറിൽ നിന്നും പലരീതിയൽ രക്ഷപ്പെട്ട് മലബാറിലേക്ക് കടന്ന അവിടങ്ങളിലുള്ള കീഴ് ജാതിക്കാരുടെ വരവ്. ഇങ്ങിനെ വന്നവരിൽ ജാതീയമായി ഉയർന്നവർ ഈഴവരാണ്. എന്നാൽ ഇവർക്ക് വ്യക്തമായ ഒരു സാമൂഹികമായതോ, ആത്മീയമായതോ ആയ ഒരു നേതൃത്വമോ, നേതൃനിരയോ ഉണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.
അവരും പിന്നീട് ഹിന്ദുക്കളാണ് എന്ന് അവകാശപ്പെട്ട് ഹിന്ദുക്കളായി മാറിയെങ്കിലും, അവർക്കും ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ഇല്ലതന്നെ.
പിന്നീടുള്ള പ്രധാന ആൾക്കൂട്ടം തിരുവിതാംകൂറിൽ London Missionary Societyയിലെ മിഷിനറിമാർ കൃസ്തീയമതത്തിലേക്ക് മതംമാറ്റി വൻ വിദ്യാഭ്യാസവും വിവരവും നൽക്കി ഉയർത്തിയെടുത്ത കീഴ്ജാതിക്കാരാണ്. കീഴ്ജാതിക്കാരായതിനാൽ അവർക്ക് തിരുവിതാംകൂറിൽ നിരത്തിൽ ഇറങ്ങാൻ പോലും ആവില്ല. എന്നാൽ മലബറിൽ കടന്നാൽ, വൻ സാധ്യതകളാണ് അവരുടെ മുന്നിൽ വന്നത്. അവരുടെ തന്നെ ക്രിസ്ത്യൻ പള്ളികളുടെ ശൃഖലയും ഹെർമെൻ ഗുണ്ടർട്ട് എന്നപോലുള്ളവരുടെ സാന്നിധ്യവും അവർക്ക് വൻ പിൻബലമായി നിലനിന്നിരുന്നു എന്ന് തോന്നുന്നു.
ഇതിനെക്കുറിച്ചെല്ലാം പലതും പറയാനുണ്ട്.
CPSന്റെ പിതാവായ ഗോവിന്ദൻ വളർന്നുവന്ന സമൂഹിക അന്തരീക്ഷം ഇതാണ്. ഈ ആൾ ജനിക്കുന്നതിന് മുൻപ് ഉള്ള Tellicherryയെക്കുറിച്ച് യാതോരുവിവരവും ഈ ആളിൽ ഇല്ലായിരുന്നു എന്നുവേണം കരുതാൻ. താൻ ഇന്ത്യാക്കാരനാണ് എന്ന പുതിയ ഒരു വിവരമാണ് മനസ്സിൽ. ഈ ഇന്ത്യ എവിടേ നിന്നും തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നൊന്നും കാര്യമായ വിവരം ഇല്ലായിരുന്നു എന്നു വേണം കരുതാൻ. ഇതിനെക്കുറിച്ചും പലതും പറയാനുണ്ട്.
താൻ ഹിന്ദുവാണ് എന്ന ഭാവമുണ്ടെങ്കിലും, ഒരിക്കൽ പരിചയക്കാരനായ ഒരു നമ്പൂതിരി ഗോവിന്ദനോട് സംസാരിക്കുന്ന അവസരത്തിൽ, ഐത്തഭാവം പ്രകടിപ്പിച്ചതിൽ വന്ന നീരസം ഗോവിന്ദൻ വളരെ വ്യക്തമായി പ്രകടിപ്പിച്ചത് CPS ഓർക്കുന്നു. ഇങ്ഗ്ളിഷുകാരുടെ ഭരണമാണ്. നമ്പ്യൂതിരിയെ പേടിക്കേണ്ട ആവശ്യം ഇല്ലതന്നെ.
ഗോവിന്ദന് മുത്തപ്പനോട് തീരെ മതിപ്പില്ല. ഇന്ന് വൻ വിവാദം ഇളക്കിവിട്ടിരിക്കുന്ന ശബരിമലയെക്കുറിച്ച്, അന്ന് മലബാറിൽ സാധാരണക്കാർക്ക് കാര്യമായ വിവരം ഇല്ലായിരുന്നു എന്നാണ് CPS ഓർക്കുന്നത്. Alleppyയിൽ 1970ൽ Sub Registrar ആയി തിരുവിതാംകൂറിൽ ജോലിക്ക് പോയപ്പോഴാണ് ആദ്യമായി ശ്രീ അയ്യപ്പനെക്കുറിച്ച് കേൾക്കുന്നത് എന്ന് CPS പറയുന്നു.
അയ്യപ്പ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരം, മലബാറിലേക്ക് കടന്ന ഈഴവർ പറഞ്ഞറിയിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ ഈഴവരും അയ്യപ്പ ഭക്തിയുമായി കാര്യമായ ബന്ധമുണ്ടായിരുന്നുവോ എന്ന് അറിയില്ല.
The REV. SAMUEL MATEER എഴുതിയ NATIVE LIFE in TRAVANCORE ൽ അയ്യപ്പ വിശ്വാസത്തെക്കുറിച്ച് ഇന്ന് വിശ്വസിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്നും കാര്യമായി വ്യത്യാസമുള്ള കാര്യങ്ങളാണ് പറയുന്നത്.
മലഅരയന്മാരുടെ ദൈവമാണ് അയ്യപ്പൻ. വല്ല കഠിനമായ അസുഖം വന്നാൽ ചിലപ്പോഴൊക്കെ മലഅയരന്മാർ ഹൈന്ദവ ദൈവങ്ങളെ ആരാധിച്ചേക്കാം. എന്നാൽ അവരുടെ വിശ്വാസം അവരുടെ സ്വന്തം ദേവന് (അയ്യപ്പന്) ഹൈന്ദവ ദൈവങ്ങളോട് കിടപിടിക്കാനുള്ള കഴിവും ശക്തിയും ഉണ്ട് എന്നാണ്.
QUOTE: It has been observed that in cases of sickness sometimes Arayans will make offerings to a Hindu god, and that they attend the great feasts occasionally; but in no case do they believe that they are under any obligation to do so, their own spirits being considered fully equal to the Hindu gods. END OF QUOTE
QUOTE: “Talanani was a priest or oracle revealer of the hunting deity, Ayappan, whose chief shrine is in Savarimala, a hill among the Travancore Ghats. The duty of Talanani was to deck himself out, as already described in this book, in his sword, bangles, beads, &c., and highly frenzied with excitement and strong drink, dance in a convulsive horrid fashion before his idols, and reveal in uneathly shrieks what the god had decreed on any particular matter. He belonged to the Hill Arayan village of Erumapara (the rock of the she-buffalo), some eight or nine from Melkavu, and was most devoted to his idolatry, and rather remarkable in his peculiar way of showing his zeal. END OF QUOTE
തലനാണി “Talanani (ലിപ്യന്തരണം - transliteration - ശരിയാണോ എന്ന് നിശ്ചയമില്ല) ആയിരുന്നു മലഅരയന്മാരുടെ വെളിച്ചപ്പാട്. “Talananiയെ അടുത്ത ഗ്രാമത്തിലെ ചൊവ്വന്മാർ കൊലപാതകം ചെയ്തു എന്നും എഴുതിക്കാണുന്നു. ഈ വ്യക്തി ചില അത്ഭുതകാര്യങ്ങൾ ചെയ്യുമായിരുന്നു പോലും.
ഇവർ അയ്യപ്പനെ ശാസ്താവ് എന്നും പേര് വിളിക്കാറുണ്ട് എന്നും കാണുന്നു.
Talananiയുടെ പിന്മുറക്കാർ മുഴുവനും Rev. Henry Bakerറുടെ പ്രവർത്തനത്താൽ കൃസ്തീയരായി മാറി എന്നും എഴുതിക്കാണുന്നു.
QUOTE: All the descendants of Talanani are Christians, the results of the Rev. Henry Baker’s work. The last heir who was in possession of the idol, sword, bangle, beads, and wand of the sorcerer, handed them over to the Rev. W. J. Richards in 1881, when he had charge for a time of Melkavu. END OF QUOTE
മലഅരയന്മാരെക്കുറിച്ച് പറയുമ്പോൾ, തിരുവിതാംകൂറിലെ സുറിയാനി കൃസ്ത്യാനികളുടെ ഐതിഹാസിക വ്യക്തിയായ കടമറ്റത്ത് കത്തനാരെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. കടമറ്റത്ത് കത്തനാർക്ക് മാന്ത്രിക കഴിവുകളിൽ പരിശീലനം ലഭിച്ചത് മലഅരയന്മാരിൽ നിന്നും ആണ് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
മലഅരയന്മാർ സാമൂഹികമായി യഹൂദരുടേയും മുഹമ്മദീയരുടേയും നിലവാരത്തിലാണ് തിരവിതാംകൂറിൽ ഔപചാരികമായി ഗണിക്കപ്പെട്ടിരുന്നത് എന്നും എഴുതിക്കാണുന്നു.
സഹ്യാദ്രി മലകളുടെ മുകൾത്തട്ടിൽ മൂടൽ മഞ്ഞിൽ മുങ്ങിക്കിടന്നിരുന്ന മലഅരയന്മാരുടെ ആരാധനാലയം എപ്പോഴണ് ഹൈന്ദവ ക്ഷേത്രം ആയത് എന്ന് അറിയില്ല.1883ൽ പ്രസിദ്ധീകരിച്ച NATIVE LIFE in TRAVANCOREൽ ഇങ്ങിനെ ഒരു വിവരം കാണുന്നില്ല. മറിച്ച് മലഅരയർ ഹിന്ദക്കൾ അല്ലാ എന്നാണ് എഴുതിക്കാണുന്നത്.
എന്നാൽ, ഈ കാര്യം ഈ ഉപഭൂഖണ്ടത്തിലെ പല ജനക്കൂട്ടങ്ങളുടേയും കാര്യത്തിൽ സത്യമാകാം. 1930കളോട് കൂടിയാണ് എന്ന് തോന്നുന്നു, ചരിത്രത്തിൽ ആദ്യമായി ബ്രാഹ്മണരുമായി ബന്ധമില്ലത്ത ജനക്കൂട്ടങ്ങൾക്ക് ബ്രാഹ്മണ ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ലഭിച്ചത്. ഇതോടുകൂടി ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ആയിരത്തിൽ അധികം വർഷങ്ങളോളം പരിപാലിച്ചിരുന്ന ആചാരങ്ങളിൽ ഇടിവും നിലവാരത്തകർച്ചയും വന്നിട്ടുണ്ടാവാം.
അതേസമയം, കീഴ് ജാതിക്കാരിൽ ചിലരെങ്കിലും അവരുടെ പാരമ്പര്യ മൂർത്തികളെ കൈവെടിഞ്ഞ് ബ്രാഹ്മണ ദൈവങ്ങളുടെ പിറകെ പോയി എന്നും തോന്നുന്നു.
Tellicherryയിലേയും Cannanoreറിലേയും പല മരുമക്കത്തായ തീയരുടെ വീടുകളിൽ ഇന്ന് മുത്തപ്പന്റെ ചിത്രത്തിന് പകരം ഹൈന്ദവ ദേവന്മാരെയാണ് കാണുന്നത് എന്ന് ഒരു വ്യക്തി ചെറിയ വ്യസനസമേതം പറഞ്ഞതായി ഓർക്കുന്നു.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള