ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
CPSന്റെ പിതാവായ ഗോവിന്ദനും, grandfatherആയ Mr. Kannanനും നല്ല ഉയരമുള്ള ശരീര പ്രകൃതമായിരുന്നു എന്ന് CPSഓർക്കുന്നു. കഴുത്തിന്റെ ഭാഗത്ത് കുനിവ് ഇല്ല. Wynadൽ (വയനാട്ടിൽ) ആണ് Mr. Kannanമിക്കവാറും ജോലിചെയ്തിരുന്നത് എന്ന് തോന്നുന്നു. ഒറ്റ മകനേ ഉള്ളു. പെൺമക്കൾ ഇല്ല.
വയനാട്ടിൽ ജോലിചെയ്യുന്ന അവസരത്തിൽ മകൻ ഗോവിന്ദൻ തലശ്ശേരിയിൽ കുടുംബ വീട്ടിൽ താമസിച്ചു. ഇങ്ഗ്ളിഷ് ഭരണം ആയതിനാൽ വിദ്യാഭ്യാസം ലഭിച്ചു. ഗോവിന്ദന് ഇങ്ഗ്ളിഷിൽ മോശമില്ലാത്ത പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് CPS ഓർക്കുന്നു.
Mr. Kannanനും ഭാര്യയും വയനാട്ടിൽ ആണ് താമസം. തലശ്ശേരിയിൽ ഗോവിന്ദൻ വളർന്നത്, മറ്റ് ആശയങ്ങളുടെ സ്വാധീനത്തിൽ ആണ് എന്ന് വ്യക്തം. എന്നാൽ പാര്യമ്പര്യമായി ഇല്ലാതിരുന്ന സാമൂഹിക മഹിമ കുടുംബത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം. അങ്ങിനെ ഒരു സാമൂഹിക വളർച്ച വന്ന കാര്യമോ, അതിന്റെ കാരണമോ ഗോവിന്ദന്റെ മനസ്സിൽ ചിന്തയായി വന്നിട്ടുണ്ടാവില്ല.
ഈ ഒരു കാര്യം ഇന്നും പല സമൂഹങ്ങളിലും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഉദാഹരണത്തിന് Deverkovilലിൽ പലദിക്കിലും ഇന്ന് Mansions നിറഞ്ഞ് നിൽക്കുന്നു. Mansion എന്ന വാക്കിന് മലയാളത്തിൽ അർത്ഥമായി കാണുന്ന പദങ്ങൾ ഇവയാണ്: കൊട്ടാരം, ഹർമ്മ്യം, സൌധം, രാജമന്ദിരം, അരമന തുടങ്ങിയവ.
എന്നാൽ ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് മുതൽ പിന്നോട്ട് നോക്കിയാൽ ഈ പ്രദേശം മിക്കവാറും ആൾ ഒഴിഞ്ഞ ഒരു പ്രദേശമായിരുന്നു. ഏതാനും ഓടിട്ട വീടുകൾ ഒഴികെ മിക്ക മനുഷ്യവാസങ്ങളും ഓലമേഞ്ഞ വീടുകളിലും, കുടിലുകളും ആയിരുന്നു. ഇന്ന് മണിമന്ദിരങ്ങളിൽ താമസിക്കുന്ന പല ആളുകളുടേയും കുടുബചരിത്രപാതയിലൂടെ പിന്നോട്ട് നീങ്ങിയാൽ പലപാതകളും ഒന്നിച്ചു ചേരുന്നത് ഈ വിധ കൂരകളിൽ ആയിരിക്കും. ഇന്നുള്ള കേരളത്തിൽ പലദേശങ്ങളിലും ഇത് തന്നെയാണ് വാസ്തവം. എന്നാൽ ഈ ഒരു വിവരം ഇന്ന് ഈ വിധ രാജഭവനങ്ങളിൽ താമസിക്കുന്നവർക്ക് സ്വന്തം നിലയിൽ വിഭാവനം ചെയ്യാനാവില്ലതന്നെ.
ഇന്നുള്ള ഇങ്ഗ്ലണ്ടിൽ ഇതുപോലുള്ള മറ്റൊരുവാസ്തവം നടമാടുന്നുണ്ട്. ഇന്ന് ഇങ്ഗ്ലണ്ടിൽ ജനിക്കുന്ന ഒരു ഇങ്ഗ്ളിഷ് രക്തത്തിൽ ഉള്ള ഒരു വ്യക്തി ജനനം മുതൽ കാണുന്നത് സമൂഹത്തിൽ പല വ്യത്യസ്ത ജനക്കൂട്ടങ്ങളാണ്. ഭൂഖണ്ട യൂറോപ്യൻമാരും, ഏഷ്യക്കാരും, ആഫ്രിക്കയിൽ നിന്നുമുള്ള കാപ്പിരികളും, അറബികളും, ദക്ഷിണ അമേരിക്കയിൽ നിന്നുമുള്ളവരും മറ്റും. ഇവർ ഒന്നും തന്നെയില്ലാത്ത ഒരു ഇങ്ഗ്ലണ്ട് ഈ ആൾക്ക് സ്വന്തം നിലയിൽ വിഭാവനം ചെയ്യാനാവില്ല.
മലബാറിൽ പാരമ്പര്യപരമായി വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള ആളുകൾ ജീവിച്ചിരുന്നത്, ചേരി, ചാള, പുര, വാരിയം, പിഷാരം, പൂമതം, വീട്, ഭവനം, ഇടം, കോവിലകം, കൊട്ടാരം, ഇല്ലം, മന, മനക്കൽ തുടങ്ങിയ സംഗതികളിൽ ആയിരുന്നു. എന്നാൽ, ഇന്ന് പുതുപണം ഉണ്ടാക്കുന്നവർ എല്ലാം തന്നെ, താമസിക്കാൻ ആയി നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് കൊട്ടാരം ആണ് എന്നതിന് പിന്നിൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ സ്വാധീനം കാണാൻ പറ്റും. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
പാരമ്പര്യമായി മരുമക്കത്തായ തീയർ അനുഭവച്ചിരുന്ന മിക്ക വിധ സാമൂഹിക അധമത്വവും തലശ്ശേരിയിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് ഒട്ടിനിന്ന മരുമക്കത്തായ തീയർക്ക് ബാധകമല്ലാതായി വന്നിരുന്നു. പലരും പുതുതായ പലവിധ തൊഴിലുകൾ ചെയ്തു തുടങ്ങിയിരുന്നു. ഇങ്ഗ്ളിഷുകാരിൽ നിന്നും അവർക്ക് യാതോരുവിധ അടിമത്തമോ, അമർത്തലോ അനുഭവപ്പെടില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ അവർക്ക് തമ്മിൽ തമ്മിലും, മറ്റ് കീഴിലുള്ള ജാതിക്കാരിൽ നിന്നും, മുകൾ ജാതിക്കാരിൽ നിന്നും മത്സരബുദ്ധിയും, കുരുട്ട് ബുദ്ധിയും, വാക്ക് കോഡുകളിലൂടെയുള്ള ഞോണ്ടലുകളും മറ്റും നിത്യവും നേരിടേണ്ടിവരും.
തീയർ ആയ വ്യക്തിയും തീയൻ ആയ വ്യക്തിയും നായർ കുടുബങ്ങളിൽ പോയാൽ അവിടുള്ള വ്യക്തികൾ, കുട്ടികൾ പോലും, ഈ ആളുകളെ വെറും പേര് വിളിക്കും. ഇഞ്ഞി എന്ന് സംബോധന ചെയ്യും. ഓൻ, ഓള്, ഒരുത്തൻ, ഒരുത്തി, ചെക്കൻ, പെണ്ണ് എന്ന വാക്കുകളാൽ നിർവ്വചിക്കും. കറയിച്ചെല്ലുന്ന തീയർ / തീയൻ വ്യക്തി, ആ ആളുടെ കുടുബപരമായ ഉയർച്ചത്താഴ്ചയുടെ അടിസ്ഥാനത്തിൽ ഓച്ചാനിച്ച് നിൽക്കേണം. സാധാരണഗതിയിൽ തീയൻ തോർത്തായിരിക്കും ഉടുക്കുക. ദേഹം നഗ്നമായിരിക്കും. സ്ത്രകളുടെകാര്യവും ഇത് തന്നെ. സ്ത്രീ നഗ്ന മാറിടം പ്രദർശിപ്പിക്കുന്നത് അന്ന് ഒരു പ്രശ്നമല്ല. എന്നാൽ ഇതോടൊപ്പം ഇഞ്ഞി, ഇന്റെ, ഓള്, എന്താളെ, എന്താടീ, പെണ്ണ് തുടങ്ങിയ പദപ്രയോഗങ്ങളും വെറും പേരും മറ്റും അനുഭവിക്കുകയും ചെയ്യുമ്പോൾ, നഗ്നമാറിടത്തോടെനിൽക്കുന്ന ആൾ വ്യക്തിത്വപരമായി ദ്രവിക്കും എന്നുള്ളതാണ് വാസ്തവം. ആത്മാവിൽ കറപിടിക്കും.
ഇങ്ഗ്ളണ്ടിൽനിന്നും വിലയിൽ വൻ കുറവുള്ള തുണിത്തരങ്ങൾ വന്നതും കീഴ്ജാതിക്കാർക്ക് നല്ല നിലവാരമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാനുള്ള സൌകര്യം നൽകിയിരുന്നു. താഴെ നൽകിയിട്ടുള്ളത് തീയ വംശജയായ സ്ത്രീയുടെ ചിത്രമാണ്.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള