ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
39. Tellicherryയിലെ മരമക്കത്തായ തീയരിൽ വന്നുചേർന്ന മാറ്റങ്ങൾ
മലയാളത്തിലും മലബാറിയിലും ചെറുപ്രായക്കാർ നീ, ഇഞ്ഞി എന്നെല്ലാം വിളിക്കുകയും, വെറുംപേര് വിളിക്കുകയും മറ്റും ചെയ്യുന്ന ചില മുതിർന്ന പ്രായക്കാരെ കണ്ടിട്ടുണ്ട്. അവരുടെ വ്യക്തിത്വം ചിതറിത്തന്നെയാണ് കാണപ്പെടുന്നത്. ഈ വിഷയം യഥാർത്ഥത്തിൽ ഒരു വൻ വിഷയമാണ്. ഇന്ത്യൻ സർക്കാരിലെ തൊഴിലുകാരിൽ ഏറ്റവും തരംതാണ ജോലികൾ ചെയ്യുന്ന പലരും ഇന്ന് ഇന്ത്യയിലെ സാധാരണ പൌരനെ ഈ വിധമാണ് നിർവ്വചിക്കുന്നത്. സാധരണക്കാരനായ ഇന്ത്യൻ പൌരന്റെ വ്യക്തിത്വം എന്ത് നിലവാരത്തിലാണ് എന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളു.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇന്ന് ഇതിന്റെ ഒരുപതിപ്പ് നടമാടുന്നുണ്ട്. അവിടുള്ള ഇങ്ഗ്ളിഷുകാരെ ഇന്ന് പുറംനാട്ടിൽ നിന്നും വന്ന് കയറിക്കൂടിയ ആളുകൾ ഈ വിധം ദ്രവിപ്പിക്കുന്നുണ്ട്. ഇങ്ഗ്ളിഷ് പക്ഷം പക്ഷേ ഇതിന്റെ ഗുരുതരാവസ്ഥ അറിയുന്നില്ല. കാരണം അവർക്ക് ഈ കൂട്ടരുടെ ഭാഷ അറിയില്ല. എന്നാൽ, Bombay Film World പോലുള്ള ദുഷ്ട പ്രസ്ഥാനങ്ങൾ വൻ പണം മുടക്കി ചില ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ സ്ക്കൂളുകളിൽ ഹിന്ദി പഠിപ്പിക്കാൻ അവിടുള്ള സർക്കാരുകളെ സ്വാധിനിക്കുന്നുണ്ട്. ഇതിന്റെ പരിണതഫലം എന്ത് മാത്രം ഭയാനകമാണ് എന്ന് മറുപക്ഷം മനസ്സിലാക്കുന്നില്ലതന്നെ.
ശരീരഭാഷയിൽ ഓച്ചാനിക്കലും, വിധേയത്വവും പ്രകടിപ്പിക്കാതെ, കീഴ് ജാതിക്കാരൻ നായരുടേയോ, രാജവംശക്കാരുടേയോ, നമ്പൂതിരിമാരുടേയോ മുന്നിൽ നിന്നാൽ കഠിനമായ പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. ഇത് സാമൂഹിക വാസ്തവം തന്നെയായിരുന്നു. ഇന്നും ഇത് തന്നെയാണ് മലയാളത്തിലേയും മലബാറിയിലേയും വാസ്തവം. ഇന്നുള്ള ഉയർന്ന ജാതിക്കാർ സർക്കാർ ഓഫിസ് തൊഴിലാളികളാണ്. പോലീസ് സ്റ്റേഷനിൽ ഇന്നത്തെ കീഴ് ജാതിക്കാരനായ വാണിജ്യവാഹന തൊഴിലാളി നിവർന്ന് നിന്ന് പോലീസുകാരനെ ഒന്ന് 'നിങ്ങൾ' എന്ന് സംബോധ ചെയ്താൽമതി, സ്റ്റേഷൻ അന്തരീക്ഷം സ്ഫോടനാത്മകമാകാൻ. മുഖത്തിന്മേൽ പടക്കം പൊട്ടിച്ചത് മാതിരിയാകും കാര്യങ്ങൾ.
പഴശ്ശിരാജയ്ക്ക് കാണിക്ക നൽകി തിരിച്ചു പോകുന്ന ഒരു വ്യക്തിയുടെ ശരീര ഭാഷയിൽ എന്തോ പന്തികേട് കണ്ട്, പഴശ്ശിരാജ അയാളുടെ ദേഹത്തിലൂടെ വെടിയുണ്ട പായിച്ച ചരിത്രം ഉള്ള കോട്ടയം Tellicherryയിൽ നിന്നും ഏതാനും കിലോമീറ്റർമാത്രമേ ഉള്ളു.
തലശ്ശേരിയിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് ഒട്ടിനിന്ന പല തീയർ / തീയൻ കുടുബക്കാർക്കും മുകളിൽ സൂചിപ്പിച്ച വ്യക്തിത്വം ദ്രവിക്കൽ ഇല്ലാതായിത്തുടങ്ങിയിരുന്നു. സ്ത്രീകൾ വൻ ഫാഷൻ ഉള്ള വസ്ത്രങ്ങൾ ധരിച്ചു തുടങ്ങി. പരുഷന്മാർ ഇങ്ഗ്ളിഷ് വസ്ത്രങ്ങൾ ധരിക്കുന്നവരും ഉണ്ടായിരുന്നു. തൊപ്പിവരെ ധരിക്കും ചിലർ. പലരും ഇങ്ഗ്ളിഷ് സംസാരിക്കും.
ഈ വിധ സാമൂഹിക സൌകര്യം ആണ് ഗോവിന്ദൻ കണ്ട് അനുഭവിച്ച് വളർന്നത്.
എന്നാൽ ഈ വിധസാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് പിന്നിൽ ഒരു വൻ സാമൂഹിക യന്ത്രസംവിധാനം പ്രവർത്തിക്കുന്നുണ്ട് എന്നും അതിന് ചാലക ശക്തിയും സംവേഗശക്തിയും (momentum) ഊക്കും നൽകുന്നതും, അതിന്റെ ദിശാഗതിയെ നിഷേധാത്മകതയിൽ നിന്നും പിടിച്ച് തിരിച്ച് ഗുണമേന്മയിലേക്ക് നയിക്കുന്നതുമായ യന്ത്രചാലക ചക്രം ഇങ്ഗ്ളിഷ് ഭരണ സംവിധാനവും, ഇങ്ഗളിഷുകാരുടെ സാന്നിധ്യവുമാണ് എന്ന കാര്യം ഗോവിന്ദന്റെ മനസ്സിൽ കടന്നില്ലതന്നെ.
Intermediateന് (ഇന്നുള്ള 11st standard) പഠിക്കുന്ന കാലത്ത് ഗോവിന്ദൻ, മാതാപിതാക്കളെ അറിയിക്കാതെ ഒരു Coltനെ (കുതിരക്കുട്ടിയെ) വാങ്ങിച്ചു. വൈത്തിരിയിൽ താമസിക്കുന്ന മാതാപിതാക്കൾക്ക് വൈകിയാണ് ഈ വിവരം ലഭിച്ചത്. കാരണം, അന്ന് വൈത്തിരിയിൽ നിന്നും Tellicherryയിലേക്ക് എത്താൻ ഒരു ആഴ്ചയെങ്കിലും പിടിക്കും എന്നാണ് തോന്നുന്നത്. കച്ചവട സാമ്രഗ്രികളുമായി നീങ്ങുന്ന കാളവണ്ടികളിൽ കയറിയാണ് യാത്ര.
വൈത്തിരി, കൽപ്പെറ്റ, പനമരം, Manantody (മാനന്തവാടി), തലപ്പുഴ, നെടുംപൊയിൽ, കണ്ണവം, കൂത്തുപറമ്പ് എന്നതാവാം വഴി. മിക്കവാറും ആർപ്പാർപ്പില്ലാത്ത വഴികളാണ്. Wynad (വയനാട്) ആണെങ്കിൽ കൊടുംകാടും. എന്നിട്ടും അന്ന് ദൂരദേശ യാത്ര സുരക്ഷിതമായി തുടങ്ങിയിരുന്നു. കാരണം, പലദിക്കിലും ഇങ്ഗ്ളിഷ് ഭാഷ കാര്യമായിത്തന്നെ അറിവുള്ള പോലീസ് ഇൻസ്പെട്ടർമാരുടെ നേതൃത്വത്തിലുള്ള പോലീസ് സ്റ്റേഷനുകൾ. തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന പോലീസ് ഇൻപെക്ടർമാർ ഇന്ന് കാണാൻ കൂടി പറ്റാത്ത ഒരു വസ്തുവമായി മാറിയിട്ടുണ്ട്. എന്നാൽ അങ്ങിനെ ഒരു പോലീസ് സംവിധാനത്തിന്റെ മേൻമയും, മയവും, കാര്യക്ഷമതയും അനുഭവിച്ചറിഞ്ഞാലെ മനസ്സിലാകൂ. എന്നാൽ ഈ സംവിധാനത്തിലും പോരായ്മായി നിന്നിരുന്ന ഇടം ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയാത്ത പോലീസ് കോൺസ്റ്റബ്ൾമാരും, പൊതുജനവും തന്നെയായിരുന്നു.
15 - 16 വയസ്സുള്ള ഏക മകൻ കുതിരക്കുട്ടിയെ വാങ്ങി, സാവാരിതുടങ്ങിയെന്ന് അറിഞ്ഞ മാതാപിതാക്കൾ ആകുലപ്പെട്ടു. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ രാജകുടുംബക്കാർക്കും ജന്മികുടുംബക്കാർക്കും മാത്രം അനുവധിക്കപ്പെട്ടിട്ടുള്ള യാത്രാ സംവിധാനങ്ങളാണ് കുതിര, പല്ലക്ക് എന്നിവ. ഇവ മരുമക്കത്തായ തീയർ വ്യക്തിക്ക് വാങ്ങിക്കാനും, ഉപയോഗിക്കാനും പറ്റിയെന്നുള്ളത് തന്നെ സമൂഹത്തിൽ വന്ന അതിശയകരമായ മാറ്റമാണ് എന്ന് ഒരു വ്യക്തിപോലും ശ്രദ്ധിച്ചില്ലാ എന്നുവേണം കരുതാൻ.
ആകെയുള്ള 15 വയസ്സുകാരനായ മകൻ, മാതാപിതാക്കളോട് പറയാതെ, ഒരു ബൈക്ക് വാങ്ങി, വാഹന പ്രവാഹമുള്ള തെരുവിലൂടെ മിന്നൽ വേഗത്തിൽ നിത്യവും നീങ്ങുന്നു എന്ന് അറിഞ്ഞാൽ മാതാപിതാക്കൾക്കുള്ള വേവലാതി ഊഹിക്കാൻ പറ്റുമെങ്കിൽ, ഗോവിന്ദൻ coltനെ വാങ്ങിച്ച്, Tellicherryലെ തെരുവീധികളിലൂടെ പറന്ന് നീങ്ങുന്ന കാര്യം Kannan - Cheeru ദമ്പതികളിൽ ഉളവാക്കിയ മന:സമ്മർദ്ദം മനസ്സിലാക്കാൻ ആവും. അവർ കാടും മേടും താണ്ടി, Tellicherryയിൽ തിരിച്ചെത്തി. ഗോവിന്ദനെ പഠനത്തിൽ നിന്നും മുക്തനാക്കി, വ്യാപരം പഠിപ്പിക്കാൻ തീരുമാനിച്ചു.
ഇതിലും സാമൂഹികമായ മാറ്റത്തിന്റെ രശ്മികൾ കാണേണ്ടതാണ്. മരുമക്കത്തായ തീയർ വ്യക്തിയാണ് കച്ചവടം പഠിക്കാൻ പോകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ചിന്തിക്കാൻ കൂടി ആവാത്ത കാര്യമാണ്.
മറ്റൊരുകാര്യം കച്ചവടം പഠിക്കാൻ BBA, MBA എന്ന സമയംപോക്ക് പരിപാടിക്കല്ല പോകുന്നത്. നേരിട്ട് വ്യാപാരത്തിൽ ഇറങ്ങിത്തന്നെ പഠിപ്പിക്കാനാണ് പദ്ധതി. മരുമക്കത്തായ തീയരിൽ അന്ന് ആരെങ്കിലും വൻ വ്യാപാരങ്ങളിൽ വ്യാപൃതരായിരുന്നുവോ എന്ന് അറിയില്ല. എന്നിരുന്നാലും, Tellicherryയിൽ ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യവും, സഹകരണവും, രണ്ട് വൻ വാണിജ്യസംരംഭങ്ങൾക്ക് ഉത്തേജനവും സാങ്കേതികവിജ്ഞാനവും പകർന്നിരുന്നു. ഒന്ന് Circus (സർക്കസ്), രണ്ട് Bakery (ബെയ്ക്കറി വ്യവസായം). രണ്ടിലും മരുമക്കത്തായ തീയർ കുടുംബങ്ങൾ വൻ പ്രസ്ഥാനങ്ങൾ തന്നെ വളർത്തിയെന്നാണ് അറിയുന്നത്. ഈ കാര്യത്തിന് സാമൂഹിക സൌകര്യം സൃഷ്ടിച്ച ഇങ്ഗ്ളിഷ് ഭരണത്തോട് എന്തെങ്കിലും നന്നിയോ (നന്ദിയോ) കടപ്പാടോ ഇക്കൂട്ടരിൽ ആരെങ്കിലും എപ്പോഴെങ്കിലും പ്രകടിപ്പിച്ചിരുന്നുവോ എന്ന് നിശ്ചയമില്ല.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള