top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ പ്രചോദനം

ഇങ്ഗ്ളണ്ടിലും ഭൂഖണ്ട യൂറോപ്പിലും മാത്രമല്ല യൂഎസ്ഏയിൽവരെ ഈ ഉപഭൂഖണ്ടത്തിൽ നിന്നും കടന്ന വൻകിടക്കാരിൽ പലരും വളരെ പെട്ടന്ന് തന്നെ ഈ ഉപഭൂഖണ്ടത്തെ അവരുടെ കൈവശം വരുത്താം എന്ന് മനസ്സിലാക്കിയിരുന്നു. കാരണം. പ്രദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ നിന്നും പുറത്ത് കടന്നാൽ, അതി ഗംഭീരമായ മാനുഷിക കഴിവുകളാണ് കൈവരിക്കുക.


ഈ എഴുത്തുകാരന്റെ കുടുംബ ബന്ധങ്ങളിൽ നിന്നും ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപെ യൂഎസ്ഏയിലേക്ക് കടന്ന ഒരു സ്ത്രീ, ഇന്ത്യയിലെ സ്ത്രീകൾക്ക് പലവിധ കഴിവ് കേടുകളും ഉണ്ട് എന്ന് പണ്ട് നേരിട്ട് പറഞ്ഞതായി ഓർക്കുന്നു. എന്നാൽ വാസ്തവം ഈ സ്ത്രീയും ഈ രാജ്യത്തിൽ വന്നാൽ അതേ കഴിവ് കേട് തന്നെ പ്രകടിപ്പിക്കും എന്നുള്ളതാണ്. തിരിച്ച് വന്ന് വല്ല കുഗ്രാമത്തിലുമാണ് താമസിക്കുന്നതെങ്കിൽ, അടുത്തുള്ള അങ്ങാടിയിൽ പോലും ഇറങ്ങിച്ചെല്ലാൻ മടിക്കും. വിഡ്ഢി ശാസ്ത്രത്തിൽ ഇതിനെ Paranoia, Social Anxiety Disorder തുടങ്ങിയ വിഡ്ഢി സാങ്കേതിക പദ ഗണത്തിൽ പെടുത്തുമെങ്കിലും, കാര്യങ്ങളുടെ യഥാർത്ഥ താവളം ഈ വിധ വിഡ്ഢി ശാസ്ത്രങ്ങളുടെ വിവരത്തിനും അതീതമാണ്.


ഉപഭൂഖണ്ടം വളരെ എളുപ്പത്തിൽ ഭരിക്കാനോ, നടത്തിപ്പ് ചെയ്യാനോ ആവില്ല എന്നുള്ളതാണ് വാസ്തവം. അതിനെക്കുറിച്ച് പിന്നീട് പറയാം.


ഉപഭൂഖണ്ടം പിടിച്ചെടുക്കാൻ ഗാന്ധിയും നെഹ്റുവും മറ്റും മാത്രമല്ല പരിശ്രമിച്ചത്. മറിച്ച്, ഇങ്ഗ്ളണ്ടിലേക്കും മറ്റും മാറിതാമസിച്ച പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അത് അത്ര എളുപ്പമായ കാര്യമല്ല. അവർ ആകെ ചെയ്യേണ്ടുന്നത് ഇങ്ഗ്ളിഷുകാരെ ഓടിക്കുകമാത്രമാണ്. ഒരു വൻ രാഷ്ട്രം ഇങ്ഗ്ളിഷുകാർ പടുത്തുയുർത്തിയിട്ടുണ്ട്. പട്ടാളവും പോലീസും ഭരണയന്ത്രവും നിലവിലുണ്ട്. രാജ്യം കരസ്ഥമാക്കിയാൽ, ജനങ്ങളെ അടിച്ചമർത്തി നിലനിർത്താൻ ഇവ മതിയാകും. എന്നാൽ പ്രശ്നം ഇങ്ഗ്ളിഷുകാരെ ഓടിക്കലല്ല. മറിച്ച്, അന്ന് ഈ ഉപഭൂഖണ്ടത്തിൽ തന്നെ പലരും രാഷ്ട്രയക്കളി നടത്തുന്നുണ്ട് എന്നുള്ളതാണ്.


ഇങ്ഗ്ളണ്ടിൽ നിന്നും ഓടിക്കിതച്ച് തിരിച്ച് വരുന്നവർക്ക് അത്ര എളുപ്പത്തിൽ ഇവർ വേദി വിട്ടുകൊടുക്കില്ലതന്നെ. എന്നാൽ ഈ വരുന്നവർക്കെല്ലാം വൻ രാഷ്ട്രീയ ചരിത്രം പുറംനാടുകളിൽ ഉണ്ട് എന്നാണ് അവകാശം. ആ പ്രശ്നത്തിൽ ഇടപെട്ടു, മറ്റേ പ്രശ്നത്തിൽ ബൃട്ടിഷ് സർക്കരിടോ നേരിട്ട് ഏറ്റു മുട്ടി, ആ വിധ വേദികളിൽ വൻ പ്രക്ഷോപങ്ങൾ നടത്തി, ബൃട്ടനെ വിറപ്പിച്ചു എന്നിങ്ങനെയുള്ള ചരിത്രങ്ങൾ പലതും പറയാനുണ്ട്.


ഇതെല്ലാം നല്ലരീതിയിൽ വാക്കുകളാലും, കുറച്ച് ഇങ്ഗ്ളിഷ് വനിതകളും പുരുഷന്മാരും കൂടെ നിൽക്കുന്ന ചിത്രങ്ങളോടൊപ്പവും ഒരുക്കിയെടുത്ത് ഈ ഉപഭൂഖണ്ടത്തിൽ അച്ചടിച്ച് പ്രചരിപ്പിച്ചാൽ, കടന്നുവന്ന നേതാവ്, പ്രദേശിക രാഷ്ട്രീയക്കാരെ കടത്തിവെട്ടും.


പ്രദേശിക രാഷ്ട്രീയക്കാർക്ക് രണ്ട് വ്യത്യസ്ത എതിർകക്ഷികളെയാണ് നേരിടേണ്ടത്. ഒന്ന് അവരോട് നേരിട്ട് മത്സരിക്കുന്ന മറ്റ് പ്രദേശിക രാഷ്ട്രീയവും സാമൂഹികവും ആയ നേതാക്കൾ. രണ്ടാമതായുള്ളത് ഇങ്ഗ്ളണ്ടിൽനിന്നും മറ്റും തിരിച്ചുവന്ന്, വൻ ഐതിഹാസിക സംഭവങ്ങളും പേറി, അവരെ കടത്തിവെട്ടാൻ ശ്രമിക്കുന്ന വൻകിടക്കാരാണ്.


പ്രദേശിക നേതാക്കൾക്ക് ചിലവിധ പരാതീനതകൾ ഉണ്ട്. ഫ്യൂഡൽ ഭാഷയിലാണ് അവർ അകപ്പെട്ടിരിക്കുന്നത്. പ്രാദേശിക ഉദ്യോഗസ്ഥരോട് അവർ ചെറുതായെങ്കിലും അടിയാളത്തം വാക്ക് കോഡുകളിൽ പ്രകടിപ്പിക്കേണം. പ്രാദേശിക ഉദ്യോഗസ്ഥരും അവരെ ബഹുമാനിച്ചേക്കില്ല, പത്രങ്ങളിൽ നിത്യവും പേര് വന്നില്ലായെങ്കിൽ.


മാത്രവുമല്ല, ഉയരങ്ങളിൽ ഇരിക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ ഇവരെ അങ്ങ് പെട്ടെന്നൊന്നും സമ്മതിക്കില്ല. അതേ സമയം, ലോകചരിത്രംതിരുത്തിയെഴുതി എന്നെല്ലാം സൂചനകൾ നൽകി ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് വരുന്ന, സ്വയം നേതാവ് ചമയുന്നവർക്ക് ഈ ഒരു പ്രശ്നം ഇല്ലതന്നെ. കാരണം, ഇങ്ഗ്ളിഷുകാരെ നേരിട്ട് പേര് വിളിച്ചും Mr. എന്ന് പേരിന് മുന്നിൽ ചേർത്ത് വിളിച്ചും പരിചയമുള്ളവരാണ് ഇക്കൂട്ടർ. അവർക്ക് ഉന്നതങ്ങളുമായി ബന്ധപ്പെടാനും ഉന്നതങ്ങളിലെ ഇങ്ഗ്ളിഷുകാരുടെ വാക്കുകൾ ഉദ്ദരിക്കാനും പ്രയാസമില്ലതന്നെ. പ്രാദേശിക രാഷ്ട്രീയക്കാർ ഇതിന് ഒരുമ്പെട്ടാൽ പൊതുജനം അത് വെറും വീമ്പെളക്കൽ ആണ് എന്ന് തുറന്ന് തന്നെ അഭിപ്രായപ്പെടേക്കാം.



Image details: This file is licensed under the Creative Commons Attribution (https://creativecommons.org/licenses/by-sa/4.0/deed.en)-Share Alike 4.0 International license. English: Map of showing the partition of Lower Bengal between Bengal and East Bengal and Assam in 1905. Source data: Survey of India 1:253k (Perry-Castenada Map Library, Univ of Texas), India 1:1M, Imperial Gazetteer of India 1:4M (Digital South Asia Library, Univ of Chicago) Author: XrysD


ഉപഭൂഖണ്ടത്തിലെ രാജ്യങ്ങളിൽ ചരിത്രത്തിൽ ആദ്യമായാണ് യാതോരു രാജകുടുംബ ബന്ധവും ഇല്ലത്ത ആളുകൾ ഭരണം പിടിച്ചെടുക്കാനായി നിരത്തിൽ ഇറങ്ങുന്ന പദ്ധതി വന്നത്. ആർക്കും പ്രസിഡൻസികൾ ഭരിക്കാം എന്നനിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നിരുന്നാലും മുകളിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഉള്ളതിനാൽ നിലവലത്തകർച്ച കാര്യമായി വന്നില്ലതന്നെ.


പ്രാദേശിക രാഷ്ട്രീയക്കാർക്ക് തമ്മിൽതമ്മിൽ കഠിനമായ മത്സരബുദ്ധിയുണ്ട്. ജനശ്രദ്ധ പിടിച്ചെടുക്കാൻ എന്താണ് പുതുതായി അവതരിപ്പിക്കേണ്ടത് എന്നതാണ് പ്രശ്നം. ഇതിന് ഏറ്റവും അപകടം കുറവുള്ളത് ഇങ്ഗ്ളിഷ് ഭരണത്തെ എന്തിനും ഏതിനും എതിർക്കുക എന്നുള്ളതാണ്.


ഇതിൽ ഒരു രാഷ്ട്രീയ പർട്ടിക്കാരുടെ പദ്ധതി, Assemblyയിലേക്ക് തിരഞ്ഞെടുപ്പിൽ ജയിക്കുക. എന്നിട്ട്, നിത്യേനെ Assemblyയിൽ ഒച്ചപ്പാടും ബഹളവും വെക്കുക. സഭനടത്തിപ്പ് വിഘ്നപ്പെടുത്തുക. പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം ഉറപ്പാണ്.


ഇങ്ഗ്ളിഷ് ഭരണം ആണെങ്കിൽ, ഈ ഉപഭൂഖണ്ടത്തിലെ നൂറുകണക്കിന് പ്രദേശങ്ങളിലെ നൂറുകണക്കിന് പ്രശ്നങ്ങളെ ഏറ്റവും മൃദുലമായ രീതിയിൽ തിരുത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന്, Bombay Presidencyയിൽ വിവാഹത്തിന് ഉള്ള ഏറ്റവും കുറഞ്ഞ പ്രായം 10ൽ നിന്നും 12 ആക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് വളരെ പ്രയാസപ്പെടേണ്ടിവന്നു. ഇതിനെ പിടിച്ച് പല പ്രദേശിക രാഷ്ട്രീയക്കാരും ജനശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമം നടത്തി എന്നുള്ളതാണ് വാസ്തവം. എന്നാൽ Gopal Krishna Gokhale പോലുള്ള ചിലർ ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രവർത്തനത്തിന് വൻ പിന്തുണ നൽകി. ഇന്ന് കള്ള ഇന്ത്യൻ ചരിത്രം എഴുതുന്ന Wikipediaയിലെ ഇന്ത്യൻ പേജുകളിൽ Indian Child Marriage Actനെക്കുറിച്ചുള്ള പേജിൽ ഈ വിധ വിവരങ്ങൾ കാണില്ല എന്നാണ് തോന്നുന്നത്.


എന്ത് കിട്ടിയാലും ഒച്ചപ്പാടുണ്ടാക്കി, എങ്ങിനെയെങ്കിലും ജനനേതാവ് ആവണം. ഭരണത്തിന്റെ എളുപ്പത്തിനായി ബൃട്ടിഷ് ഇന്ത്യയുടെ കിഴക്കൻ പ്രദേശം രണ്ടായി വിഭജിച്ചപ്പോൾ, അത് ഒരു വൻ സൌകര്യം തന്നെ ഈ കൂട്ടർക്ക് നൽകി. എല്ലാരും ഒന്നിന് മുകളിൽ ഒന്ന് എന്നരീതിയിൽ ആണ് പ്രവർത്തിച്ചത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ വിധ പ്രക്ഷോഭങ്ങളുടെ യഥാർത്ഥ പ്രചോദനം എന്താണ് എന്ന് മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.


യഥാർത്ഥ പ്രചോദനം Bengal വിഭജനം അല്ല, മറിച്ച്, ഓരോ രാഷ്ട്രീയക്കാരനും മറ്റ് രാഷ്ട്രീയക്കാർ തന്നെ മറിച്ചിടുമോ എന്ന ഭയമായിരുന്നു. ഇങ്ങിനെ നോക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി വളർന്നു എന്നു പറയുന്ന, വളരെ നിസ്സാരമായ സംഭവ വികാസം യഥാർത്ഥത്തിൽ പ്രാദേശിക രാഷ്ട്രീയക്കാരുടെ തമ്മിൽത്തമ്മിൽ ഉളള മത്സരം മാത്രമായിരുന്നു.


ഇന്ന് അന്നുള്ള Bengal പ്രദേശത്ത്, West Bengal, Mizoram, Tripura, Assam തുടങ്ങി അനവധി സംസ്ഥാനങ്ങൾ മാത്രമല്ല, മറിച്ച് Bengladesh എന്ന ഒരു രാജ്യം കൂടിയുണ്ട്.



Image details: Seven north-eastern states of India. Arunachal Pradesh is claimed by China. This file is licensed under the Creative Commons Attribution-Share Alike (https://creativecommons.org/licenses/by-sa/3.0/deed.en) 3.0 Unported license. Author: Furfur

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page