top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

43. സ്വയം നേതാവാകാൻ തന്ത്രം മെനക്കുന്നവർ

ചരിത്രത്തിന്റെ പാതയിലേക്ക് നീങ്ങാൻ വൻ പ്രചോദനം ലഭിക്കുന്നുണ്ട് എങ്കിലും, ആ പാത ഇപ്പോൾ പിന്തുടർന്നാൽ, ഈ എഴുത്ത് അതിന്റെ യഥാർത്ഥ പാതയിലേക്ക് തിരിച്ച് പോകാൻ പ്രയാസപ്പെടും. കാരണം ഇപ്പോൾ പാത വിട്ട ഇടം Tellicherryയിലെ ഗാന്ധി ഭക്തനായ ഗോവിന്ദന്റെ പദ്ധതികളാണ്. എന്നാൽ, പാത തിരിഞ്ഞ യഥാർത്ഥ സ്ഥാനം Varuna ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവകാശങ്ങളെ അവഗണിച്ച് നിൽക്കുന്ന ഇടമാണ്.


ആ ദിക്കിൽ നിന്നും എഴുത്ത് പാത വിട്ട് വളരെ വിദൂരതയിലേക്ക് ആണ് നീങ്ങിയിരിക്കുന്നത്. സൌരയൂധത്തിൽ നിന്നും ഒരു Comet പുറത്തേക്ക് നീങ്ങി നിഢൂഗമായ വിശാലമായി പരന്നുകിടക്കുന്ന ശൂന്യാകാശത്തിലെ പലദിക്കുകളിലൂടെയും നീങ്ങി സൌരയൂധത്തിലേക്ക് എപ്പോഴാണ് തിരിച്ചെത്തുക എന്ന പോലെയാണ്, ഈ അവസരത്തിൽ ഈ എഴുത്തിന്റെ നില. എന്നാൽ ശ്രദ്ധയോടും വിദഗ്ദമായും വാക്കുകളേയും മനസ്സിനേയും നിയന്ത്രിച്ച് എഴുത്തിനെ തിരിച്ച് പൂർവ്വ പാതയിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. അതിനാൽത്തന്നെ ചിന്തകളെ കടിഞ്ഞാണിട്ട്, വാക്കുകൾക്ക് വ്യക്തമായ നിയന്ത്രണം ഏൽപ്പിച്ച് തിരിച്ച് Tellicherryയിലേക്ക് വരികയാണ്.


ഗോവിന്ദൻ ബോംബെയിൽ വന്ന് പെട്ടത് ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് ഉപദ്വീപിലേക്ക് വന്ന മഹാന്മാരുടെ കുരുട്ട് പദ്ധതികളുടെ വലയിലാണ്. ഇങ്ഗളണ്ടിൽ ഈ കൂട്ടർ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചു എന്ന രീതിയിലാണ് കാര്യങ്ങൾ അവർ ഇവിടെ ഇറക്കിവിട്ടിരിക്കുന്നത്. ഞാൻ അയളോട് ഇത് പറഞ്ഞു, മറ്റേത് സൂചിപ്പിച്ചു, ആ കാര്യം ചോദിച്ചു, എന്നരീതിയിൽ ഇങ്ഗ്ളണ്ടിലെ പല വിധ നേതൃസ്ഥാനത്തിരിക്കുന്നവരേയും ഈ കൂട്ടർ ശരിക്കും കൈകാര്യം ചെയ്തും, കശക്കിയുംവിട്ടിട്ടുണ്ട് എന്ന് വ്യക്തമായും അറിവ് പകരുന്ന സന്ദേശങ്ങളാണ് പടരുന്നത്.


എന്നാൽ, വാസ്തവം വളരെ വ്യത്യസ്തമാണ്. ആഫ്രിക്കയിലേയും, ഏഷ്യയിലേയും പലവിധ വിനാശത്തിൽ പെട്ടുകിടക്കുന്ന പ്രദേശങ്ങളിലും ഇങ്ഗ്ളിഷുകാർ വൻ നിലവാരങ്ങളിലേക്ക് നീങ്ങുന്ന രാജ്യങ്ങൾ കെട്ടിപ്പെടുത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഈ ഇടങ്ങളിലെ ഭരണകർത്താക്കൾക്ക് ഇങ്ഗ്ളിണ്ടിൽ അവരവരുടെ പ്രശ്നങ്ങൾക്ക് കാര്യമായ ശ്രദ്ധ ഇങ്ഗ്ളിഷ് പാർലമെന്റിൽ ലഭിച്ചിരുന്നില്ല. കാരണം, ഇങ്ഗ്ളിഷ് കൊളോണിയലിസം യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിന് വൻ സാമ്പത്തിക നഷ്ടവും മന:സ്സമാധാനക്കേടും തന്നെയായിരുന്നു.


എന്നാൽ കുരുട്ട് ബദ്ധിക്കാർ എഴുതുന്ന ചരിത്രം നേരെ തിരിച്ചാണ് പറയുന്നത്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ഉപഭൂഖണ്ടത്തിലേക്ക് തിരിച്ച് വന്ന് സ്വയം നേതാവായി ചമയുന്നവർക്ക് പുതുതായി ഇറങ്ങിയ വൻ സാങ്കേതിക കഴിവുകൾ ഉപയോഗിക്കാൻ ആവും. അവർ ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് വരുന്നവർ ആണ് എന്നത് തന്നെ അവർക്ക് വൻ ആകർഷകത്വം നൽകും. പോരാത്തതിന്, ഓരോരുത്തരും എത്തിയാൽ ഉടനെ വൻ പത്രസമ്മേളനങ്ങൾ പോലുള്ള കാര്യങ്ങൾ നടത്തും.


ഗാന്ധിയാണെങ്കിൽ, പോർബന്ധർ രാജ്യത്തിലെ പ്രധാന മന്ത്രിയുടെ മകൻ. പിതാവിന്റെ പിതാവും, അമ്മാവനും ഇതേ പദവിൽ ജീവിച്ചവരാണ്.


സരോജനി നൈഡുവും സാമ്പത്തികമായി വൻ കഴിവുകൾ ഉള്ളവ്യക്തി. ഇങ്ഗ്ളിണ്ടിൽ നിന്നും തിരിച്ച് വന്ന ആൾ.


Adolf Hitlerറുടെ Mein Kampf എന്ന ഗ്രന്ഥത്തിൽ എങ്ങിനെയാണ് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കേണ്ടത് എന്ന കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ദിനത്തിന്റെ ഏത് സമയമാണ് സ്റ്റേജിൽ പ്രസംഗം ആരംഭിക്കേണ്ടത്, എന്ത് തരം പ്രകാശം ആണ് സ്റ്റേജിൽ ഉണ്ടയിരിക്കേണ്ടത് എന്നെല്ലാം. കൃസ്ത്യൻ പള്ളികളിൽ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന മങ്ങിയ മഞ്ഞവെളിച്ചം തന്ത്രപ്രധാനമായ ഇടത്തിൽ വച്ചാൽ, വിശ്വസികളുടെ മനസ്സിൽ ഉളവാക്കുന്ന വൈകാരികമായ മാറ്റങ്ങളെക്കുറിച്ച് വരെ ഇദ്ദേഹം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ ഗ്രന്ഥം കാര്യമായ (https://t.me/VED_036/3025) പഠനത്തിന് വിധേയമാക്കുന്നുണ്ട് എന്നാണ് അറിയുന്നത്.


വളരെ വിദഗ്ദമായി പ്രകാശങ്ങളും, മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയെടുത്ത ഒരു സ്റ്റേജിന്, അതിൽ നിന്നും പ്രസംഗിക്കുന്ന ആളിൽ വൻ അമാനുഷികമെന്ന് വരെ തോന്നിക്കാവുന്ന മാസ്മരികമായ സ്വാധിന ശക്തിവരെ ഉളവാക്കാൻ ആവും. ഈ പ്രസംഗിക്കുന്ന വ്യക്തി ലോകം മുഴുവൻ ഭരിക്കുന്നു ഇങ്ഗ്ളണ്ടിനെ വിറപ്പിച്ച അമാനുഷികൻ, മനുഷ്യരെ സ്വതന്ത്രനാക്കാനായി വന്ന ദൈവദൂതൻ, നിങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലകളെ അറത്തുമാറ്റുവാൻ വന്നതാണ് ഈ മഹാൻ. ഈ വിധമാണ് കാര്യങ്ങൾ മുൻകൂട്ടി ജനം അറിയുന്നത്.


സരോജനി നൈഡുവിന്റെ പ്രസംഗം ഗോവിന്ദൻ കണ്ടു, കേട്ടു. സ്ത്രീകൾ കാലകാലങ്ങളായി പിൻവേദികളിൽ നിൽക്കുന്നവരാണ് എന്ന് (തെറ്റായി) ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് ഒരു സ്ത്രീ വൻ ഇങ്ഗ്ളിഷ് നൈപുണ്യം പ്രദർശിപ്പിച്ച് കൊണ്ട് ജനങ്ങളോട്, തനിക്ക് പിന്നിലായി, ഗാന്ധിയുടെ അണിയായി ചേരാൻ ആഹ്വാനം ചെയ്യുന്നു.


മനുഷ്യമനസ്സിനെ മോഹനിദ്രയിൽ കുടുക്കിയിടാനുള്ള കഴിവുകൾ പ്രംസംഗിക്കുന്ന ആൾക്ക് നൽകാൻ കഴിവുള്ള അരങ്ങാണ്, യുദ്ധകൌലത്തോടുകൂടി അണിയിച്ചൊരുക്കിയിരിക്കുന്ന, സ്റ്റേജ് (dais). വെറും നിരത്തിൽ യാതോരു അണിയും കൂടെയില്ലതെ കണാൻ പറ്റിയാൽ, വെറും ഒരു സാധാരണ വ്യക്തിയായി തോന്നാൻ പറ്റുന്ന ചെറിയ മനുഷ്യർ, ഈ വിധ സ്റ്റേജുകളിൽനിന്നും പ്രംസംഗിക്കുന്നത് കാണാൻ ഇടവന്നാൽ, ആ വ്യക്തി പ്രകാശം പ്രസരിപ്പിക്കുന്ന ഒരു 3-ഡി (3-D) മണ്ഡലത്തിൽ നിൽക്കുന്ന ഒരു ദിവ്യതേജസ്സായി മനസ്സിൽ കൊത്തുപണിചെയ്ത് തറയ്ക്കപ്പെടും. ആ വ്യക്തിയുടെ രൂപം ആ സ്റ്റേജിനോടൊപ്പമാണ് മനസ്സിൽ നിത്യവും വിരിയുക.


ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യങ്ങൾ ഇവയാണ്: ഇങ്ഗ്ളണ്ട് ലോകം മൂഴുവൻ പോയിട്ട് ലോകത്തിന്റെ പകുതിപോലും ഭരിച്ചിരുന്നില്ല. ഈ സ്വയം നേതാവ് ചമയുന്ന ആളുകൾ English Empireറിൽ യാതോരു ചനലവും ഉണ്ടാക്കിയിട്ടില്ല. ഈ വിധം അവകാശപ്പെടുന്ന നേതാക്കൾ പലദേശത്തിലും ഉണ്ട്. ആഫ്രിക്കയിലെ പലരാജ്യങ്ങളിലും അവരുടെ സ്കൂൾ പാഠപുസ്തകങ്ങളിൽ അവരുടേതായ ഇതുപോലുള്ള നേതാക്കൾ ഉണ്ട്. ഈ ഉപഭൂഖണ്ടത്തിൽ, കാലകാലങ്ങളായി പലവിധത്തിൽ ചങ്ങലകളാൽ തളക്കപ്പെട്ട് കിടന്നവരെ തുറന്നുവിട്ടത് ഇങ്ഗ്ളിഷ് ഭരണമാണ്. ഇവിടെ പരാമർശിക്കപ്പെട്ട നേതാക്കൾ യഥാർത്ഥത്തിൽ ജനക്കൂട്ടങ്ങളെ കാലാകാലങ്ങളായി ബന്ധനാവസ്ഥയിൽ വച്ചിരുന്ന കൂടുംബക്കാരിൽ പെട്ടവർ തന്നെയാണ്.


സരോജിനി നൈഡുവും ഗാന്ധിയും മറ്റും കരസ്ഥമാക്കിയ ഇങ്ഗ്ളിഷ് നൈപുണ്യം ഇങ്ഗളിഷ് ഭരണത്തിൽ നിന്നുമാണ് ലഭിച്ചത്. ഗോവിന്ദൻ Bombayയിൽ എത്തിയതും ഇങ്ഗ്ളിഷ് ഭരണം നൽകിയ സൌകര്യങ്ങൾ മുഖേനെയാണ്. ഈ വിധ പ്രസംഗങ്ങളും മറ്റും നടത്താനും കാണാനും ഉള്ള സ്വാതന്ത്ര്യം വരെ ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണമാണ് സൌകര്യപ്പെടുത്തിയത്.


ഗോവിന്ദന്റെ നാടായ Tellicherryയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപ് ഏതെങ്കിലും മരുമക്കത്തായ തീയ ജനം ഈ വിധ കഴിവുകൾ പ്രദർശിപ്പിച്ചിരുന്നെങ്കിൽ കോട്ടയം രാജാവ് അവരെ കഴുമരത്തിൽ കയറ്റി, ആണി അടിച്ചിട്ട് ദിവസങ്ങളോളം നിരത്തിൽ പ്രദർശിപ്പിച്ച്, വെയിലും, മഴയും കൊണ്ട് ശരീരം ധ്രവിച്ച്, പക്ഷികൾ കൊത്തിപ്പറിക്കാൻ ഇടുമായിരുന്നു. ഇത് ചെയ്ത ചരിത്രം തന്നെ മഹാനായ പഴശ്ശിരാജക്ക് ഉണ്ട് (https://t.me/MalabarM/407) എന്ന് തോന്നുന്നു.


ഇതൊന്നും ഗോവിന്ദന് അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്.


ഗോവിന്ദൻ Tellicherryയിലേക്ക് തിരിച്ച് വരുന്നത്, മനസ്സിൽ സരോജിനി നൈഡുവിന്റെ വർണ്ണ പ്രഭയോടൂകൂടിയുള്ള 3-ഡി ചിത്രം മനസ്സിൽ ജ്വലിപ്പിച്ച് കൊണ്ടാണ്. സ്വന്തം വീട്ടിൽ ഈ ആളുടെ പിതാവ് Queen Victoriaയെക്കുറിച്ച് ആരാധനാഭാവത്തിൽ പാട്ടുകൾ പാടിയ അതേ സ്ഥാനത്ത് നിന്നുകൊണ്ട്, ഈ ആൾ സരോജിനി നൈഡുവിന്റെ പ്രസംഗം ആവർത്തിച്ചുകൊണ്ടിരുന്നു. പൊട്ടത്തരത്തിനും ഒരു അതിരില്ലേ?


സ്വന്തം മകൾക്ക് സരോജിനി ദേവി എന്ന പേരും നൽകി. മരുമക്കത്തായ തീയർ ജനങ്ങളുടെ പാരമ്പര്യ പേരുകളായ ചീരു, മാത, നാണി, ചിരുത, ചിരതേയി, പൊക്കി, പിറുക്ക്, കുറുമ്പി തുടങ്ങിയ പേരെല്ലാം അഴുക്ക് പേരുകളാണ് എന്ന ഭാവമാണ്. തങ്ങളുടെ പേരുകൾ അപഹരിക്കുന്നത് തടയാൻ ബ്രഹ്മണർക്ക് കഴിവും നഷ്ടപ്പെട്ടിരിക്കുന്നു. കാരണം, ഭരണം താന്തോന്നികളായ ഇങ്ഗ്ളിഷുകാരുടെ പക്കലാണ്. പേരുകൾ മാത്രമല്ല, അമ്പലങ്ങളും, വിശുദ്ധ ഗ്രന്ഥങ്ങളും, പൂജകളും, ഹോമങ്ങളും, മന്ത്രങ്ങളും, അനുഷ്ഠാനങ്ങളും, അനുഷ്ഠാനവിധികളും, ആചാരങ്ങളും, പാരമ്പര്യങ്ങളും വേദങ്ങളും, സ്മൃതികളും, ശ്രുതികളും, ധർമ്മനീതികളും, പുരാണങ്ങളും, ഉപനിഷത്തുക്കളും, ബ്രാഹ്മണങ്ങളും, എന്തിന് സംസ്കൃതഭാഷ പോലും കൈമോശപ്പെടനാണ് പോകുന്നത്. കീഴിൽ കുടുങ്ങിനിന്നിരുന്ന ജനക്കൂട്ടങ്ങൾ അവയെല്ലാം തങ്ങളുടെ പാരമ്പര്യങ്ങളിലേക്ക് അവകാശപ്പെടുത്താൻ പോകുകയാണ്, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page