top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ പാരമ്പര്യം

ഉപദ്വീപിന്റെ വടക്ക് ഭാഗങ്ങളിൽ ഉള്ള കുട്ടിരാജ്യങ്ങളിൽപ്പെട്ട ചിലരെ ബൃട്ടിഷ്-മലബാറിലെ ജനനേതാക്കളാക്കാനാണ് ഗോവിന്ദന് ഉത്സാഹം. യഥാർത്ഥത്തിൽ ചരിത്രപരമായി മലബറിലെ ജനങ്ങൾക്ക് പാരമ്പര്യപരമായോ, geniticallyയോ, സാംസ്ക്കാരികമായോ, രക്തബന്ധപാതവഴിയോ, ഭാഷാ പരമായോ പോർബന്ധറിലേയോ, ഹിന്ദി ഭാഷക്കാരുടെ പ്രദേശങ്ങളുമായോ കാര്യമായ ബന്ധമൊന്നും ഇല്ലാ എന്നാണ് തോന്നുന്നത്.


മലബാറുകാർ ദ്രാവിഡർ ആണ് എന്ന് പറയുന്നതിലും കാര്യമായ കഴമ്പുണ്ട് എന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ, നമ്പൂതിരിമാർ, മരുമക്കത്തായ തീയർ, മക്കത്തായ തീയർ, മലയർ, പൊലയർ, പറിയർ, ചെറുമർ, മാപ്പിളമാരിൽത്തന്നെയുള്ള വ്യത്യസ്ത ഗണങ്ങൾ തുടങ്ങിയ പല ജനക്കൂട്ടങ്ങളും ഭൂഗോളത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും മലബാറിൽ വന്നവരാകാനാണ് സാധ്യത. ഉദാഹരണത്തിന് മരുമക്കത്തായ തീയർക്ക്, തമിഴ് നാട്ടിൽ ഉള്ള പലതരക്കാരായ ജനക്കൂട്ടങ്ങളിൽ ഏതിനോടെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല. എന്നാൽ പൊതുവായി പറഞ്ഞാൽ, തമിഴ് നാട്ടിലെ ബ്രഹ്മണരുമായോ, അവിടുള്ള കീഴ് ജാതിക്കാരുമായോ മരുമക്കത്തായ തീയർക്ക് ബന്ധം ഉണ്ട് എന്ന് തോന്നുന്നില്ല. അതിനാൽത്തന്നെ ദക്ഷിണേഷ്യയുടെ തെക്ക് ഭാഗത്ത് ഉള്ളവർ മൊത്തമായി ദ്രാവിഡരായിരുന്നു എന്ന് പറയുന്നതിൽ കാര്യമായ വാസ്തവികത ഉണ്ടാവില്ലാ എന്നാണ് തോന്നുന്നത്.


ഹിന്ദി ഭാഷ എന്നുള്ളത് ഗോവിന്ദന്റെ കാലഘട്ടത്തിൽ, മലബാറിൽ ഒരു വിദേശഭാഷമാത്രമല്ല, മറിച്ച് കാര്യമായ സാമൂഹിക വളർച്ച ലഭിച്ചിട്ടില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ ഭാഷയും ആണ്.


ഭാഷാപരമായി പൌരാണികത്വം സ്ഥാപിക്കാൻ ഹിന്ദിയും മലയാളവും ഒരുമ്പെട്ടാൽ, സംസ്കൃതത്തിൽ നിന്നും വാക്കുകളും, കൃതികളും കട്ടെടുത്ത്, സ്വന്തമാക്കേണ്ടിവരും. ഇതാണ് ഇന്ന് ഇന്ത്യയിലെ മിക്ക പൌരാണികത്വം അവകാശപ്പെടുന്ന ഭാഷകളും ചെയ്യുന്നത് എന്ന് ഒരു തോന്നൽ. അതേസമയം മലബാറിയിൽ തമിഴിലേയും സംസ്കൃതത്തിലേയും വാക്കുകൾ അല്ല ഉള്ളത് എന്നും ഒരു തോന്നൽ.


ഉദാഹരണത്തിന്, ഈ വാക്യം എടുക്കുക.


പെരിയെക്കീച്ച് തച്ച്.


പെരിയ എന്ന വാക്കിന് തമിഴിൽ വലുത്, മഹത്വമുള്ളത് എന്നെല്ലാമാണ് അർത്ഥം എന്ന് തോന്നുന്നു.


തച്ച് എന്നതിന് മലയാളത്തിൽ വാസ്തു ശാസ്ത്രം, ആശാരിപ്പണി എന്നിവയുമായി ബന്ധമാണുള്ളത് എന്ന് തോന്നുന്നു.


കീച്ച്, കീയ് തുടങ്ങിയവാക്കുകൾക്ക് മലയാളത്തിലും, സംസ്കൃതത്തിലും തമിഴിലും എന്തെങ്കിലും അർത്ഥം ഉണ്ടോ എന്ന് അറിയില്ല.


മലബാറിൽ തന്നെ വ്യത്യസ്ത ജനങ്ങൾ ആണ് ഉള്ളത്. ഇന്ന് ഇവരെല്ലാം മലയാളം ആണ് സംസാരിക്കുന്നത്. മലബാറിലെ പാരമ്പര്യ ഭാഷ മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. പലരും ഇത് ഒരു വൻ സംസ്ക്കാരിക വളർച്ചായായി കാണുന്നുണ്ട് എന്നാണ് അറിയുന്നത്.


എന്നാൽ ഇങ്ങിനെ അല്ല വാസ്തവം. അതിനെക്കുറിച്ച് ഒരു അൽപം കഴിഞ്ഞ് സംസാരിക്കാം.


Tellicherryയിൽ ഉണ്ടായിരുന്ന മലബാറി ഭാഷ ഏത് ജനക്കൂട്ടം ആണ് ഈ ദിക്കിൽ കൊണ്ടുവന്നത് എന്ന് അറിയില്ല.


ഗോവിന്ദൻ സരോജിനി നൈഡുവിനേയും, ഗാന്ധിയേയും മറ്റുമാണ് സ്വന്തം നാട്ടിൽ നേതാക്കളായി പതിഷ്ഠിക്കാൻ പോകുന്നത്. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭരണത്തിന്റെ മുഴുവൻ സൌകുമാര്യതയും ഗുണങ്ങളും സ്വായത്തമാക്കുന്നുമുണ്ട്. Tellicherry പട്ടണത്തിൽ കേന്ദ്രസ്ഥാനത്ത് Textile Showroom ഉള്ള വ്യാപാരിയാണ്. മക്കളെ ഇങ്ഗ്ളിഷ് സ്കൂളുകളിൽ ആണ് പഠിപ്പിക്കുന്നത്.


തിരുവിതാംകൂറിലെ ജാതീയമായ അടിച്ചമർത്തലിൽ നിന്നും മോചനം തേടി, മലബാറിലേക്ക് കടന്ന, മതംമാറിവന്ന കൃസ്ത്യാനികൾ മലബാറിൽ പലദിക്കിലും മലയാളം സ്കൂളുകൾ സ്ഥാപിക്കുന്നുണ്ട്. ഇക്കൂട്ടർ വന്നതോടുകൂടി, മലബാറിൽ പാരമ്പര്യ ഭാഷ ഒരു പ്രാകൃതഭാഷയാണ് എന്ന ഒരു തോന്നൽ വന്നുതുടങ്ങിയിരുന്നു. എന്നാൽ ഒരു വൻ വിവരം മലബാറിൽ ആരും അറിഞ്ഞിരുന്നില്ല. തിരുവതാംകൂറിൽ നിന്നും ഇങ്ങിനെ വന്ന ജനക്കൂട്ടം യഥാർത്ഥത്തിൽ അവിടെത്തെ ഉയർന്ന വിദ്യാഭ്യാസ പാരമ്പര്യമുള്ള ആൾക്കൂട്ടമല്ല, മറിച്ച് അവിടുത്തെ സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവരാണ്. എന്നാൽ ഈ കൂട്ടർ ശക്തമായ ക്രൈസ്തവ പള്ളികളുടെ ഒരു പരമ്പരയുടെ പിൻബലത്തോടുകൂടിയാണ് മലബാറിലെ ഔദ്യോഗികവും, വിദ്യാഭ്യാസപരവും ആയ ഘടനയിലേക്ക് പടർന്നുകയറിയത്.


യഥാർത്ഥത്തിൽ ഈ ജനക്കൂട്ടങ്ങളുടെ പാരമ്പര്യമായ ഭാഷാ സംസ്കാരം അതീവ പ്രാകൃതവും കിരാതവും ആയിരുന്നിരിക്കേണം. ഇത് തന്നെയാണ് Rev. Samuel Mateer തന്റെ Native Life in Travancore (https://t.me/MalabarM/971)ലും പറയുന്നത്. പിന്നെ എങ്ങിനെയാണ് ഈ കൂട്ടർക്ക് വൻ ഭാഷാ നൈപുണ്യം ലഭിച്ചത് എന്ന ചോദ്യം ഉദിക്കേണ്ടതാണ്.


ഇതിന്റെ വ്യക്തമായ ഉത്തരം London Missionary Societyയിലെ മിഷനറിമാരുടെ പ്രവർത്തനം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ ഇവിടെ ഒരു ചോദ്യം ന്യായമായും ഉദിക്കാം. എന്ത് കൊണ്ട് പ്രകൃതവും കാട്ടുമൃഗ സ്വഭാവം ഉള്ളതുമായ മലയാളത്തെ വളർത്തിയെടുക്കാനും പരിപോഷിപ്പിക്കാനും, പുതുതായി കൃസ്തീയമതത്തിലേക്ക് ചേരുന്നവരെ പഠിപ്പിക്കാനും ഇങ്ഗ്ളിഷ് മിഷനറിമാർ ഒരുമ്പെട്ടത് എന്നത്.


ഇതിനെക്കുറിച്ച് വ്യക്തമായ വിവരം ഇല്ലായെങ്കിലും, Native Life in Travancoreൽനിന്നും തന്നെ ചില സൂചനകൾ കണ്ടെത്താൻ പറ്റിയേക്കാം.


QUOTE: മലഅരയന്മാരെക്കുറിച്ചാണ്.


Great opposition was experienced from the heathen, especially in the Puniattu Rajah’s country. The inquirers were beaten by some of the Rajah’s servants, made to stand in water up to their very necks “in order to wash Christianity out of them;” kept in stocks for days, chillies rubbed in their eyes, and their heads tied up in bags and in loosened head cloths filled with the large black ground-ants and red tree-ants.


Mr. Baker was privileged to baptise many hundreds of the Arayans, instructing them and forming them into congregations. This good work is still cared for by other missionaries, and is likely to extend. There are now about 2000 Arayan Christians in congregations, situated chiefly north of Puniattu and around Mundakayam, all within a radius of thirty-six miles from Cottayam — an imperishable memorial of Henry Baker and his indefatigable labours. At Melkavu a church has been substantially built of stone on a site about 2,000 feet above the sea-level. The Christians still suffer persecution from rich Muhammadans and Nayars in the neighbourhood, who fear the loss of their gains if the hillmen are taught to read, and from the Sirkar’s underlings, who try to obtain money on false pretences. END OF QUOTE.


മുഴുവനും ഇവിടെ തർജ്ജമചെയ്യുന്നില്ല. എന്നാൽ ഈ വാക്യം നോക്കുക: The Christians still suffer persecution from rich Muhammadans and Nayars in the neighbourhood, who fear the loss of their gains if the hillmen are taught to read, and from the Sirkar’s underlings, who try to obtain money on false pretences. (അയൽപ്രദേശങ്ങളിലെ ധനികരായ മുഹമ്മദീയരിൽനിന്നും നായർമാരിൽ നിന്നും കൃസ്ത്യാനികൾ വൻ പീഡനവും ദ്രോഹവും ഏറ്റുവാങ്ങുന്നുണ്ട്. മലകളിൽ താമസിക്കുന്ന ഈ ആളുകളെ വായിക്കാൻ പഠിപ്പിച്ചാൽ, തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ലാഭങ്ങൾ ഇല്ലാതാവും എന്ന് ഇക്കൂട്ടർ ഭയപ്പെടുന്നു.)


ഇതാണ് ഇന്ന് അച്ചടി മലയാളത്തിന്റെ ഈറ്റില്ലം എന്ന് കാണപ്പെടുന്ന കോട്ടയത്തിന് അടുത്തുള്ള ചരിത്രം. ഈ ജനക്കൂട്ടങ്ങളെ ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ ഇങ്ഗ്ളിഷ് മിഷനറിമാർ ഒരുമ്പെട്ടാൽ, സമൂഹം കുത്തിമറിയും എന്നുള്ളതാണ് വാസ്തവം. വെള്ളപ്പൊക്കത്തിൽ മലവെള്ളം പൊന്തിപ്പൊന്തിവരുന്നത് പോലെ, ഈ കൂട്ടർ മുകളിലോട്ട് കയറിക്കയറിവരും. മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ഉയർന്ന ജാതിക്കാർ ഈ പൊന്തിവരുന്ന കലക്ക് വെള്ളത്തിൽ അമർന്നുപോകും. അതിന് തിരുവിതാംകൂറിലെ യാതോരു അധികാരി വർഗ്ഗവും അനുവദിക്കില്ലതന്നെ.


അങ്ങിനെ, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കടന്നുവന്ന കൃസ്തീയർ മനുഷ്യനേയും മൃഗങ്ങളേയും വാക്ക് കോഡുകളാൽ കടിച്ചുകീറാൻ കെൽപ്പുള്ള മലയാളത്തിന്റെ വാക്താക്കളായി വളർന്നുവന്നു. അവർ ഈ വിഷാംശത്തെ മലബാറിൽ പടർത്തിത്തുടങ്ങി.


പിന്നണിയിൽ വൻ പണിപ്പുരകളിൽനിന്നും വാക്കുകളിൽ വിദഗ്ദ്ധമായ മിനുക്കുപണിയും, യന്ത്രപ്പണിയും ഈണവും, താളവും, സ്വരഗുണവും, ശൈലീസൌന്ദര്യവും, സംസ്കൃതത്തിൽനിന്നും, തമിഴിൽനിന്നും വാക്കുകളും വികാരങ്ങളും കട്ടെടുത്തും, മലബാറിയുടേത് തന്നെയാകാവുന്ന പാരമ്പര്യ ലിപികൾ കൈവശപ്പെടുത്തിയും, ഗുണമേന്മപ്പെടുത്തിയും, കൃസ്തീയഗാനങ്ങൾ രചിച്ചും, മറ്റും മലബാറിൽ മലയാളത്തെ പ്രദർശിപ്പിച്ചപ്പോൾ, മലബാറി വെറും തരിശായ ഭാഷതന്നെയന്ന് ആണയിട്ട് മലബാറുകാരും സമ്മതിച്ചുതുടങ്ങി.


വേറെയും ചരിത്രപരമായ കാര്യങ്ങൾ ഉണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page