ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ ഉയർന്നുവരാനായി
മലബാറിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളുടെ പാരമ്പര്യങ്ങളിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പല വിധ കാര്യക്ഷമതകളും ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കൊണ്ടുവന്നിരുന്നു. അതിൽ ഒന്ന് നിത്യസംഭവങ്ങളും, പലവിധ നിയമനിബന്ധനകൾക്ക് അനുസൃതമായ ഇടപാടുകളും എഴുതി രേഖപ്പെടുത്തുക എന്നുള്ളത് ആയിരുന്നു. ഉദാഹരണത്തിന്, സ്വത്ത് വാങ്ങൽ - വിൽക്കൽ ഇടപാടുകൾ ഒരു റജിസ്റ്റ്രേഷൻ ഓഫിസിൽ രേഖപ്പെടുത്തുക എന്നുള്ളത്. ഇതു വഴി ഒരു സ്ഥലത്തിന്റെ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ചരിത്രംതന്നെ ഈ വിധ ആധാരങ്ങളിൽ രേഖപ്പെടുത്തപ്പെടും. ഇത് ഒരു വസ്തുനിഷ്ഠമായ സാക്ഷ്യപത്രമായി നിലനിൽക്കും.
ഇതു പോലെ തന്നെ ഉള്ള ഒരു പദ്ധതിയായിരുന്നു ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഫാക്റ്ററികളിൽ (വ്യാപാര കേന്ദ്രങ്ങളിൽ) നിത്യേനെ രേഖപ്പെടുത്തിയ Log bookക്കുകൾ. ആ വ്യാപാര കേന്ദ്രങ്ങളിലും ചുറ്റുപാടും നിത്യവും നടക്കുന്ന കാര്യങ്ങളും, സംവാദങ്ങളും, ഇടപാടുകളും, സംഭവവികാസങ്ങളും ഇതിൽ രേഖപ്പെടുത്തും. ഇത് അവരുടെ തന്നെ പിൻഗാമികൾക്ക് വായിച്ചറിയാനാണ്. അല്ലാതെ മറ്റൊരു വ്യക്തിയേയോ, ജനക്കൂട്ടത്തേയോ, എക്കാഡമിക്ക് പണ്ഡിതനേയോ മാനസികമായി സ്വാധീനക്കാനോ, തെറ്റിദ്ധരിപ്പിക്കാനോ ഉള്ള രേഖപ്പെടുത്തലുകൾ അല്ല.
William Logan തന്റെ Malabar Manual എഴുതുന്ന അവസരത്തിൽ ഈ Log bookക്കുകൾ അദ്ദേഹത്തിന് വളരെ പ്രയോജനം ചെയ്തിരുന്നു. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവും അതിനുള്ളിലെ ജീവനക്കാരുടെ വേവലാതികളും, തീരുമാനങ്ങളും, അവർ നടത്തിയ ഇടപാടുകളും, അവർ നേരിടേണ്ടിവന്ന പ്രശ്നങ്ങളും, മറ്റും വളരെ കൃത്യമായി ഈ എഴുത്തുകളിൽ നിന്നും ലഭിച്ചിരുന്നു. ഇത്രമാത്രം കൃത്യതയുള്ള എഴുത്തുകൾ ഈ ഉപഭൂഖണ്ടത്തിൽ എവിടെയെങ്കിലും ചരിത്രത്തിൽ ഉണ്ടായിരുന്നിരിക്കുമോ എന്ന് അറിയില്ല. കാരണം, സാധാരണ ഗതിയിൽ ഈ വിധ എഴുത്തുകൾ സ്വന്തം നേതാക്കളേയും, രാജാക്കളേയും, പാരമ്പര്യത്തേയും, പ്രവർത്തനങ്ങളേയും മറ്റും പൊള്ളയായി മഹത്വപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള എഴുത്തുകൾ മാത്രം ആയിരിക്കും. പോരാത്തതിന്, പിന്നീട് വരുന്ന ഓരോ തലമുറയും ഈ വിധ എഴുത്തുകളിലും രേഖകളിലും തിരുത്തലുകളും എഴുതിച്ചേർക്കലുകളും ചെയ്യും എന്നും കാണുന്നു. ചില പ്രാചീനമെന്ന് അവകാശപ്പെടുന്ന രേഖകൾ വാസ്തവത്തിൽ അടുത്തകാലത്ത് കരുതിക്കൂട്ടി ചമച്ചവയായിരിക്കും.
QUOTE from Malabar by William Logan, on the quality of historical records of the South Asian Subcontinent. :
.......... and even in genuinely ancient deeds it is frequently found that the facts to be gathered from them are unreliable owing to the deeds themselves having been forged at periods long subsequent to the facts which they pretend to state. END OF QUOTE.
ഈ ഉപഭൂഖണ്ടത്തിലെ പുരാതന ചരിത്ര രേഖകളുടെ വിശ്വാസ്യതയെക്കുറിച്ച് വില്യം ലോഗൻ നൽകുന്ന അഭിപ്രായമാണ് ഇത് : QUOTE: .... ശരിക്കും പ്രാചീനമെന്ന് വിശ്വസിക്കാവുന്ന രേഖകളിൽ നിന്നുപോലും ശേഖരിക്കാവുന്ന വസ്തുതകളും വിവരങ്ങളും വിശ്വാസയോഗ്യമല്ലതന്നെ, കാരണം, ആ രേഖകൾ എഴുതപ്പെട്ട കാലത്തിന് വളരെ കാലത്തിന് ശേഷം, പിന്നീട് വരുന്ന ആളുകൾ ഈ വിധ രേഖകൾ പ്രസ്താവിക്കുന്നു എന്ന് ഭാവിക്കുന്ന കാര്യങ്ങളിൽതന്നെ പലവിധ കൃത്രിമങ്ങളും, എഴുതിച്ചേർക്കലുകളും നടത്തിയിട്ടുണ്ടാവും. END OF QUOTE
ഇവിടെ ഇത്രയും കാര്യം എഴുതിയത് ഒരു കാര്യം പറയാനാണ്. മലബാറിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ കാര്യങ്ങൾ ഈ Log bookക്കിൽനിന്നും Malabar Manualലിൽനിന്നും മറ്റും വായിക്കുമ്പോൾ, ഈ കമ്പനി ഈ പ്രദേശത്ത് നടത്തിയ അനവധി നന്മകൾ കണ്ടെത്താൻ ആവും. ഈ വിധ നന്മകൾ ഈ നാടിലും, നാട്ടുകാരിലും പ്രാവർത്തികമായിമാറ്റാനായി അവർ ചിന്തിച്ചതും, സംവാദം നടത്തിയതും, അവരുടെ തന്നെ ഇങ്ഗ്ളണ്ടിലെ ഡയറക്റ്റർ ബോഡുമായി എഴുത്തുകുത്തുകൾ നടത്തിയതും, മറ്റും വളരെ വ്യക്തമായി കാണാവുന്നതാണ്.
പോരാത്തതിന്, അവർക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത പലതരം മാനസിക പെരുമാറ്റങ്ങളും പിരിമുറുക്കങ്ങളും, അങ്കലാപ്പുകളും, കുരുട്ടുബുദ്ധികളും, പിന്നിൽ നിന്നും കുത്താനുള്ള പ്രവണതകളും, നൽകിയ വാക്ക് പിൻവലിക്കലും മറ്റും ഈ പ്രദേശത്ത് അവർ അനുഭവിച്ചറിയേണ്ടിയുംവന്നു. വെറും നിസ്സാര ആൾ ബലം മാത്രമുള്ള ഈ കമ്പനിക്ക് പ്രാദേശിക ആളുകളും രാജാക്കളും, നൽകിയ സ്നേഹവും മറ്റും കാണാനും പറ്റുന്നതാണ്. ഇത്രമാത്രം വാക്കുപാലിക്കുന്നവരും, നിശ്ചയദാർഢ്യം ഉള്ളവരും സമയകൃത്യതപാലിക്കുന്നവരും, സത്യസന്ധരും മറ്റുള്ളവർ നന്നാകണം എന്ന് ആഗ്രഹിക്കുന്നവരും മറ്റുമായ ഒരു ജനതയെ ഈ നാട്ടുകാർക്ക് അനുഭവിച്ചറിവില്ലായിരുന്നു.
ജനത്തിലും പ്രദേശത്തും ഗുണനിലവാരം വളർത്തണം. പൊതു ആശുപത്രികൾ പണിയണം. അവരുടെ സ്വന്തം നാട്ടിലെ അറിവിന്റെ ആഴങ്ങളിൽ ഉള്ള വിവരങ്ങൾ ഈ നാട്ടിൽ പഠിപ്പിക്കണം. സാമൂഹിക വിലങ്ങുകളിൽ പെട്ടുപോയവരുടെ കാൽച്ചങ്ങലകൾ അഴിക്കണം. ഈ കാൽച്ചങ്ങളകൾ അഴിക്കപ്പെട്ട് സ്വതന്ത്രരായവർ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാതിരിക്കാൻ മുൻകരുതലുകളും മറ്റും തയ്യാറാക്കണം. ജനങ്ങളിൽ ആത്മവീര്യവും അന്തസ്സും വളർത്തണം. നഗ്നത ഉടയാടയായി പ്രദർശിപ്പിക്കാൻ വിധിക്കപ്പെട്ടവർക്ക് ഇങ്ഗ്ളിഷ് വസ്ത്രങ്ങൾ പോലും ഉപയോഗിക്കാൻ സാമൂഹിക അനുവാദം നൽകണം എന്നിങ്ങിനെ പോകുന്നു ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്റെ ചിന്തകൾ.
എന്നാൽ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്ത് ഗോവിന്ദൻ കണ്ടതും കേട്ടതും, തികച്ചും മറ്റൊരു രീതിയിലുള്ള നേതാക്കളെയാണ്. അവർക്ക് യാതോരുവിധ ജനനന്മാ പ്രവർത്തനത്തിന്റെ ചിരത്രമോ, പാരമ്പര്യമോ, ചെയ്തികളോ, മനോഭാവമോ ഇല്ല. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനായി കരുതിക്കൂട്ടിയുള്ള ആസൂത്രിത പദ്ധതികൾ മെനഞ്ഞെടുത്ത്, പൊതു മൈതാനത്ത് വൻ പന്തലുകൾ പണിത്, സ്വന്തം വ്യക്തിത്വത്തിലും പ്രസ്ഥാനത്തിലും ദിവ്യത്വം പ്രകാശിപ്പിക്കുന്ന അരങ്ങും വെളിച്ചവും സംവിധാനം ചെയ്തിട്ടുള്ള സ്റ്റേജുകളിൽ നിന്നും, സ്വന്തം പത്രങ്ങളിലൂടെയും സ്വന്തം പണമിറക്കിയും സ്വയം നേതാക്കളായി പ്രത്യക്ഷപ്പെട്ട കുറച്ച് നേതാക്കൾ. അവർക്ക് ഈ പ്രദേശത്തെ പിടിച്ചടക്കാനുള്ള ആയുധം അവരുടെ മൈതാനപന്തലുകൾക്ക് മുന്നിലുള്ള കളിത്തട്ടിലുകളും, പത്രമാസികകളും, ഇങ്ഗ്ളണ്ടിലെ ജീവിതകഥകളും, വൻ സമരമുഖങ്ങൾ നയിച്ച വീരസ്മൃതികളും, മറ്റും മറ്റും. ഇതിൽ ഒരു വീരൻ കോണാൻ വരെ ഈ വിധ ഞാണിൻമേൽക്കളികളിൽ ഉപയോഗിച്ച്, ജനങ്ങളുടെ കൈയടിയും ഹർഷാരവമും ഏറ്റുവാങ്ങിയെന്നാണ് പാഠപുസ്തക ചരിത്രം.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള