ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
പ്രാദേശിക ഫ്യൂഡൽ അധികാരികളെ Native Chieftains എന്നും, പ്രാദേശിക രാജാക്കളുടെ പ്രീതിനേടിയ യോധാക്കളെ Knight എന്നും, വീട്ടുവേലക്കാരികളെ House Maids എന്നും, ആയമാരെ Governess എന്നും, എന്നെല്ലാമുള്ള രീതിയിൽ ഇങ്ഗ്ളിഷ് വാക്കുകളിൽ നിർവ്വചിച്ചാൽ, അങ്ങ് ഇങ്ഗ്ളണ്ടിൽ എത്തുന്ന ഭാവനാ ചിത്രം തികച്ചും മറ്റൊന്നായിരിക്കും.
Gandhi സിനിമ പോലെയാകും കാര്യങ്ങൾ. ഈ സിനിമ കണ്ടാൽ Gandhi ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു ഒരു തനി ഇങ്ഗ്ളിഷുകാരൻ ആണ്. ഈ വിധമുള്ള ഒരു ദിവ്യൻ ഇങ്ഗ്ളണ്ടിൽ പോലും ഇല്ലതന്നെ!
എന്നാൽ മുകളിൽ സൂചിപ്പിച്ച യാതൊന്നും തന്നെ ഇങ്ഗ്ളിഷ് പദങ്ങൾ നൽകുന്ന ചിത്രത്തിൽ ഉള്ളകാര്യങ്ങൾ അല്ലതന്നെ. ഈ ഉപഭൂഖണ്ടത്തിന്റെ സാമൂഹികാന്തരീക്ഷവും, സമൂഹ്യഘടനയും, സാമൂഹിക ആശയവിനിമയവും നിയമപരമായ അരുതും അരുതാത്തതും, മര്യാദാ-അപമര്യാദാ പെരുമാറ്റങ്ങളും മറ്റും എല്ലാം നിശ്ചയിക്കുന്നത് ഈ പ്രദേശങ്ങളിൽ ഉള്ള ഫ്യഡൽ ഭാഷാകോഡുകൾ ആണ് എന്ന വിവരം ഇങ്ഗളണ്ടിൽ യാതോരു രീതിയിൽ എത്തിയില്ല എന്നുള്ളതാണ് വാസ്തവം. ഇങ്ങിനെ ഒരു ഫ്യൂഡൽ ഭാഷ എന്ന സംഗതിതന്നെ ലോകത്തിൽ ഉണ്ട് എന്ന കാര്യം പോലും ഇന്നും ഇങ്ഗ്ളിഷുകാർക്ക് കാര്യമായ വിവരം ഇല്ലതന്നെ.
ഈ ഒരു അപര്യാപ്തമായ എക്കാഡമിക്ക് വിവരം ആണ് Democracy എന്ന അപക്വവും, തികച്ചും അപകടകരവും ആയ രാഷ്ട്രീ!യ ആശയത്തിന്, ഈ ഉപഭൂഖണ്ടത്തിൽ നടന്നുകൊണ്ടിരുന്ന അതി ഗംഭീര കാര്യക്ഷമതയുള്ള ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തെ തുരങ്കം വെക്കാൻ സൌകര്യപ്പെടുത്തിയത്.
Nation-state എന്ന മറ്റൊരു വിഡ്ഢി ആശയവുമായി ബന്ധപ്പെട്ടാണ് ഈ ജനാധിപത്യം എന്ന ആശയം കൂട്ടിക്കലർത്തിയത്. ഈ രണ്ട് അപക്വ ആശയങ്ങളും കൂടി ഈ ഉപഭൂഖണ്ടത്തിൽ മാത്രമല്ല, മറിച്ച്, ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന പലദേശത്തും, ഇങ്ഗ്ളിഷ് ഭരണം വിട്ടുപോയപ്പോൾ, പലവിധ ദുരന്തങ്ങൾക്കും പാതയൊരുക്കി. അനിഷ്ടസംഭവങ്ങൾ ഇന്നും അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.
ഈ വിഷയം ഇവിടെ വിടുകയാണ്. കാരണം, ഈ പാത മറ്റൊരു ദിക്കിലേക്കാണ് ഈ എഴുത്തിനെ നയിക്കുക.
ബൃട്ടിഷ്-ഇന്ത്യയുടെ മൂന്ന് പ്രസിഡൻസികളിലും ജനാധിപത്യം എന്ന ആശയത്തെ എലിപ്പെട്ടിതുറന്നു വിട്ടു എന്ന രീതിയിൽ തുറന്നുവിട്ടു. ഇതോടുകൂടി പ്രസിഡൻസികൾ മുഴുവനും വൻ സാമൂഹിക ഒച്ചാപ്പാടുകളിലേക്ക് ആണ് നീങ്ങിത്തുടങ്ങിയത്. ജനം ആണെങ്കിൽ നൂറ്റാണ്ടുകളായി വീടുകളിലും കൂരകളിലും മറ്റും ഒതുങ്ങിക്കൂടി ശബ്ദം താഴ്ത്തി, ജീവിച്ചവരാണ്. വൻ ജനക്കൂട്ടങ്ങൾക്ക് കാലാകാലങ്ങളായി നിരത്തിൽ പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ജനാധിപത്യം വന്നതോടുകൂടി, മൈതാന പ്രസംഗം, മൈക്കിന്റെ ഒച്ചപ്പാട്, പത്രമാസകകളിൽ വൻ സമര കഥകൾ വീമ്പിളക്കുന്ന ജനനായകർ എന്നിങ്ങിനെ. എല്ലാറ്റിനും ഉപരിയായി നടുറോഡിലൂടെ മുഷ്ടി ചുരുട്ടി ആകാശത്തെ കുത്തിമുറിക്കുന്നരീതിയിൽ ആഞ്ഞുകുത്തി മുദ്രാവാക്യം വിളിക്കുക എന്ന പുതിയ ധീര പദ്ധതിയും വന്നു. ഇത്രയ്ക്കും അപകടരഹിതമായ വീരസാഹസികത ഈ ഉപഭൂഖണ്ടത്തിന്റെ ചരിത്രത്തിൽ തന്നെ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. മുദ്രാവാക്യംവിളിയും മുദ്രാവാക്യം വിളിക്ക് നേതൃത്വംനൽകലും, യാതോരു വ്യക്തിത്വവും ഇല്ലാത്തവരെ വൻ വ്യക്തിത്വ വളർച്ചയിലേക്ക് നയിക്കുന്ന വൻ പാതയാണ് എന്ന് പെട്ടെന്ന് തന്നെ പലരും തിരിച്ചറിഞ്ഞു. ആത്മമൂല്യം കുറവുള്ള പല ആളുകളും ഈ പാതയിലേക്ക് ഇരച്ച് കേറിത്തുടങ്ങി. ഒച്ചാപ്പാടിനും ഞെട്ടിച്ചുള്ള പെരുമാറ്റങ്ങൾക്കും വൻ മൂല്യം ഉണ്ട് എന്ന തിരിച്ചറിവാണ് നാട്ടിൽ ഉടനീളം ഉയർന്നത്.
ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ എന്തെല്ലാം ഗുണാത്മകമായുള്ളത് വളർത്തിയെടുക്കാൻ ശ്രമിച്ചുവോ, അതിനെയെല്ലാം തിരസ്ക്കരിക്കുന്നതും വെല്ലുവിളിക്കുന്നതുമായ സംഗതികളാണ് ഉദിച്ചുവന്നത്.
ഇങ്ഗ്ളിഷ് ഭരണത്തിന് മൈതാനപ്രസംഗമില്ല, ജാഥയില്ല, പ്രാദേശിക ഭാഷകളിൽ പത്രമാസികകൾ ഇല്ല, മഹാത്മാക്കളും, 'ജീ' - മാരും, സ്വാമിമാരും, വൻ ഗുരക്കന്മാരും, ഏട്ടന്മാരും, ചേച്ചിമാരും, അമ്മമാരും, അണ്ണന്മാരും, പെരിയോർകളും നേതാജിമാരും മറ്റും ഒന്നും ഇല്ലതന്നെ. യഥാർത്ഥത്തിൽ അങ്ങ് ഇങ്ഗ്ളണ്ടിൽ ഈ വിധ പേരുകൾക്ക് എത്രമാത്രം വൻ സാമൂഹിക ശക്തിയുണ്ട് എന്നകാര്യം പോലും അറിവില്ലായിരുന്നു.
എന്നാൽ ഈ ഉപഭൂഖണ്ടിത്തിൽ പ്രവർത്തിച്ചിരുന്ന ബൃട്ടിഷ് ഉദ്യോഗസ്ഥരിൽ പലർക്കും ഈ വിധ കാര്യങ്ങളെക്കുറിച്ച് ചെറിയ സൂചനകൾ ലഭിച്ചിരുന്നു. തിരുവിതാകൂറിൽ ഉദ്യോഗസ്ഥ പ്രമാണിമാരുടെ ധിക്കാരത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി karigars എന്ന സ്ഥാനപ്പേര് എടുത്തുകളയണം എന്ന് Col Munro തിരുവിതാംകൂർ ഭരണം നന്നാക്കുന്നതുമായി ബന്ധപ്പെട്ട് ശുപാർശചെയ്തതായി കാണുന്നു.
QUOTE:
'The influence of names is considerable, and the discontinuance of the title of karigars will be attended with advantage.' END OF QUOTE.
ഗോവിന്ദൻ Textile Showroom മുതലാളിയാണെങ്കിലും, വീരസമര ഗാഥകൾ ആണ് മനസ്സിലും, രക്തത്തിലും തിളച്ചുമറിയുന്നത്. കണ്ണടച്ചാൽ മനസ്സിൽ വിടരുന്നത് ഗാന്ധിയും നൈഡുവും, അവരുടെ മൈക്കും, സ്റ്റേജും, മൈതാന പ്രസംഗങ്ങളും!
IMAGE: Col George Munro.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള