top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ

ഇങ്ഗളണ്ടാണ് യഥാർത്ഥത്തിൽ British Empire അഥവാ English Empire നയിച്ചത്. Britain പോലും അല്ല. എന്നാൽ, ഐറിഷുകാരും സ്ക്കോട്ടിഷുകാരും, വെയ്ൽസുകാരും, ഇങ്ഗ്ളണ്ടിനോട് ഒട്ടിനിന്നതിനാൽ, ഈ വിസ്മയകരമായ ഭരണസംവിധാനം അവരുടേതുകൂടിയാണ് എന്ന് അവരും വാദിക്കുന്നുണ്ട്. ബൃട്ടൺ യൂറോപ്പിലേക്ക് ലയിച്ചുപോയിരുന്നെങ്കിൽ, ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം, ഇന്ത്യയെ തങ്ങൾ ഭരിച്ച ചരിത്രം ഫ്രഞ്ചുകാരും, ജർമൻകാരും, ഹോളണ്ടുകാരും, ഇറ്റലിക്കാരും, ചെക്കോസ്ലാവ്യക്കക്കാരും മറ്റുംമറ്റും അവരവരുടെ സ്ക്കൂൾ പാഠപുസ്തകങ്ങളിൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് തുടങ്ങുമായിരുന്നു.


മഗഥാ രാജ്യത്തിലേയും, മൌര്യാരാജ്യത്തിലേയും, മുഗൾരാജ്യത്തിലേയും, Bahmani രാജ്യങ്ങളിലേയും അടിമ സുൾത്താൻമാർ ഭരിച്ചിരുന്ന ഡെൽഹിയിലെയും ചരിത്ര സംഭവങ്ങൾ തങ്ങളുടെ സ്വന്തം ചരിത്ര സംഭവങ്ങളായി ഇന്ന് തമിഴ് നട്ടിലും, കേരളത്തിലും, കർണ്ണാടകയിലും, Andomen & Nicobar ദ്വീപുകളിലും, Laccadivesസിലും (ലക്ഷദ്വീപിലും), സ്ക്കൂൾ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. Afghanistan ഇങ്ഗ്ളിഷ് ഭരണത്തിൽ വരാതിരുന്നത് കൊണ്ട്, ആ പ്രദേശത്തിലെ ചരിത്ര സംഭവങ്ങൾ സ്വന്തം രാജ്യ ചരിത്രമായി ഇന്ന് ഇന്ത്യയിൽ ആരും പഠിക്കുന്നില്ല.


എന്നാൽ, ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ടത്തിൽ മൂന്ന് പ്രസിഡൻസികൾ സൃഷ്ടിക്കുകയും ആ പ്രദേശങ്ങളോട് തൊട്ടുകിടക്കുന്ന രാജ്യങ്ങളെ അവരുടെ സംരക്ഷണത്തിന് കീഴിൽ വരുത്തുകയും ചെയ്തതോടുകൂടി, ഇങ്ഗ്ളിഷ് ഭരണം പ്രസിദ്ധീകരിച്ച ഭൂപടങ്ങൾ കാണുന്നവരിൽ, ഈ പ്രദേശമെല്ലാം ഒറ്റ പ്രദേശമാണ് എന്ന തോന്നൽ വരും എന്നത് സ്വാഭാവികം മാത്രം.


എന്നാൽ, ഈ ഉപഭൂഖണ്ടത്തിലെ ഓരോ രാജ്യത്തിനും അന്യരാജ്യങ്ങൾ വീദേശ രാജ്യങ്ങൾ തന്നെയായിരുന്നു. ഉദാഹരണത്തിന് Travancore State Manualൽ പാണ്ടിരാജ്യങ്ങളെ (ഇന്നുള്ള തമിഴ് നാട്) Foreign Countries എന്നായാണ് പരാമർശിച്ച് കണ്ടത്. വ്യാജ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന കേരളോൽപ്പതിയിൽപ്പോലും, പരശുരാമൻ വിദേശങ്ങളിൽ നിന്നും ബ്രാഹ്മണരെ കേരളത്തിലേക്ക് കൊണ്ടുവന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് എഴുതിക്കാണുന്നു.


ഇന്ന് ഇന്ത്യയെന്ന് പറയപ്പെടുന്ന രാജ്യത്തിലെ അന്തേവാസികൾ യഥാർത്ഥത്തിൽ പല ദേശങ്ങളിൽ നിന്നും വന്നവരുടെ പിന്മുറക്കാരായിരിക്കാം. കാരണം, ഓരോ സംസ്ഥാനത്തിലും അനവധി വ്യത്യസ്ത ജാതികളും മറ്റുമാണ് കാണുന്നത്. ഇങ്ങിനെ നോക്കുമ്പോൾ, വെറും ഇങ്ഗ്ളിഷുകാർ മാത്രമാണ് വിദേശീയർ എന്ന് പറയുന്നതും, അവരോട് യുദ്ധചെയ്യാൻ ശ്രമിച്ചവർ എല്ലാം സ്വാതന്ത്ര്യ സേനാനികൾ ആണ് എന്നും ഉള്ള ചിന്താഗതി എക്കാഡമിക്ക് വിഡ്ഢിത്തം മാത്രമാണ് എന്ന് തോന്നുന്നു.


മൈസൂർ രാജ്യം ഭരിച്ചിരുന്ന Sultan Tipu മൊറോക്കോ വംശജന്റെ മകനാണ്. അതിനാൽത്തന്നെ ടിപ്പു മൈസൂറുകാരനാണ് എന്ന് പറയാമോ എന്ന് അറിയില്ല. അതേ സമയം തിരുവിതാംകൂർകാർ പാണ്ടിദേശങ്ങളിൽ അന്ന് വിദേശീയർതന്നെയാണ്.


ഈ വിധ ചരിത്ര പ്രശ്നങ്ങൾ വരുന്നത്, ഇന്ന് ഇന്ത്യയിൽ ചരിത്രം തിരുത്തി എഴുതുന്നവർ കാട്ടിക്കൂട്ടുന്ന കോപ്രാട്ടിത്തരങ്ങൾ കാരണമാണ്. ഈ ഉപഭൂഖണ്ടത്തിൽ, അനവധി വ്യത്യസ്ത രാജ്യങ്ങളും ജനക്കൂട്ടങ്ങളും ഉണ്ടായിരുന്നു എന്നും, അവരിൽ പലരും പല നിലവാരത്തിൽ സാമൂഹിക അടിമത്തത്തിൽ കുടുങ്ങിനിന്നിരുന്നവർ ആയിരുന്നു എന്നും, ഇങ്ഗ്ളിഷ് ഭരണമാണ്, ഈ പ്രദേശത്തെ ഒരുമിപ്പിച്ചതെന്നും, ഇങ്ഗ്ളിഷ് ഭരണം ഈ പ്രദേശത്തെ രണ്ട് രാജ്യങ്ങളായി സംഘടിപ്പിക്കാനുള്ള സൌകര്യം രണ്ട് രാഷ്ട്രീയ കക്ഷികൾക്ക് നൽകി, സ്വമേധയാ ഈ പ്രദേശത്തിലെ ഭരണം വിട്ടുപോയി എന്നുമുള്ള യഥാർത്ഥ ചരിത്രം പഠിപ്പിക്കുകയാണെങ്ങിൽ, കാര്യമായ പ്രശ്നമില്ല.


ഇതിന് പകരം, ഈ ഉപഭൂഖണ്ടം, അതിഗംഭീരമായ ചരിത്രമുള്ള ഒരു വൻ രാഷ്ട്രമായിരുന്നു എന്നും ഇങ്ഗ്ളിഷുകാർ തട്ടിപ്പിലൂടെ ഈ രാജ്യത്തേയും നാട്ടുകാരേയും അടിമപ്പെടുത്തി, അതിന് ശേഷം ഇവിടുള്ള ജനം മഹാത്മാക്കളുടേയും, 'ജീ'മാരുടേയും, മറ്റും കീഴിൽ അണിനിരന്ന് സ്വാതന്ത്ര്യത്തിനായി പടവെട്ടി, ഇങ്ഗ്ളിഷുകാരെ തോൽപ്പിച്ചപ്പോൾ, ഈ നാടിലെ ജനങ്ങളെ കരുതിക്കൂട്ടി, തമ്മിൽ അടിപ്പിച്ച്, ഈ ഒറ്റക്കെട്ടായ പ്രദേശത്തെ രണ്ട് ശത്രുരാജ്യങ്ങളായി തിരിച്ച്, അവർ സ്ഥലം വിട്ടുപോയി എന്നാണ് എക്കാഡമിക്ക് വിഡ്ഢി ചരിത്രം. ഈ വിഡ്ഢി ചരിത്രത്തെ സാധൂകരിക്കാനും സത്യമെന്ന് സ്ഥാപിക്കാനുമായി പലതരം കളവുകളും ഇക്കൂട്ടർ പറയുന്നു. ഈ കളവിൽ കുടുങ്ങിപ്പോകുന്നവരും ഈ കളവെന്ന പാപത്തിൽ പങ്കാളികളാവുന്നു.




1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page