top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന വിശേഷങ്ങൾ

മലബാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ച് പറയുമ്പോൾ, ഈ എഴുത്തുകാരൻ തന്റെ മാതാവായ ആളുടെ സാന്നിധ്യത്താൽ, നിശബ്ദമായി നിരീക്ഷിച്ചും, ചോദിച്ചറിഞ്ഞും, കേട്ടറിഞ്ഞതുമായ കാര്യങ്ങൾ എഴുതിച്ചേർക്കേണ്ടിവരും.


ഈ ആൾ (മാതാവ്) Telllicherryയിൽ (തലശ്ശേരിയിൽ) ജനിച്ചു, പഠിച്ച് വളർന്ന വ്യക്തിയാണ്. മരുമക്കത്തായ തീയ്യ ജനസമൂഹം അഥവാ മതത്തിൽ പെട്ട വ്യക്തി. മലബാറിൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ആദ്യമായി വേരുറപ്പിച്ചത് Telllicherryയിൽ ആയിരുന്നു. പിന്നീട്ട് മലബാർ ജില്ല രൂപീകരിച്ചപ്പോൾ, Calicutറ്റിലേക്ക് ഭരണ കേന്ദ്രം മാറിയെങ്കിലും ജില്ലയുടെ സബ്ഡിവിഷനൽ കേന്ദ്രമായി Telllicherry തുടർന്നിരുന്നു.


ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ ഏറ്റവും കൂടുതൽ സ്വാധീനം മലബാറിൽ ലഭിച്ചത് Telllicherryയിൽ ആയിരുന്നു എന്ന് തോന്നുന്നു. എന്നാൽ പലതരം ക്രിസ്തീയ പ്രസ്ഥാനങ്ങളുടെ വരവും സാന്നിധ്യവുംകൊണ്ട് നാട്ടുകാരിൽ, എന്താണ് യഥാർത്ഥ ഇങ്ഗ്ളിഷ് പ്രസ്ഥാനം എന്നതിൽ ചെറിയ തോതിലുള്ള കൺഫ്യൂഷൻ ഉളവാക്കിയിട്ടുണ്ടാവാം.


കാരണം യഥാർത്ഥത്തിൽ, ഇങ്ഗ്ളിഷ് പ്രസ്ഥാനവും തിരുവിതാംകൂറിൽ നിന്നും കുടികയറിയ പലതരം ക്രിസ്ത്തീയ പ്രസ്ഥാനങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസം ഉണ്ടായിരുന്നു.


ഇങ്ഗ്ളിഷുകാരും ഒരു തരം ക്രീസ്ത്യാനികൾ ആയത് കൊണ്ടും, മറ്റുളളവർക്ക്, വിവിധതരം ക്രിസ്ത്യാനികൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടും, ഇങ്ഗ്ളിഷ് പ്രസ്ഥാനത്തെ ഒരു തരം ക്രിസ്തീയ പ്രസ്ഥാനമായി തോന്നിയിരിക്കാം.


പോരാത്തതിന്, ഇങ്ഗ്ളിണ്ടിൽനിന്നും വന്ന ഇങ്ഗ്ളിഷുകാരെ, ഈ നാട്ടിലുള്ള ക്രിസ്ത്രീയ പ്രസ്ഥാനങ്ങൾ പലരീതിയിലും തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും കാണുന്നു. പോരാത്തതിന്, ബൃട്ടണിൽ നിന്നും വന്ന ഐറിഷുകാരും സ്ക്കോട്ടിഷുകാരും ഈ ദേശത്ത് വന്നപ്പോൾ ഇവിടുള്ള പലതരം ക്രിസ്തീത പ്രസ്ഥാനങ്ങുടെ വശീകരണത്തിൽ വീണും പോയിരുന്നു.


ഈ പശ്ചാത്തലം വളരെ അധികം പറയേണ്ടിവരും. എന്നാൽ അവയിലേക്ക് കടക്കുന്നില്ല, ഇപ്പോൾ.


തലശ്ശേരിയിൽ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ വെളിച്ചം വന്നത്, പ്രാദേശിക സാമൂഹികാന്തരീക്ഷത്തിലെ പലതരം ഫ്യൂഡൽ ഭാവങ്ങളുടെ കറുത്ത നിഴലുകളെ സാമൂഹിക വരമ്പുകളിലുള്ള ഇരുളറകളിലേക്ക് ഉന്തിനീക്കിയെന്നുള്ളതാണ് വാസ്തവം.


തലശ്ശേരിയിൽ ഇതിന്റെ ഏറ്റവും ഗംഭീരമായ ഗുണം ലഭിച്ചത് അവിടുള്ള മരുമക്കത്തായ തീയ്യ മതസ്ഥരിലാണ് എന്നാണ് തോന്നുന്നത്. വളരെപെട്ടെന്ന് തന്നെ ഗുണമേന്മയുള്ള ഇങ്ഗ്ളിഷും, ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവുമായി കാര്യമായ മാനസിക അടുപ്പവും ഉള്ള ഒരു ചെറിയ ജനക്കൂട്ടം ഈ മതസ്ഥരിൽ വളർന്നുവന്നു.


വെറും ഏതാനും മൈലുകൾക്ക് അപ്പുറം വെറും തോർത്തുകൊണ്ട് മാറ് പാതിമറിച്ച്, തോർത്ത് തന്നെ പാവാടയായി ഉടുത്ത് ജീവിക്കുന്ന മരുമക്കത്തായ തീയ്യ സ്ത്രീകളും (തീയ്യത്തി), പാളത്തൊപ്പി തലയിലും മുണ്ടായി തോർത്ത് ഉടുക്കുന്നതുമായ പുരുഷന്മാരും (തീയ്യൻ) ഉള്ള ഒരു വൻ തീയ്യ ജനക്കൂട്ടം. ഇവരിലെ സ്ത്രീകളിൽ പലരും നെൽവയലുകളിൽ ഞാറ് പറിച്ചും, വിത്ത് വിതച്ചും, വിളകൊയ്തും കാലാകാലങ്ങളായി നിത്യവൃത്തി നടത്തുന്നു. മലബാറി ഭാഷാകോഡുകളിൽ, സാമൂഹികമായി ഉയർന്നവർ, ഇവരെ ഇഞ്ഞ്, അളേ, അനേ, ചെക്കൻ, പെണ്ണ്, ഓള്, ഓൻ, ഐറ്റിങ്ങൾ, എടാ, എടീ, തുടങ്ങിയ പദപ്രയോഗങ്ങളാൽ നിർവ്വചിച്ചിരുന്നു. ഇവർക്ക് കസേരയിൽ ഇരിക്കാനുള്ള സാമൂഹികോഡുകൾ ഇല്ലായിരുന്നു.


ഇവർ നെൽവയലുകളിൽ ഈ വിധ പണിചെയ്യുന്ന അവസരത്തിൽ, തച്ചോളിപ്പാട്ടുകളും മറ്റ് വടക്കൻ പാട്ടുകൾ എന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്ന അവരുടെ വീരന്മാരുടെ കഥകൾ പാടി ഉല്ലസിക്കുന്നു.


അതേ സമയം ഇവരെ അതീവ നീരസത്തോടുകൂടി വീക്ഷിക്കുന്ന ഭൂജന്മികളായ 'തീയ്യർ' അവിടങ്ങളിൽ ഉണ്ടായിരുന്നു.


ഇതേ അവസരത്തിൽ Telllicherryയിൽ മരുമക്കത്തായ തീയ്യ സ്ത്രീകൾ സാരിയും ബ്ളൌസും, പുരുഷന്മാർ മുണ്ടും shirtഉം ധരിച്ച് തുടങ്ങിയിരുന്നു. അത് ഹിന്ദുമതസ്ഥരുടെ (ബ്രാഹ്മാണമതക്കാരുടെ) സാമൂഹികാധികാരത്തിന് ബലക്ഷയം സംഭവച്ചതിനാൽ ആണ് സംഭാവ്യമായത്.


അതേ സമയം Telllicherryയിൽ ഇങ്ഗ്ളിഷ് സ്ക്കൂളുകളിലും മറ്റും പഠിച്ചിറങ്ങുന്ന 'തീയ്യർ' ചെറുപ്പക്കാർ അന്ന് ഇങ്ഗ്ളിഷ് വസ്ത്രധാരണം എന്ന് മനസ്സിലാക്കപ്പെട്ടിരുന്ന പാന്റ്സ് (pants) ഇട്ടുതുടങ്ങിയിരുന്നു. ചിലർ തൊപ്പിയും (Hat) ധരിക്കുമായിരുന്നു. സ്ത്രീകളിൽ ചിലർ sleeveless ബ്ളൌസ് ധരിച്ച്, മാറ് മറയ്ക്കാതെയുള്ള മറ്റ് ഇടങ്ങളിലെ സ്ത്രീകളെയും സാധാരണ ബ്ളൌസ് ധരിക്കാറുള്ള സ്ത്രീകളേയും ഫാഷനിൽ കടത്തിവെട്ടി.


പലരും നന്നായി ഇങ്ഗ്ളിഷ് സംസാരിക്കും.


തലശ്ശേരിയിലെ 'തീയ്യർ' പരിഷ്ക്കാരികളാണ് എന്ന ഒരു പൊതുധാരണ വടക്കെ മലബാറിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളിൽ പടർന്നിരുന്നു. ഇത് യഥാർത്ഥത്തിൽ യാതോരു പാരമ്പര്യപരമായ അടിത്തറയും ഇല്ലാത്ത ഒരു ഉയർച്ചയും പരിഷ്ക്കാരവും ആയിരുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളും, അവയുടെ നിത്യപ്രകാശവും നൽകിയ ഒരു തളിർക്കലും മുളവിരിയലും മാത്രമായിരുന്നു.


ഇതിന്റെ ഒരു അംശം ഈ എഴുത്തുകാരന്റെ മാതാവിലും കുടുംബക്കാരിലും പലരീതിയിൽ അനുഭവപ്പെട്ടിരുന്നു. ഈ എഴുത്തുകാരന്റെ മാതാവ് തിരുവിതാംകൂറിൽ ജോലിചെയ്യുന്ന അവസരത്തിൽ പലരോടും യാതോരു കൂസലുമില്ലാതെ, ഒരുതരം ഉച്ചത്വഭാവത്തിൽ (superiority feeling) പറയുന്നത് കേട്ടിട്ടുണ്ട് : We are Thiyyas from Tellicherry.



ഈ 'Thiyyas from Tellicherry' എന്നതിന്റെ പൊരുളെന്താണെന്ന് അന്ന് അറിഞ്ഞിരുന്നില്ല. മാത്രവുമല്ല, 'Thiyyas' ഒരു തരം ഉയർന്ന മതസ്ഥരാണ് എന്ന ഒരു തോന്നലും, ഈ എഴുത്തുകാരനിൽ അന്നുണ്ടായിരുന്നു. സാമൂഹിക യാഥാർത്ഥ്യം ചെറുപ്രായത്തിൽ വളരെ തുച്ചമായിമാത്രമേ അറിവുണ്ടായിരുന്നു.


മലബാറിലെ ഇങ്ഗ്ളിഷ് ഭരണസംവിധാനത്തിന്റെ ഉള്ളറകളിലേക്ക് ചെന്നുചേരണമെങ്കിൽ, സാമൂഹിക പശ്ചാത്തലം ആദ്യം പറഞ്ഞ് ഫലിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ പൊള്ളയായ ചരിത്രവിവരമാണ് മനസ്സിൽ വന്നുചേരുക.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page