top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള നഗരവാസികളും

ഒന്ന് രണ്ട് കാര്യങ്ങൾകൂടി ഈ വിധം പറയേണ്ടിയിരിക്കുന്നു. അവ പറഞ്ഞതിന് ശേഷം, Tellicherryയിലേക്ക് തിരിച്ച് പോകാം.


ഒന്ന് ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന ആദിവാസി എന്ന പ്രയോഗമാണ്. മലആരയന്മാരെ ആദിവാസികൾ എന്നാണ് ശബരിമലയുടെ പാരമ്പര്യ അവകാശവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ നിർവ്വചിച്ചുകാണുന്നത്. വയനാട്ടിലെ വനവാസികളായിരുന്നവരേയും ആദിവാസികൾ എന്നാണ് നിത്യേനെ നിർവ്വചിച്ച് കാണുന്നത്. ഫ്യൂഡൽ ഭാഷകളിൽ ഈ വിധ പ്രയോഗങ്ങൾ, യാതോരു ലക്കും ലഗാനും ഇല്ലാതെ, കാണുന്നവരിൽഎല്ലാം ഉപയോഗിക്കുന്നത്, അവരെ മാനസികമായും സാമൂഹികമായും അധഃപതിപ്പിക്കാനാണ് ഉതകുക.


വിക്കീപീഡിയിൽ ആദിവാസി എന്ന വാക്കിന്റെ നിർവ്വചനമായി നൽകപ്പെട്ടുകാണത് ഈ പ്രകാരം ആണ്:


QUOTE: വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ' END OF QUOTE.


Aborigine എന്ന ഒരു വാക്ക് ഇങ്ഗ്ളിഷിൽ ഉണ്ട്. ആ വാക്കിന്റെ അർത്ഥവും ആദിവാസി എന്നതായി രേഖപ്പെടുത്തിക്കാണുന്നു. ഈ വാക്കുകൾ തമ്മിലുള്ള അടുപ്പവും, വ്യത്യാസവും ഇവിടെ ചർച്ചക്ക് എടുക്കുന്നില്ല. എന്നാൽ ഇത് മാത്രം പറയാം: രണ്ടാമത്തെ വാക്കിനെ വനപ്രദേശവും മലയോരങ്ങളുമായി പലദിക്കിലും ബന്ധപ്പെടുത്തിക്കാണുന്നില്ല. ഉദാഹരണത്തിന്, പലപ്പോഴും പരാമർശിക്കപ്പെടുന്ന Aborigines of Australia.


ഇനി ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലേക്ക് തിരിച്ചുവരാം. ഇങ്ഗ്ളിഷ് കച്ചവട പ്രസ്ഥാനങ്ങൾ ഈ ഉപഭൂഖണ്ടത്തിന്റെ തീരത്ത് വരുന്നതിന് മുൻപേ തന്നെ ഈ പ്രദേശങ്ങളിൽ വന്ന പോർച്ചുഗീസുകാരും, ഡച്ചുകാരും യഥാർത്ഥത്തിൽ ഈ പ്രദേശത്ത് കണ്ടത് ഈ പ്രദേശങ്ങളിലെ Aboriginesനെത്തന്നെയാണ് എന്ന് അവർക്ക് തോന്നിയിരിക്കാം. ഇന്ന് വൻ പാരമ്പര്യവും, ആഢ്യത്തവും, കുടുംബമഹിമയും മറ്റും അവകാശപ്പെടുന്നവരെക്കുറിച്ച് അന്ന് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഇന്ന് ആദിവാസികൾ എന്ന് നിർവ്വചിക്കപ്പെടുന്നവരുടെ സവിശേഷതകളും ലക്ഷണങ്ങളും തന്നെ ആയേക്കാം.


യഥാർത്ഥത്തിൽ ഇന്ന് പരിഷ്കൃതരെന്ന് അവകാശപ്പെടുന്നവർ ഈ ആദിവാസി നിർവ്വചനത്തിൽനിന്നും മോചിതരായത് ഇങ്ഗ്ളിഷ് കച്ചവട സംഘം Madras പ്രസിഡൻസിയിൽ ശക്തിപ്രാപിച്ചതോടുകൂടിയാണ്.


ഈ ഒരു കാരണത്താൽത്തന്നെയാവാം, Travancore State Manualൽ, English East India Companyയുടെ സഹായത്താൽ, മാർത്താഡവർമ്മ തിരുവിതാംകൂർ രാജ്യത്തെ ശക്തിപ്പെടുത്തിയ കാലംതൊട്ട് ഉള്ള ചരിത്രത്തെ തിരുവിതാംകൂറിന്റെ Modern History എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഇതിന് മുൻപുള്ള കാലഘട്ടത്തെ Ancient Historyഎന്നും Earlier Historyഎന്നുമാണ് നാമകണം ചെയ്തിട്ടുള്ളത്, ആ ഗ്രന്ഥത്തിൽ.


Quilonൽ ഉണ്ടായിരുന്ന ഡച്ച് കച്ചവട സംഘത്തിന്റെ നേതാവായ Captain John Nieuhoff എഴുതിയ Voyages and Travels to the East-Indies (1653-1672 A.D)ൽ ഈ വിധം Quilonണിലെ (കൊല്ലത്തെ) റാണിയുടെ രൂപം വർണ്ണിച്ചിരിക്കുന്നത് നോക്കുക:


.........the Queen’s attirement being no more than a piece of callicoe wrapt round her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders. Her ears, which were very long, her neck and arms were adorn’d with precious stones, gold rings and bracelets, and her head cover’d with a piece of white callicoe. She was past her middle age, of a brown complexion, with black hair tied in a knot behind


Translation: റാണിയുടെ വസ്ത്രം എന്നുള്ളത് അവരുടെ ശരീരത്തിന്റെ മധ്യഭാഗത്ത് ഉള്ള ഒരു കാലിക്കോ തുണിമാത്രമായിരുന്നു. ഇതിന് മുകളിൽ ഉള്ള ശരീര ഭാഗം മിക്കവാറും നഗ്നമായിരുന്നു. ചുമലിൽ അലസ്യമായി ഒരു കാലിക്കോ തുണിയുടെ തുണ്ട് തൂങ്ങിക്കിടന്നിരുന്നു. താഴേക്ക് നീണ്ടുകിടക്കുന്ന കാതുകളും, കഴുത്തും, കൈകളുടെ കക്ഷത്തോട് അടുത്ത ഭാഗവും വിലപിടിപ്പുള്ള രത്നക്കല്ലുകളാലും, സ്വർണ്ണ വളയങ്ങളാലും, വളകളാലും അലങ്കരിക്കപ്പെട്ടിരുന്നു. അവരുടെ തല ഒരു വെള്ള കാലിക്കോ തുണിയാൽ മറയ്ക്കപ്പെട്ടിരുന്നു. ഏതാണ്ട് മധ്യവയസ്സ് കഴിഞ്ഞിരിക്കുന്ന ഇവരുടെ കറുത്ത മുടി പിന്നിൽ കെട്ടിയിരുന്നു.


റാണിയുടെ രൂപം ഇങ്ങിനെയെങ്കിൽ, ആ രാജ്യത്തിലെ (Quilonണിലെ) സാധാരണ ജനങ്ങളുടെ രൂപവും ഭാവവും, വസ്ത്രവിധാനങ്ങളും എങ്ങിനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മിക്കവാറും വെറും ഒരു തുണ്ട് തണിമാത്രമായിരിക്കും വസ്ത്രം. വിലപിടിപ്പുള്ള രത്നങ്ങളും മറ്റും ഉണ്ടാവില്ലതന്നെ.




IMAGE: Nieuhof's audience with the "Queen of Koylang" (1662).


ഒരു വൻ കൊട്ടാരം ഈ ചിത്രത്തിൽ കാണുന്നതുതന്നെ, യൂറോപ്പിലെ ചിത്രകാരന്റെ ഭാവനമാത്രമായേക്കാം.


എന്നാൽ അതിശക്തമായ ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ സമൂഹത്തിലെ കുറച്ചുപേരെ സ്വർണ്ണഗോപുരങ്ങളിലും, മറ്റുള്ളവരെ വിവിധ നിലവാരത്തിലുള്ള കുപ്പത്തൊട്ടികളിലും അടക്കിവെച്ചിട്ടുണ്ടാവും. ഈ അടുക്കും ചിട്ടയുടേയും അദൃശ്യമായ രൂപരേഖയെക്കുറിച്ച് ഡച്ചുകാർക്ക് വിവരം ലഭിച്ചിട്ടുണ്ടാവില്ല.


ഇങ്ങിനെ നോക്കുമ്പോൾ, ഇന്ന് ആദിവാസിയെന്നും മറ്റും നിർവ്വചിക്കപ്പെടുന്നവർ ഏത് വിധത്തിലുള്ള ആദിവാസികളാണ്? ഇങ്ങിനെയുള്ള മറനീക്കിക്കൊണ്ടുള്ള ഒരു പരിശോധന ചില നിർണ്ണായക വിവരങ്ങൾ പുറത്ത് കൊണ്ടുവന്നേക്കാം. മലയോരങ്ങളിലും, കാട്ടിലും വസിച്ചിരുന്നവർ, കാട്ടിന് പുറത്തുള്ള 'ആദിവാസികളിൽ' നിന്നും വിട്ടുനിന്നവരാണ്. അവർക്ക് പറുത്തുള്ള ആളുകളെ ഭയമാണ്, അറപ്പാണ്. എന്താണ് ഇതിന് കാരണം എന്ന് നോക്കിയാൽ ഈ ഉപഭൂഖണ്ടത്തിലെ സാംസ്ക്കാരത്തെക്കുറിച്ച് പലരും ആലോചിച്ചിട്ടില്ലാത്ത ചില വിവരങ്ങൾ പുറത്ത് വന്നേക്കാം.


Madras പ്രസിഡൻസി പ്രദേശത്തിനും തിരുവിതാംകൂർ രാജ്യത്തിനും ഇടയിൽ ഉള്ള മലകളിൽ വസിക്കുന്ന കാണിക്കാർ എന്ന ജനക്കൂട്ടത്തെക്കുറിച്ച് Native Life in Travancoreൽ പരാമർശിക്കുന്നുണ്ട്. ഇവരിൽ ചിലരെ മലഅരയർ എന്നും വിളിക്കുന്നുണ്ട്. ഇവരിൽ ഒന്നിൽകൂടുതൽ വിഭാഗങ്ങൾ ഉണ്ട് എന്നും, അതിൽ ഒരു കൂട്ടർ മറ്റൊരുകൂട്ടരെ അവരുടെ നിലവാരത്തിൽ ഉള്ളവർ ആണ് എന്ന് സമ്മതിച്ച് കൊടുക്കാറില്ലാ എന്നുമൊക്കെപലതും ഉണ്ട്. ആ വക കാര്യങ്ങളിലേക്ക് കടക്കുന്നില്ല.


ഈ ജനക്കൂട്ടം എവിടെനിന്നോ എങ്ങിനെയോ ഈ പ്രദേശത്ത് വന്ന് പെട്ടവരാണ്. ഇവർക്ക് ആരുടേയും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടമില്ല. മറ്റ് കൂലിക്കാരോടൊപ്പം ഇവരെ നിർത്താൻ നോക്കിയാൽ ഇവർ നിൽക്കില്ല.


മലയോരങ്ങളിൽ സ്വതന്ത്രരായി കൃഷിയും മറ്റും ചെയ്ത് ഇവർ ജീവിക്കുന്നു. സ്വന്തമായ ഗ്രാമങ്ങൾ ഉണ്ട്. അവിടെ വീടുകൾ ഉണ്ട്. ഇവർ താമസിക്കുന്ന കാടുകളിലേക്ക് തിരുവിതാംകൂറിലെ ജനങ്ങൾ (നഗരങ്ങളിലെ 'ആദിവാസികൾ' എന്ന് പറയാം) കാപ്പി തോട്ടങ്ങളും മറ്റും ഉണ്ടാക്കാനായി വരുമ്പോൾ, ഇക്കൂട്ടർ അവരുടെ വീടുകളും, ഗ്രാമവും വിട്ട് വീണ്ടും ഉൾക്കാടുകളിലേക്ക് നീങ്ങും.


QUOTE: The proud men of the woods decline to herd with coolies, and work like common people. As soon as the planter’s axe is heard, the hill kings pack their traps and desert their homes to establish themselves in another valley. In this way they have been driven from hill to hill and from valley to valley, until some have found now a safe resting place in the dense jungles of the lowlands of Travancore. If the planter wishes to penetrate some unexplored jungle, or cut a path in some out-of-the-way place, the hill men are ready to assist, and it is the universal testimony that they are more faithful to their engagements than their more civilised brethren from the plains.” END OF QUOTE


ഈ സ്വഭാവം പെട്ടെന്ന് കേട്ടാൽ, ആത്മവിശ്വാസക്കൂറവിന്റെ ചിഹ്നമായി തോന്നിയേക്കാം. എന്നാൽ, വളരെ പണ്ട് ചില കാട്ടിലെ ജനങ്ങളെ കൊടും കാടിനുള്ളിൽ വച്ച് ഈ എഴുത്തുകാരൻ നേരിട്ട് കാണാനിടയായപ്പോൾ, ശ്രദ്ധിച്ച കാര്യം ഈ ആളുകൾ യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ സാധാരണ ജനങ്ങളെക്കാൾ പ്രകൃതരല്ല. മറിച്ച് ആശയവിനിമയത്തിൽ അസഭ്യം ഉപോയഗിക്കില്ലാ എന്ന വാസ്തവം നോക്കിയാൽ, അവരേക്കാൾ ഉയർന്ന നിലവാരം ഉള്ളവരാണ്. എന്നാൽ ഈ കൂട്ടർക്ക് തിരുവിതാകൂറിലെ പൊതുജനം എന്ന 'ആദിവാസികളെയും' അവരുടെ പോലീസിനേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും പേടിയാണ്.


ഈ ഭയത്തിന് കാരണമായ എല്ലാ കാര്യവും ഇവിടെ കുറിച്ചിടാൻ ആവില്ല. എന്നാൽ പറയാവുന്ന കാര്യം, കാട്ടിനുള്ളിൽ കയറുന്ന തിരുവിതാകൂറിലെ ഫോറസ്റ്റു ഉദ്യോഗസ്ഥർ ഇവരെ നീ, എടാ, എടീ, അവൻ, അവൾ എന്ന രീതിയിലാണ്, സംബോധനചെയ്യുന്നതും, പരാമർശിക്കുന്നതു. ശബ്ദം പലപ്പോഴും ഞെട്ടിച്ചുള്ളതാണ്, അതുമല്ലെങ്കിൽ അലോസരപ്പെടുത്തുന്ന വാക്കുകളും ചോദ്യങ്ങളുമാണ് പ്രയോഗിക്കുക. ഇന്ന് ഇവരുടെ പ്രദേശങ്ങൾ ഇന്ത്യാരാജ്യമാണ് എന്ന് അവരെ ഈ വിധം അറിയിക്കുന്നുണ്ട്. ഈ രാജ്യത്തിലെ കുപ്പത്തൊട്ടിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭാഷാ കോഡുകളിൽ ഇവരെ സ്ഥാപിക്കുന്നത്.



Video: Andaman Nicobar ദ്വീപുകളിലെ ഒരു ജനതയെ കുപ്പത്തൊട്ടിയിൽ എത്തിക്കാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗത്തിന്റെ പദ്ധതി.


കാണിക്കരുടെ പഴയകാല വസ്ത്രവിധാനം ഈ വിധമാണ് എന്ന് Native Life in Travancoreൽ കാണുന്നു: The men go almost naked, having only a small strip of cloth round the loins. ........... The women are rather better clad, and are very shy of strangers. ഇന്ന് ഇത് കാട്ടുജാതിക്കാരുടെ വേഷം ആയി കാണാമെങ്കിലും, ഇങ്ഗ്ളിഷ് കച്ചവട സംഘം തിരുവിതാംകൂറുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ്, തിരുവിതാംകൂറിലെ പരിഷ്കൃതർ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബ്രാഹ്മണരും, നായർമാരും, മറ്റും വേഷവിധാനത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ടാവില്ല. എന്നാൽ, വാക്ക് കോഡുകളിൽ അവരുടെ സ്ഥാനം അവരുടെ വ്യക്തിത്വത്തെ ഉയർത്തി നിർത്തിയേക്കാം. ആ കാലഘട്ടത്തെയും അന്നുള്ള തിരുവിതാംകൂറുകാരേയും Travancore State Manualൽ Semi-barbarian (അർദ്ധനാഗരികത്വമുള്ളവർ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.


ഇനി പറയാൻ പോകുന്നതാണ് സവിശേഷമായിട്ടുള്ളത്.


പൊതുജനവുമായി വിട്ടുനിൽക്കുക എന്നുള്ളത്, ഈ ഉപദ്വീപിൽ പലരിലും ഉള്ള ഒരു സ്വഭാവഗുണമാണ്. കാട്ടുജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടന്നവർക്ക് മാത്രമല്ല ഈ സ്വഭാവം.


മനഃശാസ്‌ത്രത്തിന് മനസ്സിലാക്കാൻ പറ്റാത്ത പലകാര്യങ്ങൾക്കും വൻ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്, അത് കപട വിശദ്ധീകരണം നൽകുന്നുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


വാക്ക് കോഡുകളിൽ വൻ നിലവാരം സാമൂഹികമായി സൃഷ്ടിക്കാനും പകരാനും പടർത്താനും ഉള്ളരീതിയിൽ ഉള്ള പരിചയപ്പെടുത്തലുകളോ, വിവരങ്ങളോ, ചമയങ്ങളോ, ഭവനങ്ങളോ, വിലപിടിപ്പുള്ള വാഹന സൌകര്യമോ മറ്റോ ഇല്ലാത്ത അവസരത്തിൽ പുറമേനിന്നും വന്ന് കുഗ്രാമങ്ങളിൽ താമസിക്കുന്ന പല വ്യക്തികളും വീടിന് പുറത്തുള്ള ആളകുളുമായി ഉടപഴകാറില്ലതന്നെ. പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ വയസ്സ് എന്നതും ഒരു വ്യക്തമായ അളവുകോലാണ്. ഇതിനാൽതന്നെയും സാമ്പത്തികമായോ, മറ്റോ ഉയർന്ന വീടുകളിൽ നിന്നുമുള്ള ചെറുപ്രായക്കാർ പൊതുനിരത്തിൽനിന്നും വിട്ടുനിൽക്കും.


ഈ പറഞ്ഞതിന് ഒഴിവായി വരുന്നത്, ആ പ്രദേശത്തിൽ ജനിച്ച് വളർന്ന് മറ്റുള്ളവരോട് ഒത്ത് സ്കൂളിൽ പഠിച്ച് വളർന്നവരാണ്. ഇതും, പൂർണ്ണമായും ശരിയല്ല. ഒന്നിച്ച്, നീ, എടാ, എടീ എന്നെല്ലാം വിളച്ച് പറഞ്ഞ് വളർന്ന കുട്ടികളിൽ ചിലർ അദ്ദേഹം, അവർ, മാഡം എന്നീ നിലവാരത്തിലേക്കും, മറ്റ് ചിലർ നീ, അവൻ, അവൾ നിലവാരത്തിലേക്കും വളർന്ന് പൊന്തിയാലും, പണ്ടുള്ള ആശയവിനിമയംനിലനിർത്താനോ, തമ്മിൽ ഒന്ന് ഗൌനിക്കാനോ പ്രയാസം നേരിട്ടേക്കാം.


ദേവർകോവിൽ എന്ന ഗ്രാമത്തിലും, ജനങ്ങൾ വളരെ വിരളമായിമാത്രം കണ്ടിട്ടുള്ള ആളുകൾ ഉണ്ട് എന്നുള്ളതാണ് വാസ്തവും. സാമ്പത്തികമായി ഉയർന്നവരാണ് ഈ കൂട്ടർ. അതിനാൽ തന്നെ കാറിൽ വരും, പോകും, പരിചയക്കാർ ദൂരപ്രദേശങ്ങളിലും പട്ടണങ്ങളിലും.


ഈ എഴുത്തുകാരന്റെ കുടുംബത്തിൽ തന്നെ പലരും ദേവർകോവിൽലിൽ പലപ്പോഴും വന്ന് താമസിക്കാറുണ്ട്. രണ്ടു മൂന്നും ആഴ്ചക്കാലം. അവരാരും തൊട്ടടുത്തുള്ള അങ്ങാടിയിൽ പോകാനോ, പോയാൽത്തന്നെ അവിടെ ചുറ്റിനടക്കാനോ, ആളുകളുമായി സൌഹൃദം സ്ഥാപിക്കാനോ ശ്രമിക്കാറില്ല.


ഇത് അവരിൽ എന്തെങ്കിലും തരത്തിലുള്ള ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമോ, മാനസിക രോഗമോ അല്ലതന്നെ. മറിച്ച്, ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വാക്ക് കോഡുകൾ അല്ല ഫ്യൂഡൽ ഭാഷകളിൽ ഉള്ളത് എന്നതാണ് കാരണം.


എന്തിന്, ഐഏഎസ്സും, ഐപിഎസ്സും മറ്റും എടുത്താൽ, ആ വ്യക്തി സ്വന്തം മുറിക്ക് പുറത്ത് സ്വന്തമായി ഇറങ്ങിനടക്കില്ല എന്നുള്ളതാണ് വാസ്തവം. പ്യൂണം, കോൺസ്റ്റബ്ളും മറ്റും ഇറങ്ങി നടക്കുന്നത് കാണം. അതേ സമയം ഐഏഎസ്സ് / ഏപിഎസ്സ് വ്യക്തി ഇറങ്ങിനടന്നാൽ ഒന്നുകിൽ അയാൾ ഈ വിധ ചമയങ്ങൾ ഉള്ള ആളാണെന്ന് വിളിച്ച് പറയുന്ന എന്തെങ്കിലും കൂടെകാണണം. എന്നാൽത്തന്നെ ഇത് പുറത്ത് നിൽകുന്ന പ്യൂണിനും, കോൺസ്റ്റബ്ളിനും ശല്ല്യം തന്നെയാണ്.


ഈ അടുത്ത കാലത്ത്, Youtubeൽ ചെറുപ്പക്കാരായ ഐഏഎസ്സ് ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ നിരത്തിലൂടെ നടന്ന് ചില പ്രശ്നങ്ങൾ തിരുത്താൻ നോക്കുന്നതോ, പൊതുജനങ്ങളുമായി നേരിട്ട് സംസാരിക്കുന്നതോ ആയ ദൃശ്യങ്ങൾ കണ്ടു. വൻ പോലീസ് സന്നാഹങ്ങൾ പിന്നിൽ ഒരു മതിൽകെട്ട് പോലെ സൃഷ്ടിച്ചാണ് ഈ വിധം ഈ കൂട്ടർ ഇറങ്ങിനടക്കുന്നത്.


ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും ഇതുപോലെ കാര്യങ്ങൾ ചിലപ്പോൾ കാണാൻപറ്റിയേക്കാമെങ്കിലും, വാസ്തവം വ്യത്യസ്തമാണ്. ഇവിടെ ജനത്തിൽ പെട്ട ഒരു വ്യക്തി ഈ ഉദ്യോഗസ്ഥനെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തൽ, പിന്നിൽ കെട്ടിനിർത്തിയിരിക്കുന്ന ബഹുമാനത്തിന്റെ വൻ മതിൽക്കെട്ട് ആകെ ഇടിഞ്ഞ് നിലപതിക്കും. അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കാനാണ്, പിന്നിൽ ഉള്ള പോലീസുകാരുടെ മതിൽക്കെട്ട്. വ്യക്തിയേയും, ആൾക്കൂട്ടത്തെയും ഭയപ്പെടുത്തിയും, വിറപ്പിച്ചും, നിർത്തണം. നിന്റെയൊക്കെ /നിങ്ങളുടെയൊക്കെ മുന്നിൽ നിൽക്കുന്നത് ദിവ്യനാണ് എന്ന് ഭയപ്പെടുത്തി അറിയിക്കേണം. ഭയപ്പെട്ടില്ലെങ്കിൽ, ദിവ്യത്വം നഷ്ടപ്പെടും.


ഈ വിധ ധാരണ അടിച്ചേൽപ്പിക്കാൻ പറ്റിയില്ലായെങ്കിൽ, ആളുകൾ നീ പോടാ, നീ പോടീ, എന്ന ഭാവം തന്നെ എടുത്തേക്കാം. പെട്ടന്ന് പിന്നണിയിൽ ഉള്ള പോലീസ് സന്നാഹം അപ്രത്യക്ഷമായാലും ജനങ്ങളുമായി ആശയവിനിമയം പ്രയാസകരവും, ചിലപ്പോൾ മാനസിക വിഭ്രാന്തി വരുത്തുന്നതും ആയേക്കാം.


ഇന്ന് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന മാനസിക പരിശീലനം ഈ വിധമാണ്. പേടിപ്പിക്കാനാവുന്നവനെ ബഹുമാനിക്കേണം. അല്ലാത്തവനോട് നീ പോടാ എന്ന് പറയാനുള്ള ധൈര്യം കൈവരിക്കണം.


സരോപദേശങ്ങൾ കൊണ്ടും വൻ Managament trainingകൊണ്ടും Administration trainingകൊണ്ടും MBAകൊണ്ടും PHdകൊണ്ടും മറ്റും ഒന്നുകൊണ്ടും ഈ വിധപ്രശ്നങ്ങൾ മാറ്റാൻ ആവില്ലതന്നെ.


പണവും പ്രതാപവും ഉള്ളവർ ഈ വിധം ജനങ്ങളിൽനിന്നും വിട്ടുനിന്നാൽ, അവർ ബഹുമാന്യരാണ്. ഇതൊന്നുമില്ലാതെ ജനങ്ങളിൽ നിന്നും വിട്ടുനിന്നാൽ, അവർ മനോരോഗികളോ, അതുമല്ലെങ്കിൽ ആദിവാസികളോ ആണ്.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page