top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

6. ശക്തമായ ചമയങ്ങളും അനുസാരികളും മെയ്യാഭരണങ്ങളും ഇല്ലാതെ പുറത്തിറങ്ങിനടന്നാൽ

തലശ്ശേരിയിലെ മരുമക്കത്തായ തീയ്യർ-മതസ്ഥരിൽ ഒരു ചെറിയപക്ഷം പേരിൽ കണ്ടുതുടങ്ങിയ തിളക്കത്തിന് പിന്നിൽ യാതോരു പാരമ്പര്യപരമായ അടിത്തറയും ഇല്ലായിരുന്നു എന്ന് പറഞ്ഞുകഴിഞ്ഞു. ഈ എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി, മുസൽമാന്മാരേയും ക്രിസ്തീയരേയും തൽക്കാലം ചർച്ചക്ക് എടുക്കാതെ, മറ്റുള്ളവർ ഉള്ള സാമൂഹിക ഘടനയെ പ്രതിപാദിക്കാം.


ഏറ്റവും ഉയരങ്ങളിൽ നിന്നിരുന്ന ഹിന്ദുക്കൾക്കും (ബ്രാഹ്മണമതസ്ഥർക്കും) അവരോട് ഒട്ടിനിന്നിരുന്ന അമ്പലവാസികൾക്കും, ഇവർരണ്ട് കൂട്ടർക്കും കീഴിലായി, ജന്മികുടുംബങ്ങളുടെ വസ്ത്തുവകകളുടെ മേൽനോട്ടക്കാരും സൈനികമെന്ന് നിർവ്വചിക്കാവുന്ന തൊഴിലും ചെയ്തിരുന്ന നായന്മാർക്കും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ആഢ്ഢ്യത്തത്തേക്കുറിച്ചും ആഭിജാത്യത്തെക്കുറിച്ചും ഒന്ന് സൂചിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.


ഹൈന്ദവക്ഷേത്രങ്ങൾ ബ്രാഹ്മണരുടേതാണ് എന്ന് പൊതുവേപറയാമെങ്കിലും, വൻക്ഷേത്രങ്ങളിൽ ചിലതെങ്കിലും പണിതത്, ദേശംപിടിച്ചടക്കിയ അന്യദേശവാഴികളായിരുന്നു എന്നുതോന്നുന്നു. ഇതിന് പിന്നിൽ ഉണ്ടായിരുന്ന ചേതോവികാരം എന്താണ് എന്ന് പൂർണ്ണമായി പറയാനുള്ള വിവരം ഇല്ല.


എന്നാൽ, തോന്നുന്ന ഒന്ന് രണ്ടുകാര്യങ്ങൾ സൂചിപ്പിക്കാം. ഒന്ന് ദേശദേവതകളെ പ്രീണിപ്പിക്കാനായിരിക്കാം അവ നിർമ്മിച്ചത്. മറ്റൊന്ന് ബ്രാഹ്മണദേവതകളെ (ഹൈന്ദവദേവതകളെ) പ്രീതിപ്പെടുത്താനോ, അതുമല്ലെങ്കിൽ ബ്രാഹ്മണരെ വശീകരിക്കാനോ ആയിരിക്കാം. ബ്രാഹ്മണ അംഗീകാരം ലഭിക്കുന്നതും, അതുമല്ലെങ്കിൽ അന്യദേശവാഴി ക്ഷത്രിയനാണ് എന്ന് ബ്രാഹ്മണർ സാക്ഷ്യം നൽകുന്നതും, സാമൂഹിക അംഗീകാരവും അച്ചടക്കവും ലഭിക്കാൻ സൌകര്യപ്പെടാം. വന്നിരിക്കുന്ന ആൾ ഐഏഎസ്സാണ് എന്ന് നാട്ടിൽ പരിചയപ്പെടുത്തുന്നത് പോലെയാണ്. പോലീസുകാരൊക്കെ വന്ന് സെലൂട്ട് ചെയ്യും.


ഇതിനെല്ലാം ഉപരിയായി, യുദ്ധത്തിൽ ചെയ്ത്കൂട്ടിയ അതിക്രമങ്ങൾക്ക് ദൈവത്തിൽനിന്നും മാപ്പ് ലഭിക്കാനും, ഇതുമായി ബന്ധപ്പെട്ട മനോവിഷമത്തിന് മനസ്സിൽ കുറച്ച് സമാധാനം ലഭിക്കാനും ആയിരിക്കാം.


ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ എല്ലാം തന്നെ ചരിത്രത്തിൽ സൂക്ഷിച്ചുനോക്കിയാൽ സാക്ഷ്യപ്പെടുത്തിയ ചെറിയ സൂചനകൾ കാണാനാവും. എന്നുവച്ചാൽ ഇവയൊന്നും ഈ എഴുത്താകരന്റെ ഭാവനയിൽ നിന്നും കിളിർപ്പിച്ചെടുത്തവയല്ല എന്ന് അർത്ഥം.


ഇങ്ങിനെയൊക്കെയാണെങ്കിലും ബ്രാഹ്മണർക്ക് സ്വന്തം സമൂഹത്തിൽ സ്വതന്ത്രമായി ഇറങ്ങിനടക്കാനുള്ള സാമൂഹികഭദ്രത എപ്പോഴെങ്കിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


ഇന്നുള്ള ഐപിഎസുകാരെക്കുറിച്ച് പറഞ്ഞത് മാതിരിയാണ്. യൂണിഫോംധരിക്കാതെ, സാധാരണ മുണ്ടും ഷർട്ടും ഇട്ട് പട്ടണത്തിലെ പരിചയമില്ലാത്ത ഇടത്ത് ഇറങ്ങിനടന്നാൽ ബഹുമാനം ആരുംനൽകില്ല. ചിലപ്പോൾ കോൺസ്റ്റബ്ൾ വരെ ഞെട്ടിച്ചേക്കാം. ഐപിഎസ്സുകാരുടെ വീട്ടിലെ സ്ത്രീജനങ്ങൾക്കും ഇതുപോലൊരു പ്രശ്നം ഉണ്ട്. എന്താടാ എന്ന് വിളിച്ച് പരിചയമുള്ള കോൺസ്റ്റബ്ൾ എന്താടീ എന്നും വളിക്കാൻ മടിക്കില്ല. വനിതാ കോൺസ്റ്റബ്ൾമാർക്ക് പ്രത്യേകമായ അവകാശമാണ് ഇത്. അവർ അവരുടെ കൈയിൽപ്പെടുന്ന സ്ത്രീകളെ ഈ വാക്കിനാൽ ഒന്ന് വാട്ടിയേ വിടുള്ളു.


എന്നാൽ, ഈ നാട്ടിൽ ഇന്ന് ഇത് കാര്യമായ ഒരു പ്രശ്നമല്ല. കാരണം, ഐപിഎസ്സുകാരുടെ ഔദ്യോഗിക മേൽവിലാസത്തിന് ശക്തമായ മൂല്യംഅടിച്ചേൽപ്പിക്കാൻമാത്രം ശക്തമായ പോലീസ് സംവിധാനം എല്ലായിടത്തും ഉണ്ട്. വേണ്ടിവരുന്ന അവസരത്തിൽ മേൽവിലാസം പുറത്ത് കാണിച്ചാൽമതി.


ബ്രാഹ്മണർക്കും ഇതുപോലൊരു മേൽവിലാസ ചിഹ്നം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. ഇത് അവരുടെ പൂണൂലാണ്. പൂണുലുമായി ബന്ധപ്പെട്ട ആചാരപ്രമാണപരമായതും, വിശുദ്ധകർമ്മപരമായതുമായ കാര്യങ്ങൾ സൂചിപ്പിക്കാൻ ഇവിടെ പറ്റില്ല. എന്നാൽ, പൂണൂലിന് ആദ്ധ്യാത്മിക പൊരുളിന് പുറമേ, കാലികമായ (temporal) ഭാവവും ഉണ്ട് എന്നാണ് തോന്നുന്നത്.


പൂണൂൽ, പ്രദർശ്ശിപ്പിച്ചാൽ, ഐപിഎസ് മേൽവിലാസം പ്രകടിപ്പിച്ചത് പോലെയായിരിക്കാം പണ്ട് കാലങ്ങളിൽ. അമ്പലവാസികളും നായന്മാരും, അവരോട് കൂറുകാണിക്കുന്ന കീഴിൽപെട്ടുപോയ ജനക്കൂട്ടങ്ങളും ബഹുമാനവും, പരിഗണനയും സമർപ്പിക്കും.


എന്നാൽ എല്ലാരും ഇത് ചെയ്തെന്ന് വരില്ല. പ്രത്യേകിച്ചും ബ്രാഹ്മണ സ്ത്രീകളുടെ കാര്യത്തിൽ. ശക്തമായ ചമയങ്ങളും അനുസാരികളും മെയ്യാഭരണങ്ങളും ഇല്ലാതെ അവർ പുറത്തിറങ്ങിനടന്നാൽ, ഓരിൽ നിന്നും ഓളാവാൻ കാര്യമായ സമയതാമസം വേണ്ട. പോരാത്തതിന്, മേൽക്കോയ്മ സമ്മതിച്ച് കൊടുക്കാൻ തയ്യാറാകാത്ത പുരുഷന്മാർ വ്യക്തമായിത്തന്നെ ഭക്തിഹീനമായതും, ദൌഷ്ട്യമുള്ളതും, അശുദ്ധമാക്കുന്നതും, വഷളത്തഭാവമുള്ളതും അശ്ലീലഹേതുവുള്ളതുമായ നോട്ടത്താലും വാക്കുകളാലും ഇവരെ കളങ്കിതപ്പെടുത്തിയേക്കാം.


അടിയാളിയായ വ്യക്തി അടിയാളത്തഭാവമില്ലാതെ, അശ്ലീലഭാവം വ്യക്തമാക്കി കാമാർത്തി പ്രകടിപ്പിച്ച് ഒന്ന് നോക്കിയാൽത്തന്നെ ആദരിക്കപ്പെടേണ്ടുന്ന വ്യക്തി നുറങ്ങിപ്പോകും.


ഈ ഒരു ഭാവത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് പണ്ട് കാലങ്ങളിൽ തീരെ അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്. കാമാർത്തിനോട്ടത്തിൽ അശ്ലീലം അല്ലാതെ വാക്ക് കോഡുകളിൽ ഓര് ഓളാകും എന്ന വിവരം അവർക്ക് ഒട്ടുംതന്നെയില്ല. എന്നാൽ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ കൂട്ടംകൂടി ജീവിക്കുന്ന ഇടങ്ങളിൽ നിന്നും അവർ പാലായനം ചെയ്യുകയാണ്, കൂട്ടത്തോടെ. എന്താണ് അവരെ സാമൂഹികമായി തെറിപ്പിക്കുന്നത് എന്ന് അവർക്ക് വ്യക്തമായി വിശദീകരിക്കാൻ ആവും എന്ന് തോന്നുന്നില്ല.



ബ്രാഹ്മണർ പലദിക്കിലും അഗ്രഹാരങ്ങളിൽ കൂട്ടംകൂടി ജിവിച്ചിരുന്നു എന്ന് തോന്നുന്നു. അല്ലാതെ ജീവിച്ചവരും ഉണ്ട്. അവർക്ക് സാമൂഹികമേൽക്കായ്മയുണ്ടായിരുന്നു എന്നത് വാസ്തവമാണെങ്കിലും, അത് തന്നെ ഒരു തളപ്പൂട്ടും വിലങ്ങും ആയിനിലനിന്നു എന്നും തോന്നുന്നു.


പോരാത്തതിന്, ഇവരിൽത്തന്നെ ഉള്ള പല ജാതിക്കാരിലും, വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട പല വിലങ്ങുകളും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.


ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും ഈ കൂട്ടരിലെ ചിലരെ കുട്ടിരാജാക്കളും, മറ്റും ദൂതരായി നിയമിച്ചിരുന്നു. കാരണം, സാധാരണ ഗതിയിൽ ഇവരെ വഴിയിൽ വച്ച് ആരും ആക്രമിക്കില്ല. കാരണം, ബ്രാഹ്മണഹത്യ കടും പാപമാണ്. പോരാത്തതിന്, ഇവർ യാത്രചെയ്യുന്ന ദിക്കിൽ എവിടെയും ഇവർക്ക് താമസിക്കാനും സൌജന്യമായി ഭക്ഷണം കഴിക്കാനും ഉളള ഊട്ടുപുരകളും മറ്റ് സൌകര്യങ്ങളും പല വൻ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നും കാണുന്നു.


ഇവരിലെ വ്യക്തികളെ, ചെറുപ്രായക്കാരായാൽപോലും, മറ്റ് കീഴ് ജാതിക്കാർ ഇഞ്ഞ് എന്ന് സംബോധന ചെയ്യാറില്ലായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ ഇവരുടെ മേൽക്കോയ്മ അംഗീകരിക്കുന്ന വ്യക്തികളെ ഇവർക്ക് ഈ വിധ വാക്കുകളാൽ സംബോധന / പരാമശിക്കുക എന്നിവ ചെയ്യാമായിരുന്നു എന്നും തോന്നുന്നു.


ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം അത്രകണ്ട് ആസ്വാദ്യമായ കാര്യമല്ല. എന്നാൽ, സർക്കാർ ഓഫിസികളിൽ പണിചെയ്യുന്നത് പോലെയാണ്. നിത്യേനെ അതീവ ബോറൻ അന്തരീക്ഷത്തിൽ പണിചെയ്താലും, സാധാരണ ജനങ്ങളിൽ നിന്നും പിടിച്ചെടുക്കാനാവുന്ന അടിയളത്തഭാവം അതീവ ആസ്വാധ്യമാക്കും ഈ തൊഴിലിനെ. ഇതാണ് ഇഹലോകത്തിൽ ലഭിക്കാവുന്ന ഏറ്റവും സ്വർഗ്ഗീയമായ സാമൂഹികന്തരീക്ഷം എന്ന് ഇക്കൂട്ടരിൽ ചിലർക്ക് തോന്നിയേക്കാം - ഒരു pristine-English സാമൂഹികാന്തരീക്ഷം കാണുന്നതുവരെ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page