ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള അവസ്ഥ
കാലാകാലങ്ങളായി ഭാഷാ കോഡുകളിൽ ഉയരങ്ങളിൽ നിലകൊളുന്ന ജനക്കൂട്ടങ്ങൾക്ക് ഒരു മാനസികവും ശാരീരികവും ആയ ഔന്നിത്യംവന്നുചേരും എന്നാണ് അനുമാനിക്കേണ്ടത്. ഇത് അവരുടെ ശരീരഘടനയെ രൂപകൽപ്പനചെയ്യുന്ന അമാനുഷിക സോഫ്ട്വേർകോഡുകളിൽ ആലേഖനം ചെയ്യപ്പെടും എന്നും പറയാം. ഇന്നുള്ള ശാസ്ത്രവിവരം വെച്ച് പറയുകയാണെങ്കിൽ, ഈ കോഡുകൾ അവരുടെ ജീനുകളിലും ഡിഎൻഏയിലും എൻകോഡ് ചെയ്യപ്പെടും എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഇത് യാഥാർത്ഥ്യത്തിനെക്കുറിച്ചുള്ള വളരെ ലഘുവായതും, ലളിതമായതുമായ ഒരു അനുമാനം മാത്രമാണ്. ജീൻസിന് പിന്നിൽ പ്രവർത്തിക്കുന്ന സോഫ്ട്വർകോഡുകളെക്കുറിച്ച് വൈദ്യശാസ്ത്രപണ്ഡിതർക്ക് കാര്യമായ വിവരം ഉണ്ടോ എന്ന് അറിയില്ല. ഇതിനുള്ള മുഖ്യകാരണം, ഇക്കൂട്ടരിൽ മിക്കവർക്കും, സോഫ്ട്വേറിനെക്കുറിച്ച്, കാര്യമായ ധാരണയില്ല എന്നുള്ളതാണ്.
കാലാകാലങ്ങളായി സാമൂഹിക ഉന്നതസ്ഥാനങ്ങളിൽ നിലകൊണ്ടിരുന്ന ബ്രാഹ്മണരിൽ, ഈ സോഫ്ട്വേർ കോഡുകളിൽ ഉളവായ പരിവർത്തനത്തിന്റെ സ്വാധീനം വ്യക്തമായികാണാനായിരുന്നേക്കാം. എന്നാൽ ഇവരിലെ വരിഷ്‌ഠത (superiority) മറ്റുള്ളവരെ വാക്ക്കോഡുകളാൽ അടിച്ച് തമർത്തിക്കൊണ്ട്മാത്രം ഉളവായതായതാണ് എന്ന് കരുതാം. ഇതിന്റെ അർത്ഥം ഇത്രമാത്രമേയുള്ളു. അവർ മുകളിൽ വന്ന് നിൽക്കുന്ന സാമൂഹികാന്തരീക്ഷം ഫ്യൂഡൽ ഭാഷാ പരമായുള്ളതാണ്. അവർ മറ്റുള്ളവരെ ഇഞ്ഞ്, ഇനക്ക്, ഇന്റെ, ഓൻ, ഓള്, ഓന്റെ, ഓൾടെ, ഐറ്റിങ്ങൾ, ഐറ്റിങ്ങടെ, വെറും പേര് തുടങ്ങിയ വാക്ക് കോഡുകളാൽ നിലനിർത്തും. ഇത് ഇങ്ഗ്ളിഷിൽ അനുഭവിക്കാൻ ആവില്ലാത്ത ഒരു അവസ്ഥയാണ്. തെരുവീഥിയിൽ ജീവിക്കുന്നത് പോലെയാണ്. തെരുവീഥിയിൽ ജീവിക്കുന്ന ഒറ്റപ്പെട്ട ആളുകളെ, സാമൂഹികാധിപന്മാരും മറ്റുള്ളവരും ഈവകവാക്കുകളാൽ നിർവ്വചിച്ചാൽ, മിക്കപ്പോഴും, അവർക്ക് യാതോരു സംരക്ഷണവും ഇല്ലാത്ത അവസ്ഥയാണ്.
ചെറിയ വീട്, സാമ്പത്തിബലം കുറവ്, നിലവാരം കുറഞ്ഞപണി, കൂരപ്പുരയിൽ താമസം, തുടങ്ങിയ അവസ്ഥയിലും ഈ വിധം സാമൂഹികാന്തരീക്ഷം അനുഭവപ്പെടാം.
ബ്രാഹ്മണരുടെ കീഴിൽ പടിപടിയായി ആൾക്കൂട്ടം ഉണ്ട്. അമ്പലവാസികൾ, നായന്മാർ, തീയ്യർ, പിന്നെപടിപടിയായി താഴോട്ടേക്ക് കീഴ്ജാതിക്കാർ. നായന്മാർക്ക് കീഴിലായി വരുന്ന ജനക്കൂട്ടങ്ങൾ, ഇന്നുള്ള ഇന്ത്യൻ പോലീസ് കോൺസ്റ്റബ്ളിന്റെ കൈയിൽ അകപ്പെട്ട് പോകുന്ന സാധാരണക്കാരനെപ്പോലെയാണ്. സാധാരണക്കാരിലും പടിപടിയായി കീഴോട്ട് ആൾക്കൂട്ടങ്ങൾ ഉണ്ട്.
ഈ അവസ്ഥയിൽ നിന്നും പുറത്ത് കടന്നത് തലശ്ശേരിലെ മരുമക്കത്തായ തീയ്യരിൽ ഒരു ചെറിയ ശതമാനം മാത്രമായിരുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് അടുപ്പം ലഭിക്കുകയും, ഇങ്ഗ്ളിഷ് ഭാഷ സ്വായത്തമാക്കുകയും ചെയ്തതോടുകൂടി, കാലകാലങ്ങളായി തലയിൽ അമർത്തിപ്പിടിച്ചിരുന്ന ആൾക്കൂട്ടങ്ങൾ മാഞ്ഞുതുടങ്ങി. എന്നിരുന്നാലും, ഇക്കൂട്ടരും മലബാറി ഭാഷ സംസാരിക്കുന്നവർ തന്നെയായിരുന്നു. അതിനാൽത്തന്നെ ഈ തീയ്യരും അവർക്ക് കീഴിൽ കാലാകാലങ്ങളായി പെട്ടുപോയിരുന്ന ജനക്കൂട്ടങ്ങളേയും, തീയ്യരിൽതന്നെയുള്ള സാമ്പത്തികമായി കീഴിൽ പെട്ടുപോയിരുന്നവരേയും അമർത്തിപിടിച്ചിരുന്ന അവസ്ഥ തുടർന്നു.
ഈ രീതിയിൽ ഉയർന്ന മാനസികാവസ്ഥലഭിച്ച മരുമക്കത്തായ തീയ്യരിൽ പിന്നെ മുളച്ച് വന്നത് മറ്റൊരു മനോവികാരം ആയിരുന്നു. പൂർവ്വകാലങ്ങളിൽ അവർക്ക് ബ്രാഹ്മണ ഗൃഹങ്ങളിൽ പ്രവേശനം ലഭിച്ചിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. കാരണം ഓരോ കീഴ്ജാതിക്കാരും ബ്രാഹ്മണരിൽ നിന്നും മറ്റും അകന്നു നിൽക്കേണ്ടുന്ന ദൂരങ്ങൾ വളരെ വ്യക്തമായിത്തന്നെ നിർവ്വചിക്കപ്പെട്ടിരുന്നു. തീയ്യപ്പാട് (Tiya-pad) എന്ന ദൂരം തീയ്യർ നിലനിർത്തേണ്ടുന്ന ദൂരമാണ്. ചെറുമപ്പാട് എന്ന ദൂരത്തെക്കാൾ വളരെ ചെറുതായിരുന്നു ഇത്. കാരണം, ചെറുമർ വളരെ കീഴിൽ ഉള്ള ജനതയായിരുന്നു.
ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാനുള്ള വാസ്തവം, ഈ വക ദൂരങ്ങൾക്ക് ഫ്യൂഡൽ-ഭാഷാ കോഡുകളുമായി കാര്യമായ ബന്ധമുണ്ട്. കീഴിൽ ഉള്ളവർ നോക്കുക, സ്പർശിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ നിഷേധാത്മകമായ കോഡുകൾ കൈമാറ്റം ചെയ്യാനും, പകർത്താനും കഴിവുണ്ട് എന്നുള്ളതാണ് വാസ്തവം. യഥാർത്ഥത്തിൽ സ്പർശിക്കുകപോലും വേണ്ട. കീഴിൽ നിൽക്കുന്ന വ്യക്തി വെറുതെയൊന്ന് വെറും പേര് വിളിച്ചാൽമതി, മുകളിൽ ഉള്ള ആളുടെ ശാരീരികഘടനയിലും, വ്യക്തിത്വത്തിലും സാമൂഹികഅന്തസ്സിലും വിലക്ഷണകരമായ പരിണാമങ്ങൾ സംഭവിക്കാൻ.
ഉദാഹരണത്തിന്, ഐപിഎസ്സുകാരിയെ കോൺസ്റ്റബ്ൾ ഇഞ്ഞ് എന്ന് വിളിക്കേണ്ട, വെറുതെയൊന്ന് ഓള് എന്ന് പരാമർശിക്കുന്നത്, ഐപിഎസ്സുകാരിയുടെ ശ്രദ്ധയിൽവന്നാൽമതി, മനസ്സിൽ സ്കൃസെഫേർണിയയ്ക്ക് (Schizophrenia) തതുല്യമായ പെരുമാറ്റ പരിവർത്തനം സംഭവിക്കാൻ.
ഇക്കാര്യത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള പലതും പറയാനുണ്ട്. അത് പിന്നീട് ആവാം.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള