top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ കണ്ണികൾ

ഇഞ്ഞ്, ഇനക്ക്, ഇന്റെ, ഓൻ, ഓള്, ഓന്റെ, ഓൾടെ, ഐറ്റിങ്ങൾ, ഐറ്റിങ്ങടെ (മലബാറി വാക്കുകൾ), വെറും പേര് തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒന്ന് കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഈ വാക്കുകളുടെ ഉപയോഗം അതിഗംഭീരമായ സമത്വത്തേയും, ആശയപരമായ സ്വാതന്ത്ര്യത്തേയും, ആത്മബന്ധത്തിന്റെ ഗാഢതയേയും പ്രതിനിധാനം ചെയ്യുന്നവയായി അനുഭവപ്പെടാം.


എന്നാൽ ഇത് ഒരു തെറ്റിദ്ധാരണ ഉളവാക്കുന്ന മനസ്സിലാക്കലാണ്. ഏതൊരു സമൂഹത്തിലേക്കും കയറിച്ചെന്നാലോ, ഇറങ്ങിച്ചെന്നാലോ ഈ വക വാക്ക് കോഡുകൾ ആരോട്, അന്യോന്യം ഉപയോഗിക്കാം എന്നുള്ളത് വളരെ ശക്തമായ ഒരു തിരിച്ചറിവ് നൽകുന്ന ഒരു വിവരമാണ്. ഈ വക വാക്കുകൾ അന്യോന്യം ഉപയോഗിക്കാനാവുന്ന നിലവാരത്തിലാണ് ആ വ്യക്തി സമത്വപ്പെടുക. അല്ലാതെ, സാമൂഹികമായുളള ഒരു പൊതുവായുള്ള സമത്വത്തെ ഈ വക വാക്കുകൾ സൂചിപ്പിക്കുന്നില്ല.


യഥാർത്ഥത്തിൽ ഇത് അതിശക്തമായ ഒരു ഭാഷാ കോഡിങ്ങാണ്. ഇങ്ങിനെയുള്ള ഒരു വിചിത്ര യാഥാർത്ഥ്യത്തെക്കുറിച്ച്, ഇങ്ഗ്ളിഷ് ജനതയ്ക്ക് യാതോരു എത്തും പിടിയും ഇല്ലാ എന്നുള്ളതാണ് വാസ്തവം.

തമ്മിൽ ഈ വക വാക്കുകൾ ഉപയോഗിക്കുന്നവർ, അവരേക്കാൾ താഴ്ന്നവരായി കരുതപ്പെടുന്നവരോടും ഇതേ വാക്കുകൾ ഉപയോഗിക്കും. എന്നാൽ, കീഴിലുളളവർ ഇതേ വാക്കുകൾ തിരിച്ച് ഉപയോഗിക്കാൻ പാടില്ലതന്നെ. അവർ ഈ വക വാക്കുകൾ തിരിച്ച് ഉപയോഗിച്ചാൽ, അതിശക്തമായ അപമാനിക്കലും, തരംതാഴ്ത്തലും ഇടിച്ച്താഴ്ത്തലും, പദവികുറയ്ക്കലും, വിലയിടിക്കലും, നെറികേടും മറ്റും ആകും.


ചിലപ്പോൾ മുകൾസ്ഥാനത്തുള്ള വ്യക്തിക്ക് ഈ വിധമുള്ള ഒരു ആക്രമണത്തെ നേരിടാനുള്ള കെൽപ്പോ, ആൾബലമോ, സ്വരഗാംഭീര്യമോ, എടുത്ത് കാട്ടാവുന്ന ഉന്നതസ്ഥാന മേൽവിലാസമോ ഇല്ലായിരിക്കുന്ന അവസരത്തിൽ, ആരെങ്കിലും വിലകുറച്ച് പരിചയപ്പെടുത്തുകയോ, തരംതാഴ്ത്തുന്ന വിവരങ്ങൾ നൽകുകയോ, സാമൂഹികമായി മേൽവിലാസം കുറഞ്ഞ വ്യക്തിബന്ധങ്ങൾ സൂചിപ്പിക്കുകയോ ചെയ്താൽ മുകൾസ്ഥാനത്ത് ഉള്ള വ്യക്തി ശരിക്കും മാനസികമായും, സാമൂഹികമായും വ്യക്തിത്വപരമായും നശിച്ചത് തന്നെ. കാരണം, ഈ വിധമുള്ള ഒരു അവസരം വന്നമാത്രയിൽത്തന്നെ മറ്റ് ആളുകൾ നേരത്തെസൂചിപ്പിച്ച വാക്ക്-കോഡുകൾ എടുത്ത് പ്രയോഗിക്കും. ഇങ്ങിനെയുള്ള ഒരു സംഗതിയെക്കുറിച്ചും, ഇങ്ഗ്ളിഷ് ജനതയ്ക്ക് യാതോരു വിവരവും ഇല്ലതന്നെ.


ബ്രാഹ്മണരുടെ മേൽക്കോയ്മയുടെ കാതൽ കിടക്കുന്നത്, അവർക്ക് കീഴിലായി വാക്ക്-കോഡുകൾ മെനയുന്ന സാമൂഹികാന്തരീക്ഷത്തിൽ, തട്ട്തട്ടായി പല ജനക്കൂട്ടങ്ങളും ഉണ്ടായിരുന്നു എന്നുള്ളതാണ്.


തട്ടുതട്ടായുള്ള ജനക്കൂട്ടങ്ങളെ നിലനിർത്താനായി ബ്രാഹ്മണർ അമിതമായി അധ്വാനിക്കേണ്ടുന്ന ആവശ്യമില്ല. ഓരോ തട്ടും അവർക്ക് കീഴിലുള്ള തട്ടുകളെ അമിർത്തിപ്പിടിച്ച് നിലനിർത്തും.


ഇതും ഇങ്ഗ്ളിഷ് സാമൂഹികാഅന്തരീക്ഷത്തിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്. പഴയകാല ഇങ്ഗ്ളിഷുകാർ സംഘടിച്ചാൽ, തമ്മിൽ തമ്മിൽ കത്തിയിറക്കാനും, കുത്തിക്കീറാനും മോഹം ജനപ്പിക്കുന്ന ഒരു മാനസികാവസ്ഥ വരില്ല. കൊളാണിയൽ കാലഘട്ടത്തിൽ ഇങ്ഗ്ളിഷുകാരുടെ ചരിത്രമപരമായുള്ള സാമൂഹിക ബലത്തിന്റെ രഹസ്യങ്ങളിൽ ഒന്ന് ഇതാണ്.


ബ്രാഹ്മണകുടുംബങ്ങളുടെ ആഢ്യത്തിന്റെയും, ആഭിജാത്യത്തിന്റെയും ശക്തി നിലനിൽക്കുന്നത് അവരുടെ പാരമ്പര്യത്തിൽ വേദഗ്രന്ഥങ്ങളും വേദമന്ത്രങ്ങളും ജോത്സ്യവും അനുഷ്ഠാനങ്ങളും പൂജാവിധികളും ഉണ്ടായിരുന്നു എന്നുള്ള ധാരണകൊണ്ടൊന്നും അല്ല. മറിച്ച്, ജനസംഖ്യയിൽ ഏതാണ്ട് 90%ത്തിൽ കൂടുതൽ പേരെ, ഇഞ്ഞ്, ഓൻ, ഓള്, ഐറ്റിങ്ങൾ തുടങ്ങിയ പദപ്രയോഗങ്ങളുടെ മൂർച്ചയാൽ, പടിപടിയായി കുത്തിത്തുളച്ച് വെക്കാൻ ഉതകുന്ന ഭാഷാകോഡുകൾ സമൂഹത്തിൽ പരന്നുകിടക്കുന്നത് കൊണ്ടാണ്.


കീഴിലുള്ളവർക്ക് സംഘടിച്ച് ഇതിനെ എതിർക്കാനും ആവില്ല. കാരണം, അവർ ഓരോരുത്തരും മുകളിലോട്ട് കുനിയുകയും, താഴോട്ട്, ചവിട്ടിപ്പിടിച്ച് കുത്തിക്കീറുകയും ചെയ്യുന്നവരാണ്. ഈ സാമൂഹികാവസ്ഥ രൂപകൽപ്പന ചെയ്യുന്നത് ഭാഷാ കോഡുകളാണ്. അല്ലാതെ ബ്രാഹ്മണരും, മാരാരും, നമ്പീശന്മാരും, പുഷ്പകരും വാര്യർമാരും, നായന്മാരും, തീയ്യരും മലയരും, വേടരും, കുറിച്ചിയരും പുലയരും പറയരും, മറ്റും ഒന്നുതന്നെയല്ല. ഇക്കൂട്ടർ ആകെ നോക്കുന്നത്, അവരെക്കാൾ താഴെയായി അവർ കരുതുന്ന ഏതെങ്കിലും ജനക്കൂട്ടം വരിതെറ്റി മുന്നിൽ കയറിയിട്ടുണ്ടോ എന്നതാണ്. അങ്ങിനെ ആരെങ്കിലും ചെയ്താൽ, അവരെ പിടിച്ചിറക്കി, ചവിട്ടിത്താഴ്ത്തി മുറിവൽപ്പിക്കുന്നത് വരെ അവർക്ക് മനസ്വാസ്ഥ്യം ലഭിക്കില്ല.


1800കളിൽ മലബാറിൽ ജീവിച്ചിരുന്ന ബ്രാഹ്മണർക്ക് മധ്യേഷ്യയിൽ ഏതാണ്ട് 6000 വർഷങ്ങൾക്ക് മുൻപ് ജനിച്ച് പന്തലിച്ച വേദസംസ്ക്കാരവുമായി എത്രമാത്രം ബന്ധം ഉണ്ട് എന്ന് അറിയില്ല. എന്നാൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ, പ്രാചീണ സംസ്കൃത ഗ്രന്ഥങ്ങളെ കണ്ടെത്താനും അവയെ സംരക്ഷിച്ച് നിലനിർത്താനും കാര്യമായി തന്നെ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഉപഭൂഖണ്ഡത്തിന്റെ

പലഭാഗത്തായി ഉണ്ടായിരുന്ന പല വിദൂര ഭവനങ്ങളിൽനിന്നും, മറവിയിലേക്ക് മാഞ്ഞ് കൊണ്ടിരുന്ന പല താളിയോല ഗ്രന്ഥങ്ങളും ഈ വിധം അവർ രക്ഷിച്ചെടുത്തു എന്നാണ് മനസ്സിലാക്കുന്നത്. വാത്സ്യായനന്റെ കാമശാസ്ത്രം (Kamasutra) പോലും (ഇത് വേദകാല ഗ്രന്ഥമല്ല), ഇങ്ങിനെ സംരക്ഷിച്ചെടുത്തതായി രേഖപ്പെടുത്തിക്കാണുന്നു.


ബ്രാഹ്മണർക്ക് നേരെ കീഴിൽ വരുന്ന ജനക്കൂട്ടങ്ങളാണ് അമ്പലവാസികൾ. ഇവരുടെ പാരമ്പര്യ തൊഴിൽ അമ്പലത്തിനുള്ളിലെ ജോലികളാണ്. ഇക്കൂട്ടരെക്കുറിച്ച് കാര്യമായി ഇവിടെ പ്രതിപാദിക്കുന്നില്ല.


ഇവർക്ക് കീഴിൽ വരുന്ന ജനക്കൂട്ടമാണ് നായർമാർ.

1. സർക്കാർ ഓഫിസറെ നേരിട്ട്


2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്


3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ


4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ


5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന


6. ശക്തമായ ചമയങ്ങളും അനുസാരികളും


7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള


8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ


9. പുകയുന്ന പകയും നൈപുണ്യത്തെ


10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം


11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്


12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ


13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ


14. ഭാഷാ കോഡുകളിലെ അഗാധ


15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി


16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,


17. ഒടിയനും പിള്ളതൈലവും


18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം


19. മുദ്രകളിൽ സോഫ്ട്വേർകോഡുകൾ


20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ


21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന


22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ


23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട


24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ


25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ


26. മലബാറും കൊച്ചിനും ട്രാവൻകൂറും


27. ക്വീൻ വിക്റ്റോറിഅ:യോടുളള


28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത


29. ദക്ഷിണ മലബാറും ഉത്തര മലബാറും


30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന


31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ


32. രണ്ട് വ്യത്യസ്ത മലബാറുകൾ


33. മരുമക്കത്തായ തീയരുടെ വേവലാതികൾ


34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന


35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ


36. ഹൈന്ദവ നാമമല്ലാത്ത പേര്


37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്


38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്


39. Tellicherryയിലെ മരമക്കത്തായ തീയരിൽ


40. പിടിവിട്ടുപോയ കീഴാളരെ തിരികെ


41. സ്വന്തം നിലയിൽ നേതാവാണ് എന്ന്


42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ


43. സ്വയം നേതാവാകാൻ തന്ത്രം


44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ


45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ


46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ


47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്


48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ


49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്


50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള

bottom of page