ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
9. പുകയുന്ന പകയും നൈപുണ്യത്തെ വിറങ്ങലിപ്പിക്കുന്ന വാക്ക് കോഡുകളും
നായന്മാരെക്കുറിച്ച് പറയുമ്പോൾ, അവരിൽ ചിലർക്കെങ്കിലും അരോചകമായിത്തോന്നാവുന്ന ഒന്നോ, ചിലപ്പോൾ അതിൽകൂടുതലോ കാര്യങ്ങൾ സൂചിപ്പിക്കേണ്ടിവരും. എന്നാൽ, ഈ പ്രദേശത്തിലെ ആരും തന്നെ ജീവന്റെയും, മനസ്സിന്റേയും സോഫ്ട്വേർകോഡുകൾക്ക് ഭാഷാകോഡുകൾ നൽകുന്ന ഉൽകൃഷ്ടതയ്ക്ക് അതീതമായ ഒരു ഔന്നിത്യം അവകാശപ്പെടാനാവുന്നവരല്ല എന്നുള്ളതാണ് വാസ്തവം.
ഈ വാസ്തവം ഇങ്ഗ്ളിഷ് കമ്പനിയും, ഇങ്ഗ്ളിഷ് പതാകയും ഈ നാട്ടിൽ ഒരു വൻ മാനസിക വിപ്ളവം കൊണ്ടുവരുന്നതിന് മുൻപ് ഇവിടുള്ള പുലയൻ, പറയർ, ചെറുമർ, തുടങ്ങി അങ്ങ് വാക്ക് കോഡുകളുടെ ഹിമഗിരി ശൈലത്തിന്റെ മുകൾത്തട്ടിനോട് നെഞ്ച് അമർത്തിപ്പിടിച്ചിരുന്ന വരേണ്യ ബ്രാഹ്മമണർക്ക് വരെ ബാധകമാണ്.
നായന്മാരുടെ കാര്യം പറയുമ്പോൾ, മലബാറിലെ അവസ്ഥയിൽ നിന്നും തിരുവിതാംകൂറിലെ (Travancoreലെ) അവസ്ഥ ചെറുതായോ കാര്യമായിത്തന്നെയോ വ്യത്യസ്തമായിരുന്നു. പ്രശ്നം, വടക്കേ മലബാറിൽ നായന്മാർ മരുമക്കത്തായ തീയ്യന്മാരുടെ തൊട്ട്മുകളിലായിരുന്നു എന്നതാകാം. തെക്കേ മലബാറിൽ നായന്മാർ മക്കത്തായ തീയ്യന്മാരുടെ മുകളിലായിരുന്നു.
എന്നാൽ തിരുവിതാംകൂറിൽ ഇവർ, ഈഴവരുടേയും, ഷാണർമാരുടേയും, ചൊവ്വന്മാരുടേയും മറ്റും മുകളിൽ ആയിരുന്നു.
ഒരു വ്യക്തി, ആരുടെ കീഴിലും മുകളിലും ആണ് എന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ കാര്യമായിത്തന്നെ സ്വാധീനിക്കും.
ഉദാഹരണത്തിന്, ഇങ്ഗ്ളണ്ടിൽ പോയി, ഇങ്ഗ്ളിഷുകാരുടെ കീഴിൽ ജോലിചെയ്യുന്ന മലയാളി, ഗൾഫിൽ പോയി, മലയാളിയുടെ കീഴിൽ മലയാള അന്തരീക്ഷത്തിൽ ജോലിചെയ്യുന്ന വ്യക്തിയുമായി വ്യക്തിത്വത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിക്കും. ശരീരഘടനയിലും, മാനസിക ഭാവത്തിൽ ഈ വ്യത്യാസം കാണാനായേക്കാം.
ഇത് പോലെതന്നെയാണ്, കീഴിലുള്ളവ്യക്തികളുടേയും സ്വാധീനം. ഉദാഹരണത്തിന്, മലയാളി അമേരിക്കയിൽ പോയി, വ്യാപാരം നടത്തുന്നത്, തികച്ചും, ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാരെ ജീവനക്കാരായി വച്ചാണെങ്കിൽ, ആ വ്യക്തി, ആ നാട്ടിൽ തന്നെ പൂർണ്ണമായും മലയാളികളെ ജീവനക്കാരായി നിയമിച്ച്, മലായളത്തിൽ വ്യാപാരം നടത്തുന്ന വ്യക്തിയുമായി വ്യക്തിത്വത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിച്ചേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ ഉറപ്പോടെ പറയാത്തത്, വ്യക്തിത്വത്തെ സ്വാധീനിക്കാവുന്ന മറ്റ് ചില ഘടകങ്ങൾ കൂടി ഉണ്ട് എന്നുള്ളത് കൊണ്ടാണ്. അവയെ ഇവിടെ പരാമർശ്ശിക്കാൻ ആവില്ല.
ഈ എഴുത്തുകാരൻ ഏതാണ്ട് 1970 മുതൽ ഏതാണ്ട് 1983 വരെ തിരുവിതാംകൂറിലാണ് മുഖ്യമായും ജീവിച്ചത്. ഇന്ന് പൊതുവെ സങ്കൽപ്പിക്കപ്പെടുന്ന ഒരു കേരളം എന്ന ചിന്ത അന്നില്ല. അതിനെക്കുറിച്ച് പിന്നീട് പലതും പറയാനുണ്ട്.
എന്നാൽ ഇത്രയും കാര്യം ഇവിടെ പറയാം. തിരുവിതാംകൂറിൽ നായന്മാരോട് ഈഴവർക്ക് കാര്യമായ വിരോധം പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിരുന്നു. മലബാറിലും രണ്ട് കൂട്ടം തീയ്യന്മാരും മറ്റ് കീഴ് ജാതിക്കാരും നായന്മാരുടെ കീഴിൽ തന്നെയായിരുന്നു, സാമൂഹികമായും, ഭാഷാകോഡുകളിലും, പാരമ്പര്യമായി. എന്നാൽ, തീയ്യരിൽ ഈ വിധം ഒരു പകപോലുള്ള വിരോധം കണ്ട് അനുഭവപ്പെട്ടിരുന്നില്ല എന്നാണ് തോന്നുന്നത്.
ഈ കാര്യം പറയുന്നതിന്, ഓർമ്മവരുന്ന ഒരു കാര്യമായ സംഭവം, ഈ എഴുത്തുകാരന്റെ മാതാവ് ഡെപ്യൂട്ടി വകുപ്പ് മേധവിയും, പിന്നീട് വകുപ്പ് മേധാവിയും ആയി തിരുവനന്തപരുത്ത് ഉള്ളപ്പോഴും, അതിന് മുൻപായി, ആലപ്പുഴയിൽ ജില്ലാതല ഓഫിസറായും ഉള്ള അവസരത്തിൽ, അന്നുള്ള ചില ഈഴവർ വന്ന് അവർക്ക് ഉള്ള മനസ്സിലെ പക പറയാറുണ്ടായിരുന്നു.
ഈ പകയ്ക്ക് വ്യക്തമായ ഒരു കാരണം പറയാനുള്ളത്, തിരുവിതാംകൂർ രാജ്യത്തെ ഇന്ത്യൻ ഭരണകൂടം പടിച്ചടക്കുന്നതുവരെ, ഈഴവർക്ക് സർക്കാർ സേവനത്തിൽ ഹീനജോലികൾക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളു എന്നതായിരിക്കാം. ഇതിൽ മാറ്റം സാവധാനത്തിൽ വരുന്നുണ്ടായിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ ഇന്ത്യൻ ഭരണം തിരുവിതാംകൂർ രാജാവിനെ പട്ടാള ഭീഷണി മുഴക്കി അടിയറപറയിച്ചു.
സാമൂഹികമായി ഈ വിധമുള്ള പ്രശ്നങ്ങൾ ഈ ഉപഭൂഖണ്ടത്തിൽ മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്നെങ്കിലും, ഉപഭൂഖണ്ടത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗം ബൃട്ടിഷ്-ഇന്ത്യയായിരുന്നു. ബൃട്ടിഷ്-ഇന്ത്യയിൽ സർക്കാർ സേവനത്തിൽ ഏത് പദവിക്കും ഏത് ജാതിക്കാരനും അവകാശമുണ്ടായിരുന്നു. എന്നാൽ, അതിഗംഭീര ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനവും, അതുമായി ബന്ധപ്പെട്ട സാമൂഹിക സമത്വാധിഷ്ഠിതമനോഭാവവും നിർബന്ധമായിരുന്നു, എന്നുമാത്രം.
മലബാർ ജില്ലയുടെ ഭരണസംവിധാനത്തിൽ, അന്ന് പല തീയ്യന്മാരും ഉയർന്ന സ്ഥാനങ്ങളിൽ ജോലിചെയ്തിരുന്നു എന്നാണ് അറിയുന്നത്. ജാതീയമായ തൊഴിൽ സംവരണങ്ങൾ ഇല്ലാതെതന്നെ. ഇവരിൽ ഒരു ചൂരായി കണാരൻ മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടർ വരെ ആയിരുന്നു എന്ന് കാണുന്നു.
പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേയിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലും, Imperial Civil Service (ICS)ലും, ഉയർന്ന ഓഫിസർമാരായി തീയ്യരിൽ പെട്ടവർ തൊഴിൽ ചെയ്തിരുന്നു എന്നാണ് അറിയുന്നത്.
പോരാത്തതിന്, British-Indian Airforceലെ ഒരു തീയ്യ പയ്ലറ്റ്(pilot) ഓഫിസറെക്കുറിച്ചും പറഞ്ഞ് കേട്ടിട്ടുണ്ട്.
ചരിത്രപരമായുള്ള ഈ വിധ കാരണങ്ങൾ കൊണ്ടാവാം, തീയ്യരിൽ കാണാതിരുന്ന ഒരു വിരോധം ഈഴവരിൽ അന്ന് കണ്ടിരുന്നു.
ഈ എഴുത്തുകാരന്റെ മാതാവിനോട് അവരുടെ ഈ വിധ വിഷമങ്ങൾ എണ്ണിപ്പറയുന്ന ഈഴവ സർക്കാർ ജീവനക്കാർ, ഇതോടൊപ്പം നമ്മളൊക്കെ ഒരു കൂട്ടർ തന്നെയാണ് എന്നും പറയും. ഇത് ഈ എഴുത്തുകാരന്റെ മാതാവിന് സ്വീകാര്യമായ കാര്യമായിരുന്നില്ല. കാരണം, ഒന്ന് മരുമക്കത്തായ തീയ്യരും ഈഴവരും തമ്മിൽ പാരമ്പര്യപരമായി പുലബന്ധം പോലുമില്ല എന്നത് വാസ്തവം. പോരാത്തതിന്, ഈ എഴുത്തുകാരന്റെ മാതാവിന്റെ ഭാവം ബ്രാഹ്മണർക്ക് ഉള്ളതിനേക്കാൾ ഉയരത്തിൽ. We are Thiyyas from Tellicherry എന്നാണ് ഇതിന് മുതൽക്കൂട്ടായി ഉപയോഗിക്കുന്ന പ്രഖ്യാപിത നയം. എന്നാൽ, ജാതീയ പരമായി യാതോരു ചർച്ചയ്ക്കും തയ്യാറാകില്ല.
എന്നാൽ ഈ വിധ ആൾക്കാരിൽ നിന്നും കേട്ടറിവുള്ള ഒരു സംഗതി ഇതായിരുന്നു. നായന്മാർ വെറും ശൂദ്രരാണ് എന്ന ഒരു പ്രഖ്യാപനം. അവർ ഇത് പറയുന്നത് നായന്മാരെ തരംതാഴ്ത്താനാണ് എന്ന് വ്യക്തം.
അതിന് നായന്മാരുടെ ഭാഗത്ത്നിന്നുള്ള പ്രഖ്യാപനം, ഈഴവർ വെറും കൊട്ടികളാണ് എന്ന്. തെങ്ങിൽകയറി കള്ളിനായി തെങ്ങിൻ കുലയിൽ ചെറുചുറ്റിക കൊണ്ട് കൊട്ടുന്നതിനെ സൂചിപ്പിച്ചാണ് ഈ വാക്ക് പ്രയോഗം.
തെങ്ങിൻ കയറുക എന്നുള്ളത് യഥാർത്ഥത്തിൽ അതിസാഹസികമായ ഒരു കായിക നൈപുണ്യമാണ്. എന്നാൽ ഫ്യൂഡൽ ഭാഷയുടെ കൈയിൽ ഈ തൊഴിൽ പെട്ടുപോയാൽ, ഇതാണ് അവസ്ഥ. ഗംഭീര നൈപുണ്യം വെറും തരംതാണപണിയായിപ്പോകും.
1. സർക്കാർ ഓഫിസറെ നേരിട്ട്
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന്
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന
6. ശക്തമായ ചമയങ്ങളും അനുസാരികളും
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള
8. സാമൂഹിക സമത്വത്തിന്റെ ദുർഗ്രഹമായ
10. ജീവന്റെ സോഫ്ട്വേറിൽ ദിവ്യത്വം
11. ഉയർത്തിനിർത്തുന്ന പ്രസ്ഥാനത്തിന്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്റെ
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ
15. സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും,
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ട
24. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
25. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ
26. മലബാറും കൊച്ചിനും ട്രാവൻകൂറും
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത
29. ദക്ഷിണ മലബാറും ഉത്തര മലബാറും
30. ഇങ്ഗ്ളിഷ് ഈസ്റ്റ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരമക്കത്തായ തീയരിൽ
40. പിടിവിട്ടുപോയ കീഴാളരെ തിരികെ
41. സ്വന്തം നിലയിൽ നേതാവാണ് എന്ന്
42. സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ
43. സ്വയം നേതാവാകാൻ തന്ത്രം
44. മലയാളത്തിന്റെ ഈറ്റില്ലത്തിലെ ഭാഷാ
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള