top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

14. സമൂഹത്തിൽ അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക പരിഷ്ക്കരണം

അദ്ദേഹം, അയാൾ, അവൻ (മലബാറി: ഓര്, അയാള്, ഓൻ) എന്നീ ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് വൻ ശക്തിയുണ്ട്. ഇത് മനസ്സിലാക്കിത്തന്നെ കരുതിക്കൂട്ടി പെരുമാറേണം. വളരെ വിവേചനം ചെയ്ത് മറ്റുള്ളവരെ അളന്നും ചിലരെ അടുപ്പിച്ചും മറ്റ് ചിലരെ അകത്തിവെച്ചും, വേണം സമൂഹത്തിൽ ഇടപഴകേണ്ടത്. ചിലരെ വാക്കുകളാൽ അടിച്ചമർത്തണം. അത് അവർ അറിയണം. മറ്റ് ചിലരെ ബഹുമാനപ്പെടുത്തണം. ഇതും അവരെ അറിയിച്ച് തന്നെ ചെയ്യണം.


ഈ വിധ ദുഷ്ടത ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. ഈ വിധ ദുഷ്ട സമൂഹങ്ങളെ അകറ്റിനിർത്തേണ്ടത് ഇങ്ഗ്ളിഷ് സമൂഹങ്ങളുടെ ആരോഗ്യത്തിന് ആവശ്യമുള്ളകാര്യമാണ്. എന്നാൽ അവർക്ക് ഈ കാര്യം അതിന്റെ അഗാധതയിൽ അറിയില്ല. അവർക്ക് ആകെ അറിവ് ലഭിക്കുന്നത്, അവരിൽ ഉളവാകുന്ന വെറുപ്പും വികർഷണവും മാത്രമാണ്. യാതോരു രീതിയിലും ന്യായീകരിക്കനാകാത്ത ഈ വിധ മാനസിക ഭാവങ്ങളെ ഇപ്പുറത്തുള്ളവർ വൻ കുരുട്ട് ബുദ്ധിയോടുകൂടി വർണ്ണവിവേചനമായി നിർവ്വചിക്കും.


ഇവിടെ സംഭവിക്കുന്നത്, വ്യക്തമായും ദുഷ്ടതയില്ലാത്ത ജനസമൂഹത്തെ, വ്യക്തമായും രാക്ഷസീയ ദുഷ്ടതയുള്ള ജനക്കൂട്ടങ്ങൾ ദുഷ്ടരെന്ന് നിർവ്വചിക്കലാണ്.


ഈ ദുഷ്ടതയുടെ ഉള്ളറകളിലേക്ക് ഒന്ന് ചെറുതായി ഒളിഞ്ഞ് നോക്കാം.


പോലീസ് കോൺസ്റ്റബ്ൾ മേലുദ്ധ്യോഗസ്ഥരെ സാർ, അദ്ദേഹം, അവർ, ഓര്, ഓല് മാഡം തുടങ്ങിയ വാക്കുകളാൽ നിർവ്വചിക്കുന്നു. അതിൽ അയാൾക്ക് കാര്യമായ പ്രശ്നമില്ലതന്നെ. കാരണം, ഈ വിധേയത്വം അയാൾക്ക് മറ്റ് പലവിധ അധികാരങ്ങളും മുകളിൽ ഉള്ളവർ നൽകുകയോ, അതുമല്ലെങ്കിൽ ദുഷ്ടതകൾ ചെയ്യുന്നത് കണ്ണടച്ചോ, ഗൌനിക്കാതെയോ, മൌനമായി അനുവദിച്ചോ, സൌകര്യപ്പെടുത്തുകയോ ചെയ്യും. കോൺസ്റ്റബ്ൾമാർക്ക് ജനക്കൂട്ടത്തിലെ ഒരു വൻ വിഭാഗത്തെ നീ, നിന്റെ, അവൻ, അവൾ, എടാ, എടീ, എന്നെല്ലാമായി നിർവ്വചിക്കാനാകും. ഈ ജനക്കൂട്ടങ്ങൾ ഈ വിധ വാക്ക് കോഡുകളിലൂടെയുള്ള അടിച്ചമർത്തൽ അനുവദിക്കുകയും, അവർ തമ്മിൽത്തമ്മിൽ ഇതേ പദ്ധതി നടപ്പാക്കി തമ്മിൽ അരാജകത്വം സൃഷ്ടിച്ച് ജീവിക്കുകയും ചെയ്യും. ഈ വിധ അരാജകത്വങ്ങൾ അതിരുകടക്കുമ്പോൾ, ചിലർ പോലീസിൽ പരാതിപ്പെടും. പോലീസ് കോൺസ്റ്റബ്ൾമാർ വന്ന് അവരുടെ അധികാരം പ്രകടിപ്പിക്കും. അവർ ഇവരിൽ പലരുടേയും മേൽ കൈവെക്കുകയും ചെയ്യും.


ഈ വിധ സാമൂഹിക സ്ഥിതി ഇങ്ഗളിഷിൽ ഇല്ലതന്നെ.


ഇതേ പോലെയായിരുന്നു Tellicherryയിലും മലബാറിലെ മറ്റ് പ്രദേശങ്ങളിലും. നായർമാർ, അമ്പലവാസികൾക്കും ബ്രാഹ്മണർക്കും അടിയാളത്തം പ്രകടിപ്പിക്കും. തിരിച്ച് അവർക്ക് കീഴിൽ പെട്ടുപോയ ജനക്കൂട്ടങ്ങളുടെ അടിയാളത്തം ലഭിക്കും. അവരെ ഇഞ്ഞി, ഓൻ, ഓള്, എന്താനെ, എന്താളെ, എന്നെല്ലാം നായർമാർക്ക് നിർവ്വചിക്കാം. എന്നാൽ ഇതിൽ ആർക്കുംതന്നെ പാരതികാണില്ല. കാരണം, ജനിച്ചനാൾമുതൽ ഇത് തന്നെയാണ് സാമൂഹിക സ്ഥിതി.


ഇന്ന് പ്രാദേശിക ഭാഷാ സ്ക്കൂളുകളിൽ അദ്ധ്യാപകർ വിദ്യാർത്ഥികളോട് ഇതേ വിധമാണ് പെരുമാറുന്നത്. വിദ്യാർത്ഥികൾ തിരിച്ച് ബഹുമാനിക്കും. അവരെ നീ, എടാ, എടീ എന്നെല്ലാം വിളിച്ചാൽ, അവർ തിരിച്ച് സാർ എന്ന് സംബോധന ചെയ്യും. ഇങ്ങിനെയുള്ള ഒരു സ്ക്കൂളിലെ ഒരു വിദ്യാർത്ഥി ഇങ്ഗ്ളണ്ടിലേക്ക് മാറിത്താമസിച്ച ഒരു സംഭവം ഈ എഴുത്തുകാൻ നേരിൽ കണ്ടിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഈ ആൾ ഒരിക്കൽ തിരിച്ച് നാട്ടിൽ വന്നപ്പോൾ, ആ സ്ക്കൂളിൽ ഒരു സ്വീകരണം നൽകിയിരുന്നു. എന്നാൽ ഈ ആൾ സ്വകാര്യമായി നേരിട്ട് വന്ന് ഈ വിധം പറയുകയുണ്ടായി. 'ഇതൊന്നും സ്കൂളല്ല. ഈ ടിച്ചർമാരൊന്നും ടീച്ചർമാരല്ല, മറിച്ച് വെറും അലവലാതികളാണ്.' പറഞ്ഞത് ഇങ്ഗ്ളിഷിലാണ്.


പ്രശ്നം ഇങ്ഗ്ളണ്ടിലെ സ്ക്കൂൾക്ലാസിൽ ടീച്ചർമാർ കയറിവരുമ്പോൾ വിദ്യാർത്ഥികൾ അടിയാളത്ത ഭാവം പ്രകടിപ്പിക്കാനായി എഴുന്നേൽക്കില്ല. വിദ്യാർത്ഥികളെ നീയെന്നും, തിരിച്ച് സാർ എന്നും You എന്ന പൊതുവായുള്ളവാക്കിനെ തരംതിരിച്ച് ഉപയോഗിക്കില്ല. He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളും ഈ വിധം തന്നെ.


ഇതേ അവസ്ഥാവിശേഷം അല്ല Tellicherryയിൽ വന്നത്. Tellicherryയിലെ തീയന്മാരിൽ ചിലർ സർക്കാർ തൊഴിലിൽ കയറിയിരിക്കുന്നു. സർക്കാർ തൊഴിൽ എന്നത് ഇങ്ഗ്ളിഷിൽ ഒരു തൊഴിൽ മാത്രമാണ്. എന്നാൽ ഫ്യൂഡൽ ഭാഷക്കാരൻ സർക്കാർ തൊഴിലുകാരൻ ആയാൽ, കാര്യങ്ങൾ വ്യത്യസ്തമാണ്. അയാൾ ഓരും, ജനം ഓനും ആവും. ഈ ഒരു പ്രശ്നം കാരണം, ഉന്നതസ്ഥാനങ്ങളിൽ ഫ്യൂഡൽ ഭാഷക്കാരെ നിയമിച്ചാൽ, സർക്കാർ പ്രസ്ഥാനം തന്നെ അഴുകി വൃത്തികെട്ടതായിമാറും. പൊതുജനം നാറും. സർക്കാർ ഓഫിസ് തൊഴിലാളി സുഗന്ധവും സ്വർണ്ണവും നിറഞ്ഞ് നിൽക്കും. സ്ത്രീജനങ്ങൾ നാറുന്നവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കില്ല. അവർക്ക് ഇഷ്ടം സുഗന്ധം പേറുന്നവരെയാണ്.


Tellicherryയിൽ കാലാകാലങ്ങളായി വാക്ക് കോഡുകളിൽ നാറിനിന്നിരുന്നവർക്ക് സർക്കാർ തൊഴിലുകൾ തുറന്നുകൊടുക്കെപ്പെട്ടിരിക്കുകയാണ്, ഇങ്ഗ്ളിഷ് ഭരണം. അവർ (ഇങ്ഗ്ളിഷുകാർ) ചെയ്യുന്നത് എന്താണ് എന്ന് അവർക്ക് അറിവില്ലതന്നെ.


ഓരോ വാക്ക് കോഡിലും, 1 മുതൽ 10 വരെയുള്ള മൂല്യ ഉയർച്ചത്താഴ്ചയുടെ കാര്യം നേരത്തെ സൂചിപ്പിച്ച കാര്യമാണ്. Tellicherryയിൽ നിന്നും 10 മൈൽ അകലെയുള്ള ഒരു അങ്ങാടി ചായപ്പീടികയിൽ ഇരുന്ന് ഒരു നായരും തീയ്യനും സംസാരിക്കുന്നു. നായരുടെ ബന്ധു Tellicherryയിലെ സർക്കാർ സബ് ഡിവിഷൻ ഓഫിസിൽ ശിപായിയാണ്. ഇത് വൻ കാര്യമാണ്. കാരണം, നായർമാർ കോൽക്കാർ എന്ന പേരിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ ശിപായിമാരായി ജോലിചെയ്തവരാണ്. ഇത് അവർക്ക് വൻ സാമൂഹിക അധികാരം നൽകിയ ഒരു സ്ഥാനം തന്നെയായിരുന്നു. പഴശ്ശിരാജയേയും, കൂടെയുണ്ടായിരുന്ന പത്തോളം പേരെയും മൈസൂറിനോട് അടുത്തുള്ള വയനാടൻ പ്രദേശത്ത് വെച്ച് വെട്ടിക്കൊന്നത് ഈവിധ കോൽകാർ ആണ് എന്ന് Malabar Manualൽ കാണുന്നു.


സർക്കാർ അധികാരങ്ങളുള്ള ആളാണ് ഈ നായരുടെ ബന്ധു. വാക്ക് കോഡുകളിൽ മൂല്യങ്ങൾ 10 നോട് അടുത്തേക്ക് നീക്കാൻ പറ്റുന്ന വിവരമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണമാണ്. കാര്യങ്ങൾ കലങ്ങി മറിഞ്ഞിരിക്കുകയാണ്. തീയർ ആൾക്കും വെളിപ്പെടുത്താൻ കാര്യങ്ങൾ വന്നിരിക്കുന്നു. എന്റെ മാമന്റെ മോൻ പോലീസിലാണ്. കോൺസ്റ്റബ്ൾ ആണ്. ഇതും ശിപായി റാങ്ക് ആണെങ്കിലും, അധികാരത്തിൽ കുറച്ച് കൂടി ശക്തികൂടിയതാണ്.


ഈ തീയ്യനുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ മൂല്യ വർദ്ധനവ് വളരെ വ്യക്തമായി കടന്നുവരും.


എന്നാൽ കാലങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ, ഉൾനാടൻ തീയന് Tellicherryലെ അമ്മാന്റെ മക്കളുടെ കാര്യങ്ങൾ പറയുന്നതിൽ കാര്യമായ ഏറ്റം സംഭവിക്കുന്നു. ഓൻ (അവൻ) സർക്കാർ ക്ളാർക്കാണ്, സൂപ്രണ്ടാണ്, ഡെപ്യൂട്ടി മജിസ്ട്രേട്ടാണ്, പിന്നെ അങ്ങ് ഡെപ്യൂട്ടി കലക്ടറാണ് എന്നിങ്ങനെ.


ഈ വിധ ബന്ധ വിവരങ്ങൾ സമൂഹത്തിൽ ആകമാനം ഇഞ്ഞ് - ഇങ്ങൾ എന്ന സാമൂഹിക ബന്ധത്തിൽ ആന്ദോളനം വരുത്തും. ബന്ധ കണ്ണികൾ വലിഞ്ഞും, മുറുകിയും, ആഞ്ഞും ഉലയും. പാരമ്പര്യമായി മുകളിൽ നിന്നവർക്ക് ആവലാതിയും, കീഴെനിന്നവരിൽ ധിക്കാര ഭാവവും പ്രകടമാവും.


കാര്യങ്ങൾ ഇങ്ഗ്ളണ്ടിൽ ഉള്ളത് പോലെയല്ല ആകുന്നത്. കാരണം, അവിടെ വിദ്യാർത്ഥിയുടെ ബന്ധു ആരായാലും വാക്ക് കോഡുകളിൽ ആട്ടം സംഭവിക്കില്ല. ആ ആൾ ടീച്ചറെയും, അയാളുടെ മക്കളേയും നീ എന്ന് സംബോധന ചെയ്യില്ല, അവൻ, അവൾ എന്ന് പരാമർശിക്കില്ല.


എന്നാൽ മലബാറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. വൻ സർക്കാർ സ്ഥാനങ്ങളിൽ ഉള്ള തീയരുടെ ബന്ധുക്കൾ ഈ കാര്യം നാട്ടിൽ പാട്ടാക്കും. ഈ പാട്ട് പാടുന്നവരിൽ എല്ലാരിലും ഈ തീയനെക്കുറിച്ചുള്ള വാക്ക് കോഡുകളിൽ മൂല്യ വർദ്ധനവുവരും. കിടപിടിക്കാനാവുന്ന സർക്കാർ ബന്ധമില്ലാത്ത നായർ കുടുംബങ്ങൾക്ക് വാക്ക് കോഡുകളിൽ മൂല്യ ഇടിവ് സംഭവിക്കും.


ഇത് ഒരു ഭീകര അന്തരീക്ഷംതന്നെ സൃഷ്ടിക്കും.


അദ്ധ്യാപകൻ (രാമൻ മാഷ്) ക്ലാസിൽ കയറിവരുന്നു. എല്ലാരും എഴുന്നേൽക്കുന്നു, ഒരാൾ ഓഴികെ. എന്താണ് കാരണം? അയാളുടെ അമ്മാവൻ ഐപിഎസ് പരീക്ഷപാസായി പ്രദേശത്ത് ASPയായി സ്ഥാനമേറ്റിരിക്കുന്നു. അദ്ധ്യാപകൻ ഈ വിദ്യാർത്ഥിയോട് ചെറുതായി ബഹുമാനത്തിലുമാണ്. വല്ല്യ ബന്ധമുള്ള ആളല്ലെ. അപ്പോൾ വിദ്യാർത്ഥി അദ്ധ്യാപകനോട്, 'രാമാ, ഇഞ്ഞി ഇന്ന് പാഠം മൂന്ന് എടുത്താൽ മതി,' എന്ന് പറയുന്നു. തുടർന്ന് ചോദിക്കുന്നു: 'ഇന്റെ ഓള് (നിന്റെ ഭാര്യ) ആസ്പത്രീന്ന് തിരിച്ച് പോന്നോ?'


ഈ ചിത്രീകരണം വായിക്കുമ്പോൾ തികച്ചും അസംഭാവ്യമായി തോന്നാം. എന്നാൽ, മലബാറിൽ സാമൂഹിക ബന്ധങ്ങളിലും ആശയവിനിമയത്തിലും കേറിക്കൊണ്ടിരുന്ന് ബീഭത്സകരമായ മാറ്റങ്ങൾ ഈ വിധമാകാം. എന്നാൽ ഇത് വളരെ ചെറിയ തോതിലേ സംഭവിച്ചുള്ളു. കാരണം, ഇങ്ഗ്ളിഷ് ഭരണം, പ്രാദേശിക സാമൂഹിക സ്ഥിതിയെ വിപ്ളവാത്മകമാം വിധത്തിൽ തകിടം മറിക്കാൻ സൌകര്യം നൽകിയില്ലതന്നെ. മാത്രവുമല്ല, കോടതികളുടെ സാന്നിന്ധ്യവും ഇങ്ഗ്ളിഷ് ഭരണത്തെ നിയന്ത്രിച്ചിരുന്നു. കോടതികളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി വ്യക്തിക്ക് ഹരജി നൽകാം എന്ന വിഡ്ഢിത്തം തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഒരു മുഖമുദ്രയായിരുന്നു.


ദക്ഷിണ മലബാറിൽ ഇന്ന് വൻ സ്വാതന്ത്ര്യ സമരമായി വിഡ്ഢി ചരിത്രങ്ങൾ ചിത്രീകരിക്കുന്ന മാപ്പിള ലഹളയെന്ന സംഭവ വികാസങ്ങൾക്ക്, മുകളിൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധമുണ്ട്. എന്നാൽ അത് വ്യത്യസ്തമായ സ്ഥലമാണ്. മറ്റ് പല സങ്കീർണ്ണതകളും ആ സംഗതിയിൽ ഉണ്ടായിരുന്നു. അവയിലേക്ക് പിന്നീട് പ്രവേശിക്കാം.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page