ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
17. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന് പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും, വിവേകങ്ങളേയും മറികടക്കാൻ ആവുന്നതെങ്ങിനെ
ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ചിരുന്ന എല്ലാ വ്യക്തികളിലും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്റെ സ്വാധീനം വന്നുചേർന്നിരുന്നു. ഈ സാഹിത്യം ഇവരിൽ പകർത്തിയത് ഇങ്ഗ്ളണ്ടിലെ വ്യക്തി ബന്ധ കോഡുകളും, ആശയവിനിമയ കോഡുകളും മറ്റുമാണ്. ഈ കാര്യങ്ങൾ മലബാറിലെ പാരമ്പര്യ പെരുമാറ്റങ്ങളിൽ നിന്നും, ആശയവിനിമയ സമ്പ്രദായങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. എന്തിനേറെ പറയുന്നു? ഭൂഖണ്ഡ യൂറോപ്യൻമാർപോലും കൊതിയൂറും നേത്രങ്ങളാൽ നോക്കിക്കണ്ട സാമൂഹികാന്തരീക്ഷമാണ് ഇങ്ഗ്ളണ്ടിൽ ഉണ്ടായിരുന്നത്.
ഇന്ന് ഇന്ത്യയിൽ മിക്ക ഇങ്ഗ്ളിഷ് പഠന കേന്ദ്രങ്ങളിലും ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ എല്ലാ വിധ കോഡുകളും തിരുകിച്ചേർത്തുകൊണ്ട് തന്നെയാണ്. കാരണം പലതുമാണ്. അതിൽ ഒന്ന്, ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യങ്ങളെക്കുറിച്ചും, അതിലുള്ള അഗാധതെയെക്കുറിച്ചും, വളരെ തുച്ഛമായ അറിവു മാത്രമുള്ളവരാണ് ഇന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കാനായി മുന്നിൽചാടിയിരിക്കുന്നത്. വിദ്യാഭ്യാസ നയം രചിക്കുന്നവർക്കും ഈ കാര്യത്തിൽ വിവരം വ്യക്തമായും കുറവാണ്.
Tellicherryയിൽ മരുമക്കത്തായ തീയരിൽ പെട്ട ഒരു ചെറിയ കൂട്ടം വ്യക്തികൾക്ക് മാത്രമല്ല ഈ ഭാഷാ പഠനത്തിന്റെ സ്വാധീനം വന്നുചേർന്നത്. മറിച്ച് ബ്രാഹ്മണരിലും, അമ്പലവാസികളിലും, നായർമാരിലും പെട്ട ഒരു ചെറിയ കൂട്ടം ആളുകളിൽ ഇത് സംഭവിച്ചിരുന്നു. ഈ ഭാഷാ നൈപുണ്യം നേടിയ പലരും അതിൽ നിന്നും പലവിധ ഗുണമേന്മകളും നേടിയിരുന്നു. എന്നാൽ, ഈ ഭാഷയിൽ അഗാധ വിവരം ലഭിക്കാത്ത ഉയർന്ന ജാതിക്കാർക്ക് മുന്നിൽ ഒരു വൻ പ്രശ്നം വന്നുനിന്നിരുന്നു. അവർ തിരുവിതാംകൂർ രാജ്യത്തിലെ കീഴ് ജാതിക്കാരുടെ നിലവാരത്തിലേക്ക്, ഉന്നത സർക്കാർ തൊഴിൽ സ്ഥാനങ്ങളിലേക്ക് ഉള്ള അർഹതയുടെ കാര്യത്തിൽ, നീങ്ങിനിൽക്കുന്നു.
തിരുവിതാംകൂർ രാജ്യത്ത് സർക്കാർ ജോലികൾ ഒട്ടുമിക്കതും കീഴ് ജാതിക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ ഉയർന്ന ജാതിക്കാർക്ക്, ശിപായി, ക്ലാർക്ക് തുടങ്ങിയ തൊഴിലുകൾക്ക്, ഇങ്ഗ്ളിഷ് അറിയില്ലായെങ്കിലും, അർഹതയുണ്ടായിരുന്നു എന്ന വ്യത്യാസം നിലനിന്നു.
ഇങ്ഗ്ളിഷ് ഭാഷയിൽ അഗാധ പാണ്ഡിത്യം ഇല്ലാതിരുന്ന മരുമക്കത്തായ തീയരിലെ വ്യക്തികൾക്കും ഉയർന്ന സർക്കാർ സ്ഥാനങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, അവർക്ക് പാരമ്പര്യമായി മലബാറിൽ ഉയർന്ന സർക്കാർ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല.
എന്നിരുന്നാലും, സമൂഹത്തിൽ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യമുള്ളവർക്ക് ഉയർന്ന സ്ഥാനങ്ങൾ യാതോരു ജാതീയമായ നിയന്ത്രണങ്ങളുമില്ലാതെ ലഭിക്കുന്നത്, ഇവ ലഭിക്കാത്തവരിൽ സ്വാഭാവികമായും, ഇങ്ഗ്ളിഷ് ഭാഷയോട് തന്നെ ഒരു വിരോധം വരുത്തിക്കാണും. അതേ സമയം ഇങ്ഗ്ളിഷ് ഭാഷയുടെ വരവ് സമൂഹത്തിൽ വരുത്തിയ വൻ പോസിറ്റിവ് ആയിട്ടുള്ള കാര്യങ്ങൾ ഈ വക വ്യക്തികൾക്ക് പ്രസക്തമാകില്ലതന്നെ. കാരണം, അവർ ജീവിക്കുന്നത് ഫ്യൂഡൽ ഭാഷയിലാണ്. അതിനുള്ളിൽ സമൂഹത്തിലേയും, കുടുംബത്തിലേയും പലരും ബഹുമാന വിഷയത്തിൽ അവരോട് മത്സരിക്കുന്ന ആളുകളാണ്. സമൂഹത്തിന് എന്ത് സംഭവിച്ചാലും, പ്രശ്നമല്ലതന്നെ. മറിച്ച്, തനിക്ക് എന്ത് ബഹുമാനവും, വാക്ക് കോഡുകളിലെ വിലയും ആണ് ലഭിക്കുന്നത് എന്നതാണ് മുഖ്യമായ കാര്യം.
ബഹുമാന വാക്ക് കോഡുകളോടുള്ള ആക്രാന്തവും തരംതാഴ്ത്തുന്ന വാക്കുകളോടുള്ള ഭീതിയും, ഇവ സൃഷ്ടിക്കുന്ന സ്വാർത്ഥതയും ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് ഓർക്കണം.
മാത്രവുമല്ല, ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യമുള്ളവർ വളരെ ലഘുവായ രീതിയിൽ, പ്രായം, സാമൂഹിക സ്ഥാനം, കുടുംബ മഹിമ, സാമ്പത്തിക നിലവാരം തുടങ്ങിയവ പരിഗണിക്കാതെ ആശയവിനിമയം നടത്തുന്നത് കാണുമ്പോളും, മറ്റുള്ളവരിൽ അന്ധാളിപ്പും ഉത്ക്കണ്ഠയും , സ്വാഭാവികമായും ഒരു കഴിവ് കുറവുള്ള ചിന്തയും, അപകർഷബോധവും സൃഷ്ടിക്കും എന്നുള്ളത് വാസ്തവമാകാം. ഇത് ഇല്ലാതാക്കാൻ ഇങ്ഗ്ളിഷ് നൈപുണ്യമുള്ളവർ കാര്യമായി ശ്രമിക്കും എന്നും തോന്നുന്നില്ല. കാരണം, അവരും ഫ്യൂഡൽ ഭാഷക്കാർതന്നെയാണ്.
എന്നാൽ മലബാറി, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകൾ മറ്റുള്ളവർ സംസാരിക്കുന്നത് കണ്ടാൽ ഈ വിധമുള്ള ആധി മനസ്സിൽ വന്നുചേരില്ലതന്നെ. ഇതിനുള്ള കാരണം, ഈ വിധ ഭാഷകൾ സംസാരിക്കുന്നവർക്ക് പൊതുവായുള്ള പലവിധ കടിഞ്ഞാണുകളും ബഹുമാന-തരംതാഴ്ത്തൽ കോഡുകളും, അനുഭവപ്പെടുന്നുണ്ട് എന്നതാണ്.
ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഭാഷയിൽ മറ്റുള്ളവരെ കൊച്ചാക്കുന്ന വാക്ക് കോഡുകൾ പൊതുവായുള്ള ആശയവിനിമയത്തിൽ ഇല്ലതന്നെ എന്നതാണ്. എന്നിട്ടും, മറ്റുള്ളവർക്ക് ഇങ്ഗ്ളിഷിനോട് വിരോധം വരുന്നു.
ഇതിന്റെ വ്യക്തമായ കാരണം, ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്ക്, തമ്മിൽത്തമ്മിൽ കൊച്ചാക്കുന്ന വാക്കുകളെ നേരിടേണ്ടിവരുന്നില്ല എന്നുള്ളതാണ്. അതിനാൽത്തന്നെ അവർക്ക് അമിതമായുള്ള ആശയവിനിമയ കഴിവുകൾ, അവരുടെ സാമൂഹികവും, പ്രായപരമായും ആയുള്ള പരിധിക്ക് അപ്പുറത്തുള്ളതായി അനുഭവപ്പെടും.
ഇങ്ഗ്ളിഷ് ഭാഷയോടുള്ള എതിർപ്പിനെ, ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള എതിർപ്പായി സമൂഹത്തിലെ ഉന്നതർക്ക് സഞ്ചയിക്കാനാവും. ഈ തട്ടിപ്പ് ഇന്നും പല വൻ വിപ്ളവ പ്രസ്ഥാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇങ്ഗ്ളിഷ് ഭാഷ വ്യക്തിക്ക് നൽകുന്ന വൻ മാനസിക ഉന്നമനത്തെ കാണിച്ചുകൊടുക്കാതെ, ഈ ശക്തിയേറിയ സാമൂഹിക പരിഷ്ക്കരണ ഭാഷയോട് സാമൂഹികമായി കീഴിൽപെട്ടുപോയവരിൽ എതിർപ്പ് ഉളവാക്കിക്കൊണ്ടാണ് പല വിപ്ളവ പ്രസ്ഥാനങ്ങളും ആളെക്കൂട്ടുന്നത്. അണികൾ നന്നായിപ്പോയാൽ, നേതാവിന്റെ തരംതാഴ്ത്തുന്ന വക്ക് കോഡുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ ആളെക്കിട്ടാതാവും.
ഈ മുകളിൽ സൂചിപ്പച്ച കാര്യങ്ങളെക്കാളും വലുതായുള്ള മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. അത് ഇതാണ്: ഇങ്ഗ്ളിഷിൽ അതീവ പ്രാവീണ്യം നേടിവരുന്ന മരുമക്കത്തായ തീയർ മറ്റുള്ളവരുടെ പാരമ്പര്യ വിവരങ്ങളുടേയും, പാണ്ഡിത്യങ്ങളുടേയും മഹിമയുടെ കാര്യത്തിൽ ഒരു ഭീഷണിയും മത്സരിക്കുന്നവസ്തുവും വെല്ലുവിളിയും ആയി മറ്റുള്ളവർ കാണും എന്നുള്ളത്.
നായർമാർക്കും, അമ്പലവാസികൾക്കും, ബ്രാഹ്മണർക്കും എന്താണ് പാരമ്പര്യമായി ഉണ്ടായിരുന്ന പാണ്ഡിത്യം എന്നതാണ് നോക്കേണ്ടത്. കാരണം, കഴിഞ്ഞ എഴുത്തിൽ നൽകിയ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന് ഇവയെക്കാളും എങ്ങിനെയാണ് മൂല്യം കൂടുതൽ ഉണ്ട് എന്ന് അനുമാനിക്കാൻ ആവുക? ഇവിടെ എടുത്ത് പറയേണ്ടത് Shakespeareറിന്റെ കൃതികൾ ഇങ്ഗ്ളിഷ് സാഹിത്യനിധിക്കൂട്ടത്തിൽനിന്നും കഴിഞ്ഞ എഴുത്തിൽ ഒഴുവാക്കിയിരുന്നു. എന്നിട്ടും, കലർപ്പില്ലാത്ത സാധാരണ ഇങ്ഗ്ളിഷ് സാഹിത്യ രചനകൾ എങ്ങിനെയാണ് അനേക ആയിരം വർഷങ്ങൾ പാരമ്പര്യമുള്ളതും, വേദങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലും ബ്രാഹ്മണങ്ങളിലും സ്മൃതികളിലും ധർമ്മനീതികളിലും മന്ത്രങ്ങളിലും ഗൂഡതന്ത്രങ്ങളിലും മറ്റും ഉറഞ്ഞ് കൂടി നിൽക്കുന്ന പാണ്ഡിത്യത്തേയും, അറിവിനേയും, വിവേകങ്ങളേയും മറ്റും വെല്ലുവിളിച്ചേക്കും എന്ന ഒരു ഭീതി പലരിലും വന്നുചേർന്നത്? ഇന്നും ഈ ഭീതി ഈ രാജ്യത്തിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം. ഇന്ന് സർക്കർ അക്കാഡമിക്ക് സിലബസ്സിൽനിന്നും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം ഏതാണ്ട് പൂർണ്ണമായും മാച്ച് കളഞ്ഞിട്ടുണ്ട്.
പകരം വിരസമായ തനി നിലവാരം ഇല്ലാത്ത പല ഇങ്ഗ്ളിഷ് പാഠങ്ങളും ഫ്യൂഡൽ ഭാഷാ എഴുത്തുകളും ആണ് പഠന വിഷയങ്ങൾ. കാറ്റ് വിതച്ച്, കൊടുംകാറ്റ് കൊയ്യുന്ന പദ്ധതിയാണ് ഇത് എന്ന് പറയാതെ വയ്യ. കാരണം, തരം താണ ജനതയെയാണ് വാർത്തെടുക്കുന്നത്. ഗംഭീര അച്ചടക്കരാഹിത്യവും, തമ്മിൽത്തമ്മിൽ വിരോദങ്ങളും അനാവശ്യമത്സരമോഹങ്ങളും വളർത്തുന്ന ഭാഷകളാണ് ഇവ രണ്ടും. സാമൂഹികാന്തരീക്ഷം ഒച്ചപ്പാടുകൾ നിറഞ്ഞിരിക്കും. ആളുകൾ വീടിന് പുറത്ത് ഇറങ്ങിനടന്ന് ഒന്ന് സ്വതന്ത്രമായി പെരുമാറാനുംമറ്റും പറ്റണമെങ്കിൽ ഉത്സവ ചന്തയുടെ അന്തരീക്ഷം ഉണ്ടാവണം. അതുമല്ലെങ്കിൽ ഒരു വെള്ളപ്പൊക്കമോ മറ്റോ വന്നുപെടണം. അതൊന്നും നിത്യവും ലഭിക്കുന്ന കാര്യങ്ങൾ അല്ലതന്നെ.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും