top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

18. ഫ്യൂഡൽ ഭാഷകളുടെ പൈശിചിക കോഡകൾക്ക് വ്യക്തിയെ സമീപിക്കാൻ അനുവാദം നൽകാതിരിക്കുക

പാരമ്പര്യമായി ബ്രാഹ്മണരിൽ സംസ്കൃതഭാഷാ പാരമ്പര്യങ്ങളിൽ പെട്ട പല വിവരവിജ്ഞാനങ്ങളും ഉണ്ടാവും എന്ന് പൊതുവായി ധരിക്കാമെങ്കിലും, വാസ്തവം അത്രകണ്ട് ശരിയാവണമെന്നില്ല. കാരണം, ഈ ഉപഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങൾ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരിക്കുന്ന കാലത്ത്, ഈ പ്രദേശത്തിന്റെ പാരമ്പര്യങ്ങളിൽ അനവധി പുരാണ കൃതികളും മറ്റും ഉണ്ട് എന്ന് അവർക്ക് സൂചനകൾ ലഭിക്കുകയും, അവ കണ്ടെത്താൻ അവർ വൻ പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പല കൃതികളിൽ സൂചിപ്പിക്കപ്പെട്ട് കണ്ട പല ഗ്രന്ഥങ്ങളും കണ്ടെത്താൻ അവർ വളരെ പ്രയാസപ്പെട്ടു എന്നുള്ളതാണ് വാസ്തവം.


ഈ കാര്യം പറഞ്ഞത്, മലബാറിലെ കാര്യമല്ല, മറിച്ച്, ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലെ കാര്യങ്ങളാണ്.പലവിധ താലിയോല ഗ്രന്ഥങ്ങൾ, തമ്മിൽത്തമ്മിൽ വളരെ വിദൂരങ്ങളിൽ ഉള്ള ഒറ്റപ്പെട്ട ബ്രാഹ്മണ ഗൃഹങ്ങളിൽ നിന്നുമാണ് കണ്ടെത്താൻ പറ്റിയത്.


മലബാറിലെ സാധാരണ ബ്രാഹ്മണ മനകളിലും, ഇല്ലങ്ങളിലും ജീവിക്കുന്ന ബ്രാഹ്മണർക്ക്, അവരുടെ നിത്യജീവിതത്തിൽ വേണ്ടിവരുന്ന അനുഷ്ഠാനങ്ങളും പൂജാവിധികളും കർമ്മങ്ങളും, മറ്റുമായി ബന്ധപ്പെട്ട വേദകാല എഴുത്തുകളും പുരാണങ്ങളും മറ്റും അറിവുണ്ടായേക്കാം. അതല്ലാതെ, വേദകാല സാഹിത്യത്തിന്റെയും മന്ത്രങ്ങളുടെയും മറ്റും ഉള്ളറകളെക്കുറിച്ചും അവ പ്രവർത്തിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചും, അവയെ പ്രവർത്തിപ്പിക്കുന്ന സോഫ്ട്വേർ യന്ത്രസംവിധാങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


എന്നാൽ ഇവയെക്കുറിച്ച് അറിവുണ്ടായിരുന്നാൽപോലും, അവ വെറും നൈപുണ്യങ്ങളും പാണ്ഡിത്ത്യങ്ങളും മറ്റും മാത്രമേ ആകുള്ളു. ആശാരിക്ക് ആശാരിപ്പണിയിലും, ഡോക്ടർക്ക് രോഗചികിത്സയിലും നൈപുണ്യം ഉണ്ടാവും എന്ന് പറയുന്നത് പോലമാത്രം.


ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം ഈ നാട്ടിൽകൊണ്ടുവന്നത്, കായികവും, തൊഴിൽപരവും മറ്റുമായ നൈപുണ്യങ്ങളും മറ്റും മാത്രമല്ലതന്നെ. മറിച്ച്, മനുഷ്യനും മൃഗങ്ങൾക്കും അന്നേവരെ ഈ പ്രദേശത്തിൽ ഇല്ലാതിരുന്ന ഒരു വ്യത്യസ്തമായ വ്യക്തിത്വവളർച്ചയും, ആശയവിനിമയ സൌകര്യവും ആണ്.


ഈ എഴുത്തുകാരന് ഏതാണ്ട് 17 വർഷങ്ങൾക്ക് മുൻപ് ഒരു വേദപണ്ഡിതന്റെ ഒരു മലയാളം കൃതി ഇങ്ഗ്ളിഷിലേക്ക് തർജ്ജമചെയ്യുവാൻ സൌകര്യപ്പെട്ടിരുന്നു. അന്നേരം ഈ പണ്ഡിതൻ ഏതാനും ചില വേദ ശ്ളോകങ്ങൾ ഉരുവിടുകയുണ്ടായി. നൂറുകണക്കിന് തിരമാലകൾ ഉരുണ്ടുരുണ്ട് വരുന്ന ഗംഗാപ്രവാഹംമാതിരി, നിഗൂഡമായ ഏതോ ആശയലോകത്തിന്റെ ഉള്ളറകളെ, മനസ്സിലാക്കാൻപറ്റാത്ത വാക്കുകളിൽ, സ്വരപ്പെടുത്തി മനസ്സിൽ ബ്രഹ്മതാളങ്ങളും ഉന്മാദവും സൃഷ്ടിച്ചുകൊണ്ട് ഇവ ഒഴുകിവന്നു. ആ രാഗമാധുരിയിൽ നിശബ്ദമായ ഒരു വ്യാമോഹ-സംഗീതവും ശ്രദ്ധിക്കാനാവുമായിരുന്നു. വാക്കുകൾക്ക് വൻ മുഴക്കം. അതിനുമപ്പുറം, ഇന്നും ആർക്കും കാര്യമായ അറിവ് ലഭിച്ചിട്ടില്ലാത്ത ഏതോ മാസ്മരിക സോഫ്ട്വാർ കോഡുകൾ ഇവയിൽ ഉൾക്കൊള്ളുന്നുണ്ട് എന്ന ഒരു തോന്നലും.


നിഗൂഡ സോഫ്ട്വേർ വിഷയത്തിലേക്ക് പിന്നീട് ഒരിക്കൽ കടക്കാം.


ഈ വാക്യപ്രവാഹം കേട്ടിരുന്ന ഈ എഴുത്തുകാരന്റെ ആ വേദിയിലെ അവസ്ഥയെന്താണ്?


ഏതാനും ഐഏഎസ്സുകാർ ഒരു മുറിയിലിരുന്ന് തമ്മിൽ സംസാരിക്കുകയും, രാജ്യത്തിലെ പല പ്രവർത്തനങ്ങളേയും നിസ്സരം എന്ന് തോന്നാവുന്ന മൊബൈൽ ഫോണുകളിലോടെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു മുറി. ആ മുറിക്കകത്ത് ഒരു ഓഫിസ് ശിപായി നിൽക്കുന്നു. ആ ആളെ സംബന്ധിച്ചെടുത്തോളും, ഐഏഎസ്സുകാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏതാണ്ട് അമാനുഷികകാര്യങ്ങളാണ്. വെറും ഏതാനും വാക്കുകൾകൊണ്ട് നൂറുകണക്കിന് ആളുകൾ ഉള്ള പോലീസ് സേനാവിഭാഗങ്ങളേയും മറ്റും നൂറുകണക്കിന് മൈലുകൾക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും സ്ഥാനചലനം നടത്തുന്നു. ആ ശിപായിക്കാണെങ്കിൽ ഏറ്റവും കൂടിവന്നാൽ ഗംഭീരമായ കൽപനകൾ എഴുതിവെച്ചിട്ടുള്ള ഓഫിസ് ഫൈലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൊണ്ട് നടക്കാം. തൊട്ടുമുന്നിൽ നിൽക്കുന്ന ഐഏഎസ്സുകാരോട് ഒന്ന് സംസാരിക്കണമെങ്കിൽ ഓച്ചാനിക്കണം.


ഈ ശിപായിയുടെ അവസ്ഥയാണ് മലബാറിലെ അനവധി വ്യത്യസ്ത ജനക്കൂട്ടങ്ങളുടേത്. വാക്ക് കോഡുകളിലെ ബ്രാഹ്മണത്ത്വത്തിന് മുന്നിൽ അവർ പലതട്ടുകളായി നിശ്ചിതതോതിലുള്ള കീഴാളരായി ജീവിക്കണം. ബ്രാഹ്മണ വിവര പാരമ്പര്യങ്ങൾ നായർമാർക്കും അപ്രാപ്യമായിരുന്നു.


കാരണം, പ്രാദേശിക ഭാഷ ഫ്യൂഡൽ ആണ്. കീഴിൽ ഇരിക്കുന്ന വ്യക്തിക്കും ജനക്കൂട്ടത്തിനും അറിവും ആഹാരവും, വസ്ത്രങ്ങളും, ഇരിപ്പിടസൌകര്യങ്ങളും, വാസസ്ഥല സുഖസൌകര്യങ്ങളും അളന്നും നിയന്ത്രിച്ചും, ഏറ്റുക്കുറിച്ചിലോടെയും നൽകേണം. അല്ലാതെ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ നൽകുന്നത് പോലുള്ള രീതിയിൽ ഏവർക്കും ഒരേ മാതിരി സൌകര്യങ്ങളും, അവകാശങ്ങളും നൽകിയാൽ, യുഎസ്സ് ഏയിൽ അടിമകളായി വന്ന നീഗ്രോകളുടേയും, അഭ്യാർത്ഥികളായി കയിറവന്ന ഭൂഖണ്ഡ യൂറോപ്യന്മാരേപോലെയും ആവും കാര്യങ്ങൾ. സമൂഹത്തിൽ കൂടുതൽ കൂടുതൽ സൌകര്യങ്ങൾ ലഭിക്കുന്തോറും, കൂടുതൽ കൂടുതൽ അവകാശങ്ങളും മറ്റും അവകാശബോധത്തോടെ ആവശ്യപ്പെടും. അവിടെ ഭാഷ ഇങ്ഗ്ളിഷാണ്. പെട്ടെന്ന് ആപത്ത് മറ്റുള്ളവർക്ക് മനസ്സിലാകില്ല. എന്നാൽ ഫ്യൂഡൽ ഭാഷയിൽ പെട്ടെന്ന് തന്നെ സാമൂഹികാവസ്ഥ തകിടം മറിയും. ഓര് ഓനാകും. ഓൻ ഓരാകും. ആദ്യത്തെ ആളുടെ മനോനില തെറ്റും. രണ്ടാമത്തെ ആൾക്ക് വൻ ഹർഷോൻമാദം വന്നുചേരും.


ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം മലബാറിലെ സാധാരണക്കാരന് നൽകിയത്, ഓഫിസ് ശിപായിക്ക് ഐഏഎസ്സുകാരുടെ സാമീപ്യം ഉള്ളത് പോലുള്ള അവസ്ഥയല്ല. മറിച്ച്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന സാധാരണ വ്യക്തികളുടെ ഒരു കൂട്ടായ്മയും, ഇങ്ഗ്ളണ്ടിലെ സാമൂഹികാന്തരീക്ഷത്തിന്റെ മാനസിക പ്രഭാവവും മറ്റും മാത്രമായിരുന്നു. വ്യക്തികൾക്കും വ്യക്തിത്വങ്ങൾക്കും, സാമൂഹിക ആശയവിനിമയത്തിലും മലബാറിന്റെ ചരിത്രത്തിൽ അന്നേവരെ അനുഭവപ്പെട്ടിട്ടില്ലാത്ത തെളിമയും, സരളതയും, ലാളിത്യവും, അസങ്കീർണ്ണതയും, അകൃത്രിമത്വവും നിർവ്യജതയും മറ്റും. അല്ലാതെ കടിച്ചാൽ പൊട്ടാത്ത പാണ്ഡിത്യങ്ങൾ അല്ലതന്നെ.


വാക്കുകൾക്ക് മനുഷ്യനേയും മനുഷ്യാത്മാവിനേയും, കുപ്പത്തൊട്ടിമുതൽ അങ്ങ് ഹിമഗിരിശൈലത്തിന്റെ ഉന്നതങ്ങളിൽ വരെ തരംതിരിച്ച് വെക്കാനാവുന്ന ഭാഷയാണ് മലബാറിലെ പാരമ്പര്യ ഭാഷ. തൊട്ടപ്പുറത്തുള്ള തമിഴും, കന്നടയും, മലയാളവും ഹിന്ദിയും മറ്റും ഇവപോലതന്നെ.


കുപ്പത്തൊട്ടിയായി ഭാഷാ കോഡുകളിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് വാക്കുകളിലെ ബ്രാഹ്മണത്വം തുളുമ്പിനിൽക്കുന്ന ഇടം വളരെ മാസ്മരികമായി അനുഭവപ്പെടും. പഴയകാല മലയാള സിനിമാ ഗാനങ്ങളടെ സ്വരമാധുര്യത്തിന്റെ രഹസ്യങ്ങളിൽ ഒന്ന് ഇതാണ്.


ഈ വിധം തരംതാഴ്ത്തിനിർവ്വചിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം ഒരു കുഴിതന്നെയായിരിക്കും. ഈ കുഴിയെ എടുത്ത് ഹിമഗിരിശൈലത്തോട് സാമ്യപ്പെടുത്തിയാൽ, ഹിമഗിരിശൈലം താഴെക്ക് ഇടിഞ്ഞ് വീഴും. അതും ഒരു വൻ പ്രശ്നമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


എന്നാൽ ഇവിടെ ചെറുതായി സൂചിപ്പിക്കാനുള്ളത്, വെറും കേവലമായ Spoken-English ഉപയോഗിച്ചു കൊണ്ട് സാമൂഹിക കുഴികളെ സാമൂഹിക വൻ പർവ്വതങ്ങളോട് ഒരുമപ്പെടുത്താനുള്ള ശ്രമവും വൻ ആപത്തുള്ളതാണ്. ആദ്യം ചെയ്യേണ്ടുന്നത്, സാമൂഹിക കുഴികളും, സാമുഹിക പർവ്വതങ്ങളും ആയുള്ള വ്യത്യസ്ത വ്യക്തിത്ത്വങ്ങളെ വളർത്തിയെടുക്കാതിരിക്കലാണ്. അതിന് ചെയ്യേണ്ടത്, ജനിച്ച അന്നുമുതൽ ഫ്യൂഡൽ ഭാഷകളുടെ പൈശിചിക കോഡകൾക്ക് വ്യക്തിയെ സമീപിക്കാൻ അനുവാദം നൽകാതിരിക്കലാണ്.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page