top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ കഴിവുകൾ

ഗ്രാമങ്ങളിലെ വ്യക്തികൾ തമ്മിലുള്ള വ്യക്തിബന്ധത്തെ ചില പ്രത്യേക നഗരങ്ങളിലെ ചില വ്യത്യസ്ത ജനജീവിതവുമായി താരതമ്യം ചെയ്യാനുള്ള ഉത്സാഹം മനസ്സിന്റെ ഉള്ളിന്റെ ഉള്ളിനിന്നും പതഞ്ഞ് പൊന്തിക്കൊണ്ടിരിക്കുന്നു.


ഈ എഴുത്തുതന്നെ ഈ വിധമുള്ള തുടിച്ചുപൊന്തിവരുന്ന ഏതോ ഒഴിക്കിനാലാണ് സംഭവിക്കുന്നത്. ഈ എഴുത്തിന്റെ കൃത്യമായ ലക്ഷ്യം എന്താണ് എന്ന് വ്യക്തമായി തിരിച്ചറിവില്ലായെന്നത് ശരിയാണെങ്കിലും, ഈ എഴുത്തുകാരൻ സ്വന്തം മനസ്സിൽ ഇതിന് ഒരു വ്യക്തമായ ലക്ഷ്യം കരുതിക്കൂട്ടി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാലും, ഈ വിധ ചിന്താതരംഗങ്ങളുടെ സ്രോതസ് സ്വന്തം മനസ്സിന്റെ ഏതോ അഗാധതമാത്രമാണ് എന്ന് തോന്നുന്നില്ല. മറിച്ച് ബാഹ്യമായ മറ്റേതോ അറിവിന്റെ കലവറയിൽ നിന്നുമുള്ള നീർപ്പാച്ചിലാണ് ഇത് എന്നത് സംശയരഹിതമാണ്.


ഗ്രാമങ്ങളിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ഒന്ന് രണ്ട് കാര്യങ്ങൾ എഴുത്തിന്റെ ഇടയിലേക്ക് തളളിക്കയറ്റണം എന്ന പ്രേരണ മനസ്സിനുള്ളിൽനിന്നും പതഞ്ഞ് പൊന്തിക്കൊണ്ടിരിക്കുന്നു. ഈ വിവരങ്ങൾ പുറത്ത് കടക്കാനായി വെമ്പൽകൊള്ളുന്നു എന്നാണ് തോന്നുന്നത്. അതിനാൽ തന്നെ അതും കൂടി എഴുതിക്കഴിഞ്ഞതിന് ശേഷം, Tellicherryയിലേക്ക് തിരിച്ച് പോകാം.


ഇന്ത്യയിലെ വൻ നഗരങ്ങളിൽ (Metropolitan cities) ഉള്ള, മറ്റ് ചെറുകിട പട്ടണങ്ങളിൽ വ്യക്തമായി കാണാൻ പറ്റാത്ത, ഒരു സാമൂഹികാന്തരീക്ഷമാണ് ചേരിനിവാസം. ഇവിടെ മനസ്സിൽ ഉദിക്കുന്ന ചിത്രങ്ങൾ Bombay, Madras, Delhi എന്നീ നഗരങ്ങളിലെ കാര്യങ്ങൾ ആണ്. ഈ മൂന്ന് നഗരങ്ങളിൽ കണ്ടത്, തമ്മിൽ തികച്ചും വ്യത്യസ്തമായ സാമൂഹിക ദൃശ്യങ്ങൾ ആണ് എന്ന് പറയാമെങ്കിലും, ഈ മൂന്നിലും, ഓരോ നഗരത്തിലേയും പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ വ്യക്തമായ സ്വാധീനം, ഈ വിധ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവർക്ക്, കാണാൻ പറ്റുന്നതാണ്.


ഈ മൂന്ന് നഗരങ്ങളിലേയും ചേരിനിവാസത്തിന്റെ വ്യക്തമായ വ്യത്യാസങ്ങളിലേക്ക് ഇപ്പോൾ ഈ എഴുത്ത് നീങ്ങുന്നില്ല. മറിച്ച്, അവ തമ്മിലുള്ള പൊതുവായുള്ള ഒരു ചെറിയ സംഗതിമാത്രം എടുത്ത് നോക്കുകയാണ്.


ഭാഷാകോഡുകളിലൂടെ നോക്കിയാൽ, ചേരിപ്രദേശനിവാസം പലപ്പോഴും തെരുവീഥിയോരങ്ങളിൽ താമസിക്കുന്നത് പോലെയുള്ള ഒരു അനുഭവമായിരിക്കും. ഫ്യൂഡൽ ഭാഷകളിൽ, ഒരു വ്യക്തി, തമ്മിൽ ബന്ധമുള്ള കുറേ വ്യക്തികൾ അതുമല്ലെങ്കിൽ, ഒരു കുടുംബം എന്നിവ പുറംലോകത്തിലെ മറ്റുള്ളവരിൽനിന്നും വിട്ടുനിൽക്കാനുള്ള ഒരു വൻ മതിൽകെട്ടോ, ആൾ ബലമോ, ഭൌതികമായ അകൽച്ചയോ, വ്യക്തമായ സാമൂഹിക ഉൽകൃഷ്ടതോയോ, അങ്ങിനെയെന്തെങ്കിലും ആവശ്യമാണ്. പ്രശ്നം ബഹുമാന - തരംതാഴ്ത്തൽ വാക്ക് - കോഡുകളാണ്. മുകളിൽ സൂചിപ്പിച്ച കവചങ്ങളിൽ ഏതെങ്കിലും ഒന്ന് ഇല്ലാതെ നിന്നാൽ, വാക്ക് കോഡുകളിൽ മറ്റുള്ളവർ നിർവ്വചിക്കുക തരംതാഴ്ത്തിത്തന്നെയാണ്.


ഇത് ഇങ്ഗ്ളിഷിൽ ഇല്ലാത്തെ ഒരു സംഗതിയാണ്. ഈ സംഗതി ബീഭത്സംതന്നെയാണ്. അല്ലായെന്ന് നടിച്ചിട്ട് കാര്യമില്ല.


ഡെൽഹി എന്ന നഗരത്തിൽ രണ്ടിൽ കൂടുതൽ രീതിയിൽ ഉള്ള ചേരിനിവാസം ഉണ്ട് എന്ന് പൊതുവായി തോന്നിയിരുന്നു.


ഒന്ന് ഈ വിധമാണ്:


ഒരു റോഡിന്റെ ഒരു വശത്ത് വൻ സാമ്പത്തിക ശേഷിയുള്ള ഭവനങ്ങൾ. അവ വിട്ട് വിട്ടാണ് സ്ഥിതിചെയ്യുന്നത്. റോഡിന്റെ മറുവശത്ത്, കൊൺക്രീറ്റ് കെട്ടിടങ്ങൾതന്നെ. എന്നാൽ, തീപ്പെട്ടിക്ക് മേൽ തീപ്പെട്ടിയെന്ന രീതിയിൽ വീടുകൾ. കുടുംബങ്ങൾ തൊട്ടുതൊട്ട് ജീവിക്കുന്നു. ഓരോ വ്യക്തിക്കും തൊട്ടടുത്തുള്ള വ്യക്തികളെ ദൃഷ്ടിയിൽനിന്നും വിചാരധാരയിൽനിന്നും ഒഴിവാക്കാൻ പറ്റാത്ത ഭൌതികവാസ്ഥ.


ഇതുപോലെ വ്യക്തികളും കുടുംബങ്ങളും ഒട്ടിയൊട്ടി ജീവിച്ച അവസരം ഇങ്ഗ്ളണ്ടിലും, ചില പ്രദേശങ്ങളിൽ, ലോക മഹായുദ്ധകാലത്ത് ഇടക്കിടക്ക് സംഭവച്ചിരുന്നു. എന്നാൽ ഡെൽഹിയിലേ അവസ്ഥയും ഇങ്ഗ്ളണ്ടിലെ അന്നത്തെ അവസ്ഥയും തമ്മിൽ വ്യക്തമായ ഒരു വ്യത്യാസം ഉണ്ടായിരുന്നു.


Englandൽ ജനം തമ്മിൽ അന്ന് സംസാരിച്ചുകൊണ്ടിരുന്നത് ഫ്യൂഡൽ ഭാഷയല്ലാത്ത ഇങ്ഗ്ളിഷ് ആണ്. രാക്ഷസീയതയൂറുന്ന ഫ്യൂഡൽ കോഡുകളും, മനുഷ്യവ്യക്തിത്വത്തെ തങ്കത്താഴികക്കുടങ്ങൾ ആക്കാൻ ശക്തിയുള്ള ബുഹമാന കോഡുകളും ഇണചേർന്നുനിൽക്കുന്ന, ഉഗ്ര വിഷസർപ്പസൌന്ദര്യവും അതിദ്രോഹവിഷാംശവും ഉള്ള ഹിന്ദിയാണ് ഡെൽഹിയിലെ ഭാഷ.



IMAGE: An Air raid shelter in a London Underground station in London during The Blitz. 1940s.


റോഡിന്റെ ഇരുവശത്തും ഉള്ള വ്യക്തമായ വ്യക്തിബന്ധത്തിലുള്ള വ്യത്യാസം ഈ വിധമാകാം:


വൻ സാമ്പത്തിക ശേഷിയുള്ള ഭാഗത്ത് ആളുകൾ വീടുകളിൽ താമസിക്കുന്നു. അവർക്ക് തമ്മിൽ അകൽച്ചയുണ്ട്. തമ്മിൽ ബന്ധപ്പെടുന്നത്, താൽപ്പര്യമുള്ളവരോട് മാത്രം. ഇവിടേയും ഹിന്ദിയിലെ ബഹുമാന - തരംതാഴ്ത്തൽ കോഡുകൾ സജ്ജീവമാണെങ്കിലും, ബന്ധപ്പെടാൻ താൽപ്പര്യമുള്ളവരെ പലപ്പോഴും തിരഞ്ഞെടുക്കാനാവും. ബഹമാനം ഇല്ലാതെ സംസാരിക്കാൻ വെമ്പൽ കൊള്ളുന്നവരെ ഒഴിവാക്കാം. അവഗണിക്കാം. ഒരേ മാനസികമോ, ബുദ്ധിപരമോ, വിവരവിജ്ഞാനപരമോ, സാമ്പത്തിമോ ആയി ഒരേ നിലവാരത്തിലുള്ളവരുമായി മാത്രം ഇടപഴകാം.


ഓരോ വീട്ടുകാർക്കും, കീഴിൽ തരംതാഴ്ത്തപ്പെട്ട വാക്കുകളാൽ നിർവ്വചിക്കപ്പെടുന്ന ജോലിക്കാരും ഉണ്ടാവും. ഇവർ, അവർ വീട്ടുവേല ചെയ്യുന്ന വീടുകളിലെ ആളുകളെ വാക്ക് - കോഡുകളിൽ പൊന്തി നിർത്തും.


ആ വീടുകളിലെ ചെറുപ്രായക്കാർ അവിടുള്ള പൂന്തോട്ടത്തിലും മറ്റും പോയി ഇരിക്കുന്ന അവസരത്തിൽ, അവരെ ഈ കീഴ് ജീവനക്കാരും മറ്റും വന്ന് നിന്റെ പേരന്താ?, നിന്റെ വീടേതാ?, അവള് നിന്റെ അനുജത്തിയോണ്?, അവൻ എവിടെയാണ് പഠിക്കുന്നത്? എന്നെല്ലാമുള്ള തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ നിറച്ചുള്ള ചോദ്യശരങ്ങളാൽ അലോസരപ്പെടുത്തി, തരിശായിക്കിടക്കുന്ന സ്വന്തം ആത്മാഭിമാനവും, വ്യക്തിത്വവും ഉയർത്തിവെക്കാൻ ശ്രമിക്കില്ലതന്നെ. പലപ്പോഴും, ആപ്പ്, ഉൻ തുടങ്ങിയ വാക്കുകൾതന്നെയാവും, ഈ കീഴ് ജനക്കൂട്ടം മേൽ ജനക്കൂട്ടങ്ങളിലെ ചെറുപ്രായക്കാരോട് ഉപയോഗിക്കുക.


ഈ സംഗതിയെക്കുറിച്ച് മറ്റ് പല കാര്യങ്ങളും പറയാനുണ്ട്. വടക്കൻ ഇന്ത്യയിൽ വൻ വർഗ്ഗീയകലാപങ്ങൾക്ക് വരെ ഇടം നൽകിയ കാര്യങ്ങളാണ് അവ. അവയിലേക്ക് ഇപ്പോൾ പോകൻ പറ്റില്ലതന്നെ.


ഇനി റോഡിന്റെ അപ്പുറത്തെ അവസ്ഥ നോക്കാം.


വ്യക്തികൾ, സ്ത്രീകൾ, പുരുഷന്മാർ, ചെറുപ്രായക്കാർ തുടങ്ങിയവർ, തെരുവോരങ്ങളിൽ ജീവിക്കുന്നത് പോലെയാണ് അവിടെ . റോഡിന്റെ അപ്പുറത്തുള്ള സാമൂഹിക ബന്ധ കോഡുകൾ മിക്കവയും, തമ്മിൽ അമർന്ന്, വ്യക്തികൾ തമ്മിൽത്തമ്മിൽ ഉള്ള എല്ലാവിധ ഭൌതിക ദൂരങ്ങളും വാക്ക് കോഡുകളിൽ മാഞ്ഞ് പോയിക്കിടക്കുന്ന Black Holeആണ് അവിടം.


ആളുകൾക്ക് വ്യക്തമായ ബഹുമാന-തരംതാഴ്ത്തൽ കോഡുകൾ ശക്തമായി അടിച്ചേൽപ്പിക്കപ്പെട്ടിരിക്കും. ചിലരെ നിർബന്ധമായും ബഹുമാനിക്കേണം. എന്നുവച്ചാൽ, നിർബന്ധമായും സ്വയം തരംതാണതാണ് എന്ന് പ്രഖ്യാപിക്കണം. ബഹമാനിക്കപ്പെടുന്നവർ, തിരിച്ച് തരംതാഴ്ത്തി സംസാരിക്കും. പരാമർശിക്കും.


വളരെ തുച്ചമായ വിസ്ത്രീർണം ഉള്ള സാമൂഹിക വ്യാപ്തിയിൽ വ്യക്തികളും അവരുടെ വ്യക്തിത്വവും നിന്ന് തുടിക്കും. ഒച്ചപ്പാട് ഉണ്ടാക്കിക്കൊണ്ടിരിക്കും.


ഈ പ്രദേശത്തിലും വലിയ ആളുകൾ ഉണ്ടാവാം. പലരും ബഹുമാനിക്കുന്നവരും, വൻ സാമ്പത്തിക ശേഷിയുള്ളവരും ഉണ്ടാവാം എന്നാൽ അവർക്ക് ഈ ഇടം വിട്ടുപോകാനും ആവില്ല. കാരണം, ഈ ഇടം വിട്ട് മറ്റൊരു ദിക്കിലേക്ക് നീങ്ങിയാൽ, അവരെ വാക്ക് കോഡുകളിൽ പൊന്തിനിർത്തുന്നതും, അവർ വാക്ക് കോഡുകളിൽ ഇടിച്ച് താഴ്ത്തിനിർത്തുന്നവരും ആയ ജനക്കൂട്ടങ്ങളെ അവർക്ക് നഷ്ടമാകും.


ഈ വിധ നഗരങ്ങളിൽ താമസസ്ഥല മേൽവിലാസം ഒരു വൻ മൂല്യനിർവ്വഹണ സംഗതിയാണ്. റോഡിന്റെ ഇരുവശത്തും, രണ്ട് വ്യത്യസ്ത സാമൂഹിക ഘടനയുള്ള ഒരു ദിക്കിൽ താമസിക്കുന്ന ഒരു വ്യക്തിയെ ഒരിക്കൽ കണ്ടുമുട്ടുകയുണ്ടായി. അയാൾ യഥാർത്ഥത്തിൽ നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ അംഗമായിരുന്നു. എന്നാൽ പിതാവുമായി ഏറ്റുമുട്ടി വീടുവിട്ട് ഇറങ്ങി ഡെൽഹിൽ വന്ന് തൊഴിൽചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. നല്ല രീതിയിൽ ഇങ്ഗ്ളിഷ് സംസാരിക്കും. ഇതിനാൽത്തന്നെ ഈ വ്യക്തി ഈ എഴുത്തുകാരനോട് കാര്യങ്ങൾ പലതും വ്യക്തമായി പറയുകയുണ്ടായി. ഈ ആൾ താമസിക്കുന്നത് റോഡിനോട് തൊട്ട് തന്നെയാണ്. അതിനാൽ തന്നെ, വൻ സാമ്പത്തിക ശേഷിയുള്ള അപ്പുറവുമായി വെറും ഒരു റോഡിന്റെ ദൂരം മാത്രമേയുള്ളു.


അപ്പുറത്തിനും ഇപ്പുറത്തിനും വ്യക്തമായ വ്യത്യസ്ത റസിഡൻഷ്യൽ സ്ഥലനാമങ്ങളാണ് ഉള്ളത്. ഈ ആൾ പറഞ്ഞത്, താന്റെ താമസസ്ഥലം എവിടെയാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ, അപ്പുറത്തുള്ള പ്രദേശത്തിന്റെ പേരാണ് നൽകുക എന്ന്.


അപ്പുറത്തുള്ള ആളുകൾ ഇപ്പുറത്തുള്ള ആളുകളെ പലപ്പോഴും കണ്ടില്ലായെന്ന് നടിക്കും.അനാവശ്യമായി നേത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ ഇപ്പുറത്തുള്ളവർ ശ്രമിച്ചാൽ, അപ്പുറത്തുള്ളവർ, ഇവരിലെ നേത്രങ്ങളിൽ ദൃഷ്ടിപതിപ്പിക്കാതെ, അതിന് ഉള്ളിലൂടെ ദൃഷ്ടിയെക്കടത്തിവിട്ട് കൊണ്ട് കണ്ണുകൾ തമ്മിൽതമ്മിൽ സ്പർശിക്കാൻ ഇടനൽകില്ല.


ഈ ഒരു ഒഴിവാക്കലിന്റെ ഹേതു യഥാർത്ഥത്തിൽ, യാഥാർത്ഥ്യത്തിന്റെ സോഫ്ട്വേർ കോഡുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു സംഗതിയാണ്. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.


നേത്രങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയം ഫ്യൂഡൽ ഭാഷക്കാർ പടർന്നു കയറുന്ന പല പ്രദേശങ്ങളിലും ഇന്ന് വളർന്നു വരുന്നുണ്ട്. ഇങ്ഗ്ളണ്ടിൽ ഇന്ന് ഇത് പല ഇങ്ഗ്ളിഷുകാരും ഉപയോഗിച്ചുതുടങ്ങും എന്നും തോന്നുന്നു.


റോഡിന് അപ്പുറത്തുള്ളവരും, ഇപ്പുറത്തുള്ളവരും മനുഷ്യരാണ്, വ്യക്തികളാണ്, ഇന്ത്യാക്കാരാണ്. പിന്നെന്താണ് അപ്പുറത്തുള്ളവർ ഈ വിധ അകൽച്ചയും, ഇപ്പുറത്തുള്ളവർക്ക്, അപ്പുറത്തുള്ളവരോട് സമത്വത്തിൽ എത്താൻ അടങ്ങാത്ത ആർത്തിയും?


ഇവിടെ എടുത്തുപറയേണ്ടത്, ഇപ്പുറത്തുള്ളവർ വ്യക്തമായതും, അചഞ്ചലിതവും ആയ അടിയാളത്തത്തോടുകൂടി വ്യക്തിത്വം പ്രകടിപ്പിച്ചാൽ, അപ്പുറത്തുള്ളവർ ഗൌനിക്കാതിരിക്കില്ല. മറിച്ച്, ഇപ്പുറത്ത് നിന്നുകൊണ്ട് വാക്ക് കോഡുകളിലും, ശരീര ഭാഷയിലും സമത്വം പ്രകടിപ്പിക്കുന്നവരെയാണ് അപ്പുറത്തുള്ളവർക്ക് ഭീതി.


അപ്പുറത്തുള്ള ചില വ്യക്തികൾക്ക് ഇപ്പുറത്തുള്ള ചില വ്യക്തികളുമായി സൌഹൃദവുംമറ്റും പറ്റാവുന്നതാണ്. കാരണം, ഇവർ തമ്മിൽ വ്യക്തിത്വത്തിൽ ചിലപ്പോൾ സാമ്യത കണ്ടേക്കാം. എന്നിരുന്നാലും, ഈ വിധമുള്ള വരമ്പുകളെ മറികടന്നുള്ള വ്യക്തിബന്ധം അപകടകരമാണ് എന്ന് അപ്പുറത്തുള്ളവർ മനസ്സിലാക്കും. മനസ്സിലാക്കിയില്ലായെങ്കിൽ അനുഭവിച്ച് വിവരവും വിവേകവും വന്നുചേരും, അധികം താമസിയാതെ.


ഇപ്പുറത്തുള്ള ആളുകൾ, യഥാർത്ഥത്തിൽ ജീവക്കുന്നത് പല കഠിനവും അതീവ ശക്തിയും ഉള്ള ബന്ധ - ബന്ധന കണ്ണികളിൽ പെട്ടാണ്. വാക്ക് - കോഡുകളാണ് ഇവരെ ഈ വിധം ബന്ധിപ്പിച്ചിടുള്ളത്. ഇങ്ങിനെയുള്ള ഒരു വ്യക്തിയുമായി അപ്പുറത്തുള്ള ഒരു വ്യക്തി സൌഹൃദത്തിൽ വന്നുപെട്ടാൽ, ഈ ആളെ ബന്ധിപ്പിക്കുന്ന പല കണ്ണികളും പെട്ടെന്നു തന്നെയോ, അതുമല്ലെങ്കിൽ സാവധാനത്തിലോ, ഈ പുതിയ ആളിലേക്കും പടരും.


അങ്ങിനെ സംഭവിച്ചാൽ, പലരുടേയും കണ്ണുകളെ അവഗണിക്കാൻ ആവില്ലാ എന്നുവരും. ഫ്യൂഡൽ ഭാഷകളിൽ കണ്ണുകൾക്ക് പിടിയിലാക്കാൻ പറ്റുന്ന വ്യക്തിയെ ഉന്നതനാക്കാനും, വിറങ്ങലിപ്പിക്കാനും ആവും.


ഇതിൽ രണ്ടാമത്തേത്ത് രാക്ഷസീയമായ ഒരു കഴിവാണ്, കണ്ണുകൾക്ക്. ഫ്യൂഡൽ ഭാഷകൾ ആണ് ഈ കഴിവ് നേത്രങ്ങൾക്ക് നൽകുന്നത്.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page