top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

20. സമൂഹത്തെ പുനർ നിർവ്വചിക്കാൻ ഒരുമ്പെടുന്നതിന് മുൻപ് അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ

നായർമാരിൽ ശൂദ്രരക്തമല്ല ഒഴുകിയിരുന്നത്. മറിച്ച് ഒട്ടുമുക്കാലും ബ്രാഹ്മണ രക്തമായിരുന്നു. ബ്രാഹ്മണരുടെ ജീൻസുകളിലും, ഡിഎൻഏയിലും എന്തെങ്കിലും പ്രത്യേകമായി ഔന്നിത്യം ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകാവുന്നതാണ്. ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഔന്നിത്യം നൽകപ്പെട്ടിട്ടുള്ള വ്യക്തിയുടെ ശരീരത്തിന്റേയും മനസ്സിന്റേയും വെർച്വൽ സോഫ്ട്വേർ കോഡുകളുടെ ഓരോ ദിക്കിലും ഈ ഔന്നിത്യ വിവരം ആലേഖനം ചെയ്യപ്പെട്ടിരിക്കും. അക്കമൂല്യങ്ങളിൽ ഏറ്റമുണ്ടായിരിക്കും.


സ്വന്തം മകൻ / മകൾ സമൂഹത്തിൽ വൻ ആദരവ് സമാഹരിക്കുന്ന ബ്രാഹ്മണന്റെ രക്തമാണ് പേറുന്നത് എന്ന അറിവ് തന്നെ മാതാവിലും, ഉദരത്തിൽ ഇരിക്കുന്ന കുട്ടിയിലും ഈ സോഫ്ട്വേർ കോഡുകളിൽ മൂല്യ ഏറ്റം പ്രതിഫലിപ്പിക്കാം.


കീഴ് ജാതിക്കാരിൽ പെട്ട കുട്ടികളിലും, സ്വന്തം പിതാവ് സാമൂഹികമോ, ബുദ്ധിപരമോ, കുടുംബ ബന്ധപരമോ, കായിക ശേഷിയിലോ മറ്റോ ഉന്നത ഹേതുക്കൾ ഉള്ള ആളാണെങ്കിൽ, ആപേക്ഷികമായ വ്യക്തിത്വ ഔന്നിത്യം ശരീരത്തിൽ പ്രകടിപ്പിച്ചേക്കാം.


ഈ മുകളിൽ സൂചിപ്പിച്ച കാര്യം മറ്റൊരു വിഷയത്തിലുള്ള കാര്യമാണ്. മാത്രവുമല്ല, ഇവിടെ വളരെ ചെറുതായി സൂചിപ്പിച്ച ഈ കാര്യം വളരെ സങ്കീർണ്ണതയുള്ള ഒരു ഇടവുമാണ്. മുകളിൽ പറഞ്ഞവാക്കുകളിൽ ഒതുങ്ങിനിൽക്കില്ലതന്നെ.


ഇന്നുള്ള പോലീസ് കോൺസ്റ്റബ്ൾ, ഹെഡ് കോൺസ്റ്റബ്ൾ എന്ന രീതിയിൽ തന്നെയാണ് അന്ന് മലബാറിലെ ഓരോ കൊച്ചുകൊച്ചു പ്രദേശത്തിലും നായർമാർ ജീവിച്ചിരുന്നത്. നായർ കുടുംബങ്ങളിൽ തമ്മിൽത്തമ്മിൽ എന്തെങ്കിലും ഒരു രീതിയിലുള്ള ഉയർന്നവരും കീഴെയുള്ളവരും ഉണ്ടായിരുന്നിരിക്കാം. ഈ ഉയർച്ചത്താഴ്ച വളരെ വ്യക്തമായ രീതിയിൽ ഉണ്ടെങ്കിൽമാത്രമേ പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക ആശയവിനിമയം സ്വരക്കേട് സൃഷ്ടിക്കാതെ മുന്നോട്ട് നീങ്ങുകയുള്ളു.


വ്യത്യസ്ത കീഴ് ജാതിക്കാർ എന്തുകൊണ്ട് നായർമാരുടെ കീഴാളരുകളായി നിന്നു? അവർക്ക് സംഘടിച്ച് നായർമാരെ തുരത്തിക്കൂടെ എന്ന ചോദ്യം ഇങ്ഗ്ളിഷിൽ ചിന്തിക്കുന്നവരിൽ വന്നേക്കാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വാസ്തവം മറ്റൊന്നാണ്.


കീഴ് ജനക്കൂട്ടങ്ങളിലെ ഓരോ വ്യക്തിക്കും തീരെ സഹിക്കാൻ പറ്റാത്ത ഒരു കാര്യമാണ് തന്നെപ്പോലുള്ളതോ, അതുമല്ലെങ്കിൽ തന്നെക്കാൾ കീഴിലുള്ളതോ ആയ മറ്റൊരു വ്യക്തി താൻ കാണിക്കുന്ന വിധേയത്വവും അടിയാളത്തവും പ്രകടിപ്പിക്കാതെ, ഉയർന്ന മാനസികാവസ്ഥ പ്രകടിപ്പിക്കുന്നത്.


ഉദാഹരണത്തിന് എല്ലാരും പോലീസ് ഇൻസ്പ്പെട്ടറോട് വിധേയത്തത്തിലും, വണങ്ങിയും നിൽക്കുന്ന അവസരത്തിൽ അവരെപ്പോലുള്ള വേറൊരു വ്യക്തി കാര്യമായ വിധേയത്വം ഇല്ലാതെ ഇൻസ്പെക്ടറോട് സംവാദം ചെയ്യുന്നത് കണ്ടാൽ, ആ വ്യക്തിയോട് കഠിനമായ വിരോധവും, വിദ്വേഷവും ഇവരിൽ വന്നുപെടാം. അവൻ ധിക്കാരത്തോടുകൂടിയല്ലെ പെരുമാറുന്നത്? ഇങ്ങിനെ പോയാൽ നാട്ടിൽ എന്ത് അച്ചടക്കമാണ് ഉണ്ടാവുക? എന്ന് അവർക്ക് മനസ്സിൽ ചോദ്യം വന്നേക്കാം.


ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് കീഴ് ജനക്കൂട്ടങ്ങളിലെ വ്യക്തികൾക്ക് അവരോട് സാമൂഹികമായി മത്സരിക്കുന്ന മറ്റ് അതേ ജാതിക്കാരിലെ വ്യക്തികളിൽ നിന്നുമോ, അതുമല്ലെങ്കിൽ അവരെക്കാൾ കീഴിൽ ഉള്ള ജാതിക്കാരിലെ വ്യക്തികളിൽ നിന്നുമോ സർവ്വവിധ സംരക്ഷണവും ഉറപ്പ് നൽകുന്നത് ആ പ്രദേശത്തിലെ നായർ കുടുംബങ്ങൾ ആയിരിക്കും. തന്നോട് മത്സരിക്കുന്ന മറ്റൊരു വ്യക്തിയെ നായർമാർ വന്ന് കെട്ടിയിട്ട് അടിക്കുന്നതും മറ്റും ഇപ്പുറത്തുള്ള ആൾക്ക് വളരെ മാനസികോല്ലാസം നൽകുന്നകാര്യമാകാം.


ഈ വിധമുള്ള ചിന്താ സവിശേഷതകൾ ഇങ്ഗ്ളിഷിൽ പൊതുവായി ഇല്ലതന്നെ.


ഈ വിധം സാമൂഹികമായി ബഹുമാനിക്കപ്പെടുന്ന നായർമാരിൽ ഒരു വ്യക്തിത്വ ഔന്നിത്യം കീഴ്ജാതിക്കാർ കാണും എന്നുള്ളതും വാസ്തവമായേക്കാം.


ഈ കാര്യത്തെ ഈ വിധം കാണാവുന്നതാണ്:


ഇന്നുള്ള മലബാറിലെ ഒരു സാധാരണ ചെറുപ്പക്കാരൻ. ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ട്. ഇങ്ഗ്ളിഷിൽ കാര്യമായ പ്രാവീണ്യം ഇല്ല. പത്രങ്ങളിലൂടെയും, ടിവി, സിനിമാ, സാമൂഹിക ചർച്ച, പഠിച്ച പാഠപുസ്തകങ്ങൾ എന്നിവയിലൂടെ പലവിവരങ്ങളും ലഭിച്ച ആളാണ്. സാമൂഹത്തിൽ ഒരു സാധാരണ ചെറുപ്പക്കാരൻ. കാര്യമായ വിധേയത്വമോ വൻ ബഹുമാനങ്ങളോ ആരും ഈ ആൾക്ക് നൽകുന്നില്ല. ഈ ആളുടെ പേര് നാണു. എടോ നാണു, ഇഞ്ഞി, ഓൻ തുടങ്ങിയ വാക്കുകളിൽ പൊതുവായി നിർവ്വചിക്കപ്പെടുന്ന വ്യക്തിയാണ്. ഈ ആളെ കണ്ടാൽ കുട്ടികൾ കാര്യമായി വകവെക്കില്ല. ഈ ആളും താരതമ്യേനെ പ്രായം കുറഞ്ഞവരോട് ശ്രദ്ധിച്ചേ സംസാരിക്കൂ. അങ്ങോട് ഇഞ്ഞി (നീ) എന്ന് സംബോധന ചെയ്താൽ, തിരിച്ച് അതേ പോലെ ഇഞ്ഞി (നീ) സംബോധന ചെയ്യാൻ സാധ്യതയുള്ളവരെ ഒഴിവാക്കും.


ഒരു നാൾ പീഎസ്സ്സി പരീക്ഷയിലൂടെയോ പണം നൽകിയോ ഒരു സ്ക്കൂളിൽ അദ്ധ്യാപകനാകുന്നു. കാര്യങ്ങൾ ആകെ മാറി. പേരിന് പിന്നിൽ സാർ എന്ന വാക്ക് വന്ന് പതിക്കുന്നു. ആൾ നാണുസാറാണ്. (നാണു മാഷ് എന്നും ആകാം. അതിൽ വാക്ക് കോഡുകൾക്ക് ചെറിയ ഒരു വ്യത്യാസം ഉണ്ട്. അതിലേക്ക് കടക്കുന്നില്ല.)


ക്ളാസിൽ കയറിവരുമ്പോൾ കുട്ടികൾ എല്ലാരും കൂട്ടത്തോടെ എഴുന്നേൽക്കും. അവരെ ഇഞ്ഞി / നീ എന്ന് സംബോധന ചെയ്യാം. എടാ, എടീ എന്ന വാക്കുകൾ അവരോട് ഉപയോഗിക്കാം. അവരെ ഞെട്ടിക്കാം. വാക്കുകൾ കാർകഷമായി ഉപയോഗിക്കാം. വേണമെങ്കിൽ ചെവി പിടിച്ച് നുള്ളാം. പണ്ട് കാലങ്ങളിൽ മുഖത്തിട്ടടിക്കാം. എഴുത്ത് ശിക്ഷ നൽകാം. മറ്റ് രീതിയിൽ ശിക്ഷിക്കാം. വിദ്യാർത്ഥിയെ ക്ളാസിന് പുറത്ത് നിർത്താം. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കുട്ടികളെക്കൊണ്ട് തമ്മിൽ ചെവിക്ക് പിടിപ്പിച്ച് ഏത്തം ഇടിയിക്കാം. അച്ഛനെ വിളിച്ച് കൊണ്ടുവാ, അമ്മയെ വിളിച്ച് കൊണ്ടുവാ എന്നെല്ലാം ആജ്ഞാപിക്കാം.


കുട്ടികളെ അനുസരണപ്പെടുത്തുന്നതിൽ നാണു സാറിനും പങ്കുണ്ട്. കുട്ടികൾ തമ്മിലുള്ള കശപിശകളിലും അടിപിടയിലും മറ്റും നിയന്ത്രണം വരുത്തുന്നതിലും ഈ ആൾക്ക് അധികാരങ്ങൾ ഉണ്ട്. പോരാത്തതിന്, കുട്ടികൾക്ക് ഇടയിലുള്ള ബഹുമാന തരംതാഴ്ത്തൽ വാക്ക് കോഡുകൾ തക്കതാം വണ്ണം ഉപയോഗിക്കാത്തവർക്ക് താക്കീത് നൽകാനും ഈ ആൾക്ക് പറ്റും. ഉദാഹരണത്തിന്, ചേട്ടൻ - എടാ, ചേച്ചീ - എടീ എന്നവണ്ണമുള്ള ബന്ധ കോഡുകൾ ആരെങ്കിലും തെറ്റായി ഉപയോഗിച്ചാൽ സാറിനോട് വേദനിച്ച ആൾക്ക് പരാതിപ്പെടാം.


പൊതുനിരത്തിൽ നാണുമാഷ് / നാണുസാർ ഇറങ്ങിനടക്കുമ്പോൾ, ആളുകൾ ആദരവ് പ്രകടിപ്പികും. പഴയ വെറും നാണു അല്ല ഇത്.


ഗ്രാമീണ അങ്ങാടിയിലും ഇത് തന്നെ കഥ.


പഴയകാല നായർമാർ, ഇന്നുള്ള പോലീസ് കോൺസ്റ്റബ്ൾ തുടങ്ങിയവരുടെ അധികാരങ്ങളോട് വളരെ സാമ്യം ഉള്ളവയാണ് മുകളിൽ നൽകിയിട്ടുള്ള കാര്യങ്ങൾ.


ഇങ്ങിനെ സാറ് എന്നുള്ള ഒരു ബഹുമാന - ആദരവ് ചിഹ്നം പേരിന് പിന്നിൽ വന്നുവീണുകിട്ടിയാൽ, ആ ആളുടെ വാക്കിലും നടപ്പിലും മറ്റും ഒരു മാറ്റം വന്നുവീഴും. ചെറിയതോതിലുള്ളതെങ്കിലുമായ ഒരു ഘനഗാംഭീര്യം ചേഷ്ടകളിൽ വന്നുചേരും. വാക്കുകൾക്ക് മുത്തിന്റെ മിനുക്കവും, വാക്കുകളിൽ പാണ്ഡിത്യവും ഉണ്ട് എന്ന് പലരും മനസ്സിലാക്കും.


ഇവിടെ പറയാനുള്ളത്, നായർമാർക്ക് ഗ്രാമങ്ങളിൽ പണ്ട് കാലങ്ങളിൽ ഈ വിധമുള്ള ഒരു ശാരീരിക ഭാവം ഉണ്ടായിരിക്കും എന്ന് അനുമാനിക്കാവുന്നതാണ് എന്നാണ്.


എന്നാൽ അവർ വിധേയത്വം നൽകേണ്ടുന്ന നമ്പൂതിരിമാരുടെ സാന്നിധ്യത്തിൽ ഇത് മങ്ങിപ്പോകും.


ഇതിനെ ഈ വിധം ചിത്രീകരിക്കാവുന്നതാണ്:


DySP കുറേ പോലീസുകരോടൊപ്പം പൊതുനിരത്തിൽ നിൽക്കുന്നു. DySPക്ക് ഒരു ദിവ്യമായ തേജസ്സ് ഉള്ളതായി ജനത്തിന് തോന്നുന്നു. കാരണം അവർ ഭയപ്പെടുന്ന പോലീസുകാർ വൻ വിധേയത്വ ഭാവത്തിലാണ് DySPയുടെ മുന്നിൽ നിൽക്കുന്നത്. DySP അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. തെരുവീഥിയിലെ പ്രമാണിയാണ് ഈ ആൾ അപ്പോൾ.


അപ്പോഴാണ്, DIGയുടെ വാഹനം അവിടെ വരുന്നത്. DySPക്ക് വിധേയത്വം പ്രകടിപ്പിച്ചേ പറ്റൂ. DIG ആണെങ്കിൽ തെരുവിൽ നടന്ന് വിലസാൻ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. DIG വാഹനത്തിൽ നിന്നും ഇറങ്ങി, DySPയോട് അത് ചെയ്യൂ ഇത് ചെയ്യൂ എന്നെല്ലാം വൻ അധികാര ഭാവത്തിൽ നിർദ്ദേശം നൽകുന്നു. പോരാത്തതിന്, കോൺസ്റ്റബ്ൾമാരോട് നേരിട്ട് നിർദ്ദേശങ്ങളും നൽകുന്നു.


ജനം നോക്കുമ്പോൾ, DySPയുടെ ദിവ്യ തേജസ്സിന് മങ്ങൽ ഏറ്റിരിക്കുന്നു. അത് നേരെ DIGയുടെ ദേഹത്തിലേക്ക് ഓടിക്കയറിയിരിക്കുന്നു.


ഇങ്ങിനെയൊരു സംഭവ വികാസം ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ കാണാൻ പറ്റും എന്ന് തോന്നുന്നില്ല.


മുകളിൽ എഴുതിയ വിചത്രമായ ചിത്രീകരണങ്ങൾ, മലബാറിലെ പഴയകാല സാമൂഹിക ഉച്ചനീചത്വവുമായി ബന്ധപ്പെട്ട് വ്യക്തിക്ക് ഉള്ള മഹത്വങ്ങളെ ചിത്രീകരിക്കാനാണ് നൽകിയത്.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ വരവ്, ഇതിൽ കാര്യമായ വിള്ളലുകൾ വരുത്തി എന്നുള്ളതാവാം സംഭവിച്ചകാര്യം.


സമൂഹത്തെ അടിച്ച് നിരപ്പാക്കുന്ന ഒരു ഭാഷാ സംവിധാനമാണ് അവർ ഇവിടേക്ക് ഒഴുക്കിവിടാൻ ഒരുമ്പെട്ടത്. അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് വ്യക്തമായി മനസ്സിലായിരുന്നുവോ എന്ന് അറിയില്ല. കാരണം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വ്യക്തികൾ ഒരേ തരത്തിലുള്ള ഗോട്ടികൾ (ഗോലികൾ / marbles) പോലുള്ള വസ്തുക്കൾ അല്ലതന്നെ. വ്യക്തികൾ ഉയർച്ചത്താഴ്ചകൾ ഉള്ളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ഈ ഉയർച്ചത്താഴ്ചകൾക്ക് അനുസൃതമായി അവർക്ക് പലവിധ പരിധികളും നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും കണ്ടില്ലാ എന്ന മട്ടിലാണ് ഇങ്ഗ്ളിഷ് ഭാഷ സമൂഹത്തെ പുനർ നിർവ്വചിക്കാൻ ഒരുമ്പെടുന്നത്.


പലർക്കും വേദനകൾ അനുഭവപ്പെടും. പലർക്കും കെട്ടഴിച്ചിട്ട പ്രതീതിയും വന്നുചേരും.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page