top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

22. ബലഹീനത നൽകുന്ന ഭാഷ, നാട്ടിൽ വൻ സാമൂഹിക വളർച്ച വരുത്തുന്നതെങ്ങിനെ

നായർമാർ, പുലയർ അവരുടെ വഴിയിൽ നിന്നും ധൃതിപിടിച്ച് മാറാൻ കൂട്ടാക്കില്ലായെങ്കിൽ, അവരെ വെട്ടിമുറിക്കുമായിരുന്നു എന്നുള്ള സൂചന കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു. ഈ സൂചനയിൽനിന്നും നായന്മാരെക്കുറിച്ച് മോശമായ ചിന്തകളും പുലയരോട് സഹതാപവും മനസ്സിൽ വരും എന്ന് തോന്നുന്നു.


സമൂഹത്തിൽ ആകമാനം വിഷജന്തുക്കളുടെ ദൃഷ്ടിരശ്മികൾ പടർന്നിരിക്കുന്നത് പോലുള്ള അവസ്ഥയാണ് നിലവിൽ ഉണ്ടായിരുന്നത്. ഇതിന് ആരെയാണ് വ്യക്തിപരമായി കുറ്റം പറയേണ്ടത് എന്ന് മനസ്സിലാവില്ല. എല്ലാരിലും ഈ ദുഷ്ടരശ്മികളുടെ സ്വാധീനം കാണപ്പെടും. ബ്രാഹ്മണനും, നായരും, പുലയനും, ചെറുമാനും ഈ കാര്യത്തിൽ ഒരേതരക്കാരാണ്.


കീഴിൽ പെട്ടിരിക്കുന്ന ജനക്കൂട്ടങ്ങൾക്ക് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ വൻ രാക്ഷസീയമായ കഴിവുകൾ നൽകും. അവർ ബഹുമാനിക്കുന്നവരെ അവർ വൻ ആദരവോടുകൂടി വീക്ഷിക്കും. അവരോട് അടിയാളത്ത സ്വരത്തിൽ സംസാരിക്കും. അവരുടെ കണ്ണുകളിൽ ഈ അടിയാളത്തം നിഴലിക്കും, ആ ഭാവം നേത്രരശ്മികളായി മറ്റേ ആളിൽ പതിക്കും. പ്രകടിപ്പിക്കുന്നത് ബഹുമാനമല്ല, മറിച്ച്, അടിയാളത്തമാണ്. ഇതാണ് വ്യക്തമായി മനസ്സിലാക്കേണ്ടുന്ന കാര്യം.


എന്നാൽ, അടിയാളത്തം പ്രകടിപ്പിക്കില്ല എന്നതാണ് ഭാവമെങ്കിൽ, കീഴ്ജനം വിഷജന്തുവിന്റെ ഭാവത്തിലേക്ക് മാറും. കടിക്കാനുതകുന്ന സ്വരവും, ഞെട്ടിച്ചുള്ള മുഖഭാവവും, ആജ്ഞാഭാവത്തിലുള്ള ആംഗ്യങ്ങളും മറ്റും അവർ പ്രകടിപ്പിക്കും. ഇത് ശരിക്കും പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ രൂപകൽപന ചെയ്യുന്ന എല്ലാ സമൂഹങ്ങളിലും കാണാവുന്നകാര്യമാണ്.


ഡോക്ടറോടും, വക്കീലിനോടും പോലീസ് മേധാവിയോടും തൊഴിൽ ഉടമയോടും വിദേയത്വവും വൻ അടിയാളത്ത ഭാവവും കാഴ്ചവെക്കുന്ന കീഴ്ജീവനക്കാരൻ, ഈ വിധമുള്ള സ്വന്തം മേധാവികളെ സമീപിക്കാൻ വരുന്ന, സാമൂഹിക ഔന്നിത്യങ്ങൾ ഇല്ലാത്തവരോട്, മുകളിൽ സൂചിപ്പിച്ചമാതിരിയും, വാക്ക് കോഡുകളിൽ നീ, അവൻ, അവൾ, എടാ, എടീ തുടങ്ങിയ സംബോധനാ / പരാമർശവാക്കുകളാലും പെരുമാറാൻ വെമ്പൽ കൊള്ളും. കാരണം, മുകളിലോട്ടുള്ളവരോടുള്ള പെരുമാറ്റത്തിൽ അവരുടെ പ്രീയപ്പെട്ട മാതൃഭാഷാ വാക്കുകൾ അവരിൽ കടിഞ്ഞാൺ ഇടുന്നുണ്ട്. എന്നാൽ താഴെയുള്ളവരോടുള്ള പെരുമാറ്റത്തിൽ യാതോരു കടിഞ്ഞാണും ഇല്ലതന്നെ.


എന്നുവച്ചാൽ ബഹുമാനമില്ലാത്തവരോടുള്ള പെരുമാറ്റത്തിൽ കടിഞ്ഞാൺ ഇല്ലാത്ത അവസ്ഥയാണ്. ആ അവസ്ഥ അവർ ശരിക്കും ഉപയോഗിക്കും. അതാണ് അവർക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന അവസരവും ഇടവും. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് അവർക്ക് സാമൂഹിക അന്തസ്സ് വാർത്തെടുക്കേണ്ടത്.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഓർമ്മകൾ മലബാറിൽ നിന്നും മിക്കവാറും മാഞ്ഞുമാറിഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സാമൂഹികമായി ഈ വിധ പെരുമാറ്റ അവസ്ഥകൾ വീണ്ടും പടർന്നുപിടിക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. പുതിയ തലമുറ ശരിക്കും പറഞ്ഞാൽ, ഈ ഉപഭൂഖണ്ടത്തിന്റെ പതിനേഴാം നൂറ്റാണ്ടിലേക്കാണ് മാനസികമായി നീങ്ങുന്നത്. വൻ സാങ്കേതിക കഴിവുകൾ ഉള്ള ഉപകരണങ്ങൾ കൈവശം ഉള്ളതിനാൽ ഈ കാര്യം പെട്ടന്ന് ആർക്കും മനസ്സിലാകുന്നില്ലാ എന്ന് മാത്രം.


മെഡ്രാസിൽ ഇങ്ഗ്ഷിഷ് ഭരണം നടക്കുന്ന കാലത്ത്, തിരുവിതാംകൂറിലും ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം ചെറുതായി വീശിയിരുന്നു. തമ്മിൽ ബഹുമാനമില്ലാത്ത ആളുകൾ തമ്മിൽത്തമ്മിൽ കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നതെങ്കിലും, മാതൃകാപരമായുള്ളുതും ശ്രേഷ്ഠതയുള്ളതും, ഉൽകൃഷ്ടവും ഉത്തമവും ആയ പെരുമാറ്റം സ്വരംതാഴ്ത്തിയും അന്യോന്യം കുത്തിമുറിക്കാതെയും, ഞെട്ടിക്കാതെയും ഉള്ളവാക്കുകളാലും, സ്വരത്തിൽ ഓച്ചവെക്കാതെയും മാന്യമായ വാക്കുകളാലും ആണ് എന്ന ഒരു തിരിച്ചറിവ് സമൂഹത്തിൽ ഉണ്ടായിരുന്നു. കാരണം, അങ്ങ് തൊട്ടപ്പുറത്ത് മെഡ്രാസിൽ ഒരു വെള്ളി നക്ഷത്രം മാതിരി തിളങ്ങിനിന്ന ഇങ്ഗ്ളിഷ് സമ്പ്രദായങ്ങൾ ഈവിധമായിരുന്നു. മാന്യമായി പെറുമാറുന്നത് വൻ വ്യക്തിത്വ മൂല്യമായി മനസ്സിലാക്കാൻ കെൽപ്പുള്ളവർ സമൂഹത്തിൽ ഉണ്ടായിരുന്നു.


ഈ ആശയത്തിന്റെ സ്വാധീനം മലയാള സിനിമയിൽ പോലും കണ്ടിരുന്നു എന്നാണ് തോന്നുന്നത്. പഴയകാല ഇങ്ഗ്ളിഷ് ഭരണത്തിന്റെ മയം മെഡ്രാസിൽനിന്നും അറുപതുകളിലും എഴുപതുകളിലും നിർമ്മിച്ചെടുത്ത മലയാളം സിനിമയിലും, കഥാപാത്രങ്ങളുടെ ഭാവത്തിലും, കണ്ടിരുന്നു എന്ന് ഒരു തോന്നൽ. ഇതിന് ഉത്തമ ഉദാഹരണം പ്രേംനസീർ തന്നെ. കാണികൾ പ്രേംനസീറിൽ എന്താണ് കണ്ടിരുന്നത് എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല. മാത്രമല്ല. സത്യൻ വൻ പുരുഷത്വമുള്ള നായകനാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇന്ന് പൊതുവായി പൌരുഷം എന്ന് കാണപ്പെടുന്ന മാർദ്ദവമില്ലായ്മ സത്യനിൽ കാണപ്പെട്ടിരുന്നുവോ എന്ന് അറിയില്ല. കെ.പി. ഉമ്മർ വില്ലനായി അഭിനയിക്കുന്ന അവസരത്തിലും ഒരു വൻ കാഠിന്യം വ്യക്തിയിൽ കാണപ്പെട്ടിരുന്നില്ല എന്നും ഒരു തോന്നൽ.


പ്രേംനസീർ ഇന്ന് 'നസീർ സാർ' ആണ്. പുതിയ തലമുറയ്ക്ക് പഴയകാല വൻ വ്യക്തിത്വങ്ങളെ ഉൾക്കൊള്ളാൻ ആവുന്നില്ലതന്നെ. അവർക്ക് അവരുടെ വക്രീകൃതമായ ഭാഷാഭാവത്തിൽ ആളെ രൂപാന്തരീകരണം ചെയ്തേപറ്റൂ. കാരണം, ഇന്നുള്ള തലമുറ പ്രേംനസീറിനെ വെറും പ്രേംനസീർ എന്ന് പരാമർശ്ശിച്ചാൽ, പ്രേംനസീറിനെ അസഭ്യം പറയുന്നത് മാതിരിയായിപ്പോകും. കാരണം, സാമൂഹിക തലപ്പത്ത് ഇരിക്കുന്നവർ, ഇങ്ഗ്ളിഷുകാരല്ല, മറിച്ച്, തനി ഫ്യൂഡൽ ഭാഷക്കാരാണ്. അടിയാളത്തം സ്വീകരിച്ചാണ് അവർ വിലസുന്നത്.


ഇന്ന് സമൂഹത്തിന്റെ ഉയരങ്ങളിൽ നിൽക്കുന്നത് പഴയകാല പെരുമാറ്റ-കാഠിന്യം ഉള്ളവരാണ്. ഒച്ചവെച്ചും, മുദ്രാവാക്യം വിളിച്ചും വളർന്നുവന്ന രാഷ്ട്രീയക്കാർ ഒരു വശത്ത്. മറുവശത്ത്, ഫ്യൂഡൽ ഭാഷകളിൽ പഠിച്ചും, പഠിപ്പിച്ചും വളർന്നുവന്ന ഉദ്യോഗസ്ഥർ. ഈ കൂട്ടർക്കും ആർത്തട്ടഹസിച്ചും പരിചയം ഉണ്ട്. കുറേ തരിശായ പാഠപുസ്തകങ്ങൾ പഠിച്ചവരാണ് രണ്ട് കൂട്ടരും.


വൻ മാന്യതയും, മയവും, ഹൃദയവിശാലതും, സ്വരസൌന്ദര്യവും, മറ്റേയാളെ വിഷമിപ്പിക്കരുത് എന്ന ഭാവും മനസ്സിൽ സ്വാഭാവികമായി മുളപ്പിച്ചെടുക്കുന്ന ഇങ്ഗ്ളിഷ് ഭാഷയാണ് ഇങ്ഗ്ളിഷ് ഭരണം സമൂഹത്തിൽ സമർപ്പിച്ചത്. പൂർണ്ണമായും വ്യത്യസ്തമായ ഒരു ജനമായിരുന്നു മെഡ്രാസ് പ്രസിഡൻസിയിൽ തലപ്പത്ത്.


ശരിക്കും യദ്ധാന്തരീക്ഷം നിഴലിച്ചുനിൽക്കുന്ന ഒരു യുദ്ധഭൂമിതന്നെയായിരുന്ന മലബാറിലേയും, ഈ ഉപഭൂഖണ്ടത്തിലെ മറ്റ് സ്ഥലങ്ങളിലേയും സാമൂഹികാന്തരീക്ഷം. സ്വരംതാഴ്ത്തിയും, നിരായുധരായി നിന്നും, മാന്യഭാവം പ്രകടിപ്പിച്ചും, അഭിനന്ദിച്ചും, മന്ദഹാസം നൽകികൊണ്ടും ബഹുമാനം നൽകാത്തവരോട് പെരുമാറിയാൽ, മാംസഭുക്കുകളായ വന്യമൃഗങ്ങൾ വസിക്കുന്ന വൻ കാടുകളിൽ ആയുധമില്ലാതെ കയറിച്ചെല്ലുന്നത് പോലെയാകുന്ന സമൂഹത്തിലാണ്, മൃദുലമായ ചെമ്പകപ്പൂവിന്റെ സൌരഭ്യം പോലുള്ള ഇങ്ഗ്ളിഷ് ഭാഷയെ പടർത്തുന്നത്. ശരിക്കും പറഞ്ഞാൽ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം വ്യക്തിയിൽ ഒരു ശക്തിക്കുറവ് വരുത്തുന്ന അനുഭവമാണ് പെട്ടെന്ന് കാണപ്പെടുന്ന അവസ്ഥ. കാരണം, കടിക്കാൻ പല്ലും, കുത്താൻ കൊമ്പും, വെട്ടിമുറിച്ചിടാൻ വാൾമുനയും ഇല്ലാത്ത ഭാഷയാണ് വനാന്തരീക്ഷത്തിൽ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത്.


പിന്നെങ്ങിനെയാണ് ഈ വ്യക്തമായും ബലഹീനത നൽകുന്ന ഭാഷാ നൈപുണ്യം നാട്ടിൽ വൻ സാമൂഹിക വളർച്ച വരുത്തും എന്ന് അവകാശപ്പെടുന്നത്?


ഇത് അന്വേഷിക്കേണ്ടുന്ന കാര്യം തന്നെയാണ്. പൊതുനിരത്തിൽ ഒച്ചവെച്ചും, കായിക അഭ്യാസം നടത്തിയും, ആയോധന കലയിൽ പരിചയവും, വൈദഗ്ദ്ധ്യവും, കൈത്തഴക്കവും മറ്റും കൈവശപ്പെടുത്തിയും, നല്ല ശാരീരിക വ്യക്തിത്വം ഉള്ളതും ആയ എന്തിനും പോരുന്ന മാനസിക ഭാവവും ഉള്ള (Street-smartആയുള്ള) ആളുകളെ സമൂഹത്തിൽ വളർത്തിക്കൊണ്ടുവന്നാൽ സമൂഹം ആരോഗ്യകരമാകുമോ? ഈ വിധ കഴിവുകൾ ഉള്ള വ്യക്തികൾ എന്നിട്ടും പലവിധ കള്ളക്കഥകളും പറഞ്ഞുകൊണ്ട്, എന്തുകൊണ്ടാണ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് രക്ഷപ്പെടാൻ നോക്കുന്നത്?


ഉദാഹരണത്തിന്, ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങളിൽ നിന്നും ആളുകൾ യൂഎസ്സ് ഏയിലേക്ക് കടക്കാൻ വെമ്പൽ കൊള്ളുന്നത് കാണുന്നില്ല? അവർ പട്ടിണിപ്പാവങ്ങൾ അല്ല. മറിച്ച് നല്ല ഓജസ്സും മോശമില്ലാത്ത സമ്പത്തും ഉള്ളവർതന്നെ. ഇങ്ങിനെയുള്ളവർ തന്നെയാണ് ദക്ഷിണേഷ്യയിൽനിന്നും, മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ നിന്നും, Far-east രാജ്യങ്ങളിൽനിന്നും, യൂറോപ്പിൽ നിന്നും, ആഫ്രിക്കയിൽനിന്നും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കാൻ വെമ്പൽ കൊള്ളുന്നത്.


പഴയകാല Cochinലേയും, Calicutലേയും, Travancoreലേയും, Cannanoreലേയും, ചരിത്രപരമായ ചിത്രങ്ങൾ കണ്ടാൽ കാണുന്നകാര്യമാണ്, നല്ല തടിമിടുക്കും വാളുംപരിചയും കൈവശമുള്ള ആളുകളാണ് പൊതുനിരത്തിലും, മറ്റും. അവർക്ക് പക്ഷെ ഉന്നത സവിശേഷതൾ ഉള്ളതും, സമാധാനമുള്ളതുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ആയില്ലതന്നെ.


പ്രശ്നം ഭാഷതന്നെയാണ്. തമ്മിൽ മിണ്ടിയാൽ കരുതിക്കൂട്ടി അടിയാളത്തം നൽക്കാത്തവരിൽനിന്നും കുത്തുകൊള്ളാൻ സാഹചര്യം ഉണ്ട് എന്നതാണ് സമൂഹത്തിൽ ഭീതിവളർത്തുന്നത്. ജനം ഒറ്റക്കെട്ടല്ല, മറിച്ച്, സമൂഹത്തിൽ തിരഞ്ഞെടുത്ത് ചിലരെ തമ്മിൽക്കെട്ടിപ്പിടിച്ചും അമിതമായി സ്നേഹവാത്സല്ല്യങ്ങൾ പ്രകടിപ്പിച്ചും, അതുമല്ലെങ്കിൽ വാളും ഉറുമിയും ചുറ്റുംവീശിയും, പരിചയും കവചവും നിത്യവും ധരിച്ചും ജീവിക്കുന്ന ഒരു വന്യമായ സമൂഹത്തിൽ നിന്നും, ഇവയൊന്നും ആവശ്യമില്ലാതെ ഒരു സംസ്ക്കാര സമ്പന്നവും നിർമ്മലവും പ്രബുദ്ധവും മര്യാദയും മാന്യവും ആയി ഏവരോടും ആശയവിനിമയം സാധ്യമുള്ള ഒരു സമൂഹം ഉണ്ട് എന്ന് അറിഞ്ഞാൽ, പണവും രാഷ്ട്രീയ ബലവും, ഔദ്യോഗിക അധികാരങ്ങളും ഉള്ളവർ അവരുടെ സന്തതികളെ അങ്ങോട്ടേക്ക് കടത്തിവിടും. കമ്മ്യൂണിസ്റ്റായാലും, കോൺഗ്രസ്സായാലും ഇത് തന്നെയാണ് വാസ്തവം. ഇതൊന്നുമില്ലാത്തവരോട്, ഇക്കൂട്ടർ വിപ്ളവവും രാജ്യസ്നേഹവും, പാരമ്പര്യമഹത്വവും മറ്റും, പാടിക്കേൾപ്പിക്കും. കേട്ട് വിശ്വസിക്കുന്നവർ ചെണ്ടകൊട്ടിയും തുടിമുട്ടിയും, വൻ അർത്ഥങ്ങൾ ഉള്ള ഗാനങ്ങൾ ആലപിച്ചും, ആർത്തൊച്ചവെച്ച് വൻ സന്തോഷം പ്രകടിപ്പിച്ചും തമ്മിൽ കുത്തിക്കുത്തിയും, പെട്ടുപോയ സമൂഹത്തിൽ ജീവിതം നയിക്കും.

ഇവരിൽ പെടാത്തവർക്ക്, ഇവരെ വെട്ടിമുറിക്കാനുള്ള മനോഭാവം മനസ്സിൽ ജനിച്ചേക്കാം.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page