ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച് കോണാലിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള പദ്ധതി
സമൂഹത്തെ കുത്തിമറിക്കുന്നരീതിയിൽ ഉള്ള ഒരു സ്വാതന്ത്ര്യ സമരമൊന്നും ഒരിക്കലും നടന്നതായി CPS ഓർക്കുന്നില്ല. ആളുകൾ നേതാക്കളാകാനുള്ള തന്ത്രപ്പാടിലാണ്. ഇതിന് അണിനിരത്തേണ്ടത് കുട്ടികളേയും ചെറുപ്പക്കാരേയും ആണ്. ഈ കൂട്ടരെ ഔപചാരിക വിദ്യാഭ്യാസം എന്ന ഏർപ്പാടിൽ കൂട്ടിയിട്ടു നിർത്തിയിട്ടുമുണ്ട് ഭരണ സംവിധാനം. നേതാക്കൾ ആകെ ചെയ്യേണ്ടത്, ഈ കൂട്ടിനിർത്തിയിരിക്കുന്ന ചെറുപ്രയക്കാരെ വൻ പ്രസംഗങ്ങളും മറ്റും ഉപയോഗിച്ച്, ഇളക്കിവിടുക മാത്രമാണ്. ഈ ഉപഭൂഖണ്ഡത്തിൽ വൻ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുവാൻ ഇത്രമാത്രം സൌകര്യം ഉള്ള ഒരു ഏർപ്പാട് ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയമാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രത്തിൽ ഈ വിധം ഒരു സംഭവം കാണപ്പെടുന്നുണ്ട്. Cochinലെ മട്ടാഞ്ചേരിയിൽ ആണ്. ചുറ്റുപാടുമുള്ള സ്ക്കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു വാനരസേന സംഘടിപ്പിച്ചു. അവർക്ക് ഭഗത്ത് സിംഗ് മോഡലിൽ ഉള്ള ആശയങ്ങൾ പറഞ്ഞ് പരിശീലിപ്പിച്ചു. കഠാര, കുന്തം, വാൾ എന്നിവയുടെ പരിശീലനം. കാര്യമായ ഭയത്തിന്റെ ആവശ്യമില്ല. കാരണം, ഏറ്റുമുട്ടേണ്ടത് അങ്ങ് അപ്പുറത്തുള്ള മെഡ്രാസ് പ്രെസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണത്തിനോടാണ്. അതിന് മട്ടാഞ്ചേരിയിലെ തെരുവീഥികളിലൂടെ ഒച്ചവച്ച് നടന്നാൽ കാര്യമായ പ്രശ്നമില്ലതന്നെ. Cochin രാജാവിന് കാര്യമായ പ്രതിഷേധം ഉണ്ടാവും എന്ന് തോന്നുന്നില്ല. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഭരണത്തിനോട് ഏറ്റ്മുട്ടിയാൽത്തന്നെ, ഏറ്റവും കൂടിയാൽ, പിടിച്ച് കൊണ്ടുപോയി കോടതിയിൽ കയറ്റും.
അല്ലാതെ, ഈ ഉപഭൂഖണ്ഡത്തിൽ കാലാകാലങ്ങളായി കുട്ടിരാജാക്കൾ ചെയ്ത ക്രൂരതയൊന്നും അനുഭവിക്കേണ്ടിവരില്ല. ഈ വിധ ക്രൂരതകളെക്കുറിച്ച് പ്രത്യേകമായിത്തന്നെ പറയേണ്ടിയരിക്കുന്നു. അത് പിന്നീടാകാം.
വാനരസേന മട്ടാഞ്ചേരിയിലെ തെരുവീഥിയിലൂടെ നീങ്ങുകയാണ്. കുട്ടികൾ വൻ വീരസാഹസികത ആസ്വദിക്കുകയാണ്. വൻ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. മുന്നിൽ ബഷീറാണ്. തെരുവിനരികിൽ നിൽക്കുന്ന ആളുകൾക്ക് വൻജിജ്ഞാസ. കൂട്ടികൾ വൻ ധീരശാലികൾ തന്നെ. അവർക്ക് വ്യക്തിപരമായി ഇങ്ഗ്ളിഷുകാരോട് വിരോധത്തിന് കാരണമില്ലതന്നെ. കാരണം, അവർക്ക് അവരുടെ രാജാവ് വേറെയുണ്ട്. മാത്രവുമല്ല, ഉപഭൂഖണ്ഡത്തിന്റെ വടക്കുള്ള നേതാക്കൾ അവരെ ഹിന്ദിക്കാരുടെ കീഴാളന്മാർ ആക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന വിവരവും അവർക്കില്ല. ഹിന്ദിക്കാരുടെ പതാകയാണ് Cochin രാജ്യത്തിൽ കുട്ടികൾ പറത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നത്. ഇങ്ഗ്ളിഷിന് പകരം തലയിൽ കയറ്റാൻ നോക്കുന്നത് ഹിന്ദിയാണ്.
വാനരസേന അങ്ങിനെ ധൈര്യസമേതം മുന്നോട്ട് നീങ്ങന്ന അവസരത്തിൽ, ആ സംഘത്തിന്റെ ചരിത്രത്തിൽ ചരിത്രപ്രധാനമായ ഒരു സംഭവം നടന്നു. മുന്നിൽ Captain ആയ ബഷീർ ആണ് ഉള്ളത്.
ഈ അസാധാരണമായ ജാഥയെ മുന്നിൽ നിന്നും ഒരു കാളകാണുന്നുണ്ടായിരുന്നു. കാളയ്ക്ക് സമനിലതെറ്റി. നേരെ ജാഥയുടെ മൂന്നിലേക്ക് ഒരു കുതിച്ചുചാട്ടം. ബഷീർ ജാഥയേയും കുട്ടികളേയും രക്ഷിക്കാനായി കാളയുടെമുന്നിലേക്ക് എടുത്തുചാടി, കാളയുമായി ഏറ്റുമുട്ടി. ബഷീറിന് നന്നായി പരിക്കേറ്റു. എന്നാൽ, വാനരസേന നാലുപാടും ഓടി രക്ഷപ്പെട്ടു. അതോടെ ആ വൻ പ്രസ്ഥാനം ചരിത്രമായി മാറി.
പോലീസ് ലാത്തിച്ചാർജ്ജും മറ്റും ഉള്ളതായി CPSന് ഓർമ്മയില്ല. സമൂഹത്തിൽ കാര്യമായ ഒരു ഒച്ചപ്പാട് ഉണ്ടായിരുന്നതായി ഓർക്കുന്നില്ല. വർഗ്ഗീയമായ ഒരു സംസാരം പോലും Tellicherryയിൽ കേട്ടതായി ഓർക്കുന്നില്ല.
എന്നാൽ പോലീസുകാരുടെ കൈയിൽ മറ്റെന്തെങ്കിലും വിധേനെ അകപ്പെട്ടാൽ, സാമൂഹികമായി കാര്യമായ മഹിമയില്ലാത്തവരെ കൊൺസ്റ്റബ്ൾമാർ പ്രഹരിച്ചേക്കാം. ഈ കാര്യം ഒരു ഇങ്ഗ്ളിഷുകാരനായ IP (Imperial Police) ഓഫിസർ തന്നെ രേഖപ്പെടുത്തിയത് കണ്ടതായി ഓർക്കുന്നു. പിടിച്ചുകൊണ്ടുവന്ന ഏതൊരുകുറ്റവാളിയേയും മർദ്ദിക്കരുത് എന്ന് എത്രമാത്രം താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാരുടെ കണ്ണുതെറ്റുന്ന ആ അവസരത്തിൽ, കോൺസ്റ്റബ്ൾമാർ അവർ പിടിച്ചുകൊണ്ടുവന്ന ആളെ മുഖത്തിട്ടടിച്ചിരിക്കും. ഇക്കൂട്ടർ എന്തുകൊണ്ടാണ് ഈ വിധം പെരുമാറുന്നത് എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല എന്നാണ് തോന്നുന്നത്.
ഈ കാര്യം ഈ എഴുത്തിൽ ഇതിന് മുൻപ് സൂചിപ്പിച്ചിരുന്നു എന്ന് തോന്നുന്നു. നീ എന്ന് സംബോധന ചെയ്യപ്പെടുന്നവന് അടി കൊടുക്കാം. നിങ്ങൾ (മലബാറി) എന്ന് സംബോധന ചെയ്യപ്പെടുന്ന ആളെ ബഹുമാനിക്കാം. ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാനസിക പൈശാചികതയാണ് ഇത്.
CPSന്റെ സ്വന്തം സഹോദരൻ പിതാവിനോടൊപ്പം സമരതീജ്വാലയിലാണ്. പിതാവ് വ്യാപാരത്തിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നില്ല. ഉയർന്ന ജാതിക്കാരുടെ കൂടെയാണ് മിക്കപ്പോഴും. കാരണം, വൻ വ്യാപാരിയാണ്.
മകനാണെങ്കിൽ ഇങ്ഗളിഷ് ഭരണം ഏർപ്പെടുത്തിയ വിദ്യാഭ്യാസത്തിനോട് എതിർപ്പ് പരസ്യമായി പ്രഖ്യാപിച്ചു. ഈ പരദേശികളുടെ വിദ്യാഭ്യാസം എനിക്ക് വേണ്ട.
ഒരു ദിവസം സഹോദരൻ CPSന് കുറേ നോട്ടിസുകൾ നൽകി. കോൺഗ്രസ് ലഘുലേഖകളാണ്. ഇത് CPS പഠിക്കുന്ന സ്ക്കൂളിൽ കൊണ്ടുപോയി ക്ളാസിൽ ഏതെങ്കിലും, ഡെസ്ക്കിന് കീഴിൽ ഉള്ള മേശവലിപ്പിൽ വെക്കണം. സ്കൂളാണെങ്കിൽ പൂർണ്ണമായും ഇങ്ഗ്ളിഷ് അന്തരീക്ഷമുള്ള സ്ക്കൂളാണ്.
CPS വിഷമിച്ചു. എന്ത് ചെയ്യാം? മൂത്ത സഹോദരനാണ് ആജ്ഞ കണക്കെ നൽകിയിട്ടുള്ളത്. പിറ്റേന്ന് വൻ വെപ്രാളത്തോടുകൂടി, ക്ളാസ് തീരുന്ന അവസരത്തിൽ ഈ കാര്യം നിർവ്വഹിച്ചു. പിറ്റേ ദിവസം ലഖുലേകകൾ കണ്ടുപിടിക്കപ്പെട്ടു. സ്കൂകളിൽ വൻ കോലാഹലം. സമൂഹത്തെ കലക്കിമറിക്കുന്ന വിപ്ളവമാണ് കൊൺഗ്രസ്സുകാർ നടത്തിയിട്ടുള്ളത്.
ഈ വിധ വിപ്ളവങ്ങൾ ഒരുവശത്ത്. മറുവശത്ത് ഇങ്ഗ്ളിഷ് ഭരണം യാതോരു ഒച്ചയും ബഹളവും ഇല്ലാതെയും, വൻ വിമ്പിളക്കുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയും സമൂഹത്തിലെ, ഏറ്റവും കീഴിൽ പെട്ടുകിടക്കുന്ന ജനക്കൂട്ടങ്ങളിൽ ആത്മവീര്യവും ആത്മാഭിമാനവം, വിവരവും വിജ്ഞാനവും ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യവും, വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.
റോഡുകളും, റെയിൽ പാതകളും, ജലഗതാഗത സൌകര്യങ്ങളും സൃഷ്ടിച്ച്, നൂറ്റാണ്ടുകളോളം തെരുവീഥികളിൽ ഇറങ്ങാൻ പോലും പറ്റാതിരുന്ന ജനക്കൂട്ടങ്ങൾക്ക് ഇവയിൽ എല്ലാം പ്രവേശിക്കാം എന്ന സൌകര്യംവരെ ബൃട്ടിഷ്-ഇന്ത്യയിൽ നിലവിൽ വരുത്തുന്നു. ഓർക്കേണം, തൊട്ടപ്പുറത്തുള്ള തിരുവിതാംകൂർ രാജ്യത്തിൽ പലവിധ ജനകീയ ഒച്ചപ്പാടുകൾ കീഴ് ജനക്കൂട്ടങ്ങൾ നടത്തിയിട്ടും ഇതൊന്നും അവർക്ക് പ്രാപ്യമായിരുന്നില്ല.
ഇന്ന് ഇങ്ഗ്ളിഷ് ഭരണത്തിനെ കുറ്റംപറയുന്ന അക്കാടമിക്ക് ചരിത്ര ജീനിയസുകൾ എപ്പോഴും എടുത്തു പറയുന്ന ഒരു കാര്യമാണ്, ഇങ്ഗ്ളണ്ടിലെ Manchesterറിലും മറ്റും ഉള്ള തുണിമില്ലുകളിൽനിന്നും വൻ വിലകുറവുള്ള തുണിത്തരങ്ങൾ ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന് വിറ്റ്, ഈ നാടിനെ കൊള്ളയടിച്ചകാര്യം.
എന്നാൽ ഈ തെമ്മാടികൾ കാണാൻ കൂട്ടാക്കാത്ത ഒരു കാര്യം ഉണ്ട്. ഈ വിധ വിലുകുറവുള്ള വൻ ഗുണമേന്മയുള്ള വസ്ത്രങ്ങൾ മലബാറിലെ പലദിക്കിലും, പ്രത്യേകിച്ചു Tellicherry പോലുള്ള ഇടങ്ങളിൽ, കീഴ് ജനക്കൂട്ടങ്ങളിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഒരു ഫാഷൻ വിപ്ളവം തന്നെ വരുത്തിയെന്ന കാര്യം.
തിരുവിതാംകൂറിൽ അന്നും പോർബന്ധറിൽനിന്നും ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്ന് കയറിയ കപടനേതാവ് പ്രോത്സാഹിപ്പിച്ചിരുന്ന കോണാൻ തന്നെയാണ് മിക്ക കീഴ് ജാതിക്കാരുടേയും വസ്ത്രം.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും