ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
24. British-Malabar എന്ന രാഷ്ട്രം രൂപീകരിച്ചിരുന്നെങ്കിൽ!
മുകളിൽ നിൽകിയിട്ടുള്ളത് CPSന്റെ മൂത്ത സഹോദരന്റെ ചിത്രമാണ്. ഏതാണ്ട് 24 വർഷങ്ങൾക്ക് മുൻപ് (1995ൽ) എടുത്ത ചിത്രമാണ്. ഈ ആൾ സാമൂഹത്തിലെ ഒരു വൻ നിലവാരമുള്ള ആളോ, സാമ്പത്തികമായി ഒരു വൻകിടക്കാരനോ ആയിരിന്നില്ല. നല്ല വെളുത്ത നിറം. ഉയർന്ന ശരീര പ്രകൃതി. കഴുത്തിന് കുനിവില്ലാത്ത വ്യക്തിത്വം. ഇങ്ഗ്ളിഷുകാരുടെ വിദ്യാഭ്യാസത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചതിനാൽ, കാര്യമായ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ലഭിച്ചില്ല. ഇങ്ഗളിഷ് പരിജ്ഞാനവും കുറവായിരുന്നു.
ഈ എഴുത്തുകാരൻ ശ്രദ്ധിച്ച ഒരു കാര്യത്തിന്റെ ദൃഷ്ടാന്തരീകരണത്തിനായി ഈ വ്യക്തിയെ പരാമർശിക്കുകയാണ്.
ഇങ്ഗ്ളിഷ് ഭരണകാലത്തിന്റെ മൂര്‍ദ്ധന്യാവസ്ഥാകാലത്ത് ജനിച്ച Tellicherryയിലെ മരുമക്കത്തായ തീയരായ പലരിലും കണ്ട ഒരു മാനസികവും ശാരീരികവും ആയ ഒരു പ്രകൃതമാണ് മുകളിൽ സൂചിപ്പിച്ചത്. ഈ വിധ പ്രകൃതമുള്ള ഒന്നിൽ കൂടുതൽ പുരുഷന്മരേയും സ്ത്രീകളേയും, CPSന്റെ കുടുംബ ബന്ധങ്ങളിൽ കണ്ടിട്ടുണ്ട്. എന്നാൽ, ഇങ്ഗ്ളിഷ് ഭരണത്തിന്റെ അന്ത്യകാലങ്ങളിൽ ജനിച്ച, ഇതേ കുടുംബങ്ങളിൽ പെട്ട, വ്യക്തികളിൽ ഈ വിധ ശാരീരികവും മാനസികവും ആയ വ്യക്തിത്വം കണ്ടില്ലാ എന്നാണ് പൊതുവായി തോന്നുന്നത്.
CPSന്റെ ചെറുപ്പകാലത്ത് Tellicherryയിൽ ഇങ്ഗിളിഷുകാർ നിറഞ്ഞിരിക്കുകയായിരുന്നു എന്നും മനസ്സിലാക്കരുത് കാരണം, CPSതന്നെ ഇങ്ഗ്ളിഷുകാരെ വളരെ അപൂർവ്വമായേ കണ്ടിട്ടുള്ളു, അന്ന്. ഒന്ന് സ്വന്തം ഇങ്ഗ്ളിഷ് സ്കൂകളിന്റെ അടുത്തുവച്ച്. അത് ഇങ്ങിനെയാണ്: സ്കൂകളിളെ കുട്ടികൾ പന്ത് കളിക്കുന്ന അവസരത്തിൽ, തൊട്ടടുത്തുള്ള ഡോക്ടറുടെ വീട്ടിൽ പന്ത്, മതിലിന് മുകളിലൂടെ ചെന്ന് വീഴും. അത് ഒരു പരാതിയായി വന്നപ്പോൾ, സ്കൂളിന് മുന്നിലായി ഉള്ള സബ് കലക്ടറുടെ വസിതിക്ക് അരികിൽ ഉള്ള പരുന്ന മുറ്റം കണക്കെയുള്ള ഇടം കുട്ടികൾക്ക് കളിക്കാനായി സബ് കലക്ടർ വിട്ടു കൊടുത്തു. അവിടെനിന്നും കളിക്കുന്ന അവസരത്തിൽ, സബ് കലക്ടറുടെ ചെറിയ മക്കൾ പുറത്ത് ഇരിക്കുന്നത് കണ്ടു. വളരെ വെളുത്ത്, വളരെ ഓമനത്വം ഉള്ള കുട്ടികൾ.
പിന്നെയുള്ള അനുഭവം, പിതാവിന്റെ Textile Showroomൽ ഒരിക്കൽ ഒന്ന് രണ്ട് ഇങ്ഗ്ളിഷു വനിതകൾ ഖാദി തുണിവാങ്ങിക്കാൻ വന്നപ്പോഴാണ്.
ഇങ്ഗ്ളിഷുകാർ ഇത്രമാത്രം വിരളമായ ഒരു ഇടത്ത്, എങ്ങിനെയാണ് ഇങ്ഗ്ളിഷ് നൽകും എന്നു പറയുന്ന വ്യക്തിത്വ വികസനം വരും എന്ന് പറയാനാവുന്നത്? ഇതിന്റെ ഉത്തരം ഭൌതിക ലോകത്തിലൂടെയും യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്രിയ സോഫ്ട്വെർ പ്രവർത്തന അരങ്ങിലൂടെയും നൽകാവുന്നതാണ്.
ഭൌതികമായി പറയാൻ, ഈ വിധം ചിന്തിക്കുക. നാലടി പൊക്കമുള്ള ആളുകൾക്കായി ഉള്ള ഒരു ബസ്. അതിലേക്ക് അഞ്ച് അടി പൊക്കമുള്ള ഒരു വ്യക്തി കയറുന്നു. ഈ വ്യക്തി ആ ബസിൽ നിക്കേണ്ടി വന്നാൽ, തലകുനിച്ച് നിൽകേണ്ടിവരും. അതുമല്ലെങ്കിൽ കാൽമുട്ടുകൾ ചെറുതായെങ്കിലും മടക്കി നിൽകേണ്ടിവരും.
ഇന്ന് ഈ ഉപഭൂഖണ്ടത്തിലെ മൂന്ന് രാജ്യങ്ങളിലും സാധാരണ ജനത്തിനെ സംബന്ധിച്ചെടുത്തോളം, മാനസികമായി ഇതാണ് അവസ്ഥ. പലരീതിയിലും, തലയും കഴുത്തും, മുട്ടും കുനിച്ചും, മടക്കിയും ആണ് ജീവിച്ച് വളരേണ്ടത്. എന്നാൽ മാനസികമായി വെറും നാലടിയോ, അതുമല്ലെങ്കിൽ മുന്നടിയോ ഉള്ള വ്യക്തികൾക്ക് വൻ മാനസിക സ്വാതന്ത്ര്യവും ഉയരങ്ങളും സാമൂഹികമായി അനുഭവപ്പെടും. അത് മറ്റൊരു കാര്യമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഇന്നുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും നാലടി പൊക്കത്തിലാണ്, വെച്ചിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാനാവുന്നതാണ്. ഈ വിധ ഇടങ്ങളിൽ ജീവനക്കാരായി വരുന്നവരുടെ മാനസിക നിലവാരത്താഴ്ചയും, ഭരണയന്ത്രത്തിനുള്ളിലെ പൊതുവായുള്ള നിലവാരം കുറഞ്ഞ ആശയവിനിമയ അന്തരീക്ഷവും ഈ താഴ്ച്ക്ക് ശക്തിയേകുന്നു. ഈ ഇടങ്ങളിലേക്ക് കയറിച്ചെല്ലുന്ന ഉയർന്ന വ്യക്തിത്വമുള്ള വ്യക്തി തലയും, കഴുത്തും, മുട്ടും കുനിച്ചും, മടക്കിയും മാത്രമേ കടന്നു കയറാൻ പറ്റുള്ളു. ഈ വിഷയത്തിലേക്ക് പിന്നീട് കടക്കാം. ജനത്തിൽ പെട്ടവർതന്നെയാണ് സർക്കാർ ഉദ്യോഗസ്ഥരും ആകുന്നത്.
യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്രിയ സോഫ്ട്വെർ പ്രവർത്തന അരങ്ങിലെ കാര്യം ചെറുതായി ഒന്ന് എടുക്കാം. അതിന്റെ ബാഹ്യമായ ഇടം മാത്രം ഇപ്പോൾ തൊടാം.
വാക്ക് കോഡുകൾ മനുഷ്യന്റെ ശരീരത്തേയും, തലേയും കാൽമുട്ടിനേയും മടക്കുന്ന സാമൂഹത്തിന്റെ Virtual design veiwവിലും Virtual code viewവിലും ഈ കുനിവ് ആലേഖനചെയ്യപ്പെട്ടിരിക്കും.
ഉദാഹരണത്തിന് ഒരു സാധാരണ മനുഷ്യൻ ഒരു കേരളാ / ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കയറിചെല്ലുന്നു. അയാൾ അറിയാതെ തന്നെ, ഒരു അമർത്തി കുനിപ്പിക്കുന്ന അന്തരീക്ഷിത്തിന്റെ സാന്നിധ്യം അയാളിൽ അനുഭവപ്പെടും. ഇത് പ്രത്യേകിച്ചും ഉയർന്ന വ്യക്തിത്വം ഉള്ളതും, അതേ സമയം, അതിന് അനുസൃതമായി ബലം നൽകുന്നയാതൊന്നും കൈവശമില്ലത്തവർക്ക് അനുഭവപ്പെടും.
അതേ സമയം, മാനസികമായും സാമൂഹികമായും വളരെ താഴ്ന്നു ജീവിക്കുന്ന വ്യക്തിക്ക് ഈ വിധ അമർത്തൽ അനുഭവപ്പെടില്ല. കാരണം, ഈ ഒരു അവസ്ഥാവിശേഷത്തിലാണ് നിത്യവും ആ ആൾ ജീവിക്കുന്നത്.
അതേ സമയം, ഇതേ പോലീസ് സ്റ്റേഷനിൽ ഒരു IPS ഓഫിസറോ, അയാളുടെ ബന്ധുജനമോ കയറിച്ചെന്നാൽ, ഈ മാനസിക അനുഭവം ലഭിക്കില്ല. കാരണം, വാക്കുകോഡുകൾ അവരുടെ മേലുള്ള മേൽക്കൂരയെ വളരെ ഉയർത്തിപ്പിടിച്ചാണ് അവർ കയറിവരുന്നത്. ഈ ഉയരം പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ മസ്തിഷ്ക സോഫ്ട്വേർ (brain software) ശ്രദ്ധിക്കും (detectചെയ്യും).
ഓരോ രാജ്യത്തിലും ഈ വിധ അനുഭവം അവിടേക്ക് കയറിച്ചെല്ലുന്ന വ്യക്തികൾക്ക് അനുഭവപ്പെടും, പ്രത്യേകിച്ചും, ആ നാട്ടിലെ ഭാഷാ പരമായുള്ള അന്തരീക്ഷത്തിൽ പെട്ടുപോകുകയാണെങ്കിൽ. ഉദാഹരണത്തിന് ഒരു പ്രാദേശിക ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ഒരു ഫ്യൂഡൽ ഭാഷക്കാരൻ കയറിച്ചെന്ന് കുറച്ച് ഇങ്ഗ്ളിഷ് മനസ്സിലാക്കിത്തുടങ്ങിയാൽ, പെട്ടന്ന് തന്നെ, അയാളെ അമർത്തിപ്പിടിച്ചിരുന്ന മേൽക്കൂര വളരെ ഉയരങ്ങളിലേക്ക് ഉയരുന്ന അനുഭവം മനസ്സിലും, ശരീരത്തിലും അനുഭവപ്പെടും. ഇത് ഒരു വൻ അനുഭവം തന്നെയാണ്. കുനിഞ്ഞ്, മടങ്ങി, വക്രീകൃതമായ ശരീരത്തിനും മനസ്സിനും ഒരു നിവർന്ന് നിൽക്കൽ അനുഭവപ്പെടും.
പശ്ചിമേഷ്യൻ രാജ്യങ്ങളായ ദുബായി, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പരദേശികൾക്ക് അവിടുള്ള ഭാഷാ അന്തരീക്ഷത്തിന്റെ സ്വാധീനം അനുഭവപ്പെടാം. ദുബായിയുടെ കാര്യത്തിൽ ഇങ്ഗ്ളിഷിന്റെ സാമൂഹിക സ്വാധീനം മറക്കാൻ ആവുന്നതല്ല.
വ്യക്തികൾക്ക് ഏറ്റവും മാനസികവും, ശാരീരികവും ആയ വ്യക്തിത്വം നൽകുന്ന ഭാഷാ അന്തരീക്ഷങ്ങളിൽ ഒന്ന് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-ENGLISH) ഭാഷാ അന്തരീക്ഷമാണ്.
ഇങ്ങിനെ നോക്കുമ്പോൾ, ഇന്ത്യാരൂപീകരണ വേളയിൽ, ബൃട്ടിഷ്-മലബാറിലെ ആളുകൾ ഇങ്ഗ്ളിഷ് ഭരണം തുടരണം എന്ന് ആവശ്യപ്പെടുകയും, മലബാറിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ അവരുടെ പുതിയ പ്രധാന മന്ത്രിയുടെ കൽപനയെ വകവെക്കാതെ, ഇങ്ഗ്ളിഷ് ഭരണം തുടരുകയും, ബൃട്ടിഷ്-മലബാർ എന്ന ഒരു രാജ്യം പടുത്തുയർത്തുകയും ചെയ്തിരുന്നെങ്കിൽ എന്തായിരുന്നേനെ കഥ?
ഈ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പൽ സമൃദവും, ഈ ഉപഭൂഖണ്ഡത്തിൽ അന്യാദൃശമായ വ്യക്തിത്വ ഉയർച്ചയുമുള്ള ഒരു ജനക്കൂട്ടമുള്ള ഒരു രാജ്യമാകുമായിരുന്നു British-MALABAR. Hong Kongങ്ങും, Singaporeറും, USAയും, പിന്നിൽനിന്നേനെ.
ഇന്ന് യൂഎസ്സ്ഏ അതിന്റെ തെക്കൻ അതിർത്തിയിൽ കെട്ടിപ്പടുക്കുന്ന വൻ മതിലിനേക്കാൾ ബലവത്തായ ഒരു മതിൽ ഈ British-MALABARന് ചുറ്റും കെട്ടേണ്ടിവരുമായിരുന്നു. കാരണം, ചുറ്റുമുള്ള ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും, ബെങ്ഗ്ളാദേശിൽ നിന്നും, ശ്രീലങ്കയിൽനിന്നും ആളുകൾ എല്ലാം വിട്ട് ഇങ്ങോട്ടേക്ക് ഓടിക്കയറുമായിരുന്നു.
പക്ഷെ എന്തുചെയ്യാം, പൌരന്മാരിൽ മിക്കവരും മനുഷ്യപ്പുഴുവിനെപ്പോലെ ജീവിക്കുന്നവരും, കുറച്ച് പേർമാത്രം സ്വർണ്ണഗോപുരങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ ഭാഗമായിപ്പോയില്ലേ മലബാർ?
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും