top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ പറ്റാത്ത സാമൂഹിക യാഥാർത്ഥ്യങ്ങൾ

ബൃട്ടിഷ്-മലബാറിൽ English East India Company നടപ്പിൽ വരുത്താൻ ശ്രമിച്ച സാമൂഹിക പരിഷ്ക്കരണത്തെക്കുറിച്ചാണ് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചത്. എന്നാൽ ഇത് അങ്ങ് ഇങ്ഗളണ്ടിൽനിന്നും കാണുന്നത് പോലെ പെട്ടെന്നൊന്നും നടപ്പിൽ വരുത്താൻ പറ്റുന്നകാര്യമല്ല. കാരണം, ഉയർന്ന ഒരു വർഗ്ഗവും, അവർ അടിമപ്പെടുത്തിയ മറ്റൊരു വർഗ്ഗവും അല്ല ഇവിടെയുള്ളത്. മനുഷ്യവർഗ്ഗങ്ങൾ സമൂഹത്തിൽ പടിപടിയായി നിൽക്കുന്നു. അവരിൽ ഏതെങ്കിലും ഒന്നിനെ ഉയർത്തിയാൽ, അവരുടെ മുകളിൽ ഉണ്ടായിരുന്ന പലരും അവരുടെ കീഴിൽ പെട്ടുപോകും. നിങ്ങൾ/ഇങ്ങൾ ആയിരുന്ന ആൾ ഇഞ്ഞി (നീ) ആയി തമർന്നുപോകും. ഈ കാര്യത്തെക്കുറിച്ച്, അങ്ങ് ഇങ്ഗ്ളണ്ടിൽ മനസ്സിലാക്കിക്കാൻ പറ്റില്ലതന്നെ. ഇതിന് ശ്രമിച്ച് പരാജയപ്പെട്ട്, മനംമടുത്ത്, പരിഹാസപാത്രമായി, ഒടുവിൽ ഇങ്ഗ്ളണ്ടിൽ വെച്ച് Robert Clive ആത്മഹത്യയാണ് ചെയ്തത്.


ഇങ്ഗ്ളണ്ടിൽ യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത രാക്ഷസീയമായ ഭാഷാകോഡുകൾ ആണ് ഈ ഉപഭൂഖണ്ഡത്തിൽ വിനാശ നൃത്തം അഴിഞ്ഞാടുന്നത്.


മലബാറിൽ ഇങ്ഗ്ളിഷ് കമ്പനി സാമൂഹിക പരിഷ്ക്കരണ ഉദ്യമങ്ങൾ നടത്തിയത് വളരെ ശ്രദ്ധയോടുകൂടിത്തന്നെയാണ്. സമൂഹത്തെ എടുത്തുകുടയുന്ന രീതിയിൽ അല്ലതന്നെ. എന്നാൽ ഇവരുടെ ഉദ്യമങ്ങൾക്ക് തൊട്ടു മുൻപോ, അതേ അവസരത്തിലോ തന്നെ, സാമൂഹിക ഉച്ചനീചത്വങ്ങളെ തവിടുപൊടിയാക്കുന്ന രീതിയിൽ മറ്റൊരു സംഭവം മലബാറിൽ നടന്നിരുന്നു. അത് മൈസൂർ രാജ്യം ഭരിച്ചിരുന്ന മൊറോക്കൻ വംശജനായ ഹൈദ്രാലിയുടേയും, മകൻ ടിപ്പു സുൾത്താന്റെയും ആക്രമണങ്ങളാണ്. ഇത് ഒരു സമൂഹത്തെ എടുത്ത് കുടയുന്നത് മാതിരിയുള്ള സംഭവപരമ്പരകൾ ആയിരുന്നു. പ്രത്യേകമായുള്ള യാതോരു ശ്രദ്ധയോ ദീർഘദൃഷ്ടിയോ മാന്യമായ രീതികളോ ഇല്ലാത്ത പ്രാകൃതവും ഭീകരവും ആയ സംഭവങ്ങൾ ആയേക്കാം. കാരണം, എന്തൊക്കെയായലും, സമൂഹത്തിൽ വ്യക്തിയുടേയും, കുടുംബത്തിന്റെയും സുരക്ഷ എന്ന കാര്യം അപ്രത്യക്ഷമായ അവസരമായിരുന്നു അത്. ഈ സംഭവങ്ങളെക്കുറിച്ചും ഇപ്പോൾ ഇവിടെ പറയാൻ ആവില്ല.


മലബാറിൽ ഈ വിധം പലതും സംഭവിച്ചെങ്കിലും, തൊട്ടടുത്തുള്ള കാനറാ പ്രദേശത്തും പാണ്ടി പ്രദേശത്തും തിരുവിതാംകൂറിലും കാര്യങ്ങൾ വ്യത്യസ്തം തന്നെയായിരുന്നു. ഇവയിൽ തിരുവിതാംകൂറിനെക്കുറിച്ചേ നമുക്ക് ഇവിടെ പ്രതിപാദിക്കേണ്ടതുള്ളു. കാരണം, അവിടെ ഉള്ള സംഘടിതശക്തികളാണ് മലബാറിനെ പിടികൂടാൻ പദ്ധതിയിട്ടത്.


തിരുവിതാംകൂറിൽ London Missionary Society ആണ് 1700ന്റെ തുടക്ക കാലം മുതൽ സാമൂഹിക പരിഷ്ക്കരണത്തിന് ശ്രമിച്ചത്. അങ്ങ് ഇങ്ഗ്ളണ്ടിൽ നിന്നും ഈ വിധ ബദ്ധപ്പാടിനെല്ലാം അവിടുള്ള ആളുകൾ എന്തിനാണ് തുനിഞ്ഞത് എന്നത് തന്നെ ഈ ഉപഭൂഖണ്ഡത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റില്ല.


തിരുവിതാംകൂറിൽ ഈ ആളുകൾ കന്നുകാലിജനങ്ങളെ ഉന്നമനപ്പെടുത്താൻ പദ്ധതിയിട്ടു എന്ന് പറയാം. അതല്ലാ, അവർ ഇവിടുള്ള ജനങ്ങളെ വിഡ്ഢികളാക്കി അവരുടെ മതത്തിലേക്ക് കയറ്റി എന്നും ഈ സംഭവപരമ്പരയെ വ്യാഖ്യാനിക്കാനാവും.


ബ്രാഹ്മണർ അടിമജനങ്ങളെ അവരുടെ മതത്തിലേക്ക് കയറ്റിയില്ലാ എന്നതാണ് വാസ്തവം. നായർമാർക്ക് പോലും വേദപഠനം നിഷേധിക്കപ്പെട്ടിരുന്നു. ഏതാണ്ട് 1930ന് ചുറ്റുപാടിലാണ്, കീഴ് ജനങ്ങൾ ബ്രാഹ്മണമതത്തിലേക്ക് (ഹിന്ദുമതത്തിലേക്ക്) ഇടിച്ചു കയറിത്തുടങ്ങിയത് എന്ന് തോന്നുന്നു.


ഇസ്ലാം മതത്തിലേക്ക് കീഴ് ജനക്കൂട്ടങ്ങളെ കയറ്റിയിട്ടുണ്ട്. അവർക്ക് പള്ളികളിലും മറ്റും കയറാൻ പൂർണ്ണ സമ്മതം നൽകിയിരുന്നു. അങ്ങിനെ നോക്കുമ്പോൾ, ബ്രാഹ്മണർ ചെയ്താത്ത സാമൂഹിക പരിഷ്ക്കരണം ഇസ്ലാം മതംചെയ്തു എന്നുവേണമെങ്കിൽ പറയാം. എന്നാൽ, ഇത് ഇങ്ഗ്ളിഷ് കൃസ്ത്യൻ ഇവാൻജിലിസ്റ്റുകൾ ചെയ്ത കൃത്യവുമായി താരതമ്യം ചെയ്യാനാവില്ലതന്നെ. ഈ പറഞ്ഞതിലും ചെറിയ ഒരു പാളിച്ച ഉണ്ട്. അത് ഇതാണ്. London Missionary Societyയിലെ മിഷനറിമാർ മുഴുവനും ഇങ്ഗ്ളിഷുകാരായിരുന്നില്ല. എന്നാൽത്തന്നെ ആ പ്രസ്ഥാനം ഇങ്ഗ്ളണ്ടിലെ ഒരു പ്രസ്ഥാനം ആയിരുന്നു എന്ന മേന്മ അതിനുണ്ടായിരുന്നു.


ഇസ്ലാം മതത്തിൽ പുരോഹിതന്മാർ ഇല്ലാ എന്നാണ് പലപ്പോഴും കേൾക്കുന്ന വാദം. എന്നുവച്ചാൽ, സംഘടിതമായ ഒരു മതമാകേണ്ടതില്ല ഇത്. മറിച്ച് ആർക്കും വ്യക്തിപരമായി ഇസ്ലാം ആയി ജീവിക്കാനായേക്കാം. വ്യക്തിക്ക് നേരിട്ട് ഈശ്വരന് സന്ദേശം അയക്കാം, ആവശ്യങ്ങൾ അറിയിക്കാം. മറ്റൊരു വ്യക്തിയുടേയോ പ്രവാചകന്റെ തന്നെയോ മാദ്ധ്യസ്ഥം ആവശ്യമില്ല.


ഈ മുകളിൽ പറഞ്ഞത്, ഈ എഴുത്തുകാരന്റെ സ്വന്തം നിഗമനമാണ്. എത്രകണ്ട് ആഴമുള്ളതാണ് എന്ന് അറിയില്ല. എന്നാൽ ഇത് ശരിയാണെങ്കിൽ, ഇസ്ലാം എന്നത് ഒരു വൻ മാനസിക ഔന്നത്യമുള്ള ജനത്തിന്റെ മതമാണ്. ഈ മതവും അതേ പോലെതന്നെ വൻ ഔന്നിത്യമുള്ളതാണ്. മൂല്യമേറിയതാണ്.


എന്നാൽ ഒരു സാമൂഹിക വാസ്തവം എന്നരീതിയിൽ നോക്കുകയാണെങ്കിൽ, ഈ നിഗമനം ശരിയല്ലതന്നെ. ഈ മാനസിക ഔന്നിത്യം, പൊതുവായി പറഞ്ഞാൽ, ഈ ഉപഭൂഖണ്ഡത്തിലെ ഇസ്ലാം മതത്തിന് ഇല്ലതന്നെ. പൌരോഹിത്യം ഇല്ലാ എന്നുള്ളത് വാക്യർത്ഥത്തിൽ ശരിയായിരിക്കാമെങ്കിലും, അതിന് ബദലായുള്ള മറ്റ് വൻ ശക്തിയുള്ള സാമൂഹിക നേതൃത്വത്തിന്റെ സാന്നിധ്യം ഈ മതത്തിൽ ഉണ്ട് എന്നാണ് തോന്നുന്നത്. ഇത് തെറ്റായ ഒരു കാര്യമാണ് എന്ന് പറയുന്നില്ല. കാരണം, ഫ്യൂഡൽ ഭാഷാ ജനങ്ങളെ കയറൂരിവിട്ടാലും പ്രശ്നംതന്നെയാണ്. എന്നാൽ, ഈ ഒരു കാരണത്താൽതന്നെ ഈ മതത്തിനും ഇങ്ഗ്ളിഷ് കൃസ്ത്യാനിറ്റിയുടെ നിലവാരത്തിനെ മറികടക്കാൻ ആയിട്ടില്ല.


ഇസ്ലാമിന് മാത്രമല്ല, മറിച്ച്, Irish / Scottish / French / German / Spanish / Italian കൃസ്ത്യാനിറ്റിക്കും ഇത് ചെയ്യാനായിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.


ഈ പ്രസ്താവനയുടെ കാതൽ വ്യക്തമാക്കണമെങ്കിൽ, ഇങ്ഗ്ളിഷുകാർക്ക് അറിയാത്തതും, എന്നാൽ മറ്റ് പലരും പകൽവെളിച്ചം പോലെ തെളിഞ്ഞുകാണുന്നതുമായ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. അത് നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള കാര്യംതന്നെ. എന്നാൽ ഈ രീതിയിൽ കൂടി കാണുക:


വ്യാപാരം നടത്തുക, കച്ചവടക്കാരൻ ആകുക, സർക്കാർ ഉദ്യോഗസ്ഥൻ ആകുക, സാമൂഹിക നേതാവ് ആവുക എന്നെല്ലാത്തിലും, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രേരണയും പ്രചോദനവും ഉത്സാഹവും നൽകുന്ന ഒരു കാര്യം ഉണ്ട്. കച്ചവടക്കാരന്റെ പണിക്കാരൻ ആയാൽ, കച്ചവടക്കാരനും കുടുംബക്കാരും, അവരുടെ സുഹൃത്തുക്കളും, ഈ ആളെ അവൻ, അവൾ, നീ, തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർത്തും. ഈ ആൾ പലപ്പോഴും പറയുന്നത് കേൾക്കാം, പണികൊണ്ടൊന്നും വലിയ കാര്യമില്ല. ഒരു ബിസിനസ്സ് തുടങ്ങണം. അതാണ് ഗുണം ചെയ്യുക. യാതോരു വ്യാപാര നൈപുണ്യമോ, മോഹമോ ഇല്ലായെങ്കിലു, ഈ ഒരു ആഗ്രഹം ഒരുദുരാഗ്രഹമായി മനസ്സിൽ നിൽക്കും. ഇന്ത്യക്കാരൻ വ്യാപാരം തുടങ്ങുന്നതിൽ ഈ ഒരു ഘടകം ഒരു വൻഘടകമായി നിലനിൽക്കുന്നുണ്ട്. മാത്രവുമല്ല, തൊഴിലുകാരായി നിയമിക്കുപ്പെടുന്നവരെ, തരംതാഴ്ത്തി സംബോധന ചെയ്യാം, പരാമർശിക്കാം. അവരെ ഈ വിധം അപമാനിച്ചാൽ, അവർ നിർബന്ധമായും അടിയാളത്തം പ്രകടിപ്പിക്കേണം. സ്വയം തരംതാഴണം. അവർ ബഹുമാനിക്കേണം.


ഈ വിധമാണ് ഫ്യൂഡൽ ഭാഷാകോഡുകൾ വ്യക്തികളെ എടുത്ത് പല സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നത്. ഇതിൽ വ്യക്തി നിരപരാധിയാണ്. എന്നാൽ, ദുഷ്ട പ്രേരണ മനസ്സിൽ വിഷംകണക്കെനിലനിൽക്കും. ഒരു ഡോക്ടറാവാൻ പോലുമുള്ള പ്രേരണ, മനുഷ്യസ്നേഹമല്ല, മറിച്ച് മറ്റ് മനുഷ്യരെ ഈ വിധം കഴുത്തിന് പിന്നിൽ പിടിച്ച് അമർത്തുന്ന രീതിയിൽ ഭാഷാകോഡുകൾ നൽകുന്ന ബലമാണ്.


ഇങ്ഗ്ളിഷിൽ entrepreneurship (സംരംഭകത്വം), business (വ്യാപാരം), social work (സാമൂഹിക പ്രവർത്തനം), counselling (പ്രബോധനം), teaching (അദ്ധ്യാപനം, പറഞ്ഞുകൊടുക്കൽ), evangelism (കൃസ്തീയ മതപ്രവർത്തനം), missionary work (മതപ്രചാരക പ്രവർത്തനം), conversion to Christianity (കൃസ്ത്യൻ മതത്തിലേക്ക് പരിവർത്തനം), helping the poor (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കൽ), charity (ദാനശീലം), philanthropy (പരോപകാര പ്രവർത്തനം) തുടങ്ങിയ കാര്യങ്ങളിൽ ഒന്നുംതന്നെ, ഈ ദുഷ്ട രാക്ഷസീയമായ കോഡുകൾ പിന്നണിയിൽ നിന്നും വ്യക്തിയെ പ്രേരിപ്പിക്കുന്നില്ല. ഇങ്ങിനെയൊരു സംഗതിതന്നെ ഈ വിധ പ്രവർത്തനങ്ങളിൽ നിഴൽപരത്താം എന്നകാര്യം കൂടി ഇങ്ഗ്ളിഷുകാർക്ക് അറിയില്ലതന്നെ.


തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് മിഷിനറി സംഘം വൻ സാമൂഹിക പരിവർത്തനം നടത്തി, ഒരു കൃസ്ത്യൻ മതം തന്നെ രൂപീകരിച്ചെങ്കിലും, ആ പുതിയ മതവും, ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ കൂടി ആവാത്ത ഈ ഉപഭൂഖണ്ഡത്തിലെ പാരമ്പര്യ സാത്താനിക ഭാഷാകോഡുകളുടെ നിഴൽ ആവഹിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ട് നീങ്ങിയത്. ഈ ഒരു സംഗതിയെക്കുറിച്ച്, London Missionary Societyക്ക് യാതോരു വിവരവും ലഭിച്ചില്ല എന്നുള്ളത് തന്നെ, ആ ജനക്കൂട്ടങ്ങളുടെ വളരെ വ്യത്യസ്തമായ മാനസിക നിലവാരത്തെയാണ് ദൃഷ്ടാന്തരീകരിക്കുന്നത്.


പൌരോഹിത്യം എന്നുള്ളത് തന്നെ ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽ കാണുന്ന സംഗതി അല്ലതന്നെ. മറിച്ച്, അതും സാമൂഹികമായി ഭാഷാ കോഡുകളുടെ പ്രേരണയിൽ പെട്ടുപോകുന്നു.


ഈ ഉപഭൂഖണ്ഡത്തിൽ ഈ പ്രശ്നം ഇസ്ലാം മതത്തിനേയും പിടികൂടിയിട്ടുണ്ട് എന്നുള്ളത് വാസ്തവമായേക്കാം. പൌരോഹിത്യം ഇല്ലാ എന്ന് പറയുന്ന ഈ മതത്തിലും, വൻ സാമൂഹിക നേതൃസ്ഥാനങ്ങൾ ഉണ്ട്. അവ പ്രവർത്തിക്കുന്നത് ഫ്യൂഡൽ ഭാഷാ കോഡുകളുടെ യന്ത്രസംവിധന സോഫ്ട്വേർ കോഡുകളുടെ നിർദ്ദേശപ്രകാരം തന്നെയാണ്.


ഈ കാരണത്താൽ മനുഷ്യന്റേയും മൃഗങ്ങളുടേയും വ്യക്തിത്വ നിലവാര നിർവ്വചനത്തിൽ, ഇസ്ലാം മതവും ഇങ്ഗ്ളിഷ് കൃസ്ത്യാനിറ്റിയുടെ അടുത്തെങ്ങും എത്തുന്നില്ലതന്നെ. മതമല്ല തെറ്റുചെയ്യുന്നത്. മറിച്ച്, ജനക്കൂട്ടങ്ങളുടെ ഭാഷാ കോഡുകളാണ്.


വരും കാലങ്ങളിൽ ഇസ്ലാം പൂർണ്ണമായും ഒരു ഇങ്ഗ്ളിഷ് ഭാഷാ മതമായി മാറിയാൽ കാര്യങ്ങളിൽ വൻ മാറ്റം സംഭവിക്കാം. എന്നാൽ ആ കാര്യത്തിലും വൻ ശ്രദ്ധാപൂർവ്വമുള്ള ചുവടുവെപ്പുകൾ ആവശ്യമായി വന്നേക്കാം.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page