ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
30. ഭാഷാ കോഡുകളിൽ കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ടവരെ വ്യക്തിപരമായി ഉയർത്തിയാൽ
ഇനി എഴുതാൻ പോകുന്നത് ദക്ഷിണേഷ്യയിലെ അടിമത്തത്തെക്കുറിച്ചാണ്. ഇങ്ങിനെയൊരു അടിമത്തത്തെക്കുറിച്ച് വ്യാവപകമായി ചരിത്രഗ്രന്ഥങ്ങളിൽ സൂചിപ്പിക്കപ്പെടുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ, നീഗ്രോ അടിമകളെ യൂ. എസ് ഏയിലേക്ക് വിറ്റ് അവിടെ പണിയെടുപ്പിച്ച കാര്യം ലോകത്തിൽ ഏത് ദിക്കിൽ ചെന്നാലും പഠിപ്പിക്കുന്നത് കാണാം.
മുകളിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ യൂ. എസ്. ഏയിൽ അടിമക്കുടുംബങ്ങൾ ജീവിച്ച വീടുകൾ ആണ്.
ഈ ചിത്രങ്ങൾ കണ്ട് ഇന്നത്തെ യൂ. എസ്. ഏയിലെ ആളുകൾ വിലപിക്കുന്നു. അറുംക്രൂരതയുടെ പ്രതിച്ഛായയായി അവർ ഇതിനെകാണുന്നു. എന്നാൽ, ദക്ഷിണേഷ്യൻ ഉപദ്വീപിലെ അടിമ ജനത്തിന് ഈ വിധം ഒരു വാസസ്ഥലം ലഭിച്ചിരുന്നുവെങ്കിൽ അവർ സാമൂഹത്തിലെ വൻ ഉയരങ്ങളിലേക്ക് കുതിക്കുമായിരുന്നു.
ഇങ്ഗ്ളിഷ് ജനതക്ക് ഫ്യൂഡൽ ഭാഷകളെക്കുറിച്ചും, മനുഷ്യ സമൂഹം പലതട്ടുകളായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ചും മറ്റും യാതോരു അറിവും ഇല്ല. മാത്രവുമല്ല, എത്രത്തോളം തരംതാഴ്ത്തുന്നു, അത്രത്തോളം സ്നേഹവും അടിയാളത്തവും, മുകളിലോട്ട് ബഹുമാനവും ആണ് മനുഷ്യമനസ്സിൽ കയറിവരിക. ഇന്നത്തെ ഇന്ത്യയിലെ ഫ്യൂഡൽ ഭാഷാ സ്ക്കൂളുകളിലെ കഥയും ഈ വിധമാണ്. ഇങ്ഗ്ളിഷ് മീഡിയം എന്ന് പറയുന്ന പല സ്ക്കൂളുകളും യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്. അവിടെ പഠിപ്പിക്കുന്നവരിൽ പലരും മലയാളം ഭാഷാ സ്ക്കൂളുകളിൽ പഠിച്ച് വളർന്നവർ തന്നെയാണ്.
ദക്ഷിണേഷ്യയിലെ അടിമത്തത്തെക്കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതിയതാണ്. എന്നാൽ ഇത് എഴുത്തിന്റെ പാതയിൽ വന്നിരിക്കുന്നു. കഴിയുമെങ്കിൽ തിരുവിതാംകൂറിലെ സാമൂഹിക അടിമത്തത്തെക്കുറിച്ച് ആഴങ്ങളിൽ പോയി എഴുതാം എന്ന് കരുതുന്നു. എഴുത്ത് എത്രമാത്രം അഗാധതയിൽ എത്തും എന്ന് ഇപ്പോൾ പറയാൻ ആവില്ല.
ഈ എഴുത്തിന് മുഖ്യമായി ആശ്രയിക്കുന്ന സ്രോതസ്സ് The REV. SAMUEL MATEER, F.L.S. എഴുതിയ NATIVE LIFE IN TRAVANCORE, V. NAGAM AIYA എഴുതിയ TRAVANCORE STATE MANUAL, William Logan എഴുതിയ Malabar (Manual), EDGAR THURSTON, C.I.E എഴുതിയ Castes and Tribes of Southern India, OMENS AND SUPERSTITIONS OF SOUTHERN INDIA തുടങ്ങിയ ഗ്രന്ഥങ്ങൾ ആണ് എന്ന് പറയാമെങ്കിലും, ഇതിനെല്ലാം പിന്നാമ്പുറത്ത് നിൽക്കുന്ന വ്യക്തിപരമായ അനുഭവങ്ങളും ഉണ്ട്. ഏതാണ്ട് 50വർഷങ്ങൾക്ക് മുൻപ് മുതൽ മലബാറിന്റെയും തിരുവിതാംകൂറിന്റേയും പല ഉൾനാടുകളിലും സാമൂഹിക അടിത്തട്ടിൽ ഒരു സൂചനമാത്രമായോ അതുമല്ലെങ്കിൽ വളരെ വ്യക്തമായിത്തന്നെയോ സാമൂഹിക അടിമത്തത്തിന്റെ സൂചനകൾ ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അതേ സമയം അടിമ ജനം പരുക്കന്മാരും, മാർദ്ദവമില്ലാത്തവരും, അവർ ബഹുമാനിക്കാത്തവരോട് പരുഷമായും തരംതാഴ്ത്തിയു പെരുമാറുന്നവരായും ആയി കാണപ്പെട്ടു.
പോരാത്തതിന്, തമിഴ്നാടിലേയും കർണ്ണാടകയിലേയും ഉൾപ്രദേശങ്ങളിൽ വ്യക്തമായിത്തന്നെ ഈ അടിമത്തമനോഭാവത്തിന്റെ സൂചനകൾ കാണാൻ പറ്റിയിട്ടുണ്ട്. പണ്ട് മെഡ്രാസിൽ ഒരു വൻ ധനിക വീട്ടിൽ വച്ച്, അവിടുള്ള ജോലിക്കാർ നിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതും, ആകെപ്പാടെ അഴുക്ക് പുരണ്ട വസ്ത്രധാരണം ചെയ്ത് ജീവിക്കുന്നതും കണ്ടിട്ടുണ്ട്.
വീട്ടു ജോലിക്കാരെ ഇന്നും പലദിക്കിലും, ഡൽഹിയിൽപ്പോലും, ഒരു തരം വികൃതവും, കുപ്പത്തൊട്ടി ജീവികളായും കാണപ്പെടുന്ന ദിക്കുകൾ കാണാൻ പറ്റിയേക്കാം. എന്നാൽ ഇതൊന്നും ആരും ഒരു അടിമത്തമായി കാണില്ല. മറിച്ച്, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വിൽക്കപ്പെട്ട് അവിടുള്ള സാംസ്ക്കാരിക മൂല്യങ്ങൾ ആവഹിച്ച് വൻ മാനസികവും, വ്യക്തിത്വപരവും, ശാരീരികവും ആയ ഉന്നമനങ്ങൾ നേടിയവരെക്കുറിച്ച് ആളുകൾ വിലപിക്കും. ഈ വിലാപം ഈ എഴുത്തുകാരൻ നേരിട്ട് ഒരിക്കൽ കാണുകയുണ്ടായി.
ഈ എഴുത്തുകാരന്റെ കുടുംബത്തിൽ ഒരു ക്രിസ്ത്യൻമത ബന്ധമുണ്ട്. തിരുവിതാംകൂറിലെ കീഴ് ജാതിക്കാരിൽ പെട്ടവർ ക്രിസ്ത്തീയ മതത്തിലേക്ക് ചേർന്ന്, അവിടേനിന്നും ബൃട്ടിഷ്-മലാബാറിലേക്ക് കടന്ന ഒരു കുടുംബമാണ്. ഈ കുടുംബത്തിൽ പെട്ട ഒരു വ്യക്തി, ഈ എഴുത്തുകാരന്റെ മാതാവിന്റെ കുടുംബത്തിൽ നിന്നും ഒരു വനിതയുമായി അടുപ്പത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈ വ്യക്തിയിൽ കുടുംബപരമായുള്ള പഴയകാല അടിമത്ത അനുഭവത്തിന്റെ ഭാവങ്ങൾ ശരീരത്തിൽ നിന്നും പൂർണ്ണമായും മാഞ്ഞ് പോയിട്ടില്ലായിരുന്നു.
ഈ കുടുംബം1960കളിൽ അബുദാബിയിലേക്ക് നീങ്ങുകയും അന്ന് അവിടെ ഉണ്ടായിരുന്ന ഇങ്ഗ്ളിഷ് അന്തരീക്ഷത്തിന്റെ ഗുണങ്ങൾ മുഴുവനും ആവഹിച്ചെടുക്കുകയും ചെയ്ത്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു കുടുംബമായി മാറുകയും ചെയ്തു.
ഈ കുടുംബത്തിലെ മകളിൽ കണ്ടിരുന്ന ഇങ്ഗളിഷ് ഭാഷാ പരിജ്ഞാനം അതിഗംഭീരമായിരുന്നു. Toffel പാസായി ഈ ആൾ യൂ. എസ്സിലേക്ക് മാറി, അവിടുന്ന് ഒരു ഐറിഷുകാരനെ വിവാഹം കഴിച്ചു, തനിവെള്ളക്കാരായ കുട്ടികളുടെ മാതാവും ആയി.
സ്വന്തം കുടുംബത്തിന്റെ പൂർവ്വികന്മാർ അനുഭവിച്ച സാമൂഹിക അടിമത്തം അവർ ആരും തന്നെ ഒരിക്കൽ പോലും സൂചിപ്പിക്കുന്നത് കണ്ടതായി ഓർക്കുന്നില്ല. മറിച്ച്, ഇങ്ഗ്ളിഷുകാരെ വേണമെങ്കിൽ മത്സരബുദ്ധിയോടുകൂടി ഇവർ വീക്ഷിച്ചേക്കാം. കാരണം, ഇങ്ഗ്ളിഷുകാരെ വെല്ലുന്ന രീതിയിൽ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം തങ്ങൾക്ക് ഉണ്ട് എന്ന ഭാവം മനസ്സിൽ വന്നേക്കാം.
കേരളത്തിന് പുറത്തുള്ള ഒരു വൻ നഗരത്തിൽ ഈ കുടുംബത്തിന്റെ വീട്ടിൽ വച്ച് പലപ്പോഴും ഒരു വിചിത്രമായ സാമൂഹികാന്തരീക്ഷത്തിന്റെ കോഡുകൾ കാണുകയുണ്ടായി. ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് കണ്ടകാര്യമാണ്. വീട്ടിൽ Colour TV ഉണ്ട്. (അന്ന് കേരളത്തിൽ ഇത് ഇല്ലായിരുന്നു എന്ന് പറയാം.) വീട്ടിലെ ജോലിക്കാർ ആ സംസ്ഥാനത്തിലെ പെണ്ണുങ്ങൾ ആണ്. ജോലിക്കാരിയും ജോലിക്കാരിയുടെ സഹോദരിമാരും TV കാണാൻ എന്നും വൈകുന്നേരം വീട്ടിൽ വന്ന് നിലത്ത് ഇരിക്കും.
വീട്ടുകാർ എല്ലാരും സെറ്റിയിലും, വൻ ഇരിപ്പിടങ്ങളിലും ഇരിക്കും.
ജോലിക്കാരിയും സഹോദരിമാരും മുന്നിൽ ഇരിക്കുന്നത് വ്യക്തമായും ഒരു തരംതാണ മനോഭാവത്തിലാണ്. ഈ ജോലിക്കാരിയോടും സഹോദരിയോടും, ഈ വീട്ടുകാർ അവിടുത്തെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കുക. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കണമല്ലോ! എന്നുവച്ചാൽ നീ എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റും. എന്നാൽ വീട്ടിൽ എല്ലാരും ഇങ്ഗ്ളിഷ് ആണ് പൊതുവായി ഉപയോഗിക്കുക. ഒരു ദിവസം ജോലിക്കാരി ഇങ്ഗ്ളിഷിൽ മറുപടി പറഞ്ഞു.
ഉടനെ ഗൃഹനായിക (ഈ എഴുത്തുകാരന്റെ മാതാവിന്റെ കുടുംബത്തിൽ നിന്നും ഉള്ള വ്യക്തി) പറഞ്ഞു : നീ നിന്റെ ഭാഷയിൽ തന്നെ സംസാരിച്ചാൽ മതി. ഇങ്ഗ്ളിഷ് സംസാരിക്കണ്ട.
ഒരു ദിവസം TVയിൽ ദക്ഷിണ അമേരിക്കയിലെ കാപ്പിരികളുടെ വിഷമാവസ്തയെക്കുറിച്ചാണ് കഥാചിത്രീകരണം ചെയ്യുന്നത്. ഈ വീട്ടിലെ ഒരു വ്യക്തി അവിടുള്ള വെള്ളക്കാരുടെ കഠിന ഹൃദയത്തെക്കുറിച്ച് സംസാരിച്ചു. എന്ത് തോന്ന്യാസം ആണ് അവർ കാണിക്കുന്നത്? കാപ്പിരികളും മനുഷ്യരല്ലെ? അത് അവരുടേയും രാജ്യമല്ലെ?
എന്നാൽ വളരെ വിചിത്രവും വിരോധാഭാസവും ആയ ഒരുകാര്യം മുന്നിൽ തന്നെയുണ്ട്. ആ വീട്ടിലെ ജോലിക്കാരും ആ വീട്ടിലെ നായയും ഒരേ നിലത്താണ് ഇരിക്കുന്നത്. അതിനെക്കുറിച്ചോ, അവരെ നീ എന്നും അവളെന്നും നിർവ്വചനം ചെയ്യുന്നതിനെക്കുറിച്ചു, യാതോരു ബോധവും ആ വീട്ടിലെ ആരിലും കണ്ടില്ല.
(ഇങ്ഗ്ളിഷുകാരുടെ വീടുകളിൽ വീട്ടുകാരും വീട്ടിലെ നായയേയും വീട്ടിലെ ജോലിക്കാരിയും കസേരയിൽ ഇരിക്കും എന്നുള്ളതും ഒരു തോന്ന്യാസം ആയിത്തോന്നിയേക്കാം!).
നിലത്ത് ഇരിക്കുന്നവരെ യഥാർത്ഥത്തിൽ ആരും തന്നെ കണക്കിൽ കൂട്ടിയില്ലാ എന്നതാണ് വാസ്തവം. വീട്ടിൽ കസേരയും മേശയും ഉള്ളത് പോലയേ അവരേയും കരുതിയുള്ളു.
എന്നാൽ, ഈ ജോലിക്കാരിയെ കസേരയിൽ ഇരുത്താനും ആവില്ല. കാരണം, ആ ആളുടെ സാമൂഹികാന്തിരീക്ഷം തന്നെ നിലത്ത് അമർത്തിവച്ചിട്ടുള്ളത് മാതിരിയാണ്. ആ കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കുന്ന സാമൂഹത്തെ കസേരയിൽ ഇരുത്തിയാൽ ആ വീട് ആകെ നാറും. ആ വീട്ടിലേക്ക് അവരുടെ സുഹൃത്തുക്കൾ വരില്ലതന്നെ. ഈ വിധമുള്ള ഒരു അനുഭവം ഈ എഴുത്തുരൻ ഒരിക്കൽ പരീക്ഷിച്ച് മനസ്സിലാക്കിയതാണ്. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ പറയാം.
ഇതേ അവസ്ഥയാണ് തിരുവിതാംകൂറിലും ദക്ഷിണേഷ്യ മുഴുവനും നിലനിന്നിരുന്നത്. കുപ്പത്തൊട്ടിയായി വൻ ജനക്കൂട്ടങ്ങൾ. അവരോട് അമിതമായി അടുപ്പം കാണിച്ചാൽ, സ്വയം നാറും. നാട്ടിൽ നിന്നും സമൂഹത്തിൽ നിന്നും പുറത്താകും. മാത്രവുമല്ല, അടുപ്പം കാണിക്കപ്പെട്ടവർക്ക് കാര്യമായ ഒരു ഉപകാരസ്മരണയുംമറ്റും ഉണ്ടവുകയും ഇല്ലതന്നെ.
ഇതിന്റെ നഗ്നമായ ദൃഷ്ടാന്തം ഈ എഴുത്തുകാരന്റെ മാതാവിന്റെ കുടുംബത്തിൽ വന്ന് വിവാഹം കഴിച്ച വ്യക്തിയുടെ കുടുംബംതന്നെ.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും