ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ ഓടിമറിയുന്നവർ
തിരുവിതാംകൂറിൽ ശൂദ്രർ അഥവ നായർ എന്ന ജനത്തിന് കീഴിൽ വരുന്ന ഏതാനും ജനക്കൂട്ടങ്ങളെ ഈ വിധം തരംതിരിച്ചിരുന്നു:
കമ്മാളന്മാർ (കൈവേലക്കാർ) : ആശാരി, കല്ലാശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, തച്ചൻ.
ഇവരിൽ തട്ടാനും മൂശാരിക്കും അയിത്തം സൃഷ്ടിക്കാതെ ശൂദ്രരുടെ അടുത്ത് പോകാം.
കമ്മാളന്മാർക്ക് കീഴിൽ വരുന്നവരായിരുന്നവരായിട്ടാണ് ഈ നൽകിയ കൂട്ടരെ കണ്ടിരുന്നത്: കണിയാൻ, വില്ലുകുറുപ്പ്, വേലൻ, തോൽക്കുറുപ്പ്, പാണൻ, പരവൻ, ഈഴവൻ, ഷാണൻ, അരയൻ, തുടങ്ങിയവർ.
ഇവർക്ക് കീഴിൽ ഉള്ളവരെ നീച ജാതിക്കാരായിട്ടാണ് അന്ന് കാണപ്പെട്ടത്: പറിയൻ, പുലയൻ, നായാടി, ഉള്ളാടൻ തുടങ്ങിയവർ.
പിന്നെ ഇവരിൽ നിന്നും വ്യത്യസ്തരായ ഏതാനും ജനക്കൂട്ടങ്ങൾ ഉണ്ടായിരുന്നു: വേടൻ, കുറവൻ, മല അരയൻ തുടങ്ങിയവർ. ഇക്കൂട്ടർ സഹ്യാദ്രിമലകളിലെ കാടുകളിൽ ആണ് ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്.
ഈ എഴുത്തുകാരന്റെ വ്യക്തിപരമായ തോന്നൽ, ഈ മുകളിൽ സൂചിപ്പിച്ച ജനക്കൂട്ടങ്ങളെ നൂറ്റാണ്ടുകളിലൂടെ സാമൂഹികമായി പാറ്റിയും അരിച്ചും വേർതിരിച്ചും വ്യത്യസ്ത ജാതിക്കാരായി ഈ വിധം ആളുക്കൂട്ടങ്ങളെ നിവ്വചിക്കപ്പെട്ടുത് രണ്ട് വ്യത്യസ്ത രീതിയിലാണ് എന്നാണ്:
ഇതിൽ ഒന്ന് ഫ്യൂഡൽ ഭാഷകൾ വ്യത്യസ്ത തൊഴിലുകളേയും തൊഴിൽകാരേയും ഒരു സാമൂഹിക ഏണിയിലെ പടികൾ എന്നരീതിയിൽ വാക്ക് കോഡുകളിൽ നിർവ്വചിച്ചതാകാം.
എന്നാൽ, വേറെയും ഒരു ശക്താമായ പശ്ചാത്തലവും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവാം. അത് ഇത്രമാത്രമേയുള്ള: ലോകത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും തിരുവിതാകൂറിലേക്ക് കുടിയേറിയതോ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും വിധേനെ എത്തപ്പെട്ടതോ ആയ ആളുകളെ പ്രാദേശിക സമൂഹം വ്യത്യസ്തരായി കണ്ടതാകാം.
ഉദാഹരണത്തിന് ഈഴവർ സിലോണിൽ (ശ്രീലങ്കയിൽ) നിന്നുമാണ് വന്നത് എന്ന് പറഞ്ഞ് കാണപ്പെടുന്നു. അവർക്ക് സിലോണിലെ തൊങ്ങുകളുമായി ബന്ധമുണ്ടായിരുന്നു എന്നും സൂചിപ്പിച്ച് കാണപ്പെടുന്നു.
മാത്രവുമല്ല, മലകളിൽ വസിച്ചിരുന്ന കാണിക്കാർമാർ മറ്റുള്ളവരിൽ നിന്നും വിട്ടുനിന്നിരുന്നത്, അവരുടെ അപകർഷബോധത്താലാവണം എന്നില്ല, മറിച്ച് അവരിൽ ഏതോവിധേനെ നിലനിന്നിരുന്ന ശ്രേഷ്ഠമ്മന്യതാ (superiority complex) ഭാവത്താലും ആവാം. മറ്റുള്ളവരുടെ സാംസ്ക്കാരിക നിലവരമില്ലാത്തെപെരുമാറ്റത്തെ അറപ്പോടെ കാണുന്നതോ, മറ്റുള്ളവർ അവർക്ക് അർഹതപ്പെട്ട മാന്യമായ പെരുമാറ്റം നൽക്കാത്തതോ, അതുമല്ലെങ്കിൽ, മറ്റുള്ളവരുടെ കൂടെ നടന്നാൽ, ഇവരേയും കൂടെയുള്ളവരെപ്പോലെ മറ്റാളുകൾ കാണുമെന്നുള്ള ഭയത്താലോ ആവാം ഇത്.
ഈ വിധ aparthied (വർണ്ണവിവേചന) ഭാവത്താൽ മാറിനിൽക്കാൻ ആഗ്രഹം ജനിക്കുന്ന മാനസിക അനുഭവം പല പരിഷ്കൃതരാജ്യങ്ങളിലും കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഇങ്ഗ്ളണ്ടിൽ, ദക്ഷിണേഷ്യക്കാർ ഒരു പ്രദേശത്ത് കൂട്ടമായി താമസിച്ചു തുടങ്ങുമ്പോൾ, അവിടെ ഉണ്ടായിരുന്ന പ്രാദേശിക ഇങ്ളിഷുകാരും അവരെ അനുകരിക്കാൻ ശ്രമിക്കുന്ന മറ്റ് വെളളക്കാരും അവിടം വിട്ട് പോകും. ഈ പ്രതിഭാസത്തെ White flight എന്നാണ് പൊതുവേ പറയപ്പെടുന്നത്.
ഇങ്ങിനെ ഓടിമാറുന്ന ജനത്തിനെ മറ്റുള്ളവർ പിന്തുടർന്ന് വീണ്ടും വീണ്ടും അവരോട് അടുക്കാൻ ശ്രമിക്കുമ്പോൾ അവർ വീണ്ടുവീണ്ടും അകന്നുമാറും.
മുകളിൽ നൽകിയ വീഡിയോ ദക്ഷിണ ആഫ്രിക്കയിലെ ഒരു ദൃശ്യമാണ്. വള്ളക്കാരായ Afrikaner വംശജർ, നഗരങ്ങളിൽ നിന്നും വിട്ട് ഉൾപ്രദേശത്ത് പോയി അവർക്ക് സ്വന്തമായുള്ള ഒരു Residential colony സൃഷ്ടിച്ചു. ഈ വിധമുള്ള വിട്ടുനിൽക്കൽ അനുവദിക്കില്ലാ എന്നതാണ് കറുത്തവർഗ്ഗക്കാരുടെ ഭരണത്തിന്റെ നയം. Afrikaner വംശജർ ഇങ്ഗ്ളിഷുകാരല്ല, മറിച്ച് ഡച്ചുകാരണാണ്. എന്നാൽ ഔപചാരികമായി ഈ വീഡിയോയിൽ അവർ ഇങ്ഗളിഷിലാണ് സംസാരിക്കുന്നതായി കാണുന്നത്.
ഇക്കൂട്ടർക്ക് കറുത്തവർഗ്ഗക്കാരുടെ ഭാഷ അറിയില്ല. എന്നാൽ അവർ അവ പഠിക്കുകയാണെങ്കിൽ, ആഫ്രിക്കൻ പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ നീ, എടാ, എടീ, അവൻ, അവൾ, എന്താടാ, എന്താടീ, പ്രയോഗങ്ങൾ അനുഭവിക്കേണ്ടിവരും. ഈ വാക്ക് കോഡുകൾ അനുഭവിച്ചു തുടങ്ങിയാൽ, ഏതാനും തലമുറകൾക്കുള്ളിൽ അവരും പ്രാദേശിക ആഫ്രിക്കാരിലെ സാധാരണക്കാരിലെ നിലവാരത്തിലേക്ക് താഴും. ആഫ്രിക്കയിലെ സാധരാണക്കാർ ഇതുകൊണ്ടൊന്നും ഉയരില്ല. കാരണം, അവർ ഉയരണമെങ്കിൽ അവർക്ക് മീതെ ഇങ്ഗ്ളിഷുകാർ തന്നെ വരണം. അല്ലെങ്കിൽ അവർ മറ്റ് കറുത്ത വർഗ്ഗക്കാരുടെ തരംതാഴ്ത്തുന്ന വാക്ക് കോഡുകൾക്ക് അടിയിൽ പെട്ടുപോകും. അത് വേറെ വിഷയം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
കാണക്കാർമാർ ഇതുപോലെ തിരുവിതാംകൂറിൽ നിന്നും വിട്ടുനിന്നവരാണ്. എന്നാൽ അവർക്ക് തമിഴും മലയാളവും മനസ്സിലാകും. പോയില്ലെ കഥ! മറ്റുള്ളവർ അവരെ തമർത്തിക്കളയും. വാക്കുകളുടെ ബലവും പ്രഹരശക്തിയും ഭയങ്കരമാണ്.
മലഅരയരുടെ അമ്പലം, മലമുകളിൽ ജീവിക്കുന്ന മലഅരയരെ സംബന്ധിച്ചെടുത്തോളം ഉയരങ്ങളിൽ അല്ല. കാരണം, അവർ മലമുകളിൽ താമസിക്കുന്നവരാണ്. എന്നാൽ, തിരുവിതാകൂറിലെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം അവരുടെ അമ്പലം പർവ്വതശിഖരങ്ങളിലാണ്. ദിവ്യത്വം ആകാശത്തോളം ഉയർന്ന് തുളുമ്പിനിൽക്കുന്ന ഇടമായി തോന്നും. അവർ മലഅരയരെ ഓടിച്ച് വിട്ട് അമ്പലം പിടിച്ചെടുത്തു എന്നുവേണമെങ്കിൽ, അൽപം നർമ്മഭാവത്തിൽ സൂചിപ്പിക്കാം.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും