ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
തിരുവിതാംകൂറിൽ അടിമജനത്തെ ഏതാണ്ട് ഇന്ന് കന്നുകാലികൾ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽതന്നെയാണ് സാധാരണ ജനംകണ്ടിരുന്നത്. ഇങ്ങിനെ മനുഷ്യൻ ജനിക്കുകയും ജീവിക്കുകയും തൊഴിൽചെയ്യുകയും, മരിക്കുകയും ചെയ്യുക എന്നുള്ളതിൽ കാര്യമായ ഒരു അത്ഭുതം ആരിലും കണ്ടില്ലാ എന്നുള്ളതാണ് വാസ്തവം.
ഇന്ന് തൊഴുത്ത്, പശുആല എന്നെല്ലാം ഉള്ളത് മാതിരി, അവർക്കും ജീവിക്കാൻ വൃത്തികെട്ട ഷെഡ്ഡുകൾമാതിരിയുള്ള ഇടങ്ങൾ ഉണ്ടായിരുന്നു. അവരെ വീട്ടിന് അടുത്തേക്ക് വരാൻ അനുവദിക്കില്ല. അവരെ മേൽനോട്ടം ചെയ്യുന്ന ശൂദ്രർ / നായർമാർ ഒരു പ്രത്യേക ദൂരത്ത് നിന്നാണ് അവർക്ക് ആജ്ഞകൾ നൽകുക.
കുട്ടികളെയും മറ്റ് തൊഴിലിന് പറ്റുന്നവരേയു കട്ടുകൊണ്ടുപോയി അടിമത്തത്തിലേക്ക് വിൽക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. 1860ൽ തിരുവിതാംകൂറിൽ ക്ഷാമം വന്നിരുന്ന ഒരു ഘട്ടത്തിൽ ആളുകൾ വളരെ തുച്ഛമായ സംഖ്യക്ക് മുഹമ്മദ്ദീയരായ അടിമക്കച്ചവടക്കാർക്കും മറ്റും അവരുടെ കുട്ടികളെ വിൽക്കുന്നത് കണ്ടതായി Mr. Cox എന്ന വ്യക്തി രേഖപ്പെടുത്തിയ കാര്യം Native Life in Travancoreൽ പറയുന്നുണ്ട്. ഈ കച്ചവടക്കാർ വളരെ പെട്ടന്നുതന്നെ അവർ വാങ്ങിച്ച ഈ വാണിജ്യവസ്തുക്കളെ കടലോരങ്ങളിൽ വരുന്ന കപ്പലുകാർക്ക് വിൽക്കും.
വേറൊരുകാര്യം ശ്രദ്ധിക്കപ്പെട്ടത് കീഴ് ജനങ്ങൾ അവരുടെ കുട്ടികളെ കടലോരങ്ങളിൽ ഉള്ള അടിമക്കച്ചവടക്കാർക്കും, കപ്പലുകാർക്കും യാതോരു മനോവേദനയും ഇല്ലാതെ വിൽക്കാറുണ്ടായിരുന്നു എന്നതാണ്. വീട്ടിൽ വളർത്തിയ ആടുകളേയും കോഴികളേയും കച്ചവടക്കാർക്ക് വിൽക്കുന്ന അതേ ലാഘവബുദ്ധിയോടുകൂടിത്തന്നെയാണ് ഈ ആളുകൾ വിൽക്കാറ്. ഈ കുട്ടികളുടെ മാതാപിതാക്കളും കാര്യമായ ഒരു മനുഷ്യസമൂഹ വ്യക്തിത്വം ഇല്ലാത്തവർതന്നെയും ആവും.
പോരാത്തതിന് ആളുകളെ കട്ടുകൊണ്ടുപോയി അടിമത്തത്തിൽ വിൽക്കുക. ഉയർന്ന ജാതിക്കാരികളായ സ്ത്രീകളെ പുലയന്മാർ വന്ന് സ്പർശിച്ച് അവരുടെകൂട്ടത്തിൽ ചേർക്കുക തുടങ്ങിയ പരിപാടികളും നടപ്പിൽ ഉണ്ടായിരുന്നു. നമ്പൂതിരി സ്ത്രീകൾ ലൈംഗികമായി, അരുതാത്ത വ്യക്തിയുമായി ബന്ധപ്പെട്ടത് കണ്ടുപിടിക്കപ്പെട്ടാൽ അവരെ അടിമജനത്തിലേക്ക് വിട്ടുകൊടുക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ ചിലരെ കപ്പലിൽ വരുന്ന കച്ചവടക്കാരായ ചെട്ടികൾ വാങ്ങിക്കുന്ന സംഭവവും ഉണ്ടായിരുന്നു. ഇത് ആദ്യത്തേതിനേക്കാൽ വേദന കുറഞ്ഞ കാര്യമാണ്. കാരണം കച്ചവടക്കാരന്റെ കൂടെയാണ് ഈ സ്ത്രീ. മറ്റേത്, കന്നുകാലിക്കൂട്ടത്തിന്റെ കൂടെയായിപ്പോകും. കന്നുകാലിക്കുട്ടത്തിന് അവരുടെ ജീവിതശൈലി പരിചയമുള്ളതാണ്. എന്നാൽ അവരിലേക്ക് പതിക്കുന്ന സ്ത്രീക്ക് ജീവിതാനുഭവം വന്യമൃഗങ്ങളുടെ കൈകളിൽ അകപ്പെട്ടത് മാതിരിയാണ്. പണ്ട് കൂടെയുണ്ടായിരുന്നവർ അടുക്കില്ല. പേടിച്ച് ഓടിമാറിക്കളയും.
അടിമജനത്തിനെ ഉയർന്ന ജാതിക്കാർക്ക് ഒരു പരിധിവരെ പേടിയായിരുന്നു എന്നുവേണം കരുതാൻ. അവരുടെ സാമീപ്യവും സമ്പർക്കവും മറ്റും വന്യജീവികളുടെ സാമീപ്യമായി തോന്നിയിട്ടുണ്ടാവാം. ഇതിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ളപ്രശ്നം ഭാഷാകോഡുകൾ അവർക്കും അവരുടെ കണ്ണുകൾക്കും ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും സ്വരങ്ങൾക്കും നൽകിയേക്കാവുന്ന രാക്ഷസീയമായ കഴിവുകൾ ആവാം.
ഒരു കൂട്ടം കാളകൾ നടുറോട്ടിലൂടെ നടന്നുവരുമ്പോൾ ഒരു സാധാരണ വ്യക്തിക്ക് അവരുടെ ഇടയിലൂടെ നടക്കാൻ ഭയംതോന്നാം. കാളകൾ വന്യമൃഗങ്ങൾ അല്ല. അതേ സമയം കാളകളെ നിയന്ത്രിക്കുന്നവർക്ക് കാളകളെ നിയന്ത്രിച്ച് നിർത്താനും ആവും.
ഒരു പരിധിവരെ നോക്കിയാൽ, ഉയർന്ന ജാതിക്കാർക്ക് ലഭിക്കാതിരുന്ന ചില സ്വാതന്ത്ര്യങ്ങൾ മണ്ണിനോട് ബന്ധിപ്പിക്കപ്പെടാതിരുന്ന കീഴ് ജാതിക്കാർക്ക് ലഭ്യമായിരുന്നു. അവർക്ക് മറ്റുള്ളവരുടെ അയിത്തത്തെ കാര്യമായി ഭയപ്പെടേണ്ട. ഇത് ഒരു പരിധിവരെ ഒരു വിരോധാഭാസമാണ്.
പോലീസ് കോൺസ്റ്റബ്ളിന് ആരുടേയും അകമ്പടിയും ഇല്ലാതെ എവിടേയും നടക്കാം. എന്നാൽ ഐപിഎസ്സുകാരന് ഈ വിധം പുറത്തു ഇറങ്ങിനടക്കാൻ ആവില്ലാ എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ, ഒരു ചെറിയ വീക്ഷണകോണിൽനിന്നും നോക്കിയാൽ.
തിരുവിതാകൂറിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും, സ്വാധീനവും മെഡ്രാസ് പ്രസിഡൻയിൽ നിന്നും ചെറുതായും വലുതായും നിത്യവും അനുഭവിച്ചത് കാരണം അവിടുള്ള നമ്പൂതിരിമാരിലും നായർമാരിലും സാവധാനത്തിൽ മാനസിക പരിവർത്തനങ്ങൾ സംഭവിപ്പിച്ചിരുന്നു. ഇക്കൂട്ടരിൽ പലർക്കും സമൂഹത്തിലെ ജാതീയമായ പ്രശ്നങ്ങൾ ഒരു വേവലാതിയായി മനസ്സിൽ പുതുതായി ഉയർന്നുവന്നുകൊണ്ടിരുന്നു. എന്നാൽ ഇതിനെ എങ്ങിനെയാണ് മറികടക്കുക എന്ന് യാതോരു ധാരണയും ഇല്ലായിരുന്നു.
ഇങ്ഗ്ളിഷ് കച്ചവടസംഘങ്ങളിലും, കാർഷിക തോട്ടങ്ങളിലും വീടുകളിലും തൊഴിൽ ചെയ്യുന്ന കീഴ് ജാതിക്കാർക്ക് നൽകപ്പെടുന്ന താരതമ്യമായ ഉയർന്ന സാമൂഹിക സൌകര്യങ്ങൾ പ്രാദേശിക കച്ചവടക്കാർക്കും വീട്ടുകാർക്കും കർഷകർക്കും അവരുടെ അടിമജനത്തിന് നൽകാൻ ആവില്ലതന്നെ.
ഇതിന് പിന്നിൽ ഭീകരഭാഷയുടെ പൈശാചിക കോഡുകൾ പതിയിരുന്ന് പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം ആരുംതന്നെ ഗഹനമായി ചിന്തിച്ചില്ലാ എന്നുള്ളതാണ് വാസ്തവം.
ഈ ഭീകര ഭാഷ വ്യക്തികളിലും മൃഗങ്ങളിലും സംഖ്യാ സ്ഥാനം എന്ന പ്രതിഭാസം അവരുടെ അതീന്ത്രിയ സോഫ്ട്വേറിന്റെ വെർച്വൻ അണിയറയിൽ രൂപപ്പെടുത്തിയിട്ടുണ്ട് എന്നകാര്യം സങ്കൽപ്പിക്കാൻ അന്ന് പറ്റുമായിരുന്നില്ല. അടിമ ജനം ഒറ്റസംഖ്യാ സ്ഥാനത്ത് അല്ല, മറിച്ച് അഗാധതയിലേക്ക് മറ്റുള്ളവരെ വലിച്ച് താഴ്താത്താൻ മാത്രം ബലമുള്ള negative സംഖ്യാസ്ഥാനം പേറുന്ന വ്യക്തികൾ തന്നെയാണ്. ഈ negative സംഖ്യാസ്ഥാനം പേറുന്ന വ്യക്തിയെ സ്വന്തം വീട്ടിലേക്ക് സ്വീകരിച്ച്, കസേരയിൽ ഇരുത്തി മറ്റ് അധിഥികൾക്ക് നൽകുന്ന ഗ്ളാസിൽ ചായകൊടുത്താൽ, സാമൂഹികമായി ആ വീട് നശിക്കും. സമൂഹത്തിലെ മറ്റ് ആളുകൾ ആ വീട്ടിലേക്ക് വരവുതന്നെ നിർത്തും.
ഇങ്ഗ്ളിഷുകാർക്ക് ഈ വിധ സംഖ്യാസ്ഥാനം detect ചെയ്യാനോ sense ചെയ്യാനോ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു. ഇത് ഒരു പരിധിവരെ നല്ലകാര്യമാണെങ്കിലും, ഇന്ന് ഇത് അവരിൽ ഒരു വൻ വിഡ്ഢിത്തവും, വിവരവും വിവേകവും ഇല്ലായ്മയായി അവരുടെ സ്വന്തം രാജ്യത്തെ എത്തിച്ചിട്ടുണ്ട്.
പൊതുവേ പറഞ്ഞാൽ, ഭൂഖണ്ഡ യൂറോപ്യൻമാർക്ക് ഏഷ്യയിലേയും ആഫ്രിക്കയിലേയും അടിമ ജനത്തെ, അടിമജനമായിത്തന്നെ കാണുന്നതിൽ കാര്യമായ പ്രശ്നം ഇല്ലായിരുന്നു എന്നുവേണം കരുതാൻ. അതേ സമയം ഇങ്ഗ്ളിഷുകാരായ കച്ചവടക്കാരും കാർഷിക സംരംഭകരും ഇതിന് വിപരീതമായ ഒരു നയം കരുതിക്കൂട്ടിയെടുത്തില്ലെങ്കിൽ കൂടി, അവരുടെ ഭാഷയിൽ ഉള്ള നിരപ്പ് സ്വഭാവം കാരണം, ഫ്യൂഡൽ ഭാഷകൾ അടിമ ജനത്തിൽ അടിച്ചേൽപ്പിക്കുന്ന negative സംഖ്യാസ്ഥാനത്തെ detect ചെയ്യാൻ അവർക്ക് പറ്റിയില്ല. അതിനാൽ തന്നെ ഫ്യൂഡൽഭാഷാ കോഡുകൾക്ക് അവരുടെ മനോഭാവത്തെ നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കാര്യമായി കഴിഞ്ഞില്ല. എന്നുവച്ചാൽ, അവരോട് ഒത്തുനിന്നവരിൽ മാനസികവും വ്യക്തിത്വപരവും മറ്റുമായ ഔന്നിത്യങ്ങൾ സ്വാഭാവികമായി വന്നുചേർന്നു.
ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി വൻപ്രകടനങ്ങളും മറ്റുംനടത്തിയത് യഥാർത്ഥത്തിൽ അവരുടെകീഴിൽ ജോലിചെയ്തവർ ആയിരുന്നില്ല. എന്നുവച്ചാൽ അവർ കഠിനമായി അടിമപ്പെടുത്തിയവർ അവരിൽ നിന്നും രക്ഷപ്പെടാനായി ഒരു വിപ്ളവം നടത്തിയതല്ല ഇന്ന് ഇന്ത്യൻ (പാക്കിസ്ഥാനും) സ്വാതന്ത്ര്യ സമരം എന്ന് പറയപ്പെടുന്നത്. മറിച്ച്, കാലാകാലങ്ങളായി സ്വന്തം കൈകളിൽ അടിമയായി ജീവിച്ചിരുന്ന ജനങ്ങൾ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ വരവോടുകൂടി രക്ഷപ്പെട്ടതിൽ മനംനൊന്ത വൻ ധനികരാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന കപട പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നത്. ഉദാഹരണത്തിന്, നെഹ്റു, ഗാന്ധി, സുഭാഷ് ചന്ദ്രൻ എന്നിവർ. എല്ലാവരും ഇങ്ഗ്ളണ്ടിൽ ജീവിച്ചവർ.
ഇങ്ഗ്ളിഷ് ഭരണം കൊണ്ട് അവർക്കും വൻ മാനസിക ഗുണങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, അവരുടെ അടിമജനത്തിനും ഇതേ ഗുണങ്ങൾ ലഭിക്കുന്നത് തടയുന്നതാണ് അഭികാമ്യമായത് എന്ന തോന്നൽ വരും എന്നുള്ളത് സ്വാഭാവികം മാത്രം.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും