ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
33. അടിമപ്പെട്ടവരുടെ ജീവിതം
തിരുവിതാംകൂറിൽ പുലയർ ആണ് ഏറ്റവും കൂടുതൽ അടിമപ്പെട്ടുകിടന്നത് എന്ന് NATIVE LIFE IN TRAVANCOREൽ The REV. SAMUEL MATEER, F.L.S.പറയുന്നു. മലകൾക്ക് അപ്പുറമുള്ള പാണ്ഡിപ്രദേശങ്ങളിലെ പറിയരുടെ നിലവാരത്തിനേക്കാൾ അബദ്ധമായിരുന്നു തിരുവിതാംകൂറിൽ ഇവരുടെ കാര്യം.
പാണ്ഡിപ്രദേശങ്ങളിൽ പറിയർക്ക് ഒരു പ്രദേശത്ത് നിന്നും അല്ലെങ്കിൽ ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്ക് ഓടി രക്ഷപ്പെടാൻ ആവുമായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ വൻ മലകളും കാടുകളും, ഒരു വശത്ത് കടലും, പോരാത്തതിന് ഇങ്ങിനെ രക്ഷപ്പെട്ടവാരാണ് എന്ന് തോന്നുന്നവരെ പിടികൂടാൻ വേമ്പൽകൊള്ളുന്ന നായർമാരും. അതിനാൽത്തന്നെ ഒരു ഭൂജന്മിയുടെ മണ്ണിനോട് ബന്ധിക്കപ്പെട്ടിരുന്ന പുലയന്, അവിടം വിട്ട് ഒരടി പുറത്ത് കടക്കാൻ ആവില്ലതന്നെ. ഇങ്ങിനെ മണ്ണിനോട് തറച്ച് വെക്കപ്പെട്ട പുലയർക്ക് ഒരു ഇതിഹാസകഥയും പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഭഗവാൻ കളിമണ്ണ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാരെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ, കുറേ മണ്ണ് ബാക്കിവന്നു. ഇത് എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്ന അവസരത്തിൽ പാർവ്വതി പറഞ്ഞുകൊടുത്തു, ബാക്കി മണ്ണ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാരെ സേവിക്കാനായി കുറേ കീഴ് ജനങ്ങളെ സൃഷ്ടിക്കാൻ. ഈ കഥ വിശ്വസിക്കുന്ന പുലയർ ഉണ്ടായിരുന്നു. ഇത് അവരിൽ വൻ മാനസിക സംതൃപ്തി സൃഷ്ടിച്ചിട്ടുണ്ടായേക്കാം. കാരണം, അവരുടെ ദുരവസ്ഥ ദൈവ നിശ്ചയമാണ്.
ബ്രാഹ്മണരെ സേവിക്കാനായി പരശുരാമൻ വിദേശ രാജ്യത്ത് നിന്നും കൊണ്ടുവന്നവരാണ് പുലയർ എന്ന ഒരു വാദവും കാണുന്നുണ്ട്. എന്നാൽ, Trivandrumത്തിന് അടുത്ത് വേളി എന്ന പ്രദേശത്ത് ഒരു ചെറിയ കുന്നിൽ ഒരു വൻ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ. ഒരു ആഴമുള്ള കിണറും. ഇതിനെ പൊതുവായി പുലയനാർ കോട്ട എന്ന് പറയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പുലയകുടുംബങ്ങൾക്ക് ഒരു അവകാശവദമുണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന കോട്ടയിൽ പുലയനായ രാജാവ് ഭരിച്ചിരുന്നു എന്ന്. സാധ്യതയുള്ള കാര്യമാണ്. മറ്റ് ജനവംശങ്ങൾ വന്ന് കീഴ്പ്പെടുത്തിയാൽ രാജാവും ജനവും അടിമയായത് തന്നെ. നീ, എടാ, എടീ, എന്താടാ, നിന്റെ പേരെന്താ? എന്നെല്ലാം ശത്രുവംശ സാധാരണക്കാർ സംബോധനചെയ്താൽ ഏത് വൻ ജനക്കൂട്ടവും നാറും എന്നുള്ളതാണ് വാസ്തവം. Ethonographic studiesസും നരവംശശാസ്ത്രവും ഭാഷാ കോഡുകളുടെ ബലത്തെ ഗൌനിക്കുന്നുണ്ടോ എന്ന് അറിയില്ല.
മുകളിൽ സൂചിപ്പിച്ച കോട്ടയ്ക്ക് അടുത്തായി ഒരു ശൂദ്രകുടുംബക്കാർ പുലയ രാജാവിന്റെ കണക്കപ്പിള്ളകൾ ആയിരുന്നു എന്നും അന്ന് പറയപ്പെട്ടിരുന്നതായി REV. SAMUEL MATEER രേഖപ്പെടുത്തിക്കാണുന്നു.
തിരുവിതാംകൂറിൽതന്നെ പലപ്രദേശത്തും പലതരത്തിലുള്ള പുലയ അടിമകൾ ഉള്ളതായി രേഖപ്പെടുത്തിക്കാണുന്നു. Alleppeyക്ക് അടുത്തായി Cunnar Pulayars എന്ന പേരിൽ ഉണ്ടായിരുന്ന പുലയരെക്കുറിച്ച് ഈ വിധം എഴുതിക്കാണുന്നു: ഈ ഉപഭൂഖണ്ടത്തിൽ വച്ച് ഏറ്റവും പ്രാകൃതരായ ജനം ആയിരുന്നിരിക്കാം ഈ കൂട്ടർ. കുറേ പുല്ലും കുറെ മുത്തും മടഞ്ഞെടുത്ത് അരയിൽ തൂക്കിയിട്ടത് മാതിരിയാണ് ഇവരിലെ സ്ത്രീകളിലെ ആകെയുള്ള വസ്ത്രം.
വെളുത്ത പാറക്കല്ലുകളെ ഇവർ ആരാധിക്കുന്നു. ഇവരുടെ സ്വന്തമായുള്ള ഭാഷ Alleppeyയിലെ ആളുകൾക്ക് പോലും മനസ്സിലാകില്ല.
ഇവർ എങ്ങിനെയാണ് ഈ പ്രദേശത്ത് വന്ന് പെട്ടത് എന്നോ, എങ്ങിനെയാണ് അടിമപ്പെട്ടത് എന്നോ ഇവർക്ക് അറിയില്ല. വീട്ടിലെ കന്നുകാലികൾ കണക്കെയാണ് ഭൂജന്മികൾ ഇവരെ ഉപയോഗിക്കുന്നത്.
എന്നിരുന്നാലും, ഏതോ പ്രാചീനകാലം മുതൽ കെടാതെ സൂക്ഷിച്ചു വെച്ച ചില ആരാചങ്ങൾ ഇവരിൽ നിലനിൽക്കുന്നുണ്ടായിരുന്നു.
Cunnar Pulayarമാർക്ക് എല്ലാ പുലയരേക്കാളും ഉയർന്നവരാണ് തങ്ങൾ എന്ന ഭാവം ഉള്ളതായി, കൃസ്ത്യൻ മിഷിനറിമാർ കണ്ടിരുന്നു. ഇക്കൂട്ടരിലെ കുട്ടികളെ മിഷൻ സ്ക്കൂളിൽ കൊണ്ടുവരികയും പഠിക്കാൻ സൌകര്യം നൽകുകയും ചെയ്തപ്പോൾ പഠനത്തിൽ വൻ താൽപ്പര്യം ഇവർ കാണിച്ചു. മാത്രവുമല്ല, ഇവരിൽ വൻ ബുദ്ധിശക്തിയും ശ്രദ്ധിക്കപ്പെട്ടു.
ഇവരുടെ വസ്ത്രങ്ങൾ കഴുകാൻ പറ്റിയ ഇടങ്ങൾ കുറവായിരുന്നതിനാലും മറ്റും, ഇവരുടെ വേഷം വളരെ അഴുക്ക് പുരണ്ടതായിരുന്നു. ഇവരിൽ ചിലരെ മിഷൻ ബോഡിങ്ങ് സ്ക്കൂളിൽ (Mission Boarding Schoolൽ) ചേർത്തപ്പോൾ, ഇത് ഒരു പ്രശ്നമായി വന്നു. അലക്കുകാർ ഇവരുടെ വസ്ത്രങ്ങൾ കഴുകില്ലാ എന്ന് തീർത്തു പറഞ്ഞു. മാത്രവുമല്ല, ഇക്കൂട്ടർ വൃത്തിയായി വസ്ത്രം ധരിച്ച് നടന്നാൽ ഇവർ ഹീന ജാതിക്കാരാണ് എന്ന് എങ്ങിനെ തിരിച്ചറിയും എന്നുള്ളതും ഒരു സാമൂഹിക പ്രശ്നമായി വന്നു.
ഈ ആളുകൾക്ക് സൌകര്യപ്രദമായ കുടിലുകൾ കെട്ടാൻ അനുവദിച്ചിരുന്നില്ല. കാരണം, സൌകര്യപ്രദമായ കുടിലുകൾ ലഭിച്ചാൽ ഇവർ പണിചെയ്യാൻ മടികാണിച്ചേക്കും. അതിനാൽതന്നെ ഇവരുടെ ജീവിതം വളരെ പരിതാപകരമായ കുടിലുകളിലായിരുന്നു. ഉള്ളിൽ കിടന്നാലും പുറത്ത് കിടുക്കന്ന പോലൊക്കെതന്നെയായിരിക്കും ചൂടും, തണുപ്പും, മഴവെള്ളവും മറ്റും ഇവർ അനുഭവിക്കുക.
കടകമ്പോളത്തിൽ ഇവർക്ക് പ്രവേശനം ഇല്ല. അതിനാൽത്തനെ ഇവർ കമ്പോളത്തിൽ നിന്നും കുറേ മാറി, കാത്ത് നിന്ന് സൌകര്യപ്പെടുമ്പോൾ എങ്ങിനെയെങ്കിലും സാധനങ്ങൾ വാങ്ങിക്കും.
മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന പുലയർ നിത്യേനെ തൊഴിൽ ചെയ്യുന്നത് നെൽവയലുകളിൽ ആണ്. വെളളം പുറത്തേക്ക് അടിച്ച് വിടുക, വയൽ വരമ്പുകൾ കെട്ടുക, വേലികെട്ടുക, കുഴിക്കുക, വളംഇടുക, ഉഴുതുക, കളപറിക്കുക, ഞാറ് പറിച്ച് മാറ്റിനടുക, കൊയ്യുക തുടങ്ങിയവയാണ്. തൊഴിൽ നൈപുണ്യം എന്നരീതിയിൽ ഇത് വൻ കഴിവുകളാണ്. എന്നാൽ ഭാഷാകോഡുകൾ ഇവരെ അടിച്ച് തമർത്തിയിരിക്കും. അവിടെയാണ് പ്രശ്നം.
കൊയ്ത്തു കാലത്ത് പുരുഷനും ഭാര്യയും കുട്ടികളും പണിചെയ്യും. ഇതെല്ലാം കഴിഞ്ഞ് ഇവർതന്നെ സ്വന്തം ഭക്ഷണം ഉണ്ടാക്കും. രാത്രിസമയം കന്നുകാലികൾ, മാൻ, കാട്ടുപന്നി, കാട്ടാന തുടങ്ങിയവ കൃഷിയിടത്ത് കയറുന്നതിനെ തടയാനായി, ഇവർ രാത്രികാലത്ത് വയലിൽ തന്നെ കിടന്നുറങ്ങണം. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും ശബ്ദമുണ്ടാക്കുന്ന വസ്ത്തുക്കളിൽ ശക്തിയായി കൊട്ടിയും മറ്റും ഇവർ വന്യമൃഗങ്ങളെ രാത്രിസമയത്ത് പേടിപ്പിച്ച് വിടും. മുദ്രാവാക്യം വിളിപോലെതന്നെ വൻ ഉഷാർ ലഭിക്കുന്ന കാര്യങ്ങളാണ്.
ചോറാണ് പ്രധാന ഭക്ഷണം. ഇവരുടെ ഉടമകൾ കൃഷിയിടത്ത് ചെറിയ സ്ഥലം ഇവർക്ക് അടുക്കളകൃഷിചെയ്യാൻ നൽകിയിരിക്കും. അതിൽ ഇവർ കുറച്ച് പച്ചക്കറിയും പഴവർഗ്ഗങ്ങളും നട്ടുപിടിപ്പിക്കും. ഇവ ഇവർക്ക് കറിയുണ്ടാക്കാൻ ഉപകാരപ്പെടും. ഇവ ഇല്ലാത്ത അവസരത്തിൽ കുരുമുളകും ഉപ്പും ചേർത്ത് ഇവർ ചോറുകഴിക്കും. പാലും മുട്ടയും ഇവർക്ക് കഴിക്കാൻ പാടില്ല. എന്നാൽ ഇവർക്ക് മദ്യം ആവശ്യത്തിന് ലഭിക്കാൻ സൌകര്യം നൽകിയിരിക്കും. ഭക്ഷണം ലഭിക്കാത്ത അവസരത്തിൽ ഇവരിൽ പലരും ചെറുകിട കളവുകൾ നടത്തുമായിരുന്നു.
വേനൽക്കാലങ്ങളിൽ ഇവരിലെ കുട്ടികൾ മതിയായ ഭക്ഷണം ലഭിക്കാതെ തലചുറ്റിവീഴാറുണ്ടായിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നു.
ഇവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നത് വൻ ആപത്താണ് എന്ന് ഇവരുടെ ഉടവസ്ഥർ മനസ്സിലാക്കുന്നു. കാരണം, ഈ ദുരവസ്ഥയിൽക്കൂടി, ഇവരിലെ ചെറുപ്പാക്കാർ പലപ്പോഴും, ഉയർന്ന ജാതിക്കാരിലെ സ്ത്രീകളെ കൈവശപ്പെടുത്താൻ താൽപ്പര്യപ്പെടും.
REV. SAMUEL MATEER, തന്റെ വ്യക്തിപരമായുള്ള അനുഭവത്തിൽ നിന്നും പറയുന്നത്, ഇക്കൂട്ടർ കാലാകാലങ്ങളായി യാതോരു വിവര വിജ്ഞാനവും ലഭിക്കാത്തവരും, അന്ധവിശ്വാസങ്ങളെ അറിവായി ലഭിച്ചവരും, കഠിനമായി അടിമപ്പെടുത്തപ്പെട്ടവരും ആയിരുന്നു എന്ന്. എന്നാൽ, ഇവരോട് അടുത്ത് പെരുമാറിയപ്പോൾ മനസ്സിലായത്, ഇവർ വളരെ മൃദുലഹൃദയരും, ദയകാണിക്കുന്നവരോട് വൻ നന്നി (നന്ദി) യുള്ളവരും ഇവരോട് സൌഹൃദം കാണിക്കുന്നവരോട് അഗാധമായി അടുപ്പം നിലനിർത്തുന്നവരും, വിവരവിജ്ഞാനങ്ങൾ പഠിപ്പിച്ചാൽ വളരെ പെട്ടന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നവരും ആണ് എന്ന്.
ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന് മനസ്സിലാക്കാൻ പറ്റാത്ത കാര്യം ഇതാണം: ഫ്യൂഡൽ ഭാഷയിൽ ബഹുമാനിക്കുന്നവരോട് ഒരു പെരുമാറ്റവും, ബഹുമാനിക്കാത്തവരോട് മറ്റൊരു പെരുമാറ്റവും ആണ് എന്നത്. ഇങ്ഗ്ളിഷ് ഭാഷയിൽ ഇങ്ങിനെയുള്ള ഒരു വിചിത്രമായ ബഹുമാനം എന്ന ഏടാകൂടം ഇല്ലതന്നെ.
മാത്രവുമല്ല, ഈ വിധം കായികവും, മാനസികവും ആയ കഴിവുകൾ ഉള്ളവർക്ക് നല്ല ഭക്ഷണവും, വൻ വിവരവിജ്ഞാനങ്ങളും, സാമൂഹിക സ്വാതന്ത്ര്യവും നൽകിയാൽ, വൻ ആപത്താണ് എന്ന് തിരുവിതാംകൂറിലെ, ഇവരെക്കാൾ ഉയർന്ന, ജനക്കൂട്ടങ്ങൾ മനസ്സിലാക്കും. കാരണം, ഫ്യൂഡൽ ഭാഷയാണ് ചുറ്റും.
ഇങ്ങിനെയുള്ളവരെ കയറൂരിവിട്ടത്ത് സഹിക്കാൻ പറ്റാത്ത ഒരു ചങ്ങായി ഇന്ന് ബൃട്ടൺ നഷ്ടപരിഹാരം നൽക്കണം എന്നു പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. ജനം ഈ ആൾക്ക് കൈയടി നൽകുന്നുമുണ്ട്.
മുകളിൽ ചിത്രീകരിച്ച വൻ സാമൂഹികാവസ്ഥയെ മഹാകവി ചിത്രീകരിച്ചിരിക്കുന്നത് കണ്ടില്ലേ:
ആടിമേഘം പുലപ്പേടി വേഷം കളഞ്ഞാവണി
പൂവുകൾ നീട്ടും കളങ്ങളിൽ
അടിയാർ തുറക്കുന്ന പാടപ്പറമ്പുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ
അവരുടെ നീരാളിപ്പുടത്തത്തിൽ പെട്ടുകിടക്കുന്ന കീഴ് ജനക്കൂട്ടങ്ങൾ കഷ്ടപ്പെട്ട് നരക ജീവിതം അനുഭവിക്കുന്നതിലെ സൌന്ദര്യാനുഭവം ഉന്നത ജനം ആസ്വധിക്കുന്നത് ആലങ്കാരികഭംഗിയോടെ കവി വളരെ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട് എന്ന് പറയാമോ?
മഹാകവിയോ കുടുംബക്കാരോ വല്ല ഇങ്ഗ്ളിഷ് നാടിലേക്കും നീങ്ങിയിരിക്കുമോ? ഫ്യൂഡൽ ഭാഷാ ഭക്തരിൽ പലരിലും കണ്ട ഒരു പൊതുവായുള്ള സവിശേഷതയാണ് അത്.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും