ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ പോയാൽ
ഈ ചിത്രം London Missionary Society മിഷിനറിമാർ തിരുവിതാംകൂറിലും, ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പൊതുവായും കണ്ട കീഴ്ജാതിക്കാരിൽ പെട്ട സാമൂഹികമായ ഏറ്റവും ആഴങ്ങളിൽ പെട്ട ആളുകളുടേതാണ്.
ഇന്ന് ഈ ഉപഭൂഖണ്ഡത്തിന്റെ ഔപചാരിക ചരിത്രം പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിൽ നിന്നുമോ, അതേ പോലെതന്നെ പഴമയുടെ വൻ വിഭാവനങ്ങൾ ജനമനസ്സുകളിൽ അടിച്ചേൽപ്പിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളിനിന്നുമോ ഈ വിധ ചിത്രങ്ങൾ കാണാൻ പറ്റിയേക്കില്ല.
മുകളിൽ നൽകിയിട്ടുള്ള വീഡിയോ ക്ളിപ്പിൽ കാണുന്ന കീഴ് ജാതിക്കാരിയെ കണ്ടാൽ ഇങ്ഗ്ളിഷ് പക്ഷം നേരിട്ട് കണ്ടറിഞ്ഞ യാഥാർത്ഥ്യം മനസ്സിൽ പതിക്കുമോ? തേൻപുരട്ടിയ വാക്കുകൾ തേനൂറും ഈണത്തിൽ പൊതിഞ്ഞ ഗാനങ്ങൾ വൻ സാമ്പത്തിക സജ്ജീകരണങ്ങൾ ഉള്ള സിനിമാ ലോകത്തിൽ നിന്നും മെനഞ്ഞെടുത്തത് ആസ്വദിക്കുമ്പോൾ ഇങ്ഗ്ളിഷ് പക്ഷത്തിന്റെ പരിശ്രമങ്ങളുടെ പെടാപ്പാടുകൾ മനസ്സിൽ കയറില്ല.
നീലക്കുയിൽ എന്ന സിനിമയിലെ മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല എന്ന ചിത്രീകരണം കണ്ടാലും, സാമൂഹിക പഴമയുടെ ആഴങ്ങളിൽ ഒളിഞ്ഞുകിടിക്കുന്ന അഴുക്കും നാറ്റവും മനസ്സിൽകയറില്ല.
തിരുവിതാംകൂറിലെ (മലബാറിലെ അല്ല) ഐതിഹ്യങ്ങളിൽ കേട്ടറിവുള്ള പന്ത്രണ്ടു മക്കളെപ്പെറ്റ പറയിയുടെ കഥയും കവിയുടെ വാക്കുകളിൽ കേട്ടാൽ ഈ വിധമായുള്ള ഒരു യാഥാർത്ഥ്യവുമായി ഒട്ടിച്ചുവെക്കാൻ ആവില്ലതന്നെ.
നോക്കൂ:
ഓർമ്മയിലൊരൂടുവഴി
വരരുചിപ്പഴമയുടെ
നേർവരയിലേക്ക് തിരിയുന്നു
ഇവിടെയല്ലൊ പണ്ടൊരദ്വൈതി പ്രകൃതിതൻ
വ്രതശുദ്ധി വടിവാർന്നൊരെൻ അമ്മയൊന്നിച്ച്
ദേവകൾ തുയിലുണരുമിടനാട്ടിൽ
ദാരുകല ഭാവനകൾ വാർക്കുന്ന
പൊന്നമ്പലങ്ങളിൽ
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴിപ്പരപ്പുകളിൽ
ഈ വരികളിൽ പറയുന്ന ഊടുവഴിയും പൊന്നമ്പലവും പുഴകളും നാട്ടു പൂഴിപ്പരപ്പുകളും സാമൂഹിക അടിത്തട്ടിന്റെ അഗാധ ആഴങ്ങളിൽ ഉള്ള കീഴ് ജാതിക്കാർക്ക് തുറന്നുകൊടുത്തത് London Missionary Society തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവത്തിന് പ്രവർത്തിച്ചപ്പോഴാണ്. അല്ലാതെ പ്രാദേശിക കടപ പ്രസ്ഥാനങ്ങളുടെ യാതോരു യത്നങ്ങളും കൊണ്ടല്ല. മാത്രവുമല്ല, കവിയുടെ വാക്കുകൾ മനസ്സിൽ വിരിയിക്കുന്ന പറയി പെണ്ണ് അപ്സരസ്സുകളുടെ നാട്ടിലെ അഴകുറ്റ ആളായി തോന്നിയേക്കാം.
സിനിമയിൽ വ്യക്തികളെ മാറ്റിമറിച്ച് ചിത്രീകരിക്കുന്നത് ഒരു കച്ചവടതന്ത്രം മാത്രമാണ്. വൻ പണം മുതൽമുടക്കി സൃഷ്ടിക്കുന്ന ഒരു വാണിജ്യ വസ്തുവായിരിക്കാം സിനിമ. അതിൽ കാണുന്ന ഗാന്ധിയും, രാമാനുജനും, കീഴ്ജാതിക്കാരിയും നീഗ്രോ അടിമയും മറ്റും ഓമനത്വം ഉറഞ്ഞുതുള്ളുന്ന വ്യക്തികൾ ആയിരിക്കും. വൻ മധുരം തുളുമ്പുന്ന ചമയങ്ങളിൽ അലങ്കരിച്ചും പൊതിഞ്ഞും പ്രദർശിപ്പിക്കപ്പെടുന്ന സിനിമാ കഥാപാത്രങ്ങൾ അല്ല യഥാർത്ഥത്തിൽ അവ ചിത്രീകരിക്കുന്ന വ്യക്തികൾ.
നീഗ്രോ അടിമകളേയും വൻ മധുരരൂപങ്ങളിൽ സിനിമയിൽ ചിത്രീകരിച്ചത് കാണുമ്പോൾ, കാഴ്ചക്കാരന് മനസ്സിലാകില്ല, ഇത്രമാത്രം ആകർഷകത്വം ഉള്ള ഒരു വ്യക്തിയെ എങ്ങിനെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കുക എന്ന്.
ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ ഗാംഭീര്യം ഇതിലും കിടക്കുന്നുണ്ട്. മനസ്സിനെ വെറങ്ങലിപ്പിക്കുന്ന സമൂഹത്തിന്റെ അടിത്തട്ടിൽ എല്ലാരും അറപ്പോടുകൂടി കാണുന്ന ജനവിഭാഗങ്ങളേയും അവർ പിടിച്ചുയർത്താൻ ശ്രമിച്ചിട്ടുണ്ട്.
എന്നാൽ അവർക്ക് സ്വന്തമായുള്ള ഒരു സ്വകാര്യ സ്ഥലം വേണമെന്ന് പറയുന്നതിനെ, പ്രാദേശിക സമൂഹത്തിലെ വൻ നേതൃനിരയിൽ ഉള്ളവർ അവരിൽ തന്നെയുള്ള അയിത്തവും വിദ്വേഷവും അറപ്പും മറ്റുമായി ചിത്രീകരിച്ച്, അവർ തന്നെ അടിച്ചമർത്തിവെച്ചിട്ടുള്ള ജനങ്ങളെ അവർക്ക് കീഴിൽ അണിനിരത്തുന്നു. അതാണ് ഈ നാട്ടിലെ പ്രാദേശിക സാമൂഹിക വിപ്ളവങ്ങളുടെ പിന്നാംപുറം.
London Missionary Society ലോകത്തിന്റെ പലഭാഗത്തും ആ കാലഘട്ടത്തിൽ പല അടിമപ്പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളേയും പിടിച്ചുയർത്തിയിട്ടുണ്ട്. എന്നാൽ അവർ ചെയ്യുന്നതിലെ ക്രൂരതയും അവർക്ക് മനസ്സിലായില്ലാ എന്നും പറയാവുന്നതാണ്.
കാരണം, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ അടിയിൽ പെട്ടുകിടക്കുന്ന ജനത്തിനെ പിടിച്ച് ഉയർത്തിയാൽ, ഈ അടിമ ജനവുമായി മറ്റ് ജനങ്ങൾക്ക് ഉള്ള സാമൂഹിക equationൽ ഭൂമികുലുക്കം മാതിരിയുള്ള ഇളക്കം സംഭവിക്കും. മറ്റുള്ളവർക്ക് പൊതുനിരത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥവന്നേക്കാം.
ദക്ഷിണാഫ്രിക്കയുടെ ചരിത്രം 1905ൽ എഴുതപ്പെട്ട ഒരു വൻ ചരിത്രപുസ്തകത്തിൽ ഈ വിധം ഒരു വാചകം London Missionary Societyയുടെ പോക്കിരി പ്രവർത്തനത്തെക്കുറിച്ച് എഴുതിയത് കാണുകയുണ്ടായി:
Under the powerful patronage of the London Missionary Society, whose members in those days could do no wrong, the power of annexation displayed by their Griqua protégés seems to have been amazing. In the course of a few years they claimed the sovereignty of any or every tract of country over which they had either hunted or where their cattle had trekked.
London Missionary Societyയോടൊപ്പം നിന്ന Griqua നീഗ്രോ വംശജർ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ മുഴുവനും കൈക്കലാക്കിയ സംഭവമാണ് സൂചിപ്പിക്കപ്പെട്ടത്. ആ നാട്ടിൽ ഉണ്ടായിരുന്ന മറ്റ് നീഗ്രോ വംശജരിൽ ഉളവായ വിരോദം മനസ്സിലാക്കാവുന്നതേയുള്ളു.
ഇതേ പോലൊക്കെത്തന്നെയാണ് തിരുവിതാംകൂറിലും സാമൂഹികമായ മാറ്റങ്ങൾക്ക് ഇതേ പ്രസ്ഥാനം കളം ഒരുക്കാൻ ശ്രമിച്ചത്.
ഇങ്ങിനെ പറിയനും പുലയനും വേടനം മറ്റും വളർന്നുവന്നാൽ ഉയർന്ന ജാതിക്കാരനായ പേരുകേട്ട കമ്മ്യൂണിസ്റ്റ് നേതാവും ഒന്നുവിറച്ച് പോകും. മുകളിൽ സൂചിപ്പിച്ച കവിതകൾ എഴുതിയ കവികളും ഒന്ന് വിയർക്കും. പിന്നെയുള്ളത്, മക്കളെ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടത്തിവിടുക എന്നതാണ് ഒരു മന:സ്സമാധാനം നൽകുന്ന കാര്യം.
സിനിമയുടെ കാര്യം ഒന്നുകൂടി പറയാം. Slumdog Millionaire, City of Joy തുടങ്ങിയ ഇന്ത്യൻ പ്രാദേശിക ഭാഷ കലർത്തിയ ഇങ്ഗ്ളിഷ് ചിത്രങ്ങളിലും മറ്റ് പല പ്രാദേശിക ചിത്രങ്ങളിലും മറ്റും കാണാവുന്ന ഒരു കാര്യമാണ്, സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള സിനിമയിലെ ഹീറോയെ ചിത്രീകരിക്കാനായി വൻ ധനവാൻ കുടുംബത്തിലേയോ അതുമല്ലെങ്കിൽ വൻ ഇങ്ഗ്ളിഷ് പ്രാവീണ്യമുള്ളവരേയോ ഉപയോഗിക്കുക എന്നുള്ളത്.
ഈ വിധ ചിത്രീകരണങ്ങളിൽ ഉള്ള പാളിച്ച ഇതാണ്: ഫ്യൂഡൽ ഭാഷ കോഡുകളിൽ പ്രഹരം നൽകുന്ന വാക്കുകളായ നീ, എടാ, എടീ, അവൻ, അവൾ, വെറും പേര് തുടങ്ങിയ വാക്കുകൾ സമൂഹത്തിലെ പടിപടിയായുല്ല ഉച്ഛനീചത്വ ഏണിയുടെ അടിയിൽ നിന്നും വൻ ശക്തിയോടുകൂടെ ഏൽക്കുന്നവരാണ് അടിത്തട്ടിൽ ഉള്ളവർ. ഈ പ്രഹരം ഏറ്റതിന്റെ അടയാളം അവരുടെ മുഖത്തിന്റെ ആകൃതിയിൽ തന്നെ കാണപ്പെടും. ഇങ്ങിനെയുള്ളവരിൽ ഇത് പലപ്പോഴും ഒരു തിരിച്ചറിയൽ ചിന്നമായിത്തന്നെ കാണപ്പെടും. ഇവർ സാമൂഹികവും സാമ്പത്തികവും ആയി വളർന്നാലും, മുഖത്തിലെ ഈ ആകൃതിവ്യത്യാസം മാഞ്ഞുപോകാൻ സമയം എടുക്കും.
ഈ വിധം മുഖാകൃതിയിൽ ചതവു സംഭവിച്ച ആളുകളെ ചിത്രീകരിക്കുന്ന അവസരത്തിൽ യഥാർത്ഥ സമൂഹത്തിലെ ഉന്നതങ്ങളിൽ ഉള്ളവരെ ഉപയോഗിക്കുന്നത് തന്നെ കാണികളെ വിഡ്ഢിയാക്കുന്ന ഒരു പരിപാടിയാണ്. Slumdog Millionaireറിൽ ചേരിനിവാസിയായ കുട്ടി വളർന്നുവന്നപ്പോൾ വൻ ഇങ്ഗ്ളിഷ് പാരമ്പര്യവും, സാമ്പത്തികമായി വൻ പശ്ചാത്തലും ഉള്ളതുമായ വ്യക്തിയാണ് കഥാപാത്രമായി അഭിനയിക്കുന്നത്.
സിനിമയിലൂടെ ചരിത്രം സംഭവങ്ങൾ പഠിക്കാൻ പോയാൽ ഈ വിധ വിഡ്ഢിചരിത്രങ്ങൾ ആണ് മനസ്സിൽ കയറുക. ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥനം നേരിട്ടു കണ്ട സമൂഹത്തിനെ സിനിമാലോകത്തിലെ ജീനിയസ്സുകൾ കാണിക്കാൻ ഇഷ്ടപ്പെടില്ല. കാരണം, ഇവ കാണിച്ചാൽ കാണികൾ സിനിമാ തീയറ്ററുകൾ വിട്ട് ഓടിപ്പോകും.
1982ൽ Trivandrumത്ത് ഓണാഘോഷവേളയിൽ മുടിയനായ പുത്രൻ എന്ന KPAC നാടകം വൻ സജ്ജീകരണങ്ങൾ ഉള്ള ഓഡിറ്റോറിയത്തിൽ വച്ച് രാത്രിവേളയിൽ കാണാൻ ഇടയായി. ആ നാടകത്തിലെ ഹീനജാതിക്കാരി പെൺകിടാവിന് എന്തൊരു അഴകും ആഭിജാത്യവും! കീഴ് ജാതിക്കാരുടെ ഗാനാലാപനം ആവാം ഇത്:
CPSഅന്ന് സർക്കാർ വകുപ്പ് മേധാവിയായിരുന്നത് കൊണ്ട് VIP പാസ് ഉപയോഗിച്ചാണ് ഓഡിറ്റോറിയത്തിൽ കയറിയത്. ചുറ്റും ഇരിക്കുന്നത് ഔദ്യോഗിക തലപ്പത്ത് ഇരിക്കുന്ന പ്രമാണിമാർ. ഈ നാടകം കണ്ട് എല്ലാരും ആസ്വധിച്ചു. എന്നാൽ, ഒരു പത്ത് English Nursery Rhymeകൾ കീഴ് ജനക്കൂട്ടങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ അവസരം ഒരിക്കാലുളവാകുന്ന ഒരു സാമൂഹീക ഉന്നമനം ഈ നാടകം ആരിലും നൽകും എന്ന് തോന്നുന്നില്ല. കീഴ് ജനക്കൂട്ടങ്ങളുടെ കുട്ടികൾക്ക് ഇതിന് അവസരം വരാതിരിക്കാലാണ് വിപ്ളവ പ്രസ്ഥാനങ്ങളിൽ ജീവനും ഓജസ്സും നിലനിർത്തുന്നത്.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും