top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

35. കീഴ് ജനത്തിനെ കയറൂരിവിട്ടാൽ

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ കീഴ് ജനക്കൂട്ടങ്ങളെ അടിച്ചമർത്തിയിരിക്കണം എന്നുള്ളത് ഒരു സാമൂഹികവും വ്യക്തിപരവുംആയ ആവശ്യം തന്നെയാണ്. കാരണം, മൃഗീയതയുള്ള ഭാഷയാണ് അവരും സംസാരിക്കുന്നത്. അവർക്ക് കടിയും അടിയും കുത്തും ചവിട്ടും അമുക്കലും ഉന്തിപ്പുറത്താക്കലും എല്ലാം നൽക്കാൻ ഭാഷ തന്നെ മതിയാകും. എന്നാൽ ഈ കൂട്ടരെ വളർത്തിവിട്ടാൽ അവരും മറ്റുള്ളവരെ അതേ ഭാഷ ഉപയോഗിച്ച് ഇതേ പോലെ ഉപദ്രവിക്കും.


ഇവരെ സ്വതന്ത്രമാക്കുന്നത് കുറേ ഇങ്ഗ്ളിഷുകാരെ സ്വതന്ത്രമാക്കുന്നത് പോലെയല്ലാ എന്ന് തിരുവിതാംകൂറിൽ ഏവർക്കും അറിവുള്ളകാര്യമാണ്.


1841ൽ Rev. J. Abbs എന്ന കൃസ്ത്യൻ evanglist ഇപ്രകാരം രേഖപ്പെടുത്തികാണുന്നു:


അനവധി അടിമകളെ സ്വത്തായി ഉള്ള ധനികനായ ഒരു ശൂദ്രൻ (നായർ) പറയുന്നത് ഒരു അടിമയെ തനിക്ക് 8 ഫണത്തിന് (8 British-Indian rupees) വിൽക്കാൻ പറ്റും എന്ന്. അടിമകളെ അയാൾക്ക് തോന്നുന്നത് പോലെ കൈകാര്യം ചെയ്യാൻ ആവും. അടിമക്കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തി വിൽക്കാം. ഭാര്യയെ ഭർത്താവിൽ നിന്നും മാറ്റി വിൽക്കാം. ഈ കൂട്ടരെ തന്റെ സുഹൃത്തുക്കൾക്ക് സമ്മാനമായി / പാരിതോഷികമായി നൽകാം. തന്റെ മകളുടെ വിവാഹാവസരത്തിൽ സ്ത്രീധനമായി നൽകാം. തന്റെ സ്വന്തം സാമ്പത്തിക കടങ്ങൾ വീട്ടാനായി ഈ കൂട്ടരെ കടംനൽകിയ ആൾക്ക് വാടകയ്ക്ക് നൽകാം. ഈ അടിമകൾ വെറും കന്നുകാലികൾ മാത്രമാണ് എന്നാണ് ഈ ശൂദ്രൻ അവകാശപ്പെടുന്നത്.


ഈ അടിമകൾക്ക് വളരെ തുച്ഛമായ ഭക്ഷണമാണ് നൽകപ്പെട്ടിരുന്നത്. വസ്ത്രവും വളരെ തുച്ഛാമായിരിക്കും. എന്നാൽ ഈ കൂട്ടർ അമിതമായി മദ്യപിക്കുന്നവരും, വളരെ ദുഷ്ട വികാരങ്ങൾ മനസ്സിൽ പേറുന്നവരും ആണ്. കള്ളം പറയുന്നതിലും, കളവ് നടത്തുന്നതിലും ഈ കൂട്ടർ വളരെ കുപ്രസിദ്ധരും ആണ്.


പലർക്കും പലവിധ പനിപോലുള്ള രോഗങ്ങൾ പിടിപെട്ടിരിക്കും. പലരും വാതരോഗികളും ആയിരിക്കും. വളരെ കുറച്ചുപേർ മാത്രമേ പ്രായമാകുന്നതുവരെ ജീവിക്കുള്ളു.


പോഷകാഹാരക്കുറവു മൂലവും മതിയായുള്ള വസ്ത്രങ്ങൾ ഇല്ലാതെയും വളരെ ചെറുപ്പത്തിൽതന്നെ എത്രപേർ മരിക്കുന്നുണ്ട് എന്ന് ആർക്കും ആറിയില്ല. എന്നാൽ മരിക്കാതെ ജീവിക്കുന്നവർ ഭാരം ചുമക്കുന്ന നാൽക്കാലി മൃഗങ്ങൾ ജീവിക്കുന്നത് പോലെതന്നെ, നികൃഷ്ടമായതും ഉതകാത്തതും അതിദുരിതം നിറഞ്ഞതമായ കൂരകളിൽ ജീവിക്കും. അവർ ഭക്ഷണമായി അനിഷ്ടകരവും നിന്ദ്യമായതും ആയ മൃഗങ്ങളെയും ഇഴജന്തുക്കളെയും തിന്നും. മനുഷ്യർ ഇവരെ അടുപ്പിക്കാൻ കൊള്ളാത്തവരായി കാണുകയും ആ രീതിയിൽ ഇവരോട് പെരുമാറുകയും ചെയ്യും.


ഈ കൂട്ടർ അവരുടെ യജമാനന് എതിരായി എന്ത് തെളിവുകളും ആരോപണങ്ങളും ഉന്നയിച്ചാലും, അവ പരിഗണിക്കപ്പെടില്ല. അവർ നടന്നുനീങ്ങുന്ന ഒരുസ്ഥലത്ത് ഒരുസാധാരണ വ്യക്തിയെ കാണുകയാണെങ്കിൽ ഇവർ ഉടനെ ഓടിഒളിക്കും. കാരണം അവരുടെ സാന്നിദ്ധ്യം മറ്റേയാളിൽ അയിത്തം സൃഷ്ടിക്കും.


വളരെ പരിതാപകരമായ രീതിയിലാണ് ഇവർ ജീവതം മുന്നോട്ട് കൊണ്ടുപോകുക. തൊഴിൽചെയ്യാൻ പറ്റാത്ത പ്രായം ആവുമ്പോൾ ഇവരിൽ പലരും യാചകരെപ്പോലെയാകും. പലരും പട്ടിണികിടന്ന് മരിക്കും. ആരുംതന്നെ ഇവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയോ, സഹതാപവും അനുകമ്പയും പ്രകടിപ്പിക്കുകയോ ചെയ്യില്ല. ഇവരെ രക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആരും ചിന്തിക്കുക കൂടിയില്ല.


മുകളിൽ നൽകിയ വിവരങ്ങൾ Rev. J. Abbs 1841ൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ആണ്.


Church Mission Record 1850ൽ ഈ വിധം പറിയരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു:


QUOTE: വീട്ടിൽ വളർത്തുന്ന ഏത് മൃഗം മരിച്ചാലും, അവയുടെ ജഡം പറിയരുടെ അവകാശപ്പെട്ട ഭക്ഷണമാണ്. പലപ്പോഴും ഈ വിധം ഭക്ഷണം ലഭിക്കാനായി അവർ പശുക്കൾക്ക് വിഷം നൽകും. അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും രീതിയിൽ ഇവയെ മരണപ്പെടുത്തും. കളവ് പറയുക, ചെറുകിട കളവ് നടത്തുക, അമിത മദ്യപാനം എന്നുള്ളത് എല്ലാ അടിമകളിലും കാണുന്ന ദുർഗുണമാണ്. എന്നാൽ വൻ കവർച്ചകൾ, വ്യക്തികളെ തട്ടിക്കൊണ്ട് പോകൽ, കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തതിന് പറിയർ പിടികൂടപ്പെടാറുണ്ട്. ഈ ജനക്കൂട്ടം ഈ രാജ്യത്തിൽ അധ:പതിച്ചതു മാതിരി മറ്റൊരുടെത്തും സംഭവച്ചിട്ടില്ല. END OF QUOTE


കുറവർ, വേടർ തുടങ്ങിയ പല ജാതിക്കാരും വയലുകളിൽ തൊഴിൽ ചെയ്യാൻ ബാദ്ധ്യസ്ഥരായ അടിമകൾ തന്നെയായിരുന്നു.


കണ്ടിലെ മഹാകവി വേടരുടെ ജീവതശൈലിയെക്കുറിച്ച് എഴുതിയത് :


ഇരുളിന്റെ ആഴത്തിലദ്ധ്യാത്മചൈതന്യം

ഇമവെട്ടി വിരിയുന്ന വേടമാടങ്ങളിൽ ..


കവിതയിലെ വാക്ക് സൌന്ദര്യം കണ്ട് വേട ജനക്കൂട്ടങ്ങളുടെ ജീവതം അതിഗംഭീരം എന്ന് ചിന്തിക്കാനും മതി. എന്നാൽ വാസ്തവം കവിതയിലെ പൊള്ളയായ വരികളിൽ ഒതുങ്ങിനിൽക്കില്ല.


ഈ അടിമകളോട് എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് യാതോരു ദയയും ഇല്ലാത്തത് എന്ന് ഇന്ന് പലരും ആശ്ചര്യപ്പെടാം.


എന്നാൽ ഈ വിധം ആലോചിച്ചു നോക്കുക :


വീടിന് ചുറ്റും വിഷ ജന്തുക്കൾ ജീവിക്കുന്നു. ഇവയ്ക്ക് മനുഷ്യനോട് യാതോരു വിരോദവുമില്ല. അവ അവരുടെ ജീവിതം നയിക്കുന്നു. എന്നാൽ ആ വീട്ടുകാർക്ക് അറിയാം അവയെ അങ്ങിനെ സ്വതന്ത്രമായി ഇറങ്ങിനടക്കാൻ സൌകര്യപ്പെടുത്തിയാൽ ആപത്താണ്. കാരണം അവരിൽ വിഷം ഉണ്ട്. അവ കടിച്ചാൽ മനുഷ്യർ മരിക്കും.


ഇതേ പോലതന്നെയാണ്, അടിമ ജനത്തിനേയും ആളുകൾ കാണുക. അവർക്ക് നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും നൽകിയാൽ, ഫ്യൂഡൽ ഭാഷയിലെ വിഷം നിറഞ്ഞ് തുളുമ്പുന്ന വാക്ക് കോഡുകൾ അവർ സമൂഹത്തിൽ സമാധാനമായി ജീവിക്കുന്ന ആളുകളുടേ മേൽ പ്രയോഗിക്കും.


കീഴ് ജനങ്ങളിൽ ഭാഷാ കോഡുകളിലെ വിഷം ഒരു ഉഗ്രവിഷം തന്നെയാണ്. ഐപിഎസ്സുകാരൻ നീ എന്ന് വിളിക്കുന്നത് പോലെയല്ലല്ലോ ഐപിഎസ്സുകാരന്റെ വീട്ടിലെ ഹീനജോലികൾ ചെയ്യുന്ന ആൾ നീ എന്നു വിളിക്കുന്നത്. ആദ്യത്തെ നീ, ഉയരങ്ങളിൽ നിന്നുമാണ്. രണ്ടാമത്തെ നീ സാമൂഹിക അടിത്തട്ടിലെ നാറിയതും, നാറുന്നതും ആയ വസ്തുക്കളുടെ അടിയിലേക്ക് വലിച്ചിഴക്കുന്ന അനുഭവമാണ്.


വെറുതെ എന്തിന് വടികൊടുത്ത് അടിവാങ്ങിക്കുന്നു? നാറുന്ന ജന്തു നാറുന്നിടത്ത് നിന്നുതന്നെ നാറി, നാറി മരിക്കട്ടെ!


ഇതാവും വിവേകവും, വിവേചനശക്തിയും കാര്യബോധവും അവബോധവും ഉള്ള ഒരു വ്യക്തിയുടെ മനോധാര.


എന്നാൽ അങ്ങ് ഏഴുകടുലുകൾക്കും അപ്പുറത്തുനിന്നും വൻ സമത്വാധിഷ്ഠിത (egalitarian) സിദ്ധാന്തങ്ങളും മനസ്സിൽ പേറി ലോകമെമ്പാടും നന്മനിറയ്ക്കണം എന്ന് പ്രതിജ്ഞയും എടുത്ത് ഇങ്ഗ്ളണ്ടിൽ നിന്നും പുറപ്പെട്ടിരുന്ന London Missionary Socieyയിലെ മിഷിനറിമാർക്ക് ഇങ്ങിനെയൊരു ഫ്യൂഡൽ ഭാഷയെന്ന ഭീകരവസ്ത്തു ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം പോലും അറിയില്ലായിരുന്നു. മറ്റ് ക്രീസ്തീയ പക്ഷക്കാരും ഈ കാര്യം അവരെ അറിയിച്ചില്ലതന്നെ.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page