top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

36. കീഴ് ജനത്തിന്റെ വളർച്ച

കാലാകാലങ്ങളായി കന്നുകാലികളായി നിലനിർത്തപ്പെട്ടിരുന്ന ജനക്കൂട്ടങ്ങളിൽ നിന്നും സാമൂഹിക മൂക്കുകയർ അഴിച്ച് മാറ്റണം എന്ന് മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്ന ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂർ രാജവംശത്തിന്മേൽ നിത്യേനെ സമ്മർദ്ദം ചലുത്തിക്കൊണ്ടിരുന്നു. എന്നാൽ കന്നുകാലിക്കൂട്ടങ്ങളെ യാതോരു കടിഞ്ഞാണുമില്ലാതെ അങ്ങ് അഴിച്ചൂരിവിട്ടാൽ ഭാഷാകോഡുകളിൽ ഉണ്ടാവുന്ന ബീഭത്സകരമായ മാറ്റിമറിക്കലുകളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് ബോധമില്ലാ എന്നതാണ് തിരുവിതാകൂർ ഭരണത്തിന് നേരിടേണ്ടിവന്ന പ്രശ്നം.


പ്രാദേശികരായ മറ്റേത് സാമൂഹിക പരിഷ്ക്കർക്തക്കൾക്കും ഇത് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടുന്ന കാര്യമില്ലതന്നെ. ഏത് ഗാന്ധിത്തൊപ്പി അണിഞ്ഞ് വിലസുന്ന നേതാവിനും അറിയാം, വാക്ക് കോഡുകളുടെ ബീഭത്സകതയെക്കുറിച്ച്. അടിയാളി ബഹുമാനിക്കേണം, തൊപ്പികണ്ടാൽ. അടിയാളിയെ ബഹുമാനിക്കപ്പെടേണ്ടുന്ന സമൂഹികവളർച്ച ആരോഗ്യകരമല്ലതന്നെ.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ സംരക്ഷണത്താൽമാത്രം നിലനിന്നുപോന്ന ഒരു രാജ്യം എന്ന നിലയ്ക്ക് ഇങ്ഗ്ളിഷ് ഭരണത്തിന് അവരുടെ വീക്ഷണത്തിൽ തനി തെമ്മാടിത്തച്ചുവയുള്ള സാമൂഹികാന്തരീക്ഷത്തിന് തണലും താങ്ങും നൽകുന്നതിൽ വിഷമം നിലനിന്നിരുന്നു. ഇങ്ഗ്ളണ്ടിൽ നിന്നും വൻ ആരോപണങ്ങൾ മെഡ്രാസ് ഭരണം നേരിടേണ്ടിയും വരും.


അതിനാൽ തന്നെ അവർ വൻ സമ്മർദ്ദം ചലുത്തി. തിരുവിതാംകൂറിൽ അടിമത്തത്തെ തുടച്ചുമാറ്റുന്ന പല നിയമങ്ങളും പ്രഖ്യപിക്കപ്പെട്ടു. അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും മറ്റും പലതും കുറച്ച് കഴിഞ്ഞ് സൂചിപ്പിക്കാം.


ഇപ്പോൾ ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്, London Missionary Society, കീഴ് ജനക്കൂട്ടങ്ങളെ ക്രിസ്തീയമതത്തിലേക്ക് കയറ്റി അവരിൽ സാമൂഹികമായ ഉന്നമനം വരുത്താൻ ശ്രമിച്ചതിനെക്കുറിച്ചുള്ള കാര്യങ്ങളാണ്.


ഈ കൂട്ടരെ മതംമാറ്റി ക്രീസ്തീയതമത്തിൽ ചേർത്തതാണ് എന്ന പറയുന്നതിൽ ചിലപ്രശ്നങ്ങൾ ഉണ്ട്. അത് ഇത്രയേ ഉള്ളു: ഇക്കൂട്ടർ മതം മാറിയതാണ് എങ്കിൽ ഇക്കൂട്ടർ മതംമാറുന്നതിന് മുമ്പ് ഉള്ള ഇക്കൂട്ടരുടെ മതം എന്തായിരുന്നു? പുലയനും പറിയനും വേടനും മറ്റും ഹിന്ദുക്കൾ ആയിരുന്നു എന്ന പറയുന്നത് തനി വിഡ്ഢിത്തം തന്നെയായിരിക്കില്ലേ? ബ്രാഹ്മണ മതം ആയ ഹിന്ദുമതത്തിന്റെ യാതോരു പാരമ്പര്യങ്ങളും പേറുന്നവർ അല്ലതന്നെ ഈ കീഴ് ജനക്കൂട്ടങ്ങൾ.


എന്നാൽ ക്രീസ്ത്രീയ മതത്തിലേക്ക് ചേർക്കപ്പെട്ടത് സാമൂഹികമായി ഏറ്റവും കീഴിൽ പെട്ട ജനക്കൂട്ടങ്ങൾ മാത്രമായിരുന്നില്ല. മറിച്ച്, ഷാണർ, ഈഴവർ തുടങ്ങിയവരും, മലകളിൽ സ്വതന്ത്രമായ ഗ്രാമങ്ങൾ സൃഷ്ടിച്ച് ജീവിക്കുന്ന മല അരയർ പോലുള്ളവരും ക്രിസ്തീയമതത്തിൽ ചേർക്കപ്പെട്ടിരുന്നു എന്ന് കാണുന്നു. രക്തബന്ധ പാതയിലൂടെ വീക്ഷിച്ചാൽ, ഈ പുതിയ ക്രീസ്തീയരിൽ ഉയർന്ന ജനക്കൂട്ടങ്ങളുടെ രക്തപാതകളും കാണപ്പെടും. ഇതിന് കാരണം, പല നായർ, നമ്പൂതിരി വനിതകൾ പുലയരുടെ കൈവശം പെട്ടതിനാലും, ചിലപ്പോൾ അവരിലേക്ക് അടിമപ്പെടുത്തപ്പെട്ടതിനാലും ആവാം. പോരാത്തതിന്, സാമൂഹിക ഭ്രഷ്ട് ലഭിച്ച ഉർന്ന ജനക്കൂട്ടങ്ങളിൽ പെട്ട വനിതകളിൽ ചിലരെങ്കിലും ഈ പുതിയ ക്രീസ്ത്തീയ മതത്തിലേക്ക് കയറി രക്ഷപ്പെട്ടിട്ടുമുണ്ടാവാം.


എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബത്തിൽ പെട്ട എല്ലാ സ്ത്രീകളേയും കുട്ടികളേയും മുക്കുവർക്ക് വിറ്റിരുന്ന പാരമ്പര്യവും ഓർക്കാവുന്നതാണ്.


ക്രീസ്ത്യൻ മതത്തിലേക്ക് മാറിയ കീഴ് ജാതിക്കാർ സാവധാനത്തിൽ അല്ല ഉയർന്നുവന്നത്. മറിച്ച് വളരെ ആശ്ചര്യകരമാം വേഗതയിൽ ആണ് ഈ കൂട്ടരിൽ മാനസികവും ശാരീരികവും ആയ മാറ്റങ്ങൾ വന്നത് എന്ന് Native Life in Travancoreൽ രേഖപ്പെടുത്തിക്കാണുന്നു. അവരുടെ അധ്വാനത്തിന്റെ ഗുണനിലവാരത്തിലും സമചിത്തതയിലും ഗാർഹികമായ സംവിധാനങ്ങളിലും വളരെ പെട്ടെന്നുതന്നെ വൻ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇവിടെ പ്രത്യേകമായി എടുത്ത് പറയേണ്ടത്, ഇതിന് പിന്നിൽ നിലനിന്നിരുന്ന അതിഗംഭീരമായ പശ്ചാത്തലം ഇങ്ഗ്ളണ്ടിന്റെ അദൃശ്യമായ സാന്നിദ്ധ്യമായിരുന്നു. കാരണം London Missionary Society ഇങ്ഗ്ളണ്ടിലെ പ്രസ്ഥാനമാണ്.


പുലയരും, പറിയരും, കുറവരും, മലഅരയരും, ഈഴവരും മറ്റും പുതിയ മതത്തിൽ ചേരുമ്പോൾ, അവർക്ക് മീതെ നിൽക്കുന്നത് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഇങ്ഗ്ളണ്ടിൽനിന്നും വന്ന വ്യക്തികളാണ്. ഇവരിൽ ചിലരെങ്കിലും, ഇങ്ഗളിഷുകാരായിരുന്നില്ലാ എങ്കിലും, പൊതുവായി ഇവർ ഇങ്ഗ്ളിഷ് ഭാഷ കൈകാര്യം ചെയ്യുന്നവർ തന്നെ. ഉദാഹരണത്തിന് Native Life in Travancore എഴുതിയ The REV. SAMUEL MATEER, F.L.S. ഒരു ഐറിഷുകാരനായിരുന്നു എന്നുതോന്നുന്നു. എന്നാൽ ഈ ഉപഭൂഖണ്ഡത്തിൽ ഒരു ഐറിഷ് ഭാഷാ പ്രസ്ഥാനം തുടങ്ങാൻ ആരെങ്കിലും ശ്രമിച്ചിരുന്നു എന്ന് തോന്നുന്നില്ല.


ക്രിസ്ത്യൻ മതത്തിലെ പുലയർ, പറിയർ, കുറവർ, വേടർ തുടങ്ങിയ കുട്ടികൾ മിഷൻ സ്കൂളുകളിൽ (Mission schoolകളിൽ) പഠിച്ചു തുടങ്ങി. ജന്മി കുടുംബാംഗങ്ങളിൽ ചിലർ അക്ഷരം വായിക്കാനും എഴുതാനും അറിയാത്തവർ ആയിരുന്നു. അവർ ഈ വിധ കീഴ് ജാതിക്കാർ കുട്ടികളുടെ സഹായം ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ വായിച്ചറിയാനും എഴുതാനും ഉപയോഗിച്ചു തുടങ്ങി.


ഒരു Evangelistറ്റുമായി ഒരു ശൂദ്രൻ (നായർ) സംസാരിക്കുന്ന അവസരത്തിൽ, അയാൾ ഈ വിധം പറഞ്ഞു: കുറവന്മാർക്ക് യാതൊന്നും പഠിക്കാൻ ആവില്ല. അത് അസാധ്യമായ കാര്യമാണ്.


ഉടനെ Evangelist തന്റെകൂടെചേർന്ന കീഴ് ജനക്കൂട്ടങ്ങളിൽ പലരേയും വിളിച്ചു വരുത്തി, അവരോട് വേദപുസ്തക പാഠങ്ങൾ ഉരുവിടാൻ ആവശ്യപ്പെട്ടു. അവർ ഇത് വൻ ഗുണമേന്മയിൽ ഉരുവിടുന്നത് കണ്ട് നായർവ്യക്തിക്ക് തന്റെ കണ്ണുകളേയും കാതുകളേയും വിശ്വസിക്കാൻ ആയില്ല.


ഇന്ന് ഈ രീതിയിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്: ഓട്ടോ ഡ്രൈവർമാരേയും, ടാക്സി ഡ്രൈവർമാരേയും, കൂലിക്കാരേയും ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ ആവില്ല. അതൊക്കെ നടക്കുന്ന കാര്യമല്ലതന്നെ എന്ന്. എന്നാൽ വാസ്തവം മറ്റൊന്നാണ്. ഈ കൂട്ടർ ഇങ്ഗ്ളിഷ് പഠിക്കരുത് എന്നതാണ് ഭരണ യന്ത്രത്തിന്റേയും വിപ്ളവ പാർട്ടിക്കാരുടേയും സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടിക്കാരുടേയും ഉള്ളിലിരിപ്പ്. തങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ അവസരം ലഭിച്ചില്ലാ എന്നുള്ളത് ഒരു വൻ ആഘോഷമായി അണികളും കൊണ്ടാടുന്നു. ഈ സൌകര്യം അവർക്ക് നിഷേധിക്കപ്പെട്ടത് YouTubeൽ like അടിച്ച് ഈ കൂട്ടർ ആഹ്ളാദിക്കുന്നതും കണ്ടിട്ടുണ്ട്!


ഫ്യൂഡൽ ഭാഷകളിൽ കുടുങ്ങിപ്പോകുന്നവരും, വിഡ്ഢി ഔപചാരിക വിദ്യാഭ്യാസത്താൽ സമയം പാഴായിപ്പോയവരും ഇവ രണ്ടിനോടും വൻ കൂറു പ്രഖ്യാപിക്കുന്നവർ തന്നൊണ്. ഇത് ഡ്രാക്കുള (Dracula) വന്ന് രക്തംകുടിക്കുന്നത് പോലെയാണ്. Dracula ഒരാളുടെ രക്തം കുടിച്ചാൽ, അയാളും മറ്റൊരു Draculaയായി മാറും.


വാണിജ്യ വാഹന ഡ്രൈവർമാരും, കൂലിക്കാരും, മറ്റുംമറ്റുമായ തൊഴിലുകാരിൽ ഇങ്ഗ്ളിഷ് ഭാഷ നല്ലവണം കൈകാര്യം ചെയ്യുന്നവർ വന്ന് നിറയാൻ ഏറ്റവും നല്ലത്, ചെറുപ്രായത്തിൽ തന്നെ ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെടാൻ ഏവർക്കും സൌകര്യം നൽകലാണ്. ഇത് ക്ളാസ് മുറിയിൽ ഇരുന്ന് ടീച്ചർമാരുടെ വിവരക്കേടെല്ലാം സഹിച്ചാൽ സംഭാവ്യമാകുന്ന കാര്യമല്ല. മറിച്ച്, പഴയ കാല ഇങ്ഗ്ളിഷ് ക്ലാസിക്ക്സ് വായിക്കാൻ സൌകര്യം ഒരുക്കുകയാണ് വേണ്ടത്.


അതോടെ തനിയെ ഇവിടമൊരു പഴയകാല ഇങ്ഗ്ളണ്ട് ആയി മാറും.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page