ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
43. കീഴ് ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
തിരുവിതാംകൂറിലെ രാജകുടുംബങ്ങളിൽ പലരും നല്ലനിലാവരമുള്ള ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നേടിത്തുടങ്ങിയിരുന്നു. മാത്രവുമല്ല, രാജ്യം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും, പിന്നീട് ബൃട്ടിഷ്-ഇന്ത്യയുടേയും സംരക്ഷണത്തിലായതിനാൽ, രാജകുടുംബാഗങ്ങൾ മാർത്താണ്ഡവർമ്മയുടേയും രാമവർമ്മയുടേയും കാലത്തുള്ള കായികബലം പ്രകടിപ്പിക്കേണ്ടുന്ന ആവശ്യകത ഇല്ലാതായിവന്നിരുന്നു.
രാജകുടുംബാംഗങ്ങൾ രാജ്യത്തിൽ പലവിധ സാമൂഹികമായ ഉയർച്ചകളും നടപ്പിൽ വരുത്തണം എന്നരീതിയിൽ തന്നെ പ്രവർത്തിച്ചിരുന്നു എന്നും കാണുന്നു. അതിനായുള്ള എല്ലാവിധ സഹായങ്ങളും ഉപദേശങ്ങളും മെഡ്രാസ് പ്രസിഡൻയിൽ നിന്നും അവർക്ക് ലഭിച്ചിരുന്നു.
എന്നാൽ, സമൂഹത്തിൽ ഭാഷാകോഡുകളിലൂടെ ഉറച്ച പാറമാതിരി ജനക്കൂട്ടങ്ങൾ തമ്മിൽ നിലനിന്നിരുന്ന അറപ്പും വെറുപ്പും വിരോദവും അനുവദിക്കപ്പെട്ട സാമൂഹിക പരിധിയ്ക്ക് അപ്പുറം ചാടിക്കയറാനുള്ള വെപ്രാളവും, അതിനെ തടയാനുള്ള ആക്രാന്തവും മറ്റും യാതോരു രീതിയിലും രാജകുടുംബത്തിന് മാറ്റാൻ ആവില്ലതന്നെ.
താഴെക്കിടയിൽ നിന്നിരുന്ന വ്യക്തിയെ വളർത്തിക്കൊണ്ടുവന്നാൽ, ആ ആളിൽ പുതിയപുതിയ അവകാശങ്ങൾ ആണ് പ്രകടമാവുക. ഈ ആളെ വളരാനായി അനുവദിച്ച ഭരണകൂടത്തിനോടും സമൂഹത്തിനോടും യാതോരുവിധ നന്നിയോ കൂറോ കടപ്പാടോ ഈ വളർന്നുവന്ന വ്യക്തിയിൽ കാണില്ല. കാരണം, എത്ര വളർന്നാലും, 'അതിലെന്തിരിക്കുന്നു?' എന്ന ഭാവംതന്നെയാണ് വരിക.
മാത്രവുമല്ല, വളർന്നുവന്ന വ്യക്തിക്ക് ആഗ്രഹങ്ങൾ വളർന്നുവളർന്ന് അങ്ങ് സാമൂഹിക ഉന്നതരുടെ വീട്ടിലെ സ്ത്രീ ജനങ്ങളെ വരെ നോട്ടമിടാനുള്ള മനോഭാവം വന്നേക്കാം. സാമൂഹികമായി വളർത്തിയവരുടെ വീട്ടിലുള്ളവരെ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്ന ചിന്തപോലും അവരിൽ വരാം. എന്നാൽ മറ്റേപക്ഷം കാണുന്നത്, ഈ വളർന്നുവന്ന വ്യക്തിയെ മാത്രമല്ല, മറിച്ച്, ആ ആളുടെ പക്ഷത്തുള്ള, അലയാഴിലെ വൻ ചുഴിപോലെ ചുറ്റിത്തിരിഞ്ഞ് ആഴങ്ങളിലേക്ക് പിടിച്ച് താഴ്ത്താൻ ആകുന്ന മറ്റ് ബന്ധുജനങ്ങളേയും അതേ സമൂഹത്തിലെ മറ്റുള്ളവരേയും ആണ്.
താഴെക്കിടയിൽ ഉള്ളവരെ വളർത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ അതീവ സങ്കീർണമായ കാര്യങ്ങൾ ഉണ്ട് എന്നുള്ളതാണ് വാസ്തവം. അവയെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം, ഓർമ്മവരികയാണെങ്കിൽ. എന്നാൽ ഹ്രസ്വമായി സൂചിപ്പിക്കുകയാണെങ്കിൽ, വളർത്തിയവർക്ക് വളർന്നുവന്നവരിൽനിന്നും ഒരു അൽപം അകലത്തിലും സ്വകാര്യമായും ജീവിക്കാൻ സൌകര്യപ്പെടുത്തുകയാണെങ്കിൽ വളരെ പ്രയോജനം ചെയ്യും. ഇങ്ങിനെ ഒരു സംവിധാനം ഇല്ലായെങ്കിൽ, വളർത്തിക്കൊണ്ടുവന്നവർ, പിന്നീട് അതിന് ഒരിക്കൽപ്പോലും ഒരുമ്പിടില്ല എന്നുള്ളതാണ് വാസ്തവം. കൈപൊള്ളിയത് പോലെയാണ് അവർക്ക് അവർ ചെയ്തത് അനുഭവപ്പെടുക. ഇങ്ഗ്ളണ്ട് ഇന്ന് ഈ അവസ്ഥയിലാണ്.
തിരുവിതാംകൂർ ഭരണം കീഴ് ജാതിക്കാരായ കുട്ടികളെ സർക്കാർ വക സ്ക്കൂളുകളിൽ ചേർക്കാൻ അനുവദിച്ചില്ല. ഇതിൽ കാര്യമായ തെറ്റ് കാണാൻ ആവില്ലതന്നെ. കാരണം, ഇതിന് അനുവദിച്ചാൽ, ഉയർന്ന കുടുംബങ്ങളിലെ കുട്ടികൾ സാമൂഹിക ഗർത്തത്തിൽ പെട്ടുകിടക്കുന്നവരുമായി വൻ സാമീപ്യത്തിൽ ആവും. അതോടുകൂടി, അവരിലെ പലവിധ ഗുണമേന്മയും മാഞ്ഞുപോവുകയും, കീഴ് ജാതിക്കാരിലെ പെരുമാറ്റരീതികളും മനോഭാവങ്ങളും, അപകർഷതകളും മറ്റും കയറിക്കൂടുകയും ചെയ്യും. ഇവയെല്ലാം എന്താണ് എന്നതും പ്രത്യേകമായി പ്രതിപാദിക്കേണ്ടവയാണ്. അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.
തിരുവിതാംകൂർ സർക്കാർ ഈ ഒന്നിച്ചുള്ള പഠനം എന്ന പ്രശ്നത്തെ മറ്റൊരു രീതിയിൽ പരിഹരിച്ചു. തെക്കൻ തിരുവിതാംകൂറിൽ കൃസ്ത്യൻ മിഷിനറിമാർ കീഴ് ജാതിക്കാരായ കുട്ടികൾക്കായി നടത്തുന്ന സ്ക്കൂളുകൾക്ക് സർക്കാർ ധനസഹായം നൽകി. ദക്ഷിണ തിരുവിതാംകൂറിൽ പറിയരുടേയും പുലയരുടേയും മക്കൾ ഈ വിധം പഠിച്ച്, നല്ല വസ്ത്രങ്ങൾ ധരിച്ച്, പൊതു റോഡുകളിലും, കമ്പോളങ്ങളിലും, വന്നുതുടങ്ങി. അവരിൽ ചിലർ ക്രമേണെ സ്വന്തമായുള്ള സ്വകാര്യ സ്വത്തുകൾ വാങ്ങിക്കൂട്ടുകയും ചെയ്തുതുടങ്ങി.
ഈ വിധ കൃസ്തീയമതത്തിൽ ചേർന്ന പുലയർ, പറിയർ കുട്ടികളിൽ ഇങ്ഗ്ളിഷ് മിഷിനറിമാരുടെ സാന്നിധ്യം വൻ മനോവീര്യം വളർത്തുവാൻ സഹായിച്ചിരിക്കും. ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടത്, ഇങ്ഗ്ളിഷ് മിഷിനറിമാർ ഈ വിധമുള്ള കീഴ് ജാതിക്കാരെ വളർത്തി തുറന്നുവിടുന്നത് തിരുവിതാംകൂറിലെ ഉന്നത ജനക്കൂട്ടങ്ങളുടെ ഇടയിലേക്കാണ്. ഇതിന് പകരം അവരെ വളർത്തി ഇങ്ഗ്ളണ്ടിൽ തുറന്നുവിടുകയാണെങ്കിൽ, ഇങ്ഗ്ളണ്ടിലെ പ്രാദേശിക ജനം പ്രതിഷേധിക്കും എന്നുള്ളത് ഉറപ്പാണ്. ഇതും സാമൂഹിക പരിഷ്ക്കരണത്തിൽ ഉള്ള ഒരു പ്രശ്നമാണ്. മറ്റൊരു ദിക്കിലുള്ള സാമൂഹിക അടുക്കുംചിട്ടയും പുറത്തുനിന്നും വന്നവർ ഇളക്കിമറിക്കുമ്പോൾ വിഷമിക്കുന്നത്, ആ പ്രദേശത്തിലുള്ള പാരമ്പര്യമായി നിലനിന്നിരുന്ന സമൂഹമാണ്. ഈ വിഷയവുമായും ബന്ധപ്പെട്ട് പലതും പറയാനുണ്ട്. പിന്നീടാകാം.
വടക്കൻ തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ മിഷിനറി സംവിധാങ്ങളുടെ സ്വാധീനം കുറവായിരുന്നു. അവിടെ തുറന്നുവിട്ട അടിമ ജനതതിൽ പെട്ടവരിൽ പലരും കൃസ്തീയമതത്തിന്റെ സ്വാധീനം കാര്യമായി അനുഭവിച്ചവർ അല്ലായിരിക്കാം. അവരിൽ പലർക്കും പെട്ടെന്ന് യജമാനനെ നഷ്ടപ്പെട്ട വീട്ടുമൃഗത്തിന്റെ മാനസികാവസ്ഥ തന്നെ ഉണ്ടായിട്ടുണ്ടാവാം. ഇവരിൽ പലർക്കും പൊതുനിരത്തിൽ ഇറങ്ങാൻ പ്രയാസം തന്നെയായിരുന്നു. ഏതെങ്കിലും ഉയർന്ന ജാതിക്കാരന്റെ പാതയിൽ ഇവർ പെട്ടുപോയാൽ, അവർ സ്വമേധായ ഓടി കാട്ടിനുള്ളിൽ കയറും. കയറിയില്ലായെങ്കിൽ, അവരെ ഓടിച്ചു കയറ്റും. 64 അടിയാണ് ഉയർന്ന ജനക്കൂടത്തിൽ നിന്നും നിൽക്കേണ്ടുന്ന ദൂരം.
അവർ നിൽക്കുന്ന ഇടത്തിലും തൊഴിൽ ചെയ്യുന്ന ഇടത്തിലും അവർ ചില ഇലകൾ ഒരു പ്രത്യേക രീതിയിൽ ഒരു അടയാളം എന്ന രീതിയിൽ വെക്കും. മാർഗ്ഗമധ്യേ ഈ വിധ അടയാളങ്ങൾ ഒരു ഉയർന്ന ജാതിക്കാരൻ കണുകയാണെങ്കിൽ, അയാൾ ഇവരോട് ഓടിമാറാനായി ഒച്ചവെക്കും. ഒച്ചവെക്കും എന്നു പറഞ്ഞാൽ, ഇന്ന് തെരുവുനായ വീട്ടിൽ കയറിയാൽ ഒച്ചവെക്കുന്നത് മാതിരിയാവാം. എന്നാൽ മറ്റേ പക്ഷവും കാര്യമായ പരുക്കൻ സ്വഭാവക്കാർ തന്നെയാവാം. അങ്ങോട്ട് കടച്ചില്ലായെങ്കിൽ ഇങ്ങോട്ട് കടിക്കണം എന്ന രീതിയിലാണ് ഭാഷാ കോഡുകൾ.
ഇവർ കമ്പോളങ്ങളിൽ ചെല്ലാൻ പാടില്ല. അതിനാൽതന്നെ ഇവർക്ക് അവരുടെ കൈവശമുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ ആവില്ല. ദാരിദ്ര്യം ഇവരെ വേട്ടയാടും. അടിമത്തമാവും ഇതിനേക്കാൾ നല്ലത്.
പൊതുനിരത്തിന് അടുത്തായി അവരുടെ കൂരകൾ കെട്ടാൻ അനുവദിക്കപ്പെടില്ല. മഴക്കാലങ്ങളിൽ വെള്ളം ഉയരുന്ന അവസരങ്ങളിൽ സർക്കാർ വക വള്ളങ്ങളിൽ കയറി പുഴകളുടേയും അരുവികളുടേയും, കായലുകളുടേയും അങ്ങേക്കരയിലേക്ക് കടക്കാൻ ഇവരെ സമ്മതിക്കില്ല.
കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ, അവർ കടയിൽ നിന്നും വൻ ദൂരത്ത് നിന്ന് ആവശ്യമുള്ള സാധനത്തിന്റെ പേര് ഉറക്കെ വിളിച്ച് പറയും. എന്നിട്ട് നിന്നിടത്ത് പണം വെക്കും. അതിന് ശേഷം ദൂരത്തേക്ക് ഓടി മാറും. കടയുടമ വന്ന് സാധനം അവിടെ വെക്കും. പണം എടുത്തുകൊണ്ട് പോകും.
പുതിയ നിയമത്തിൽ കീഴ് ജനത്തിന് സ്വകാര്യ ഭൂസ്വത്ത് കൈവശം വെക്കാൻ അനുവാദം ഉണ്ട് എങ്കിലും, അതൊന്നും നടക്കുന്നകാര്യമല്ല. വെറും പൊട്ടന്മാരെ പോലെ ഇവരെ ചുറ്റുമുള്ള ഭൂഉടമൾ കാണുകയും ആ രീതിയിൽ ഇവരോട് പെരുമാറുകയും ചെയ്യും. എടാ എന്നവാക്കിന് വൻ ഊക്കുണ്ട്. അവർ ആരെങ്കിലും, കുറച്ച് കാടുപ്രദേശം വെട്ടിനിരത്തി വെടുപ്പാക്കിയെടുത്താൽ, അടുത്തുള്ള ഭൂജന്മി ഇവരെക്കൊണ്ട് അയാളുടെ പേരിൽ അത് റെജിസ്റ്റർ ചെയ്ത് രേഖയുണ്ടാക്കും.
ഇങ്ഗ്ളണ്ടിൽ നിന്നും വന്ന കൃസ്ത്യൻ മിഷിനറിമാർക്ക് ആശ്ചര്യം തോന്നിയ ഒരു കാര്യം ഇതായിരുന്നു: കീഴ് ജനം അടിമയാണ് എന്നും, അവർക്ക് പലവിധ വിലക്കുകൾ ഉണ്ട് എന്നതും മറ്റുമായ യാതോരു വിധ ലിഖിത നിയമവും അവർ അന്വേഷിച്ചിട്ടൊന്നും കണ്ടെത്താൻ ആയില്ലതന്നെ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ പുലയരേയും, പറിയരേയും മറ്റും പല വേദികളിലേക്കും പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുന്നത് എന്നത് അവർക്ക് മനസ്സിലായില്ല.
എന്നാൽ കീഴ് ജനത്തിനെ അങ്ങിനെ തുറന്നുവിട്ടാൽ, തിരിഞ്ഞ് കടിക്കാൻ അവരെ പ്രാപ്തരാക്കുന്ന ഭാഷാ കോഡുകളാണ് ഏവരുടേയും കൈവശം ഉള്ളത് എന്നതും മിഷിനറിമാർക്ക് അറിവ് ലഭിച്ചില്ലതന്നെ.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും