ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
45. കെടാവിളക്കായി ജ്വലിച്ചുനിന്ന് ഏവരിലും സമൂഹത്തിലും, പ്രകാശവും തേജസ്സും രത്നശോഭയും നൽകിയ ഭാഷ സഹജമായുള്ള കമ്പനി
പുലയർ, പറിയർ, വേടർ തുടങ്ങിയ കീഴ് ജനക്കൂട്ടങ്ങൾ, ചില ഇടങ്ങളിൽ സ്വന്തം ആൾക്കാരോടൊപ്പം ഒന്നിച്ച് താമസിക്കുന്ന ഇടങ്ങൾ തികച്ചും അറപ്പുളവാക്കുന്ന രീതിയിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. അവർ ഭക്ഷിക്കാനായി കൊണ്ടുവന്ന മൃഗങ്ങളുടെ ജഡങ്ങളും മറ്റ് അറപ്പുളവാക്കുന്ന വസ്തുക്കളും മറ്റും അങ്ങിങ്ങായി കിടപ്പുണ്ടാവും. ഇവരുടെ താസമസ്ഥലങ്ങളിൽ ആശാരിമാരും കല്ലാശാരികളും യാതോരുവിധ പണിയും ചെയ്തുകൊടുക്കില്ല.
ഈ കീഴ് ജനക്കൂട്ടങ്ങളിൽ ഒരാൾ കൃസ്ത്യാനിയാവുകയും സാവധാനത്തിൽ സാമ്പത്തികമായി കുറച്ച് ഭദ്രതലഭിക്കുകയും ചെയ്തപ്പോൾ കുറച്ച് മേന്മയുള്ള ഒരു താമസസൌകര്യം പണിയാനായി കുറച്ച് ആശാരിമാരെ കണ്ടെത്തി. ഉടനെ അടുത്തുള്ള ബ്രാഹ്മണർ ഇടപെട്ട് ആശാരിമാരെ തൊഴിൽ ചെയ്യുന്നതിൽനിന്നും തടഞ്ഞു. കീഴ് ജാതിക്കാരനെ പിടിച്ച് തടങ്ങലിലുംഇട്ടു. മിഷിനറിമാർക്ക് ഈ ആളെ മോചിതനാക്കാൻ കുറച്ച് കാലംതന്നെ പിടിച്ചു.
മല്ലപ്പള്ളിയിലെ സ്ക്കൂൾകെട്ടിടം രണ്ട് പ്രാവശ്യം തീവച്ച് നിശിപ്പിക്കപ്പെട്ടു.
പുതുതായി കൃസ്തീയമതത്തിൽ ചേർന്നവർ, പൂർവ്വകാലങ്ങളിൽ ബ്രാഹ്മണരുടേയും ശൂദ്രരുടേയും ഗൃഹങ്ങളിൽ നിന്നും വസ്തുക്കൾ കക്കുമായിരുന്നു. കളവ് ചെയ്യാനായി സ്വന്തം കുട്ടികൾക്ക് പ്രേരണയും പരിശീലനവും നൽകുമായിരുന്നു. തമ്മിൽ കള്ളം പറയുക, ഒച്ചപ്പാടും കലഹവും നിത്യവും നടത്തുക, അസഭ്യവാക്കുകൾ പറയുക എന്നിവ ഇക്കൂട്ടരുടെ ഇടയിൽ ഒരു നിത്യസംഭവം തന്നെയായിരുന്നു. മദ്യപാനവും ഒരു നിത്യവൃത്തിതന്നെയായിരുന്നു.
കൃസ്തീയമതത്തിൽ ചേർന്നവരിൽ ഈ വക കാര്യങ്ങളിൽ വളരെവ്യക്തമായ മാറ്റം കാണപ്പെട്ടിരുന്നു. ഇവിടെ എടുത്തുപറയേണ്ടത്, കൃസ്തീയമതത്തിൽ കയറാതെ അടിമത്തത്തിൽനിന്നും മോചനം ലഭിച്ച കീഴ് ജാതിക്കാർക്ക് ഈ വിധ പരിശീലനങ്ങൾ ലഭിച്ചില്ലതന്നെ, എന്നാണ്.
കാടിന്റെ പലവക്കിലും ചെറിയ കൂരകളിൽ ജീവിക്കുകയും പകലന്തിയോളം വയലുകളിൽ കൊടുവെയിലിൽ പണിയെടുക്കുകയും ചെയ്ത്, ഞാറാഴ്ചകളിൽ നല്ല വെടിപ്പുള്ള വസ്ത്രങ്ങളും ധരിച്ച്, കൃസ്തീയ ദേവാലയങ്ങളിൽ കൂട്ടംചേരുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങൾ, ഈ വക കാര്യങ്ങൾ കാണുന്നവരിൽ വൻ ആശ്ചര്യംതന്നെ ജനിപ്പിച്ചു.
ഇവ കണ്ട്, ഈ വിധ കാര്യങ്ങളിൽ പങ്കുചേരാത്ത കീഴ് ജനങ്ങളിൽപെട്ടവരിൽ താൽപ്പര്യം ഉണർന്നുവെന്നും പറയാം. എന്നാൽ, അവർക്ക് ഈ വിധ കാര്യങ്ങളിൽ പങ്കെടുക്കാൻ പലവിധ വിലക്കും അവരുടെ യജമാനന്മാർ കൽപ്പിച്ചിരുന്നു. മാത്രവുമല്ല, പലതരം ഭയപ്പെടുത്തുന്ന വിവരങ്ങളും അവരോട് അവരുടെ ജന്മികൾ പറഞ്ഞുകൊടുക്കുമായിരുന്നു.
REV. SAMUEL MATEER ഒരിക്കൽ, കീഴ് ജാതിക്കാരെ പ്രാദേശികരായ കൃസ്തീയർ പഠിപ്പിക്കുന്ന, ഒരു വേദിയിൽ രണ്ടുപ്രാവശ്യം ചെന്നപ്പോൾ, അവിടെ വരാറുള്ള ആളുകൾ മുഴുവനും പേടിച്ച് സ്ഥലം വിട്ടു. കാരണം ഇതാണ്: REV. SAMUEL MATEER അവിടെ വരുന്നത് അവിടുള്ള കീഴ് ജാതിക്കാരെ പടിച്ച് ഇങ്ഗ്ളണ്ടിലേക്ക് കൊണ്ടുപോയി, സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന എലികൾക്ക് ഭക്ഷിക്കാൻ കൊടുക്കുമെന്ന് അവരുടെ ജന്മികൾ അവരെ അറിയിച്ചിരുന്നു!
സമൂഹത്തിൽ വെറും അഴുക്കുപോലെ ജീവിക്കുന്നതും, എല്ലാ വിധ ആഭാസങ്ങളും നടത്തുന്നതുമായവരും, വ്യക്തമായ വൈവാഹിക ബന്ധങ്ങൾ ഇല്ലാതെ പലപ്പോഴും ആണുങ്ങളും പെണ്ണുങ്ങളും ബന്ധം മാറിമാറി ജീവിക്കുന്നവരും മറ്റുമായ ഈ ആളുകളിൽ വ്യക്തിത്വ മൂല്യം ഉയർത്താം എന്ന് കാണുകയും, അവരോടൊപ്പംനിന്ന് അവർക്ക് വിവരവും സാംസ്ക്കാരിക പെരുമാറ്റങ്ങളും മറ്റും പഠിപ്പിക്കുകയും ചെയ്യുക എന്നുള്ളത്, സമൂഹത്തിലെ ഉയർന്ന ആളുകളിൽ വൻ തമാശമാതിരിയുള്ള ഭാവം തന്നെ ജനിപ്പിച്ചിരുന്നു. വെറും പൊട്ടന്മാരായ ആളുകളോട്, അവർക്ക് എന്തോ വിവരം ഉണ്ട് എന്ന് രീതിയിൽ പെരുമാറുന്നത് തന്നെ, വലിയവരോട് പെരുമാറുന്നത് പോലെ ചെറിയ കുട്ടികളോട് പെരുമാറുന്നത് മലയാളത്തിൽ കാണുന്നത് പോലെയാണ്. വെറും വിഡ്ഢിത്തമായിത്തന്നെയാണ് മറ്റുള്ളവർ കാണുക.
ചെറുകുട്ടികളോട് മലയാളത്തിൽ സംസാരിക്കുമ്പോൾ, വിഡ്ഢിവിവരങ്ങളും വ്യക്തമായും പരിഹാസ്യമായ യുക്തികളും കോമാളി ഗോഷ്ടികളും മറ്റുമാണ് വിവരമുള്ളവർ നൽകുകയും കാണിക്കുകയും ചെയ്യുക. ചെറുപ്രായക്കാർക്ക് പ്രായമുള്ളവർക്ക് ഉള്ള അതേ ബുദ്ധിചാതുര്യം ഉണ്ട് എന്ന് മലയാളത്തിൽ ചിന്തിക്കാൻ പ്രയാസമാണ്.
ഇതേ അവസ്ഥയായിരുന്നു, കീഴ് ജനങ്ങളോട്, അവർക്ക് വൻ ആശയങ്ങൾ ഉൾക്കൊള്ളാൻ ആവും എന്ന രീതിയിൽ സംസാരിക്കുന്നത് മറ്റുള്ളവർ കണ്ടാൽ. ആളുകൾ ചിരിച്ചുചിരിച്ച് മണ്ണുതപ്പും!
എന്നാൽ കാലങ്ങൾ കഴിയുമ്പോൾ പതുക്കെപ്പതുക്കെ സമൂഹത്തിൽ, കൃസ്തീയ ദേവാലയങ്ങളും അവയുടെ കീഴിൽ അണിനിരക്കുന്ന കൂറേ വൻ വിവരവിജ്ഞാനം ഉള്ള ആളുകളും വളർന്നുവന്നുകൊണ്ടിരുന്നു.
എന്നാൽ തിരുവിതാംകൂറിന്റെ വടക്കൻ പ്രദേശങ്ങളിൽ കാര്യങ്ങൾ അത്ര വേഗത്തിൽ നടന്നില്ല. അടിമത്തം നിരോധിക്കുന്നതിന് ഏതാണ്ട് 3 വർഷം മുൻപുതന്നെ 1851ൽ പുലയർക്കിടിയിൽ കൃസ്തീയ പ്രവർത്തനം തുടങ്ങിയിരുന്നു. ഹിന്ദുക്കൾ (ബ്രാഹ്മണർ) മാത്രമല്ല ഇതിനെ എതിർത്തത്. മറിച്ച്, സുറിയാനി കൃസ്ത്യാനികളും ഇത് ഒരു വൻ പ്രശ്നമായി കണ്ടു. കാരണം, അവരുടെ പാരമ്പര്യ ദൈവത്തെയും മതവിശ്വാസത്തേയും ആണ് നാറുന്ന ജനത്തിന് നൽകുന്നത്. അതും അങ്ങ് ഇങ്ഗ്ളണ്ടിൽനിന്നും കയറിവന്ന കുറേ വൻ വിവരദോഷികളായ മിഷിനറിമാർ.
ഈ വിധ പദ്ധതികളുമായി ബന്ധപ്പെട്ട അടിമകൾക്ക് കഠിനമായ ശിക്ഷലഭിച്ചു. മാത്രവുമല്ല, ഇവരെ പഠിപ്പിക്കാൻ ചെന്ന പ്രാദേശികരായ കൃസ്ത്യാനികൾക്കും സമൂഹത്തിൽനിന്നും ഭ്രഷ്ട് ലഭിച്ചു. ഇവിടെ പ്രശ്നം മതവിശ്വാസം അല്ലതന്നെ. കാരണം, ഇതിനെ എതിർക്കുന്ന സുറിയാനി കൃസ്ത്യാനികളും കൃസ്ത്യാനികൾതന്നെ. പ്രശ്നം അടിമജനത്തെ മൊചിപ്പിക്കുന്നു എന്നതും അല്ല. മറിച്ച് പ്രതിയോഗികളായി വളർന്നുവരാനാകുന്നവരെ മോചിപ്പിച്ച്, സർവ്വ സാമൂഹിക വിവരവിജ്ഞാനങ്ങളും, നൈപുണ്യങ്ങളും ലഭിച്ച സർവ്വായുധ തയ്യാറെടുപ്പോടുകൂടിയ ജനക്കൂട്ടമാക്കുന്നു എന്നതാണ്.
അയാൽക്കാരനെ സ്നേഹിക്കുക, ഒരു കവിൽതടത്തിൽ അടിയേറ്റാൽ മറ്റേ കവിൽത്തടം മറ്റൊരു അടി സ്വീകരിക്കാനായി നീട്ടിക്കൊടുക്കുക, തുടങ്ങിയ യേശുകൃസ്തുവിന്റെ സിദ്ധാന്തങ്ങളൊന്നും സുറിയാനി കൃസ്ത്യാനികൾ കീഴ് ജനക്കൂട്ടങ്ങളുടെ കാര്യത്തിൽ പരിശീലിച്ചിരുന്നു എന്നുതോന്നുനിന്നല്ലതന്നെ. നല്ല സമരിയാക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയും (Parable of the Good Samaritan) സുറിയാനി കൃസ്ത്യാനികൾ അടിമ ജനത്തിന്റെ കാര്യത്തിൽ അനുഷ്ഠിച്ചിരുന്നു എന്നും തോന്നുന്നില്ല. കാരണം, കീഴ് ജനത്തെ പൂർണ്ണ മനുഷ്യരായി അവർ കണ്ടുകാണില്ല.
തിരുവിതാംകൂർ സമൂഹത്തെ താറുമാറാക്കുന്നതും, അലങ്കോലപ്പെടുത്തുന്നതും മറ്റുമായ പ്രവർത്തനം നടത്തിയ London Missionary Societyയിലെ കൃസ്തീയ മിഷിനറിമാരുടേയും, അവർ വളർത്തിയെടുത്ത, പ്രാദേശിക മിഷിനറിമാരുടേയും തടികേടാകാതിരുന്നത്, അങ്ങ് മെഡ്രാസ് പ്രസിഡൻസിയിൽ ഇങ്ഗ്ളിഷ് ഭരണം നിലിനിന്നുരുന്നത് കൊണ്ടുമാത്രമാണ്. അതില്ലായിരുന്നെങ്കിൽ, രണ്ട് കൂട്ടരും വല്ല നാൽക്കവലയിലും കഴുമരത്തിന്മേൽ, കൈകാലുകൾ ആണിയിൽ അടിക്കപ്പെട്ട് നട്ടുച്ച വെയിലും തോരാമഴയും, രാത്രികാല തണുപ്പും താങ്ങിത്താങ്ങി, പുഴുത്തും ഉണങ്ങിയും നിലവിളിച്ചും മൺമറഞ്ഞുപോയേനെ.
വേലുത്തമ്പിയുടെ പ്രഖ്യാപനം തന്നെ ഈ വിധം കീഴ് ജനക്കൂട്ടങ്ങളെ തുറന്നുവിടുന്നതിലെ ആപത്തിനെക്കുറിച്ചായിരുന്നു എന്ന് ഓർക്കുക.
എന്നാൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ പ്രദേശത്ത് കൃസ്തീയ മിഷിനറി പ്രവർത്തനം നിരോധിച്ചിരുന്നു. അതിന്റെ ആവശ്യകത അവിടങ്ങളിൽ ഇല്ലായിരുന്നു. കാരണം, London Missionary Societyയുടെ മിഷിനറി പ്രവർത്തനത്തിലും കെടാവിളക്കായി ജ്വലിച്ചുനിന്ന് ഏവരിലും സമൂഹത്തിലും, പ്രകാശവും തേജസ്സും രത്നശോഭയും യഥാർത്ഥത്തിൽ പടർത്തിയത് കൃസ്തീയ മതാശയങ്ങൾ അല്ലതന്നെ. മറിച്ച് പിന്നണിയിൽനിന്നും അദൃശ്യമായും നിശ്ശബ്ദമായും പ്രവർത്തിച്ചുകൊണ്ടേയിരുന്ന ഇങ്ഗ്ളിഷ് ഭാഷാ കോഡുകളാണ്. അത് ഇങ്ഗ്ളിഷ് കമ്പിനിക്ക് സഹജമായി ഉള്ളതുതന്നെ. മറ്റാരും നൽകേണ്ടതില്ല.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും