ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
47. ചൂഷണത്തിന്റെ പാരമ്പര്യമഹിമ
വലുപ്പമുള്ളതോ, ഉയർന്നതോ ആയ കെട്ടിടങ്ങൾ രാജകുടുംബത്തിനും, അവരോടു അടുപ്പമുള്ള പ്രഭുക്കൾക്കും മാത്രമേ കെട്ടാൻ അനുവാദമുണ്ടായിരുന്നുള്ളു. വൻ സംഖ്യ ലൈസൻസിങ്ങ് ഫീസായി ഈടാക്കി, പലതരം സാമൂഹിക അധികാരങ്ങളും പ്രതാപങ്ങളും പല ധനികർക്കും നൽകപ്പെട്ടിരുന്നു. ചില പ്രത്യേകതരം പ്രതാപം വിളിച്ചറിയിക്കുന്ന വിളക്കുകൾ, ചില പ്രത്യേകതരം സംഗീതങ്ങൾ / ഈണങ്ങൾ, ചില പ്രത്യേകതരം ആഭരണങ്ങളും യാത്രാസംവിധാനങ്ങളും, ബഹുമതികളും പദവികളും ഒഴിവാക്കലുകളും (immunities) മറ്റും ഈ വിധ ലൈസൻസിങ്ങ് ഫീസ് വാങ്ങിച്ചുകൊണ്ട് രാജകുടുംബം നൽകും.
ഇന്നുള്ള ഉദ്യോഗസ്ഥപ്രസ്ഥാനത്തെ പരിപാലിക്കാനായി ഉള്ള സെയ്ൽസ് ടാക്സ് എന്ന വൻ പിടിച്ചുപറി പ്രസ്ഥാനത്തിന്റെ സവിശേഷകതളോട് താരതമ്യം ചെയ്യാവുന്ന പലവിധ മറ്റ് ലൈസൻസുകളും പെർമിറ്റുകളും മറ്റും അന്ന് നിലവിൽ ഉണ്ടായിരുന്നു. ഇവ വൻ വരുമാനം രാജകുടുംബത്തിന് നൽകുകയില്ലായെങ്കിലും, ഉദ്യോഗസ്ഥ അധികാരികൾക്ക് സ്വകാര്യ വ്യക്തിയുടെ മേൽ വൻ അധികാരം വെക്കാൻ ഇവ സൌകര്യപ്പെടുത്തും.
ഈ പ്രസ്താവനയിൽ നിശബ്ദമായി നിലനിൽക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ് : ഒരു ഉദ്യോഗസ്ഥന് ഒരു വ്യക്തിയുടെ മേൽ അധികാരം ലഭിച്ചാൽ, ആ ഉദ്യോഗസ്ഥൻ വാക്ക് കോഡുകളിൽ ആ വ്യക്തിയെ തമർത്തും. ആ വ്യക്തിയുടെ അടിയാളത്തം തന്റെ അവകാശമാണ് എന്ന് ഉദ്യോഗസ്ഥൻ പ്രസ്താവിക്കും. ഈ ഒരു വിവരം മുകളിൽ നൽകിയ വാക്യം ഇങ്ഗ്ളിഷിൽ തർജ്ജമചെയ്താൽ, തർജ്ജമയിൽ മാഞ്ഞുപോകും. എന്നുവച്ചാൽ, ഇങ്ഗ്ളിഷുകാരുടെ അറിവിൽ വരാത്ത ഒരു വിവരമാണ് ഇത്.
1754ൽ പട്ടാള ചിലവിനായി, ഓരോ ഷാണർ വ്യക്തിയും ഒരു കരം നൽകേണ്ടിയിരുന്നു.1787ൽ സുറിയാനി കൃസ്ത്യാനികൾ ഈ വിധം ഒരു കരം നൽകാൻ ബാധ്യസ്ഥരായിരുന്നു. കീഴ് ജാതിക്കാർ വിവാഹം കഴിക്കുന്ന അവസരത്തിൽ ഒരു ഫീസ് നൽകണം എന്ന നിബന്ധന വന്നു. ഇങ്ങിനെയുള്ള ഏതാണ്ട് 110ഓളം നികുതികൾ നിലവിൽ ഉണ്ടായിരുന്നു.
ഇവയിൽ പലതും കച്ചവടക്കാരേയും കൈതൊഴിലുകാരേയും ഉദ്യോഗസ്ഥരുടെ കീഴാളുകളാക്കാൻ സൌകര്യപ്പെടുത്തുന്നവയായിരുന്നു. മറ്റുള്ളവ തൊഴിൽ ചെയ്യുന്നവരെ അപമാനിക്കാനും മുൾമുനയിൽ നിർത്താനും ആണ് ഉപകരിക്കുക.
പറിയരും പള്ളരും ചില ഷാണരും അവരുടെ താമസ സൌകര്യങ്ങൾക്ക് ഒരു 'കുപ്പക്കച്ച' എന്ന കരം നൽകേണ്ടിയിരുന്നു. കുപ്പ എന്ന വാക്ക് തന്നെ ഈ കൂട്ടർ കുപ്പത്തൊട്ടിയിൽ ഉള്ളവരാണ് എന്ന് ഏവരേയും നിത്യേനെ അറിയിക്കാനാണ് ഉപകരിക്കുക. വലിയ ഒരു സാമ്പത്തിക ലാഭം രാജകുടുംബത്തിന് ഇതിൽ നിന്നും ലഭിക്കില്ലായിരുന്നു.
ഓണത്തിനും ദീപാവലിക്കും കൊയ്ത്തുകാലത്തും, വർഷാവസാനത്തിലും, വിവിധതരം വാർഷിക ദിനത്തിലും, രാജകുടുംബത്തിലെ വിവാഹദിനത്തിലും, ജന്മദിനത്തിലും മറ്റും പലതരം നികുതികൾ കീഴ് ജാതിക്കാർ നൽകേണ്ടിയിരുന്നു. എണ്ണ-ആട്ടുകാർ, അമ്പും വില്ലും കൈവശമുള്ളവർ, ഉരുക്ക് പണിശാല നടത്തുന്നവർ, പല്ലക്കുകാർ, വള്ളവും വലയും കൈവശം ഉള്ളവർ, വേട്ടയ്ക്ക് പോകുന്നവർ, പൂച്ച വർഗ്ഗത്തിൽ പെടുന്ന മൃഗങ്ങൾ ഉള്ളവർ, തട്ടാൻ പണിക്കാർ, മുക്കുവത്തൊഴിലുകാർ, സംഗീതജ്ഞനും ചെണ്ടകൊട്ടുകാരും, ദൂതന്മാർ, ചായംമുക്കുന്നവർ, കുറവൻ-നൃത്തക്കാർ തുടങ്ങി പലരും അതീവ ചെറിയ സംഖ്യകൾ നൽകാനായി, ഇന്ന് വില്ലേജ് ഓഫിസിൽ കരം അടക്കുന്നതുമാതിരി, ഉദ്യോഗസ്ഥന്റെ മുന്നിൽ വന്നു നിൽക്കേണം. അവരുടെ താമസസ്ഥലത്തിനും കരംനൽകേണ്ടതാണ്.
ബൃട്ടിഷ്-ഇന്ത്യയിൽ ഈ വക യാതോരു തെമ്മാടി ഉദ്യോഗസ്ഥ പ്രസ്ഥാനവും ഇല്ലായിരുന്നു. വിൽപ്പന നികുതിപോലും ഇല്ലായിരുന്നു! ഇവിടെ ചെറുതായി ഒന്നു പറയേണ്ടുന്ന കാര്യം ഇന്ന് ഇന്ത്യയിൽ പൊതുമേഖലാ കമ്പനികൾ കോടാനുകോടി രൂപയാണ് എല്ലാവർഷവും വിഴുങ്ങിക്കളയുന്നത്. നഷ്ടത്തോടു നഷ്ടം. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ലാഭത്തിനായി മാത്രം നിലനിൽക്കുന്ന ഈ വക നഷ്ടപ്രസ്ഥാനങ്ങൾ ഇങ്ഗ്ളിഷ് ഭരണകാലത്ത് ബൃട്ടിഷ്-ഇന്ത്യയിൽ ഇല്ലായിരുന്നു എന്ന് ഓർക്കേണ്ടുന്നതാണ്.
ഏതാണ്ട് 1865ൽ, മെഡ്രാസിലെ ഇങ്ഗ്ളിഷ് സർക്കാരിന്റെ പൊതുവായുള്ള ഉപദേശത്താൽ ഏതാണ്ട് 110ഓളം വളരെ വ്യക്തമായി ലിസ്റ്റ് ചെയ്തിരുന്ന കരങ്ങൾ / നികുതികൾ, രാജവംശത്തിന്റെ ഒറ്റ കൈയൊപ്പിലൂടെ റദ്ദാക്കപ്പെട്ടു. എന്നാൽ, ഇവയിൽ പല കരങ്ങളും പല കീഴ് ഉദ്യോഗസ്ഥരും തുടർന്നും കീഴ് ജനങ്ങളിൽ നിന്നും ഈടാക്കുന്നത് തുടർന്നു കൊണ്ടിരുന്നു. കാരണം, ഉദ്യോഗസ്ഥനോട് തർക്കിക്കുന്നത് ഇന്ന് ഇന്ത്യയിൽ ഉള്ളത് പോലെ, വൻ തെമ്മാടിത്തരമായിരുന്നു, അന്നും തിരുവിതാംകൂറിൽ.
അടിമ ജനം സർക്കാരിന് സൌജന്യമായി നൽകുന്ന സേവനങ്ങളും നിർബന്ധ തൊഴിലുകളും ദക്ഷിണേഷ്യയിലും അതുപോലുള്ള മറ്റെല്ലാ നിലവാരം കുറഞ്ഞ സമൂഹങ്ങളിലും പണ്ടുകാലം മുതൽ നടപ്പിൽ ഉള്ള ഒരു കാര്യമാണ്. ഡെൽഹിയിലേയും ജെയ്സാൽമറിലേയും മറ്റുമായ വൻ കൊട്ടരങ്ങളും കോട്ടകളും, ആഗ്രയിലെ താജ് മഹളും, ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പല ഗംഭീരങ്ങളായ ക്ഷേത്രങ്ങളും, ഈജിപ്റ്റിലേയും, ദക്ഷിണ അമേരിക്കയിലെ മായൻ സംസ്ക്കാരത്തിലും മറ്റും കാണപ്പെടുന്ന അനവധി വൻ കെട്ടിടങ്ങളും മറ്റും ഈ വിധം പണിചെയ്യപ്പെട്ടവയാണ്.
തിരുവിതാംകൂറിൽ ഈ വിധ വൻ കെട്ടിടങ്ങൾ ഇല്ലായെങ്കിലും, രാജവംശത്തിന്റേയും, ഉദ്യോഗസ്ഥരുടേയും, ഗ്രാമങ്ങളിലെ അധികാരികളുടേയും ആവശ്യത്തിനായി ഏറ്റവും കീഴിൽ പെട്ടുപോയ ജനക്കൂട്ടങ്ങൾ ഈ വിധ പണികൾക്കായി നിയോഗിക്കപ്പെടും. അവരെ ഏത് അവസരത്തിലും വന്നുവിളിക്കാം.
ചില അവസരങ്ങളിൽ രാജകുടുംബം ചെറിയ ഒരു സംഖ്യ വേതനമായി നൽകിയാൽ തന്നെ അവ ഉദ്യോഗസ്ഥർ കൈവശപ്പെടുത്തും. കീഴ് ജനത്തിന് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ യാതോരു മാർഗ്ഗവും ഉണ്ടാവില്ല. എന്തെങ്കിലും പരാതി പറഞ്ഞാൽ, കിട്ടിയേക്കാവുന്ന കഠിനമായ ശിക്ഷയെ ഭയപ്പെട്ട് ഇതിന് ആരും മുതിരില്ലതന്നെ.
ജലസേചന പദ്ധതികൾക്കായുള്ള തൊഴിലിൽ ഏതാണ്ട് പൂർണ്ണമായും ഈ വിധമുള്ള നിർബന്ധ, വേതനമില്ലാത്ത പങ്കാളിത്തം കീഴ് ജനക്കൂട്ടം നൽകും.
സർക്കാർ സ്വത്തുക്കൾ പാറവ് ചെയ്യാനായി ഇക്കൂട്ടരെ എടുക്കും. കാടുകളിൽ നിന്നും മരം വെട്ടുകയും, അവ വഹിച്ചുകൊണ്ടുവരികയും ചെയ്യണം. സർക്കാർ വക സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകാൻ ഇവരെ വിളിക്കും.
പട്ടാളക്കാരുടെ വ്യക്തിപരമായുള്ള തൊഴിലുകൾ ചെയ്തുകൊടുക്കുക, അവരുടെ കുതിരകൾക്കായുള്ള തീറ്റപ്പുല്ല്, സർക്കാർ വക ആനകൾക്ക് തിന്നാനുള്ള വസ്തുക്കൾ, എഴുത്തിനായുള്ള പനയോലകൾ, വിളക്കിനായുളള എണ്ണ, വിറക്, അമ്പലങ്ങൾക്കായുള്ള സാധനങ്ങൾ തുടങ്ങി പലവക കാര്യങ്ങളും കീഴ് ജനം സമാഹരിച്ചു സൌജന്യമായി കൊണ്ടക്കൊടുക്കേണം.. ഈ കീഴ് ജനത്തിനെ ഏതാണ്ട് മൃഗങ്ങളെപ്പോലെ തന്നെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്.
ഈ വിധ കാര്യങ്ങളിൽ സാമ്പത്തികമായി ഉയർന്നവരിൽ നിന്നും സാമ്പത്തിക പങ്കാളിത്തമെങ്കിലും വേണം എന്ന് പറയാനുള്ള ചങ്കൂറ്റം കീഴ് ജനത്തിന് ഇല്ലതന്നെ. ഇത് ഇന്ന് വിചിത്രമായി വായനക്കാരന് തോന്നുന്നുവെങ്കിൽ, ഇന്ന് പൊതുവായി കാണപ്പെടുന്ന ഈ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക:
സ്കൂൾ, കോളെജ് വിദ്യാർത്ഥികളെ വൻ സൌജന്യനിരക്കിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നത് സ്വകാര്യ ബസ്സുകളാണ്. ഈ ഒരു വൻ ഭാരം ഉള്ള പ്രവർത്തനത്തിൽ സർക്കാർ ബസ്സുകളും ആനുപാതികമായ പങ്കാളിത്തം എടുക്കണം എന്ന് ഏതെങ്കിലും സ്വകാര്യ ബസ് ജീവനക്കാരന് ഒറ്റക്ക് ആർട്ടിഓ ഓഫിസിൽ കയറിച്ചെന്ന് ആവശ്യപ്പെടാൻ ധൈര്യം ഉണ്ടാവുമോ ആവോ! സ്വാതന്ത്ര ഭാരതത്തിലെ പൌരന്റെ ധൈര്യമാണ് സൂചിപ്പിക്കപ്പെട്ടത്. പാക്കിസ്ഥാനെ കയറി അടിക്കാനൊക്കെ വിളിച്ചു പറയാനുള്ള ധൈര്യത്തിന് യാതോരു കുറവും ഉണ്ടാവില്ലതന്നെ!
തിരുവിതാംകൂറിൽ ഈ വിധമാണ് കാര്യങ്ങൾ എങ്കിൽ, ബൃട്ടിഷ്-മലബാറിൽ കാര്യങ്ങൾ നേരെ മറിച്ചായിരുന്നു. സമൂഹത്തിൽ ഏറ്റവും കീഴിൽ പെട്ട വ്യക്തിക്കും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥന് എതിരായിവരെ പരാതി നൽകാം. എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മലബാറിൽ വളരെ കുറവായിരുന്നു.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ചെയ്ത വൻ കാര്യങ്ങളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്ന് ഇതാണ്: കാലാകാലങ്ങളായി ഈ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന, അതി ക്രൂരതയുടെ മുഖമുദ്രയായിരുന്ന ഭൂജന്മികളും മറ്റ് പാരമ്പര്യ അധികാരവർഗ്ഗ കുടുംബങ്ങളും നിറഞ്ഞുനിന്നിരുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ അവർ ഇടിച്ച് നിലംപരിശാക്കി. ഇതിന് പകരം പൊതു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആളുകളെ വച്ച് ഒരു പുതിയ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ സ്ഥാപിച്ചു.
ഇങ്ഗ്ളിഷ് ഭാഷയിലെ സമത്വാധിഷ്ഠിതമായ സാമൂഹിക പ്രത്യയശാസ്ത്രത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു ബൃട്ടിഷ്-ഇന്ത്യയിലെ ഉദ്യോഗസ്ഥപ്രസ്ഥാനം. ഈ പ്രസ്ഥാനത്തിന് ഉള്ള ഏക ന്യൂനത, ജനങ്ങളിൽ ഒട്ടുമിക്കവർക്കും, ഉദ്യോഗസ്ഥരിലെ ഗുമസ്തർ, ശിപായി പോലുള്ള കീഴ് ജീവനക്കാർക്കും ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം ഇല്ലായായിരുന്നു എന്നതാണ്. മാത്രവുമല്ല, വൻ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം ഉള്ള ആളുകൾ മധ്യ നിലവാരത്തിലുള്ള (middle-level) ഉദ്യോഗസ്ഥരിലും കുറവായിരുന്നു.
എന്നാൽ, തിരുവിതാംകൂറിനോട് താരതമ്യം ചെയ്താൽ, കീഴ് ജനക്കൂട്ടങ്ങൾക്ക് ബൃട്ടിഷ്-മലബാർ പറുദീസപോലുള്ള ഒരു അതിസുഖസ്ഥാനം തന്നെയായിരുന്നു. ഇന്ന് മലബാറിൽ നിലുയുറപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം അല്ല. മറിച്ച് തിരുവിതാകൂറിൽ നിന്നും കുടിയേറിയ ഫ്യൂഡൽ-ഭാഷാ ഉദ്യോഗസ്ഥ പ്രസ്ഥാനം ആണ്.
1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച
2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ
3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ
4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ
5. അക്കമൂല്യവും സംഖ്യാ സ്ഥാനവും
6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം
7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക
8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ
9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും
10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന
11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള
12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ
14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക
15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച
16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്
17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,
18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ
19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന
20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,
22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക
23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്
24. British-Malabar എന്ന രാഷ്ട്രം!
25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ
26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ
27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും
28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ
29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച
30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട
31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ
32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം
33. അടിമപ്പെട്ടവരുടെ ജീവിതം
34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ
35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ
36. കീഴ്ജനത്തിന്‍റെ വളർച്ച
37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന
38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്
39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ
40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ
41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ
42. പുതിയമതത്തിൽ ചേരുന്നതിലെ
43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ
44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ
45. പ്രകാശവും തേജസ്സും രത്നശോഭയും
46. ശിക്ഷാ രീതികൾ
47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ
48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും
49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം
50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും