top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം സംഭവിക്കുമ്പോൾ

Native life in Travancoreൽ തിരുവിതാംകൂർ രാജ്യത്തിലെ ജാതീയമായ പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന അവസരത്തിൽ, ഈ വിധം ഒരു വാക്യം കാണുന്നു:


All dread the raising of the lower classes and their admission to the common rights of humanity.


തർജ്ജമ: കീഴ് ജനക്കൂട്ടങ്ങൾ ഉയർന്നുവരുന്നതും, അവർക്ക് പൊതുവായുള്ള മനുഷ്യസമൂഹത്തിൽ പ്രവേശനം ലഭിക്കുന്നതും, ഏവരും ഭയപ്പാടോടുകൂടിയാണ് കാണുന്നത്.


ഈ ആശയം ജാതീയമായ പ്രശ്നനവുമായാണ് ഈ ഗ്രന്ഥത്തിൽ ബന്ധപ്പെടുത്തിക്കാണുന്നത്. എന്നാൽ, ഈ കാര്യത്തിൽ ഫ്യൂഡൽ ഭാഷാ കോഡുകൾക്കും, അവ ഭൌതിക യാഥാർത്ഥ്യത്തിന്റെ വെർച്വൽ സോഫ്വടേർ വേദിയിൽ സൃഷ്ടിക്കുന്ന അക്കസംഖ്യാ സ്ഥാനം, സംഖ്യാ മൂല്യം എന്ന പ്രതിഭാസവുമായി കാര്യമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട് എന്ന വിവരം ഈ ഗ്രന്ഥത്തിൽ ഇല്ലതന്നെ.


പോരാത്തതിന്, ഫ്യൂഡൽ ഭാഷാ കോഡുകളിൽ കീഴിൽ സ്ഥാനീകരിക്കപ്പെട്ടിട്ടുള്ള ആൾ മുകളിലേക്ക് നീങ്ങിയാൽ, ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം സംഭവിക്കും. ഈ വിധ വിവരങ്ങൾ REV. SAMUEL MATEERന് ലഭിച്ചതായി തോന്നുന്നില്ല.


ഇതേ ഗ്രന്ഥത്തിൽ ഈ വിധവും ഒരു വാക്യം കാണുന്നു: Hence the habit of shouting aloud in conversation, which many respectable men have acquired.

തർജ്ജമ: അതിനാൽ തന്നെ, സാമൂഹികമായി ഉയർന്ന ആളുകൾ സാധാരണ സംസാരങ്ങളിൽ ഒച്ചവച്ച് സംസാരിക്കുന്ന ഒരു സ്വഭാവം ഇതിനാൽ വളർന്നുവന്നിട്ടുണ്ട്.


ഈ ഒരു വിശദ്ധീകരണവും പൂർണ്ണമായും ശരിയല്ല. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർ ഒച്ചവച്ച് സംസാരിക്കുന്നത്, കീഴ് ജനമായി പരിഗണിക്കപ്പെടുന്ന വ്യക്തിയെ അമർത്താനും, അയാൾ സമത്വഭാവത്തിൽ പെരുമാറുന്നതിനെ തടയാനും ആണ്. ഇത് ചില സർക്കാർ ഓഫിസ് തൊഴിലാളികളും ഇന്ന് ഉപയോഗിക്കുന്ന ഒരു കാര്യമാണ്. അവർക്ക് ഏതോ വിധേനെ ഒരു തെറ്റായ ബോധോധയം മനസ്സിൽ കയറിവന്നിട്ടുണ്ട്, തങ്ങളുടെ കീഴ് ജനമാണ് പൊതുജനം എന്ന്. ഈ തെറ്റായ ധാരണയെ തിരുത്താൻ വ്യക്തിപരമായ യാതോരു ട്രെയ്നിങ്ങും പര്യാപ്തമാകില്ല. ഇതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.


കൃസ്തീയ മിഷിനറിമാരുടെ സാന്നിധ്യം തിരുവിതാംകൂർ സമൂഹത്തിൽ പലതരം മാനസിക മാറ്റങ്ങൾക്കും വഴിവെച്ചു. എന്നാൽ, സമൂഹത്തെ പൂർണ്ണമായും പൊതിഞ്ഞുനിൽക്കുന്നത് അതി കഠിനമായ ഒന്ന് രണ്ട് ഫ്യൂഡൽ ഭാഷകൾ ആയതിനാൽ, ഈ മാറ്റങ്ങൾ പലതും അങ്ങും ഇങ്ങും, തലങ്ങും വിലങ്ങും, അങ്ങോട്ടും ഇങ്ങോട്ടും എന്നരീതിയിൽ എന്തൊക്കെയോ പോലെയായിരുന്നു.


ഇങ്ഗ്ളിഷിൽ നിസ്സാരമായി കാണുന്ന വാക്യങ്ങളും ആശയങ്ങളും മറ്റും ഫ്യൂഡൽ ഭാഷയിലേക്ക് രൂപാന്തരപ്പെടുമ്പോൾ, അവയിലെ പ്രതിപാദിപ്പിക്കപ്പെട്ട ഓരോ വസ്തുതയും വ്യക്തിയും പല ദിശകളിലേക്കും, പല താഴ്ചകളിലേക്കും ഉയരങ്ങളിലേക്കും, വ്യത്യസ്തങ്ങളായ സംഖ്യാസ്ഥാനങ്ങളിലേക്കും സംഖ്യാമൂല്യങ്ങളിലേക്കും മറ്റും നീങ്ങി, ആകെക്കൂടിയൊരു സങ്കീർണ്ണമായ രൂപത്തിൽ എത്തിച്ചേരും.


സമൂഹത്തിൽ പല ഇടത്തും പലരീതിയിൽ ഉള്ള അച്ചടക്കരാഹിത്യം വന്നുപെട്ടു എന്നുവരെ പറയാം. ഈ വിധ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ:


ഒരു കൂട്ടം ബ്രാഹ്മണ യാത്രക്കാരുടെ വഴിമധ്യേ ഏതാനും കീഴ് ജാതിക്കാരായ കൂലിക്കാർ ഒരു വലിയ തടി (മരം) ചുമലിൽ കയറ്റിവരുന്നത് കണ്ടു. ഉടനെ ബ്രാഹ്മണർ അവരോട്, അത് താഴെ വെച്ച്, പാതയിൽ നിന്നും ഓടിമാറാൻ ആവശ്യപ്പെട്ടു. കൂലിക്കാർ ഇതിന് തയ്യാറായില്ല.


ഐഏഎസ്സുകാരുടെ കൽപ്പന ശിപായിമാർ അനുസരിച്ചില്ലാ എന്ന രീതിയിൽ ഈ സംഭവത്തെ കാണേണ്ടതാണ്.


കൂലിക്കാരുടെ ധിക്കാരപരമായുള്ള വാക്കുകളിൽ ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്ത അരോചകത്വവും, അടിയാളത്തഭാവമില്ലായ്മയും ഉണ്ടാവാം. മനോനില തെറ്റിയ ബ്രാഹ്മണർ കൂലിക്കാരെ അടിച്ചു. സാധാരണ ഗതിയിൽ ഈ വിധം ഒരു ഏറ്റുമുട്ടൽ സാമൂഹികമായി സാധ്യമല്ലതന്നെ. ശിപായീപട്ടാളക്കാരോട് പട്ടാളത്തിലെ കമ്മിഷൻണ്ട് ഓഫിസർമാരുടെ ഒരു കൂട്ടം ഈ വിധം ഏറ്റുമുട്ടില്ല.


കൂലിക്കാർ ബ്രാഹ്മണരെ തിരിച്ചടിച്ചു. ശിപായീപട്ടാളക്കാർ കമ്മിഷൻണ്ട് ഓഫിസർമാരെ കയറി അടിച്ചാൽ അത് പട്ടാളത്തിൽ കലാപമായിതന്നെയാണ് പരിഗണിക്കപ്പെടുക.


തിരുവിതാംകൂറിൽ ഈ വിധമുള്ള ഒരു സാമൂഹിക മാറ്റം സംഭവിച്ചത്, London Missionary Societyയുടെ സാന്നിധ്യവും, ഇങ്ഗ്ളിഷ് ഭാഷാ ആശയങ്ങളുടെ പ്രചരണവും കൊണ്ടാവാം. സമൂഹത്തിൽ ഈ വിധമുള്ള ഒരു ഏറ്റുമുട്ടൽ അല്ല ഇങ്ഗ്ളിഷ് ഭാഷ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇങ്ഗളിഷ് ഭാഷ സമൂഹത്തിൽ പ്രചരിച്ചില്ലതന്നെ. അതിന് പകരം ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള മാനവ സമത്വവും, മനുഷ്യാവകാശങ്ങളും മറ്റും ആളുകൾ ചിന്തിച്ചുതുടങ്ങി. എന്നാൽ അവർ ജീവിക്കുന്നതും, ചിന്തിക്കുന്നതും മറ്റും ഫ്യൂഡൽ ഭാഷകളിൽ തന്നെ.


സമൂഹത്തിൽ ആകെപ്പാടെ പലവിധ അതിരുകളും പൊളിയുന്നുണ്ട്. എന്നാൽ, കീഴ് ജനക്കൂട്ടങ്ങളിൽ കാര്യമായ മാനസിക ഗുണമേന്മാ ഔന്നിത്യം ഫ്യൂഡൽ ഭാഷകൾക്ക് നൽകാൻ ആവില്ല. ഇതിന്റെ വെപ്രാളം ഉയർന്ന ജനക്കൂട്ടം അനുഭവിച്ചിട്ടുണ്ടാവും.


ഉയർന്ന ജനത്തിന്റെ കുട്ടികൾ ചില പ്രദേശങ്ങളിൽ കീഴ് ജനക്കൂട്ടത്തിലെ കുട്ടികളോട് ഒത്തു കളികളിൽ പങ്കെടുത്തുതുടങ്ങി. കാരണം, സാമൂഹിക അതിരുകൾ പലദിക്കിലും പൊളിഞ്ഞുതുടങ്ങിയിരുന്നു. കീഴ് ജനക്കൂട്ടികളുടെ സാമീപ്യം അനുഭവിച്ച ഉയർന്ന ജനക്കുട്ടികൾ സ്വന്തം വീട്ടിൽ കയറുന്നതിന് മുൻപ് ദേഹം കഴുകിയിരിക്കേണം. എന്നാൽ പലകുട്ടികളും ദേഹം കഴുകാൻ പോകുന്നു എന്ന ഭാവത്തിൽ കുറച്ച് അപ്പുറം പോയി കുറച്ചു നേരം കാത്തുനിന്ന് തിരിച്ചുവരും, ദേഹം കഴുകിയെന്ന ഭാവത്തിൽ.


ഈ ഒരു അശുദ്ധിയുടെ പ്രശ്നം പലപ്പോഴും ബ്രാഹ്മണർക്കും മറ്റ് ഉയർന്ന ജനക്കൂട്ടത്തിനും പ്രശ്നംതന്നെയായിരുന്നു. പല തെരുവുകളിലും, പാതകളിലും ഈ വിധം അശുദ്ധി അനുഭവിക്കുന്ന ബ്രാഹ്മണർ അക്കാര്യം തങ്ങൾ അറിഞ്ഞില്ലാ എന്ന ഭാവത്തിൽ, അവരുടെ പ്രവർത്തികൾ തുടരുമായിരുന്നു.


ഈ കാരണത്താൽത്തന്നെ ചില ചൊവ്വന്മാർക്ക് ബ്രാഹ്മണരിൽ നിന്നും നല്ല അടികിട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണർ പോകുന്ന പാതയിൽ ചൊവ്വന്മാർ പെട്ടുപോയത്, ബ്രാഹ്മണർ അറിഞ്ഞില്ലാ എന്ന ഭാവത്തിൽ നീങ്ങുന്ന അവസരത്തിൽ, ഈ ചൊവ്വന്മാർ അവരുടെ ശുദ്ധമനസ്സിനാൽ, ബ്രാഹ്മണരെ അവർക്ക് അശുദ്ധി സംഭവിച്ചിട്ടുണ്ട് എന്ന് അറിയിച്ചതിനാണ് ഈ വിധം അടികിട്ടിയത്.


ഈ അശുദ്ധി പ്രശ്നം, സാമൂഹിക അതിരുകൾ പൊളിഞ്ഞുതുടങ്ങിയപ്പോൾ, ഉയർന്ന ജനത്തിന് ഒരു വൻ അസൌകര്യമായാണ് അനുഭവപ്പെട്ടത്. ഈ പ്രശ്നത്തിൽ ഉള്ള പാളിച്ച, അശുദ്ധിപ്പെടുന്നത് ഉയർന്നവരാണ്. കീഴ് ജനത്തിന് ബ്രാഹ്മണരുടെ സാമീപ്യത്തിൽ കാര്യമായി യാതോരു പ്രശ്നവം ശുദ്ധിയുടെ കാര്യത്തിൽ സംഭവിക്കില്ല.


ശിപായി ഐഏഎസ്സുകാരെ പേരുവിളിച്ചാൽ, ഐഏഎസ്സുകാരനാണ് അശുദ്ധി സംഭവിക്കുന്നത്. ഈ അശുദ്ധി സംഭവിക്കാതിരിക്കാൻ ശക്തമായ സംരക്ഷണം ഐഏഎസ്സുകാരന് നൽകിയിരിക്കേണം. ഇത് ഇല്ലായെങ്കിൽ, മത്തായിക്ക് എം ആണ് എന്ന് പറഞ്ഞത് മാതിരിയാകും കാര്യങ്ങൾ, ശിപായിയെ സംബന്ധിച്ചെടുത്തോളം.


ഇങ്ഗ്ളണ്ടിലും ഔപചാരികമായ സ്ഥാനങ്ങളിൽ ഉയർച്ചത്താഴ്ചകൾ ഉണ്ട്. അതുമായി ബന്ധപ്പെട്ട കീഴ് വഴക്കൾക്ക് അനുസൃതമായിത്തന്നെയാണ് വ്യക്തികൾ വാക്കുകളും പേരുകളും ഉപയോഗിക്കേണ്ടത്. എന്നാൽ, ഫ്യൂഡൽ ഭാഷകൾ ഭൌതിക യാഥാർത്ഥ്യത്തിന് പിന്നിൽനിന്നും സാത്താനിക ശക്തിയോടുകൂടി പ്രവർത്തിപ്പിക്കുന്ന യന്ത്രസംവിധാനം pristine-Englishൽ ഇല്ലതന്നെ.


Social engineering എന്നുള്ളത് അതിഗംഭീരമായ സങ്കീർണ്ണതയുള്ള ഒരു വിഷയമാണ്. അതിൽ ഏറ്റവും ശക്തമായ ഘടകം ഭാഷയുടെ സ്വഭാവവും ഭാഷാകോഡുകളുടെ സവിശേഷതകളും ആണ്. ഈ വിധം കാര്യങ്ങൾ മനസ്സിലാക്കി Social engineeringങ്ങിനായി പദ്ധതിയിട്ടതോ, പ്രവർത്തിച്ചതോ ആയ യാതോരു വ്യക്തിയേയോ, പ്രസ്ഥാനത്തേയോ ഈ എഴുത്തുകാരന് അറിയില്ല. ഇങ്ഗ്ളിഷ് ഭാഷക്കാർ പലദിക്കിലും വളരെ നന്മ നിറഞ്ഞ പരിവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട് എന്നുള്ളത് ശരിയാണ് എന്ന് പറയാമെങ്കിലും, അവരുടെ ചെയ്തികളിലെ നന്മ കരുതിക്കൂട്ടിയുള്ളത് അല്ലതന്നെ. മറിച്ച്, അവരുടെ ഭാഷാ കോഡുകളിൽ ഈ വിധമാണ് കാര്യങ്ങൾ ഘടനപ്പെടുത്തിയിട്ടുള്ളത് എന്നതാണ് വാസ്തവം.


അവർ ചെയ്യുന്നതിന്റെ നന്മ ഒരു കൂട്ടം ജനത്തിന് ലഭിക്കുന്നത് അവർ കാണ്ടിരുന്നുവെങ്കിലും, അവരുടെ ചെയ്തികൾ മറ്റ് ജനക്കൂട്ടങ്ങൾക്ക് വൻ വിഷമങ്ങൾ ഉണ്ടാക്കുന്നതിലെ വാസ്തവം അവർക്ക് പലപ്പോഴും മനസ്സിലായില്ലതന്നെ. ഭൌതികമായ അഴുക്കിന് അപ്പുറം ഭാഷാ കോഡുകൾ നൽകുന്ന, സോപ്പിട്ടു കഴുകിയാൽപ്പോലും മാറാത്ത, അഴുക്കിനെക്കുറിച്ച് അവർക്ക് ഇന്നും അറിവില്ലതന്നെ.


പോരാത്തതിന്, സാമൂഹിക യന്ത്രത്തെ ചലിപ്പിക്കുന്ന ഭാഷയെന്ന സോഫ്ട്വേറിൽ മാറ്റംവരുത്താതെ സാമൂഹികമായി മാറ്റങ്ങൾ നടത്തുമ്പോൾ, അവ തമ്മിൽത്തമ്മിൽ യാതോരു യോജിപ്പുമില്ലാത്ത പലവിധ സംഭവവികാസങ്ങളിലൂടെയാണ് സമൂഹത്തെ കുത്തിമറിക്കുക.


ഉദാഹരണത്തിന്, പുലയർ, പറിയർ, വേടർ തുടങ്ങിയവരേയും, ഈഴവരേയും, ചൊവ്വന്മാരേയും എല്ലാം ഈ വിധം അവരവരുടെ സാമൂഹിക തടസ്സങ്ങളിൽനിന്നും London Missionary Society മാറ്റാൻ പ്രവർത്തിച്ചിരുന്നുവെങ്കിലും, ഈ കൂട്ടരിൽ തമ്മിൽത്തമ്മിൽ വൻ വിരോധങ്ങളും, എതിർപ്പുകളും അധികരിച്ചുവന്നുകൊണ്ടിരുന്നു.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page