top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

QUOTE from Native Life in Travancore : Englishmen can scarcely realise the horror which superstitious natives feel when there is any chance of being approached by a Pulayan, and the disgust with which these unfortunate people are viewed. END OF QUOTE.


തർജ്ജമ: ഒരു പുലയൻ ഏതെങ്കിലും വിധേനെ തങ്ങളുടെ അടുത്ത് സമീപിച്ചുപോയാൽ, ഈ അന്തവിശ്വാസികളായ പ്രാദേശികരിൽ ഉളവാകുന്ന അതിഗംഭീരമായ അറപ്പും വെറുപ്പും ഭയവും എത്രമാത്രമാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് തീരെ മനസ്സിലാകില്ല.


ഇവിടെ തികച്ചും വിട്ടുപോയ ഒരു കാര്യമുണ്ട്. കീഴിൽ പെട്ട ജനങ്ങൾക്ക് അവരുടെ ഭാഷാകോഡുകളിൽ മുകളിൽ ഉള്ളവരെ തമർത്താനും ചവുട്ടിഅരക്കാനും, അവർ നിലകൊള്ളുന്ന കുപ്പത്തൊട്ടിയിൽ ഉരുട്ടാനും ആവും. ഇത് എന്നാൽ മുകളിൽ ഉള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, കീഴ് ജനം ഇത് ചെയ്യുന്നത് ദൂരങ്ങളിൽ നിന്നുകൊണ്ടാണ്. എന്നാൽ അവർക്ക് തൊട്ടടുത്ത് വന്ന് അത് ചെയ്യാൻ സൌകര്യപ്പെടുത്തിയാൽ, പ്രശ്നം ഗുരുതരം തന്നെയാണ്.


ഐപിഎസ്സുകരെ 'അവൻ' എന്നും 'അവൾ' എന്നും പരാമർശിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടർമാരും, ഡീവൈഎസ്പിമാരും ഉണ്ട് എന്ന് അറിയുന്നു. എന്നാൽ ഇത് അവർ ചെയ്യുന്നത് സ്വകാര്യതയിൽ വെച്ചാണ്. ഇതിന് പകരം ഇവർക്ക് ഐപിഎസ്സുകാരുടെ അടുത്ത് വന്ന് ഔപചാരിക വേദികളിലും അല്ലാതെയും ഈ വിധം വാക്ക് കോഡുകളിൽ 180 ഡിഗ്രി മലർത്തിയടിക്കാൻ സൌകര്യപ്പെടുത്തിയാൽ, ഐപിഎസ്സുകാർക്ക് മനസ്സ:മാധാനം നഷ്ടമാകും. ആത്മഹത്യവരെ ചെയ്യാൻ തോന്നിയേക്കാം.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ കൃത്രിമമായി ഒരു സമത്വാധിഷ്ഠിതമായ അവസ്ഥാവിശേഷം കൊണ്ടുവരുന്നത്, യഥാർത്ഥത്തിൽ ഇങ്ഗ്ളിഷിൽ സ്വമേധായ ഉള്ള ആശയവിനിയത്തിൽലൂടെ ഉളവാകുന്ന പൊതുവായുള്ള ഉയർന്ന അന്തസ്സ് അല്ല. മറിച്ച്, കീഴ് ജനത്തിന് ഉയർന്ന സാമൂഹിക സ്ഥാനങ്ങളിൽ ഉള്ളവരുടെ ഇടയിലേക്ക് കടന്നുകേറാനുള്ള ഒരു പഴുതുണ്ടാക്കൽ മാത്രമാണ് ഇത്. കാരണം, മുകൾ നിലവാരത്തിൽ ഉള്ള ജനത്തിന് കീഴ് ജനത്തിന്റെ ഇടയിലേക്ക് കടന്നുകേറാൻ അപ്പോഴും അറപ്പും വെറുപ്പും ഉളവാകുന്ന അവസ്ഥാ വിശേഷം കീഴ് ജനക്കൂട്ടം നിലനിർത്തും.


ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിലെ ഒരു സമൂഹത്തിൽ, കുറച്ച് സ്വകാര്യ വാണിജ്യവാഹന തൊഴിലാളികൾ, ഐഏഎസ്സുകാരെ വെറും പേരുവിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. ഐഏഎസ്സുകാർ ഇവരെ ഇതേ പോലെ വെറും പേരുവിളക്കുകയും, നീ എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. ഇവിടെ സംഭവിച്ചത്, ഐഏഎസ്സുകാരുടെ സ്വകാര്യ സ്ഥാനങ്ങളിൽ സാമൂഹികമായി കീഴിൽ നിൽക്കുന്നവർ കയറിക്കൂടി എന്നേയുള്ളു. ഐഏഎസ്സുകാരുടെ നിലവാരം തകർക്കാൻ ഇതിന് പര്യാപ്തമാകും. ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യുന്ന ഉയർന്ന പൊതുവായുള്ള സാമൂഹിക അന്തസ്സ് അല്ല സംജാതമായിരിക്കുന്നത്.


ഇതിന് പ്രതികാരം എന്നരീതിയിൽ ഐഏഎസ്സുകാർ സ്വകാര്യ വാണിജ്യവാഹന തൊഴിലുകാരുടെ സ്വകാര്യ ഇടങ്ങളിൽ കയറി അവിടെ ഒരു സമത്വം സൃഷ്ടിക്കാൻ നോക്കിയാൽ, കാര്യം കൂടുതൽ പരിതാപകരം ആകുകയേയുള്ളു.


ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ സാമൂഹിക പരിവർത്തനം നടത്തുന്ന ഇങ്ഗ്ളിഷുകാർക്ക് ഈ വിധമുള്ള കാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഇല്ലതന്നെ. അവരുടെ വേദികളിൽ ഫ്യൂഡൽ ഭാഷക്കാർ കയറി സമത്വം സ്ഥാപിക്കുന്നതിന്റെ അസ്ഥാസ്ഥ്യത്തിന് പ്രതികാരം എന്ന വണ്ണം അവർ ഫ്യൂഡൽ ഭാഷക്കാരുടെ സമൂഹങ്ങളിൽ കയറിവന്ന് സമത്വം സ്ഥാപിച്ചാൽ, കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളു.


1878ൽ, കാലിൽ ചതവുപറ്റിവേദനിക്കുകയും നടന്ന് തളർന്നതുമായ ഒരു പറിയ (Pariah) കൃസ്ത്യൻ സ്ത്രീ (അവൾ) തെരുവിന് അരികിൽ, കുറച്ച് വിശ്രമിക്കാനായി ഇരുന്നു. അതുവഴിവന്ന ശ്രൂദ്രൻ (നായർ) വ്യക്തി നോക്കുമ്പോൾ താൻ വരുന്നത് കണ്ടിട്ടൊന്നും ഈ സ്ര്തീ (അവൾ) കൂട്ടാക്കുന്നില്ല. അയാൾ (അദ്ദേഹം) തന്റെ കൈവശം ഉണ്ടായിരുന്ന വടികൊണ്ട് ആ സ്ത്രീയെ (അവളെ) അടിച്ചു. ഉടനെ ആ സ്ത്രീയുടെ കൂടെ (അവളുടെകൂടെ) ഉണ്ടായിരുന്ന മകൻ (അവൻ) ഒരു വടിയെടുത്ത് ആ ശൂദ്രനെ അടിച്ചു. പ്രശ്നത്തിൽ പോലീസ് ഇടപെട്ടു. പറിയ കൃസ്ത്യൻ യുവാവിനെ (അവനെ) പിടികൂടി ജയിലിൽ ഇട്ടു. കോടതിയിൽ കേസ് എത്തിയപ്പോൾ, ധർമ്മ ശാസ്ത്രപ്രകാരം കീഴ് ജാതിക്കാരൻ ഉയർന്ന ജാതിക്കാരനെ അടിക്കുന്നത് തെറ്റാണ് എന്ന് കോടതി സൂചിപ്പിച്ചു. പട്ടാളത്തിലെ ജൂനിയർ കമ്മിഷൻണ്ട് ഓഫിസറെ ശിപായി പട്ടാളക്കാരൻ അടിക്കുന്നത് തെറ്റുതന്നെയാണ്. സാധാരണ ഗതിയിൽ കഠിന ശിക്ഷ ലഭിക്കേണ്ടുന്ന കാര്യമാണ്.


എന്നാൽ ഈ പറിയൻ (അവൻ) വെറും പറിയൻ അല്ല, മറിച്ച് കൃസ്ത്യാനിയാണ്. വിദ്യാഭ്യാസവും സാംസ്ക്കാരികമൂല്യങ്ങളും ക്രിസ്ത്യൻ മിഷിനിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതും കോടതി പരിഗണിച്ചു.


പ്രശ്നം തീർന്നേനെ. എന്നാൽ, അടികൊണ്ട നായർ വ്യക്തി (അദ്ദേഹം) ഒരു മാസം കഴിഞ്ഞപ്പോൾ പനിപിടിച്ചു മരിച്ചു. പട്ടാളത്തിലെ ജൂനിയർ കമ്മിഷൻണ്ട് ഓഫിസറെ (അദ്ദേഹത്തെ) ശിപായി പട്ടാളക്കാരൻ (അവൻ) അടിച്ചതുപോലെയാണ്. അതു തന്നെ ജൂനിയർ കമ്മിഷൻണ്ട് ഓഫിസറുടെ മാനസിക നില തകർക്കുന്ന സംഭവമാണ്. പനിപിടിക്കും. എന്നാൽ പട്ടാളക്കോടതി വിധിക്കുന്നു, ശിപായി പട്ടാളക്കാരന് ഇങ്ഗ്ളിഷുകാരുടെ കൂടെ നിന്ന് പരിചയമുണ്ട്. അതിനാൽ ശിക്ഷയില്ല. എന്തായിരിക്കും കഥ? ജൂനിയർ കമ്മിഷൻണ്ട് ഓഫിസർ വിറയൽ പനിപിടിച്ചു മരിക്കാൻ സാധ്യത ഏറെയാണ്.


നായർ മരിച്ചു. (അദ്ദേഹം മരിച്ചു). പറിയനാണ് മരിച്ചതെങ്കിൽ, അവൻ ചത്തു എന്നാവും.


പ്രശ്നം കൊലപാതകകുറ്റമായി. പോലീസുകാർ പറിയ കൃസ്ത്യൻ യുവാവിനെ (അവനെ) പിടിച്ചു. അടിച്ചിട്ടുമുണ്ടാകും എന്നതും തീർച്ചയാണ്. കേസ് വൻ ജനശ്രദ്ധ നേടി. പോലീസ് ഓഫിസർമാർക്ക് വൻ പ്രസിദ്ധിയും പേരുംപെരുമയും ലഭിച്ചു. ഏഴ് കൃസ്ത്യൻ കുടുംബങ്ങളിലെ ഗ്രഹനാഥന്മാരേയും (അവന്മാരെ) അറസ്റ്റ് ചെയ്തു, ഒരു മാസക്കാലത്തോളം ജയിലിൽ ഇട്ടു നരകിപ്പിച്ചു. എന്നാൽ കോടതിയിൽ വച്ച് ജഡ്ജ്ജ് സംഭവത്തെ വെറും ഒരു ജാതീയമായ വെറുപ്പുമായി ബന്ധപ്പെടുത്തി, ഇവരെ വെറുതെവിട്ടു.


ഈ കേസിൽ സാക്ഷിയായിരുന്ന ഒരു വ്യക്തി പറഞ്ഞു: ഞാൻ യാതൊനും ഈ വിധം കണ്ടിട്ടില്ല. പോലീസ് എഴുത്തുകാരൻ എന്തൊക്കെയോ എഴുതി എന്നോട് ഒപ്പിടാൻ പറഞ്ഞു.


ഈ മുകളിൽ പറഞ്ഞ കാര്യത്തിൽ വിട്ടുപോകുന്ന ഭാഷാ കോഡ് ഇതാണ്: അദ്ദേഹം അവനോടാണ് വിരലടയാളം പതിക്കാൻ പറയുന്നത്. സംബോധന 'നിന്നോടായിരിക്കും'. തിരിച്ച് സംബോധന ചെയ്യേണ്ടുന്നത് 'സാറിനോടായിരിക്കും'. ഇങ്ങിനെയൊരു ഭാഷാ കോഡിങ്ങ് സംഭവപരമ്പരിയിൽ ഉള്ള കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവ് ലഭിക്കില്ല.


തിരുവിതാംകൂറിൽ സർക്കാർ ഓഫിസുകളിൽ ഏറ്റവും കീഴെയുള്ള ഓഫിസ് തൊഴിൽ ചെയ്യുന്നവരായ ഗുമസ്തരും ശിപായിമാരും ആയിട്ടാണ് ജനം ഇടപഴകേണ്ടത്. അവരാണെങ്കിൽ സാധാരണ ജനങ്ങളോട് അതീവ മൃഗീയമായാണ് പെരുമാറുകയും ചെയ്യുക. കാരണം, അവരുടെ അധമ സ്ഥാനത്തിന്റെ നിഷേധകത്വം മായ്ക്കാൻ പറ്റുന്നത് ഈ വിധമുള്ള ആളാവലുകളിൽ നിന്നുമാണ്. എടാ, നീ, അവൻ, അവൾ തുടങ്ങിയ, വ്യക്തിയുടെ അന്തസ്സിനെ 180 ഡിഗ്രി മലക്കം മറിക്കാനാൻ ആവുന്ന വാക്കുകൾ അവരുടെ കൈവശമുള്ള ആയുധമാണ്. മാത്രവുമല്ല, തിരിച്ച് പൊതുജനം അടിയാളത്തം വാക്കുകളിലും ശരീരഭാഷയിലും കാണിക്കേണം.


എന്നാൽ ഈ കോഡിങ്ങ് തന്നെയാണ് ഏവരും ഉപയോഗിക്കുന്നത്. ആശയവിനിമയത്തിൽ അന്തസ്സിന് പോറൽനൽകാത്ത ഭാഷാലോകത്തിന് ഈ സമൂഹത്തിൽ സാന്നിധ്യമില്ലതന്നെ.


ബൃട്ടിഷ്-മലബാറിൽ അന്നുതന്നെ, ജനം ഓഫിസർമാരെ നേരിട്ടു കാണെണം എന്ന് നിലപാടാണ് ഭരണയന്ത്രം എടുത്തിരുന്നത്. കാരണം, പ്രാദേശിക ഭാഷയിൽ പഠനവും വിവരവും ഉള്ളവർ ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, പ്രാദേശിക സാമൂഹിക ഉച്ചനീചത്വങ്ങൽ പൂർണ്ണമായും പഠിച്ചെടുത്തവർമാത്രമാണ്. ഈ കൂട്ടരെ വിദ്യാഭ്യാസം ലഭിച്ചവരായി ഔപചാരികമായി അന്നു കണ്ടിരുന്നിരിക്കില്ല. കാരണം പഠിച്ചെടുത്തിട്ടുള്ളത് കാട്ടാളത്തംതന്നെയാണ്. ഇതിനെ വിദ്യാഭ്യാസം എന്ന് പറയുന്നത് തന്നെ തെമ്മാടിത്തരമാണ്.


ഈ കാര്യം എന്നാൽ പ്രാദേശിക ഭാഷ മാത്രം അറിയുന്നവർക്ക് അറിവ് ലഭിക്കില്ല. കാരണം, അവർ ഈ കൂട്ടരെ വൻ ബഹുമാനത്തോടുകൂടിയാണ് വീക്ഷിക്കുക. കാരണം വളരെ വിവരവും സാമൂഹിക അന്തസ്സും ഉള്ളവർ ആണ് അവർ. ഇങ്ങിനെയല്ലാത്ത ഒരു സാമൂഹികാവസ്ഥ പൊതുജനത്തിന് സങ്കൽപ്പിക്കാനേ ആകില്ല. അങ്ങിനെയുള്ള ഒരു അറിവ് ജനത്തിന് ലഭിക്കരുത് എന്നും ആണ് സാമൂഹിക മഹാന്മാരും മഹാത്മാക്കളും ആഗ്രഹിക്കുക.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page