top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ ഒന്ന് പുനരവലോകനം ചെയ്യേണ്ടതല്ലേ?

പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിലെ കോഡുകളെക്കുറിച്ചും, അതിന്റെ പ്രവർത്തന രീതിയെക്കുറിച്ചും, ഫ്യൂഡൽ ഭാഷാ കോഡുകൾ അവയുമായി പ്രതിപ്രവർത്തിക്കുന്ന രീതിയെക്കുറിച്ചും മറ്റും വിശദ്ധീകരിക്കാനും അവയുടെ സാധുതയെ ഒരു ദിക്കിൽ വളരെ ചെറിയെ തോതിൽ തെളിയിക്കാനും മറ്റുമായി സംഖ്യാ സ്ഥാനം, അക്കമൂല്യം എന്നെല്ലാമുള്ള സാങ്കൽപ്പിക വസ്തുതകൾ ഉപയോഗിച്ചിട്ടുണ്ട് ഈ എഴുത്തിൽ.


എന്നാൽ മനസ്സിലാക്കേണ്ടുന്ന കാര്യം, പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറും മറ്റും ഇന്നുള്ള മനുഷ്യമനസ്സിന്റെ സങ്കൽപ്പങ്ങൾക്ക് അതീതമാംവിധം സങ്കീർണ്ണമയേക്കാം. അതിനാൽ തന്നെ, ഈ വിധ ചിത്രീകരണങ്ങളിൽ വാസ്തവികത ഒതുങ്ങിനിൽക്കില്ലതന്നെ. എന്നാൽ ഇതുമാതിരിയുള്ള പലവിധ വ്യത്യസ്ത ചിത്രീകരണങ്ങളിലൂടെയും, ഉപമകളിലൂടേയും, പ്രകൃത്യാതീതമായ / അമാനുഷികമായ സംവിധാനങ്ങളുടെ സാധ്യതയെക്കുറിച്ച് ഒരു ഹേതു ലഭിക്കാനായേക്കാം.


ഭാഷാ കോഡുകൾ എന്നുള്ളത് അതിശയകരാംവിധം ശക്തമായിട്ടുള്ള ഒരു സംഗതിതന്നെയാണ്. ഈ സംഗതിയുടെ വളരെ നേരിയ ഒരു ഇടംമാത്രമാണ് ഫ്യൂഡൽ ഭാഷാ - പരന്ന ഭാഷാ എന്ന എതിർകോണുകൾ. ഈ സംഗതി തന്നെ വ്യക്തമാം വിധം മനുഷ്യനേയും മൃഗങ്ങളേയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാൻ വലിയപ്രയാസമില്ലതന്നെ. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വെളുത്ത ത്വക്കിൻ നിറമുള്ള കൂറേ പേർ ജീവിക്കുന്ന സമൂഹത്തിൽ, ഉന്നതങ്ങളിൽ നിൽക്കുന്നവർക്ക് ഒരു സ്വർണ്ണത്തിളക്കം ഉണ്ടാവുമെങ്കിലും, സമൂഹത്തിനെ ആകമാനം വീക്ഷിക്കുമ്പോൾ, ഒരു ഇരുളിന്റെ നിഴൽ എല്ലാരെയും ആവരണം ചെയ്യുന്നത് ശ്രദ്ധിക്കാനായേക്കാം. അതേ സമയം കറുത്ത ത്വക്കിൻ നിറമുള്ളവർ pristine-Englishനോട് ഇമവെട്ടാത്ത രീതിയിൽ കൂറുപ്രഖ്യപിച്ചുകൊണ്ട് ആശയവിനിമയം ചെയ്തുകൊണ്ട് ജീവിക്കുന്ന സമൂഹത്തിൽ, അടിമുടി ഒരു വെള്ളിത്തിളക്കം പരന്നുകിടക്കുന്നത് കാണാനായേക്കാം.


മൃഗീയ ഭാഷകൾ സംസാരിക്കുന്ന ജനക്കൂട്ടങ്ങളെ എത്രകണ്ട് നന്നാക്കാൻ ശ്രമിച്ചാലും, ഒരു പരിധിക്കപ്പുറം അവ ഉന്നമനപ്പെടില്ലതന്നെ. മറിച്ച്, നന്നാക്കാൻ ഒരുമ്പെട്ട പ്രസ്ഥാനം, ഇരുളിന്റെ അലയടി പേറേണ്ടതായി വന്നേക്കാം.


തമ്മിൽത്തമ്മിൽ കൊത്തിമുറിക്കുകയും ചവുട്ടിത്തമർത്തുകയും ചെയ്ത മൃഗീയ ഭാഷാ ജനക്കൂട്ടങ്ങളെ ഇസ്ളാം നന്നാക്കാൻ ശ്രമിച്ചതിൽ ഈ കാര്യം വ്യക്തമായി കാണാനാവുന്നതാണ്. തമ്മിൽ സഹകരിക്കുന്ന വ്യക്തികളെ ഈ വക സമൂഹങ്ങളിൽ വാർത്തെടുക്കാനായെങ്കിലും, ഈ സമൂഹങ്ങളിൽ അന്തർലീനമായിക്കിടക്കുന്ന മാനസിക ഇരുട്ടറകളെ ഈ പ്രസ്ഥാനത്തിന് കാര്യമായി പൊളിക്കാനായിട്ടില്ല എന്നാണ് തോന്നുന്നത്. മറിച്ച്, മറ്റ് ഫ്യൂഡൽ ഭാഷാ സമൂഹങ്ങളോട് അവരുടെ അതേ ഭാഷാ മൃഗീയതയിൽ പടവെട്ടിനിൽക്കാനെ ആയിട്ടുള്ളു.


മൌലിക ഇസ്ലാം എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല. കാരണം, ഖർആ്ൻ വായിച്ചിട്ടില്ല. ഹദീസുകളും വായിച്ചിട്ടില്ല. അവ മലയാളത്തിൽ വായിച്ചിട്ട് കാര്യവുമില്ലതന്നെ. എന്നാൽ പ്രവാചകൻ എന്ന് അറിയപ്പെടുന്ന മുഹമ്മദിന്റെ ലളിതമായ ഒരു നിർദ്ദേശം ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ ഏതാണ്ട് 2002ൽ വന്നു പെട്ടിരുന്നു. അതിനെക്കുറിച്ച് ആ എഴുത്തിൽ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്. അത് ഇത്രമാത്രമാണ്. താൻ കയറിവരുന്ന വേദികളിൽ അനുയായികളും മറ്റുള്ളവരും അടിയാളത്ത മനോഭാവത്തിൽ, ബഹുമാന സൂചകമായി എഴുന്നേൽക്കരുത് എന്ന്. സൌഹൃദത്താലും, സ്വാഗതം നൽകിക്കൊണ്ടും എഴുന്നേൽക്കുന്നതിൽ പ്രശ്നമില്ലാ എന്ന് തോന്നുന്നു.


ഈ ഒരു ലളിത നിർദ്ദേശത്തിന്റെ ആഴങ്ങളിൽ ഉറഞ്ഞ് നിൽക്കുന്ന ഉൾപ്പൊരുളുകൾ ഈ ഉപഭൂഖണ്ഡത്തിലും മറ്റിടങ്ങളിലും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇസ്ലാം മതസ്ഥരുടെ ശ്രദ്ധയിൽ വന്നിട്ടില്ലാ എന്നാണ് തോന്നുന്നത്. കാരണം, അത് കാണാനുള്ള പാത അവരുടെ ഭാഷയിൽ ഇല്ലതന്നെ.


പണ്ടൊരിക്കൽ ഒരു മുസൽമാൻ പറയുകയുണ്ടായി, ഞങ്ങളുടെ മതത്തിൽ വലിയവരെ ബഹുമാനിക്കണം എന്ന് അനുശാസിക്കുന്നുണ്ട് എന്ന്. ഈ പറഞ്ഞത് എത്രകണ്ട് ശരിയാണ് എന്ന് അറിയില്ല. കരണം, ഈ ആളോട് ഉടനെതന്നെ ഒന്ന് ചോദിച്ചുപോയി. "അങ്ങിനെയെങ്കിൽ ചെറിയവരോട് എങ്ങിനെയാണ് പെരുമാറേണ്ടത് എന്നാണ് നിങ്ങളുടെ മതം അനുശാസിക്കുന്നത്?" എന്ന്. ഇത് അയാളിൽ ചെറിയ ഒരു അങ്കലാപ്പ് നൈമിഷികമായി സംഭവിപ്പിച്ചെങ്കിലും, പെട്ടെന്ന് തന്നെ മറുപടി നൽകി: "ചെറിയവരെ സ്നേഹിക്കേണം. വലിയവരെ ബഹുമാനിക്കേണം."


ഉത്തരം നല്ല നിലവാരം ഉള്ളതാണെങ്കിലും, ഇത് ഫ്യൂഡൽ ഭാഷാ മനോഗതിമാത്രമാണ് എന്നാണ് തോന്നുന്നത്. വലിയവർ-ചെറിയവർ എന്ന നിർവ്വചനങ്ങൾ തന്നെ ഫ്യൂഡൽ ഭാഷകളിൽ ഒരു പ്രത്യേക രീതിയിലുള്ളതാണ്. ഇങ്ഗ്ളിഷിൽ ഉള്ളത് പോലെയല്ല.


പ്രവാചകൻ വളരെ ലളിതമായി നൽകിയ വളരെ ശക്തമായ ഒരു നിർദ്ദേശത്തെ ഇസ്ലാം മത വിശ്വാസികൾക്ക് മനസ്സിലായില്ലാ എന്നൊരു സംശയം. ഇങ്ങിനെയുള്ള ഒരു ചിന്ത ഈ എഴുത്തുകാരനിൽ വന്നത്, ഈ എഴുത്തുകാരൻ ഭാഷാ കോഡുകളുടെ അതിഗംഭീര ശക്തിയെക്കുറിച്ച് ബോധവാനായത് കൊണ്ടാണ്. മറ്റുള്ളവരിൽ ഈ വിധ ചിന്തകൾ വരണം എന്നില്ല.


എന്നാൽ ഈ ബോധോദയത്തിന്റെ വെളിച്ചത്തിൽ നിന്നും നോക്കുമ്പോൾ തോന്നുന്നത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മുസൽമാന്മാർ മൌലിക ഇസ്ളാമിൽനിന്നും വിദൂരത്തിലാണ് നിലകൊള്ളന്നത് എന്നാണ്. എന്താണ് മൌലിക ഇസ്ളാം എന്നത് തന്നെ ഇന്നുള്ള ഇസ്ലാമിക ദൈവശാസ്ത്രത്തിൽ (Theologyയിൽ) നിന്നും മാറ്റിനിർത്തി, ഭാഷാ കോഡുകളിലൂടെ ഒന്ന് പുനരവലോകനം ചെയ്യേണ്ടതല്ലേ എന്ന് ഒരു തോന്നൽ.


ഇനി തിരിച്ച് ഈ ഉപഭൂഖണ്ടത്തിലേക്ക് വരികയാണ്. ഇന്ത്യയിലെ സാധാരണ ജനം ഒറ്റ സംഖ്യാസ്ഥാനത്താണ് ഉള്ളത്. ഏറ്റവും നിലവരാം കറഞ്ഞ നിലയിലാണ് ജീവിക്കുന്നത്. പോലീസ് വകുപ്പിലേയും, സർക്കാർ ഓഫിസിലേയും ശിപായിയെ അടിയാളത്ത ഭാവത്തിൽ ബഹുമാനിക്കേണം. ആ വക ഉദ്യോഗസ്ഥർക്ക് തരംതാഴ്ത്തി അവരോട് സംസാരിക്കാം എന്ന നിലയിലാണ് അവരുടെ സ്ഥാനം.


വിദ്യാർത്ഥികളും, ഇതേ സ്ഥാനത്താണ്. അദ്ധ്യാപകരും അദ്ധ്യാപികമാരും ഇവരെ കോഴിക്കാട്ടം ആക്കുന്ന ഭാഷാ കോഡ് സ്ഥാനത്താണ് നിർത്തുന്നത്.


ഈ പറഞ്ഞ രണ്ട് കാര്യങ്ങളിലും, ഈ വക സ്ഥാനീകരണം വേറെ പല രീതിയിലും ഭയാനകമാക്കുന്നുണ്ട്. പോലീസിൽ കോൺസ്റ്റബ്ൾ സ്ഥാനത്ത് ചേരുന്നവരിൽ ഒരു വൻ ഭൂരിപക്ഷം (എല്ലാരും അല്ല) വാസ്തവത്തിൽ മാനസികമായി വളരെ താഴ്ന്ന നിലവാരം ഉള്ളവരാണ്. ഒറ്റ സംഖ്യാ സ്ഥാനത്ത് ഉള്ള വ്യക്തികളാണ് പലരും. അവർക്ക് ആകയുള്ള കഴിവ് കായികമായും വാക്ക് കോഡുകളിലൂടെയും ആരെയും അടിച്ച് തമർത്താൻ ആവും എന്നുള്ളതാണ്.


ഈ ഒരു കഴിവ് ഒരു വൻ കഴിവല്ല. ആർക്കും ചെയ്യാവുന്നകാര്യമാണ്, സൌകര്യം ലഭിച്ചാൽ. മറിച്ച് ജനത്തിനോട്, കുറ്റവാളിയായാലും അല്ലെങ്കിലും, തരംതാഴ്ത്താതെ സംസാരിക്കാനും ഇടപഴകാനും ആവുക എന്നുള്ള് ഒരു വൻ കഴിവാണ്. ഇത് ഫ്യൂഡൽ ഭാഷകളിൽ നടപ്പില്ലതന്നെ. ഭാഷ മാറിയാൽ, തരംതാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന പോലീസ് കോൺസ്റ്റബ്ളും, വൻ നിലവാരക്കാരനാകും. ജനവും മാനസികമായി വളരും.


ഇത് നടപ്പാക്കാൻ അത്രകണ്ട് എളുപ്പമല്ല. കാരണം, ആളുകൾക്ക് സംഖ്യാസ്ഥാനം ഉണ്ട്. താഴ്ന്ന സംഖ്യാസ്ഥാനമുള്ള ആളെ പെട്ടെന്ന് ഉയർത്തിയാൽ, ഉയർത്തിയ ആളുടെ സംഖ്യാ സ്ഥാനത്തിൽ ഇടിച്ചിൽ വരും എന്നുള്ളത് ഉറപ്പാണ്. കാരണം, അയാളും ഫ്യൂഡൽ ഭാഷാ കണ്ണികളിൽ അകപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.


ഈ ഒരു ഇടിച്ചിൽ പെട്ടെന്ന് അനുഭവപ്പെടാതിരുന്നത്, ഈ ഉപഭൂഖണ്ഡത്തിൽ വന്ന ഇങ്ഗ്ളിഷുകാരിൽ മാത്രമാണ്. കാരണം, അവർ ഫ്യൂഡൽ ഭാഷാകോഡുകളിൽ അകപ്പെട്ടവർ അല്ലായിരുന്നു. അവരുടെ സ്വന്തം ഭാഷാ കോഡുകളിൽ ഉറച്ച വൻ പാറപൊലുള്ള പീഠങ്ങളിൽ ജീവിക്കുന്നവരായിരുന്നു. എന്നാൽ സാവധാനത്തിൽ അവരിലും ഈ പൈശാചികമായ സംഖ്യാസ്ഥാന വിവരം ഒരു അറിവായി കയറിവരും. സ്വമേധയാ വരുന്നില്ലായെങ്കിൽ, അവരുടെകൂടെ പ്രവർത്തിക്കുന്ന ഈ ഉപഭൂഖണ്ഡത്തിലെ ആളുകൾ മെനക്കെട്ട് വരുത്തും.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page